For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ മുടി വരണ്ടുപൊട്ടും; അഴകും ആരോഗ്യവും നല്‍കാന്‍ ചെയ്യേണ്ടത്

|

മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ മുടി വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണം കാരണം ആരോഗ്യമുള്ള മുടി കൈകാര്യം ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് പലരും വരണ്ട മുടി പ്രശ്‌നം അഭിമുഖീകരിക്കുന്നു. ഈ തിളക്കമില്ലാത്ത മുടി മുടി കൊഴിച്ചില്‍ പോലുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Most read: എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി വിറ്റാമിന്‍ സി സെറംMost read: എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി വിറ്റാമിന്‍ സി സെറം

എന്നിരുന്നാലും, വരണ്ട മുടി മലിനീകരണം കാരണമായി മാത്രമല്ല, ജനിതകമോ ആവര്‍ത്തിച്ചുള്ളതോ ആയ രാസ ഉപയോഗം പോലുള്ള മറ്റ് കാരണങ്ങളാലും ഉണ്ടാകുന്നു. ഇത് മുടി പൊട്ടല്‍, പിളര്‍പ്പ് എന്നിവയ്ക്ക് കാരണമാകുന്നു. നിങ്ങള്‍ക്ക് വേണ്ടത് ഒരു ലളിതമായ വേനല്‍ക്കാല മുടി സംരക്ഷണ ദിനചര്യയാണ്. അത് നിങ്ങളുടെ മുടിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന എണ്ണകളെ മോയ്‌സ്ചറൈസ് ചെയ്യുകയും നിറയ്ക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് വരണ്ട മുടിക്ക് പരിഹാരമാകുന്ന ചില മുടി സംരക്ഷണ വഴികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വരണ്ട മുടിയുടെ കാരണങ്ങള്‍

വരണ്ട മുടിയുടെ കാരണങ്ങള്‍

മുടിയുടെ ഘടന ഓരോരുത്തര്‍ക്കും വ്യത്യാസമാണ്. പല ഘടകങ്ങളാല്‍ മുടി വരള്‍ച്ച ഉണ്ടാകാം. വരണ്ട മുടിയുടെ ചില കാരണങ്ങള്‍ ഇതാ:

* ജനിതകം

* പോഷകാഹാര കുറവുകള്‍

* അമിതമായ സൂര്യപ്രകാശം

* അമിതമായ മുടി കഴുകല്‍

* ഹെയര്‍ കെമിക്കല്‍സ് അല്ലെങ്കില്‍ ഷാംപൂകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം

* സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും ഉപയോഗം

വരണ്ട മുടിക്ക് വീട്ടുവൈദ്യങ്ങള്‍

വരണ്ട മുടിക്ക് വീട്ടുവൈദ്യങ്ങള്‍

മുടിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ പ്രകൃതിദത്തകരമായ രീതിയില്‍ പരിഹാരം തേടുക. നിങ്ങളുടെ അടുക്കളയില്‍ ധാരാളം മുടി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഈ ചേരുവകള്‍ ഉപയോഗിക്കുന്നത് സൗകര്യപ്രദമാണെന്ന് മാത്രമല്ല, രാസവസ്തുക്കള്‍ ഒന്നുമില്ലാതെ ഇത് നിങ്ങളുടെ മുടിക്ക് മികച്ച ഫലം നല്‍കുന്നു. വരണ്ട മുടി ചികിത്സിക്കാന്‍ ചില മികച്ച വീട്ടുവൈദ്യങ്ങള്‍ ഇതാ.

Most read:കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്Most read:കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്

ഹെയര്‍ ഓയില്‍ മസാജ്

ഹെയര്‍ ഓയില്‍ മസാജ്

വരണ്ട മുടിക്ക് ഫലപ്രദമായ ചികിത്സകളില്‍ ഒന്നാണ് ഹോട്ട് ഹെയര്‍ ഓയില്‍ മസാജ്. വെളിച്ചെണ്ണ, ബദാം ഓയില്‍, ജൊജോബ ഓയില്‍, ഒലിവ് ഓയില്‍ തുടങ്ങി വരണ്ട മുടിയെ ഫലപ്രദമായി ചികിത്സിക്കാന്‍ വിവിധ എണ്ണകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ എണ്ണകളിലെല്ലാം വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. എല്ലാ എണ്ണകളും ചൂടാക്കുക, പക്ഷേ തിളപ്പിക്കരുത്. ഈ എണ്ണ തലയോട്ടിയിലും മുടിയിലും മൃദുവായി മസാജ് ചെയ്യുക. ഒരു ചൂടുള്ള തുണി കൊണ്ട് മുടി മൂടുക. 30-45 മിനിറ്റ് അല്ലെങ്കില്‍ ഒരുരാത്രി ഇത് വിടുക. ശേഷം, ഷാംപൂ ചെയ്ത് മുടി കഴുകുക.

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു

മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരു നിങ്ങളുടെ മുടിയെ കണ്ടീഷന്‍ ചെയ്യുകയും ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളയില്‍ നിന്ന് മഞ്ഞക്കരു വേര്‍തിരിക്കുക. അതില്‍ 3 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മുടി മുഴുവന്‍ പുരട്ടി 30 മിനിറ്റ് കാത്തിരിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

Most read:മോര് ഉപയോഗിച്ചുള്ള ഈ മാസ്‌ക് നല്‍കും കളങ്കമില്ലാത്ത മുഖചര്‍മ്മംMost read:മോര് ഉപയോഗിച്ചുള്ള ഈ മാസ്‌ക് നല്‍കും കളങ്കമില്ലാത്ത മുഖചര്‍മ്മം

മുട്ടയുടെ മഞ്ഞക്കരു, തേന്‍ മാസ്‌ക്

മുട്ടയുടെ മഞ്ഞക്കരു, തേന്‍ മാസ്‌ക്

മുട്ടയില്‍ പ്രോട്ടീന്‍, സള്‍ഫര്‍, ബയോട്ടിന്‍ എന്നിവയുണ്ട്. തേന്‍ ധാരാളം ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. രണ്ട് ചേരുവകളും കൂടുതല്‍ മുടിയുടെ കേടുപാടുകള്‍ ഒഴിവാക്കാന്‍ ഈര്‍പ്പം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു. മുട്ടയുടെ വെള്ളയില്‍ നിന്ന് മഞ്ഞക്കരു വേര്‍തിരിക്കുക. മുട്ടയുടെ ഗന്ധം തടയാന്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ഏതാനും തുള്ളി അവശ്യ എണ്ണയും ചേര്‍ക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇത് 20-30 മിനിറ്റ് വച്ച ശേഷം ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് പായ്ക്ക് കഴുകുക.

തൈരും തേനും മാസ്‌ക്

തൈരും തേനും മാസ്‌ക്

വരണ്ട മുടിക്ക് ഈ കോമ്പിനേഷന്‍ മികച്ചതാണ്. തൈരില്‍ മുടി വളര്‍ത്തുന്ന പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്, തലയോട്ടി വൃത്തിയാക്കുന്ന ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഈര്‍പ്പം നിലനിര്‍ത്താനും കേടുപാടുകള്‍ തടയാനും തേന്‍ സഹായിക്കുന്നു. തൈരും തേനും നന്നായി യോജിപ്പിക്കുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മാസ്‌ക് പുരട്ടുക. ഇത് 15-20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക.

Most read:മുഖത്തെ അമിതരോമം നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നോ? എളുപ്പ പരിഹാരം ഇത്Most read:മുഖത്തെ അമിതരോമം നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നോ? എളുപ്പ പരിഹാരം ഇത്

അവോക്കാഡോയും വാഴപ്പഴവും

അവോക്കാഡോയും വാഴപ്പഴവും

അവോക്കാഡോയില്‍ പ്രോട്ടീനുകള്‍, അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിക്ക് ആശ്വാസം നല്‍കാനും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മുടിക്ക് ഈര്‍പ്പം നല്‍കുന്ന പ്രകൃതിദത്ത എണ്ണകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മുടിക്ക് പോഷണം നല്‍കുന്ന ഫോളിക് ആസിഡും പൊട്ടാസ്യവും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അവോക്കാഡോയും വാഴപ്പഴവും നല്ല പേസ്റ്റായി യോജിപ്പിക്കുക. കുറച്ച് തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. ഈ മാസ്‌ക് നിങ്ങളുടെ മുടിയില്‍ പുരട്ടി തുണി കൊണ്ട് മൂടുക. ഇത് 20-30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

കറ്റാര്‍ വാഴ മാസ്‌ക്

കറ്റാര്‍ വാഴ മാസ്‌ക്

കറ്റാര്‍ വാഴ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും മികച്ച പ്രതിവിധിയാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടമാണിത്. കേടായ മുടി നന്നാക്കാനും ശരിയായ പോഷകങ്ങളാല്‍ മുടിയെ പോഷിപ്പിക്കാനും കറ്റാര്‍ വാഴ സഹായിക്കുന്നു. ഒരു ബൗള്‍ എടുത്ത് 3 ടേബിള്‍സ്പൂണ്‍ തൈര്, 4 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ പള്‍പ്പ്, 2 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ എന്നിവ യോജിപ്പിക്കുക. ഇവ നന്നായി കലര്‍ത്തി തലയോട്ടിയിലും മുടിയിലും പുരട്ടുക. പായ്ക്ക് അരമണിക്കൂറോളം വയ്ക്കുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകിക്കളയുക.

Most read:ആരോഗ്യമുള്ള തിളങ്ങുന്ന മുഖത്തിന് ഈ പ്രകൃതിദത്ത കൂട്ടുകള്‍Most read:ആരോഗ്യമുള്ള തിളങ്ങുന്ന മുഖത്തിന് ഈ പ്രകൃതിദത്ത കൂട്ടുകള്‍

വരണ്ട മുടി എങ്ങനെ തടയാം

വരണ്ട മുടി എങ്ങനെ തടയാം

* ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കുക.

* അമിതമായ സൂര്യപ്രകാശം ഒഴിവാക്കുക.

* ആഴ്ചയിലൊരിക്കല്‍ മോയ്‌സ്ചറൈസിംഗ് ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക.

* വീര്യം കുറഞ്ഞ, ഹെര്‍ബല്‍, സള്‍ഫേറ്റ് രഹിത ഷാംപൂകള്‍ ഉപയോഗിക്കുക.

English summary

How to Take Care of Dry Hair in Summer Season in Malayalam

Dry hair is not only due to pollution but also due to other reasons such as genetic or recurrent chemical use. Here is how to control dry hair in summer.
Story first published: Saturday, April 23, 2022, 12:48 [IST]
X
Desktop Bottom Promotion