For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിലകറ്റി മുട്ടോളം മുടിക്ക് കറ്റാര്‍ വാഴ

|

പലരെയും അലട്ടുന്ന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. അമിതമായി മുടി കൊഴിച്ചിലിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ശരിയായ പരിചരണത്തിന്റെ അഭാവം മുതല്‍ ഗുരുതരമായ മെഡിക്കല്‍ അവസ്ഥകള്‍ വരെ ഇതില്‍പെടാം. എന്നാല്‍ മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ ചില സൗന്ദര്യ സംരക്ഷണ കൂട്ടുകള്‍ സഹായിക്കും. ഇതിനായി കറ്റാര്‍ വാഴ ജെല്‍ തികച്ചും ഫലപ്രദമാണ്.

Most read: നെറ്റിയിലെ ചുളിവകറ്റി നിത്യയൗവ്വനം സ്വന്തമാക്കാംMost read: നെറ്റിയിലെ ചുളിവകറ്റി നിത്യയൗവ്വനം സ്വന്തമാക്കാം

കറ്റാര്‍ വാഴയില്‍ അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിനെ ചികിത്സിക്കുന്നതിനും വീണ്ടും മുടി വളത്തുന്നതിനും സഹായിക്കുന്നു. മുടിക്ക് കറ്റാര്‍ വാഴയുടെ നേരിട്ടുള്ള പ്രയോഗത്തിനൊപ്പം, മറ്റ് ചേരുവകളുമായി ഇത് സംയോജിപ്പിച്ചും നിങ്ങളുടെ മുടിയില്‍ ഉപയോഗിക്കാം. മറ്റ് ചേരുവകളുമായി ഇത് സംയോജിപ്പിക്കുന്നതിലൂടെ നിങ്ങളുടെ മുടി കൊഴിച്ചില്‍ തടയുകയും മുടി വേഗത്തില്‍ തഴച്ചു വളരാന്‍ സഹായിക്കുയും ചെയ്യുന്നു. മുടി കൊഴിച്ചിലകറ്റി മുടി വളരാന്‍ കറ്റാര്‍ വാഴ ജെല്‍ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് ഈ ലേഖനത്തിലൂടെ വായിക്കാം.

സവാള ജ്യൂസും കറ്റാര്‍ വാഴയും

സവാള ജ്യൂസും കറ്റാര്‍ വാഴയും

സവാള ജ്യൂസ്, കറ്റാര്‍ വാഴ എന്നിവയുടെ മിശ്രിതം നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. സവാള ജ്യൂസ് നിങ്ങളുടെ തലയോട്ടിയിലെ കോശങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. കറ്റാര്‍ വാഴ, കേടായ കോശങ്ങള്‍ നന്നാക്കുകയും അവ പുതുക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിലകറ്റി മുടി തഴച്ചു വളരാന്‍ ഈ രണ്ട് മിശ്രിതങ്ങളും ചേര്‍ത്ത് തലയില്‍ പ്രയോഗിക്കാവുന്നതാണ്.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

കറ്റാര്‍വാഴ ജെല്‍ അര കപ്പ്, സവാള ജ്യൂസ് 2 ടീസ്പൂണ്‍ എന്നിവ ഒരു കപ്പില്‍ എടുത്ത് നന്നായി ഇളക്കുക. നിങ്ങളുടെ തലയോട്ടിയില്‍ ഈ ജെല്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. 20- 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തല നന്നായി കഴുകുക. ആഴ്ചയിലൊരിക്കല്‍ നിങ്ങള്‍ക്ക് ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്. സവാള ജ്യൂസിന്റെ ഗന്ധം കഠിനമായതിനാല്‍ ഒരു ഷാംപൂ ഉപയോഗിച്ച് നന്നായി തല കഴുകുക.

Most read:മുഖത്തെ പാടുകളകറ്റാന്‍ നാരങ്ങയും ബേക്കിംഗ് സോഡയുംMost read:മുഖത്തെ പാടുകളകറ്റാന്‍ നാരങ്ങയും ബേക്കിംഗ് സോഡയും

മുട്ടയും കറ്റാര്‍ വാഴയും

മുട്ടയും കറ്റാര്‍ വാഴയും

നിങ്ങളുടെ മുടിക്ക് പ്രോട്ടീന്‍ അടങ്ങിയ ഒരു മിശ്രിതമാണ് മുട്ടയും കറ്റാര്‍ വാഴയും. രണ്ട് ചേരുവകളിലും അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു, ഇത് പുതിയ മുടി കോശങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സഹായിക്കുന്നു. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ മുടിയെ മെച്ചപ്പെടുത്തുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, ഒരു മുട്ടയുടെ മഞ്ഞക്കരു എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ കറ്റാര്‍ ജെല്ലും മുട്ടയുടെ മഞ്ഞക്കരുവും യോജിപ്പിക്കുക. ക്രീം ആകുന്നതുവരെ ഇത് അടിക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി പുരട്ടി മാസ്‌ക് വരളുന്നതിനായി ഒരു മണിക്കൂര്‍ നേരം വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയിലൊരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

Most read:നല്ല പ്രായത്തിലും കൈകളില്‍ ചുളിവു വീഴുന്നോ?Most read:നല്ല പ്രായത്തിലും കൈകളില്‍ ചുളിവു വീഴുന്നോ?

തേങ്ങാപ്പാലും കറ്റാര്‍ വാഴയും

തേങ്ങാപ്പാലും കറ്റാര്‍ വാഴയും

മുടി വീണ്ടും തഴച്ചു വളരുന്നതിന് കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം തേങ്ങാപ്പാലുമായി ചേര്‍ത്ത്് ഉപയോഗിക്കുക എന്നതാണ്. മുടിയെ പോഷിപ്പിക്കാനും കേടുപാടുകള്‍ തീര്‍ക്കാനും സഹായിക്കുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ് തേങ്ങാപ്പാല്‍. കറ്റാര്‍ വാഴ ജെല്ലുമായി ഇത് യോജിപ്പിക്കുമ്പോള്‍ നിങ്ങളുടെ തലമുടി മിനുസമാര്‍ന്നതും തിളക്കമുള്ളതുമാകുന്നു. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടി, മുടി എന്നിവയുടെ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തും.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

1 കപ്പ് തേങ്ങ പാല്‍, 2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു കപ്പില്‍ തേങ്ങാപ്പാലും കറ്റാര്‍ ജെല്ലും എടുക്കുക. നന്നായി ഇളക്കി മിശ്രിതമാക്കി നിങ്ങളുടെ മുടിയിലും തലയോട്ടിയില്‍ പ്രയോഗിക്കുക. ഒരു കോട്ടണ്‍ തുണി തലയില്‍ പൊതിഞ്ഞ് ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

Most read:6 അല്ലി വെളുത്തുള്ളി; താരന്‍ നിശ്ശേഷം നീങ്ങുംMost read:6 അല്ലി വെളുത്തുള്ളി; താരന്‍ നിശ്ശേഷം നീങ്ങും

ആവണക്കെണ്ണയും കറ്റാര്‍ വാഴയും

ആവണക്കെണ്ണയും കറ്റാര്‍ വാഴയും

മുടിയുടെ വളര്‍ച്ചയ്ക്ക് പണ്ടുമുതലേ പേരുകേട്ടതാണ് ആവണക്കെണ്ണ. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുതിയ മുടി വളരാന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്ലുമായി ആവണക്കെണ്ണ യോജിപ്പിക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ മാസ്‌ക് നിങ്ങളുടെ മുടിക്ക് തിളക്കവും കരുത്തും നല്‍കുന്നു. ഈ കൂട്ട് ഉപയോഗിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിങ്ങളുടെ മുടിക്ക് പ്രകടമായ ഫലങ്ങള്‍ കാണാന്‍ കഴിയും.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ ആവണക്കെണ്ണ, 1 കപ്പ് കറ്റാര്‍ വാഴ ജെല്‍ എന്നിവ മിശ്രിമാക്കുക. സ്ഥിരതയുള്ള മിശ്രിതമാകകുന്നതുവരെ നന്നായി ഇളക്കുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിഴകളിലും ഈ മാസ്‌ക് പുരട്ടുക. ഒരു തുണി കൊണ്ട് തല മൂടി ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക.

Most read:തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍Most read:തിളങ്ങുന്ന ചര്‍മ്മത്തിന് കഴിക്കാനിതാ ഭക്ഷണങ്ങള്‍

തേനും കറ്റാര്‍ വാഴയും

തേനും കറ്റാര്‍ വാഴയും

മുടിയുടെ വളര്‍ച്ചയ്ക്ക് കറ്റാര്‍ വാഴയും തേനും യോജിപ്പിച്ച് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ അതിശയകരമായ കോമ്പിനേഷന്‍ നിങ്ങളുടെ മുടിയില്‍ മാജിക്ക് പോലെ പ്രവര്‍ത്തിക്കുന്നു. കേടായ മുടിയിഴകള്‍ നന്നാക്കാനായി തേനില്‍ മോയ്‌സ്ചറൈസിംഗ് ഏജന്റുകളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ചേരുവയില്‍ കറ്റാര്‍ ജെല്‍ ചേര്‍ക്കുന്നത് മുുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കുന്നു. മുടി പൊട്ടുന്നതും കൊഴിയുന്നതും തടയുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ തേന്‍, 1 കപ്പ് കറ്റാര്‍ വാഴ ജെല്‍ എന്നിവ മിനുസമാര്‍ന്ന പേസ്റ്റ് ലഭ്യമാകുന്നതുവരെ യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി പ്രയോഗിക്കുക. മികച്ച ഫലങ്ങള്‍ക്കായി ഒരു തുണിയില്‍ തല പൊതിഞ്ഞ് 30-40 മിനിറ്റ് വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക.

കറ്റാര്‍ വാഴ, നാരങ്ങ നീര്

കറ്റാര്‍ വാഴ, നാരങ്ങ നീര്

പതിവായി തലയോട്ടിയില്‍ അണുബാധ നേരിടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് വിറ്റാമിന്‍ സി സമ്പുഷ്ടമായ നാരങ്ങ നീരും കറ്റാര്‍ വാഴ മാസ്‌കും. ഈ മിശ്രിതം ബാക്ടീരിയ, ഫംഗസ് വളര്‍ച്ചയ്‌ക്കെതിരെ പോരാടുകയും തലയോട്ടി ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ കറ്റാര്‍ വാഴ ഹെയര്‍ പായ്ക്കിന് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം തടയുകയും കോശങ്ങളുടെ പുതിയ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടിയില്‍ സ്വാഭാവിക തിളക്കവും നല്‍കുന്നു.

Most read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴിMost read:മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴി

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ നാരങ്ങ നീര്, 1 കപ്പ് കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് ആവശ്യം. ഒരു കപ്പില്‍ കറ്റാര്‍ വാഴ ജെല്ലും കുറച്ച് നാരങ്ങ നീരും ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം കുറച്ച് എടുത്ത് തലയോട്ടിയില്‍ നേരിട്ട് പ്രയോഗിച്ച് മസാജ് ചെയ്യുക. 20-30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മാസ്‌ക് വെള്ളത്തില്‍ കഴുകി കളയുക. നാരങ്ങ നീര് ചിലരില്‍ അസ്വസ്ഥത സൃഷ്ടിച്ചേക്കാം അതിനാല്‍ അസിഡിറ്റി കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് കുറച്ച് തൈര് ചേര്‍ക്കാവുന്നതാണ്.

ഉലുവ, കറ്റാര്‍ വാഴ

ഉലുവ, കറ്റാര്‍ വാഴ

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനായി കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം ഉലുവയുമായി ചേര്‍ക്കുക എന്നതണ്. മുടി കൊഴിച്ചില്‍ ഉള്‍പ്പെടെ നിരവധി മുടി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പുരാതന ഇന്ത്യന്‍ പ്രതിവിധിയാണ് ഉലുവ. ഇത് പുതിയ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഉലുവയില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുന്നത് മുടി കൊഴിച്ചില്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു.

Most read:പനങ്കുല പോലെ മുടി സ്വന്തമാക്കാം; നെല്ലിക്ക പൊടിMost read:പനങ്കുല പോലെ മുടി സ്വന്തമാക്കാം; നെല്ലിക്ക പൊടി

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ ഉലുവ, 1 കപ്പ് കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് ആവശ്യം. കുതിര്‍ത്ത ഉലുവയില്‍ അല്പം വെള്ളം ചേര്‍ത്ത് ഒരു നന്നായി ചതച്ചെടുക്കുക. കറ്റാര്‍ വാഴ ജെല്ലിലേക്ക് ഈ പേസ്റ്റ് ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ നേരിട്ട് പുരട്ടുക. മുടി തുണിയില്‍ പൊതിഞ്ഞ് 1 മണിക്കൂര്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മാസ്‌ക് കഴുകി കളയുക.

ചെമ്പരത്തി, കറ്റാര്‍വാഴ ജെല്‍

ചെമ്പരത്തി, കറ്റാര്‍വാഴ ജെല്‍

പല പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു വെല്ലുവിളിയാണ് മുടി കൊഴിച്ചില്‍. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് ചെമ്പരത്തി. അകാല നര തടയാനും, മുടി കൊഴിച്ചില്‍ കുറയ്ക്കാനും, പുതിയ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും, മുടിക്ക് അവിശ്വസനീയമായ നേട്ടങ്ങള്‍ക്കും നിങ്ങള്‍ക്ക് ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

1 കപ്പ് ചെമ്പരത്തി പൂവുകളും ഇലകളും, 1 കപ്പ് കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് ആവശ്യം. ഈ പൂവുകളും ഇലകളും 10 മിനിറ്റ് വെള്ളത്തില്‍ മുക്കിവയ്ക്കുക. നല്ല പേസ്റ്റ് രൂപത്തിലാക്കി ചതച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. നിങ്ങളുടെ മുടിയില്‍ ഈ മാസ്‌ക് പ്രയോഗിച്ച് 30 മിനിറ്റ് വിട്ട ശേഷം വെള്ളത്തില്‍ മുടി കഴുകുക.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളംMost read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളം

English summary

How to Use Aloe Vera for Hair Loss

Aloe vera contains a number of powerful agents to prevent your hairfall. Lets see some effective aloe vera hair packs to help you deal with hair loss.
X
Desktop Bottom Promotion