For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്

|

മുടികൊഴിച്ചിലിന് പ്രതിവിധി തേടുകയാണോ നിങ്ങള്‍? എങ്കില്‍, അതിനുള്ള പ്രതിവിധി നെല്ലിക്കയിലുണ്ട്. മുടി സംരക്ഷണത്തിനുള്ള ഒരു അത്ഭുത പരിഹാരമായി നെല്ലിക്കയെ കണക്കാക്കപ്പെടുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുന്ന കാല്‍സ്യം അടങ്ങിയിട്ടുള്ളതാണ് നെല്ലിക്ക. ഇത് മുടിയിഴകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു.

Most read: മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധിMost read: മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധി

നെല്ലിക്ക രക്തത്തെ ശുദ്ധീകരിക്കുകയും അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉള്ള നെല്ലിക്ക താരന്‍, മറ്റ് ഫംഗസ് അണുബാധകള്‍ എന്നിവ തടയുകയും തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ തടയുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിങ്ങള്‍ക്ക് നെല്ലിക്ക ഉപയോഗിക്കാം. മുടികൊഴിച്ചില്‍, താരന്‍ എന്നിവ പരിഹരിക്കുന്നതിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഉപയോഗിക്കേണ്ട ചില വഴികള്‍ ഇതാ.

മുടിവളര്‍ച്ചയ്ക്ക് നെല്ലിക്ക ഓയില്‍

മുടിവളര്‍ച്ചയ്ക്ക് നെല്ലിക്ക ഓയില്‍

പലരും തലയില്‍ മസാജ് ചെയ്യുന്നതിനായ വെളിച്ചെണ്ണ ഉപയോഗിക്കുന്നു. എന്നാല്‍ വെളിച്ചെണ്ണയ്ക്ക് പകരമായ നെല്ലിക്ക ഓയില്‍ ഒന്ന് ഉപയോഗിച്ചു നോക്കൂ, മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കും. നെല്ലിക്ക ഓയില്‍ നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഉപകരിക്കും. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ അകറ്റി നിര്‍ത്തുന്നു. ആഴ്ചയില്‍ രണ്ടുതവണ ഈ വഴി നിങ്ങള്‍ക്ക് പിന്തുടരാന്‍ സാധിക്കും. ഉപയോഗത്തിന് മുമ്പ് എണ്ണ അല്‍പം ചൂടാക്കാന്‍ മറക്കരുത്.

നെല്ലിക്കയും വെളിച്ചെണ്ണയും

നെല്ലിക്കയും വെളിച്ചെണ്ണയും

മുടിയുടെ വളര്‍ച്ചയ്ക്ക് അതിശയകരമായ ഒരു ഔഷധമായി നെല്ലിക്കയും വെളിച്ചെണ്ണയും പ്രവര്‍ത്തിക്കുന്നു. ആദ്യം കുറച്ച് നെല്ലിക്ക നേര്‍ത്ത കഷ്ണങ്ങളാക്കി 3 മുതല്‍ 4 ദിവസം വരെ തണലില്‍ ഉണക്കിയെടുക്കുക. അടുത്തതായി, കുറച്ച് വെളിച്ചെണ്ണ തിളപ്പിച്ച് ഈ ഉണങ്ങിയ നെല്ലിക്ക കഷണങ്ങള്‍ ചേര്‍ക്കുക. കട്ടിയുള്ള ഇരുണ്ട ദ്രാവകമായി മാറുന്നതുവരെ ഇത് തിളപ്പിക്കുക. ഒരിക്കല്‍ തയാറാക്കിയാല്‍, നിങ്ങളുടെ തലയില്‍ മസാജ് ചെയ്യുന്നതിന് പതിവായി ഈ എണ്ണ ഉപയോഗിക്കാം. നിങ്ങള്‍ക്ക് എളുപ്പം നിര്‍മ്മിക്കാവുന്ന ഈ ഹെയര്‍ ടോണിക്ക് നിങ്ങളുടെ നിരവധി മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും.

Most read:മുടി പട്ടുപോലെ മിനുസമുള്ളതാക്കാന്‍ ഈ വഴി പരീക്ഷിച്ചാല്‍ മതിMost read:മുടി പട്ടുപോലെ മിനുസമുള്ളതാക്കാന്‍ ഈ വഴി പരീക്ഷിച്ചാല്‍ മതി

നെല്ലിക്കയും ബദാം ഓയിലും

നെല്ലിക്കയും ബദാം ഓയിലും

മുടിയെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്ന പോഷക ഗുണങ്ങള്‍ ബദാമിനുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് നെല്ലിക്കയ്‌ക്കൊപ്പം ബദാം ഉപയോഗിക്കാം. അല്‍പം നെല്ലിക്ക ജ്യൂസ് എടുത്ത് 2 - 3 ടേബിള്‍ സ്പൂണ്‍ ബദാം ചേര്‍ക്കുക. ഈ മിശ്രിതം അല്‍പം ചൂടാക്കി തലയോട്ടിയില്‍ മസാജ് ചെയ്യുക. കുറച്ച് മണിക്കൂര്‍ കഴിഞ്ഞ് ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നെല്ലിക്കയും ബദാമും ഒന്നിച്ചുചേര്‍ന്ന് നിങ്ങളുടെ തലയോട്ടിയിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ നീക്കുകയും ചെയ്യും.

നാരങ്ങ നീരും നെല്ലിക്കയും

നാരങ്ങ നീരും നെല്ലിക്കയും

നാരങ്ങ നീരില്‍ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് നിങ്ങള്‍ക്ക് നെല്ലിക്കയും നാരങ്ങ നീരും ഒരുമിച്ച് ഉപയോഗിക്കാം. ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ നെല്ലിക്കയും നാരങ്ങ നീരും മിക്‌സ് ചെയ്യുക. ഇത് നന്നായി കലര്‍ത്തി മുടിക്ക് പുരട്ടി ഏകദേശം 5 മിനിറ്റ് മസാജ് ചെയ്യുക. 10 മിനിറ്റ് കഴിഞ്ഞ് ഒരു സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യും.

Most read:വെളുത്തുള്ളി ഉപയോഗം ഇങ്ങനെയെങ്കില്‍ നീളമുള്ള കട്ടിയുള്ള മുടി ഉറപ്പ്Most read:വെളുത്തുള്ളി ഉപയോഗം ഇങ്ങനെയെങ്കില്‍ നീളമുള്ള കട്ടിയുള്ള മുടി ഉറപ്പ്

നെല്ലിക്ക - തൈര് ഹെയര്‍ മാസ്‌ക്

നെല്ലിക്ക - തൈര് ഹെയര്‍ മാസ്‌ക്

മുടിയുടെ വളര്‍ച്ചയ്ക്കായി നിങ്ങള്‍ക്ക് നെല്ലിക്കയും തൈരും ഒരുമിച്ച് ഉപയോഗിക്കാം. മുടി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഈ മാസ്‌ക്. ഒരു പാത്രം എടുത്ത് രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൊടിയില്‍ ചെറുചൂടുള്ള വെള്ളം ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇനി 2 ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തേനും ഇതിലേക്ക് ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി കലര്‍ത്തി മുടിയില്‍ പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക.

നെല്ലിക്ക - ഷിക്കകായ് ഹെയര്‍ പായ്ക്ക്

നെല്ലിക്ക - ഷിക്കകായ് ഹെയര്‍ പായ്ക്ക്

നെല്ലിക്കയും ഷിക്കകായ് ഹെയര്‍ പായ്ക്കും നിങ്ങളുടെ മുടിയെ അത്ഭുതകരമായ രീതിയില്‍ മാറ്റിയെടുക്കും. അവ ഒരുമിച്ച് ഉപയോഗിക്കുന്നതിന്, നെല്ലിക്കയും ഷിക്കകായ് പൊടിയും തുല്യ അളവില്‍ എടുത്ത് നന്നായി യോജിപ്പിച്ച് കട്ടിയുള്ള മിനുസമാര്‍ന്ന പേസ്റ്റ് തയാറാക്കുക. ഇത് മുടി മുഴുവന്‍ നീളത്തില്‍ പുരട്ടുക. 30-40 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം ഇത് കഴുകിക്കളയുക. നിങ്ങളുടെ മുടി കൊഴിച്ചില്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഈ വഴി ഉപകരിക്കും.

Most read:മുടികൊഴിച്ചിലകറ്റാം മുടിവളര്‍ത്താം; ആവണക്കെണ്ണ ഉപയോഗം ഇങ്ങനെMost read:മുടികൊഴിച്ചിലകറ്റാം മുടിവളര്‍ത്താം; ആവണക്കെണ്ണ ഉപയോഗം ഇങ്ങനെ

മുടിവളര്‍ച്ചയ്ക്ക് നെല്ലിക്കയും കറിവേപ്പിലയും

മുടിവളര്‍ച്ചയ്ക്ക് നെല്ലിക്കയും കറിവേപ്പിലയും

കറിവേപ്പില ഉപയോഗത്തിലൂടെ നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും കഴിയും. കറിവേപ്പില, നെല്ലിക്ക, വെളിച്ചെണ്ണ എന്നിവ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് 1/4 കപ്പ് അരിഞ്ഞ നെല്ലിക്കയും ഒരു പിടി കറിവേപ്പിലയും ചേര്‍ക്കുക. തവിട്ട് നിറമാകുന്നതുവരെ എണ്ണ ചൂടാക്കുക. ഒരു പാത്രത്തില്‍ ഈ എണ്ണ ശേഖരിച്ച് അരിച്ചെടുക്കുക. ഇളം ചൂടോടെ ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്ത് 20-30 മിനുട്ട് കഴിഞ്ഞശേഷം ഒരു സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

English summary

How To Use Amla To Prevent Hair Loss in Malayalam

Amla strengthens hair follicles and reduces hair thinning. Here is how to use amla for hair loss and improve your hair health.
X
Desktop Bottom Promotion