For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് കരുത്തും ഉള്‍ബലവും ഉറപ്പ്; നെല്ലിക്കാപ്പൊടി ഈവിധം ഉപയോഗിക്കൂ

|

നീളമുള്ളതും കട്ടിയുള്ളതും ശക്തവുമായ മുടിയാണ് ഏതൊരു സ്ത്രീയുടെയും ആഗ്രഹം. അതുകൊണ്ട് തന്നെ മുടി മനോഹരമാക്കാന്‍ പല കേശസംരക്ഷണ വഴികളും അവര്‍ പരീക്ഷിക്കാറുണ്ട്. വിലകൂടിയ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പോലും ഇതിനായി അവര്‍ ഉപയോഗിക്കുന്നു. എന്നാല്‍, മുടി നീളവും കട്ടിയുള്ളതുമാക്കാന്‍ നിങ്ങള്‍ക്ക് പ്രകൃതിദത്ത പരിഹാരങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

Also read: ചൂടുകാലത്ത് ചര്‍മ്മത്തില്‍ ചുവപ്പും ചൊറിച്ചിലും; പ്രതിവിധി ഈ ആയുര്‍വേദ വഴിAlso read: ചൂടുകാലത്ത് ചര്‍മ്മത്തില്‍ ചുവപ്പും ചൊറിച്ചിലും; പ്രതിവിധി ഈ ആയുര്‍വേദ വഴി

വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് മുടി മനോഹരമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മുടിക്ക് നെല്ലിക്ക പൊടി ഉപയോഗിക്കാം. മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഉത്തമമാണ് നെല്ലിക്ക പൊടി. മുടികൊഴിച്ചില്‍ പ്രശ്നം പരിഹരിക്കാനും നെല്ലിക്ക പൊടി ഗുണം ചെയ്യുന്നു. ഇത് മുടിക്ക് പുതിയ തിളക്കം നല്‍കുന്നു, കൂടാതെ അകാല നരയും തടയുന്നു. മുടിക്ക് നെല്ലിക്ക പൊടി ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കാമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മുടി സംരക്ഷണം നെല്ലിക്കയിലൂടെ

മുടി സംരക്ഷണം നെല്ലിക്കയിലൂടെ

തലയോട്ടിയുടെ മോശം ആരോഗ്യം മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ നെല്ലിക്ക നിങ്ങളുടെ മുടിക്ക് പ്രയോഗിക്കുന്നതിലൂടെ മുടിയുടെ വളര്‍ച്ചയ്ക്കും മുടി കൊഴിച്ചില്‍ നീക്കാനും സഹായിക്കുന്നു. പണ്ടുകാലം മുതല്‍ക്കേ മുടിക്ക് ഒരു ആയുര്‍വേദ പരിഹാരമായി നെല്ലിക്ക ഉപയോഗിച്ചുവരുന്നു. നെല്ലിക്ക പൊടി ചില ലളിതമായ ചേരുവകളുമായി ചേര്‍ത്ത് നിങ്ങള്‍ക്ക് ഹെയര്‍ മാസ്‌കുകള്‍ തയ്യാറാക്കാവുന്നതാണ്.

നെല്ലിക്ക പൊടി

നെല്ലിക്ക പൊടി

ഒരു ചെറിയ പാത്രത്തില്‍ അര കപ്പ് നെല്ലിക്ക പൊടി എടുത്ത് ചെറുചൂടുവെള്ളം ചേര്‍ക്കുക. ഇത് നേര്‍ത്ത പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. വരണ്ട മുടിയില്‍ ഈ പേസ്റ്റ് പുരട്ടുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിഴകളിലും ഇത് മസാജ് ചെയ്യുക. മുടിയുടെ അറ്റത്തും നെല്ലിക്ക പൊടി പുരട്ടുക. 15 മുതല്‍ 30 മിനിറ്റ് വരെ മുടിയില്‍ ഇത് ഉണങ്ങാന്‍ വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. രണ്ടാഴ്ച കൂടുമ്പോള്‍ മുടിക്ക് നെല്ലിക്ക പൊടി പ്രയോഗിക്കാവുന്നതാണ്.

Most read:വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്</p><p>Most read:വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്

നെല്ലിക്ക പൊടി, തൈര് ഹെയര്‍ മാസ്‌ക്

നെല്ലിക്ക പൊടി, തൈര് ഹെയര്‍ മാസ്‌ക്

തൈര് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും വരണ്ട തലയോട്ടിയോടും മുടിയോടും പോരാടാനും സഹായിക്കുന്നു. തലയോട്ടിക്ക് തൈര് ഉപയോഗിക്കുന്നത് താരനെ ചെറുക്കുന്നു. നിങ്ങള്‍ക്ക് നെല്ലിക്ക പൊടിയും തൈരും കലര്‍ത്തി ഒരു ഹെയര്‍ മാസ്‌ക് തയ്യാറാക്കാവുന്നതാണ്. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടി പിന്നീട് കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക.

നെല്ലിക്കപ്പൊടിയും ഉലുവയും

നെല്ലിക്കപ്പൊടിയും ഉലുവയും

മുടിക്ക് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നതിന് പേരുകേട്ടതാണ് ഉലുവ. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അല്‍പം ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് വെള്ളം ചേര്‍ക്കാം. ഈ പേസ്റ്റിലേക്ക് നെല്ലിക്ക പൊടി ചേര്‍ക്കുക. ഇത് ഒരു ഹെയര്‍ മാസ്‌കായി മുടിക്ക് പുരട്ടി അല്‍പനേരം കഴിഞ്ഞ് കഴുകിക്കളയുക.

Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്</p><p>Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്

നെല്ലിക്കപൊടി, റീത്ത, ഷിക്കകായ്

നെല്ലിക്കപൊടി, റീത്ത, ഷിക്കകായ്

ഈ മൂന്ന് ചേരുവകളുടെ മിശ്രിതം നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ചേരുവകളുടെ പൊടി തുല്യ അളവില്‍ നിങ്ങള്‍ക്ക് കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയും. ഈ മിശ്രിതത്തിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി കുറച്ച് സമയം സൂക്ഷിക്കുക. പിന്നീട്, മുടി ശരിയായി കഴുകുക.

വെളിച്ചെണ്ണ, ഒലീവ് ഓയില്‍, നെല്ലിക്കപ്പൊടി

വെളിച്ചെണ്ണ, ഒലീവ് ഓയില്‍, നെല്ലിക്കപ്പൊടി

വെളിച്ചെണ്ണയും ഒലിവ് ഓയിലും നെല്ലിക്കപ്പൊടിയും യോജിപ്പിച്ച് മുടിക്ക് തേക്കുന്നതിലൂടെ നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ കൈവരുന്നു. നെല്ലിക്കപൊടി നിങ്ങളുടെ മുടിയിഴകളെ ശക്തമാക്കുമ്പോള്‍ വെളിച്ചെണ്ണ മുടി കൊഴിച്ചില്‍ തടയുകയും ഒലിവ് ഓയില്‍ മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. ഒരു പാത്രത്തില്‍ ഒലിവ് ഓയിലും വെളിച്ചെണ്ണയും ചൂടാക്കുക. ഇതിലേക്ക് 2 ടീസ്പൂണ്‍ നെല്ലിക്ക പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ നിറം മാറുമ്പോള്‍, ചൂട് ഓഫ് ചെയ്ത് തണുപ്പിക്കുക. നേര്‍ത്ത ചൂടില്‍ ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും എണ്ണ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Most read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡMost read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ

നെല്ലിക്ക പൊടി, മുട്ട പായ്ക്ക്

നെല്ലിക്ക പൊടി, മുട്ട പായ്ക്ക്

പ്രോട്ടീന്‍ അടങ്ങിയ മുട്ടകള്‍ നിങ്ങളുടെ മുടിക്ക് മികച്ചതാണ്. മാത്രമല്ല നിങ്ങളുടെ മുടി മൃദുവും മിനുസമാര്‍ന്നതുമാക്കുന്നു. 2 മുട്ട, 1/2 കപ്പ് നെല്ലിക്ക പൊടി എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ മുട്ടകള്‍ അടിക്കുക, തുടര്‍ന്ന് നെല്ലിക്ക പൊടി ചേര്‍ക്കുക. ഈ ഹെയര്‍ മാസ്‌ക് തുല്യമായി പ്രയോഗിച്ച് ഒരു മണിക്കൂറോളം ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക.

Most read:തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യംMost read:തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യം

English summary

How to Use Amla Powder For Hair Growth

Here we will tell you about how to use amla powder for hair growth. Take a look.
X
Desktop Bottom Promotion