Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ACV ഇപ്രകാരം ഉപയോഗമെങ്കില്‍ താരനെ വെറും മിനിറ്റുകള്‍ കൊണ്ട് തുരത്താം
താരന്‍ എന്നത് പലര്‍ക്കും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. മുടി കൊഴിച്ചിലിനും മുടി പൊട്ടിപ്പൊവുന്നതിനും മുടിയുടെ ആരോഗ്യം മൊത്തത്തില്‍ ഇല്ലാതാക്കുന്നതിനും എല്ലാം പലപ്പോഴും താരന്‍ കാരണമാവുന്നു. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് പലര്‍ക്കും അറിയാത്തത്. പല മാര്‍ഗ്ഗങ്ങള്‍ തേടിയിട്ടും താരന്‍ പ്രതിരോധിക്കാന്‍ സാധിക്കാത്തതിന് പിന്നിലെ കാരണങ്ങള്‍ നിസ്സാരമല്ല. കാരണം കൃത്യമായി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പോയതിനേക്കാള്‍ ഇരട്ടി വേഗത്തില്‍ താരന്‍ വീണ്ടും വരുന്നു. പക്ഷേ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് നമുക്ക് താരനെ ഒന്ന് പ്രതിരോധിച്ച് നോക്കാം.

ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കൂടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതിനേയും ചെറുക്കുന്നതിന് വേണ്ടി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുമെങ്കിലും അത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്രകാരം ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. താരന്‍ കളയുന്നതിന് വേണ്ടി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എപ്രകാരം ഉപയോഗിക്കാം എന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഉപയോഗങ്ങള്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നതിലൂടെ അത് മുടിയില്‍ പല വിധത്തിലുള്ള മാജിക് കാണിക്കുന്നുണ്ട്. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനെയും പ്രകോപിപ്പിക്കലിനേയും ഇല്ലാതാക്കുന്നു. ഇതിലുള്ള ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തന്നെയാണ് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. പലപ്പോഴും താരന്‍ മൂലമുണ്ടാവുന്ന ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടിയും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇതോടൊപ്പം തലയോട്ടി വൃത്തിയാക്കുന്നതിനും മുടിയുടെയും തലയോട്ടിയുടേയും ആരോഗ്യം നിലനിര്‍ത്തുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. കൂടാതെ ഇത് പിഎച്ച് ലെവലുകള്‍ സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഉപയോഗങ്ങള്‍
മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടി സോഫ്റ്റ് ആക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. കൂടാതെ താരന്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്ന ബാക്ടീരിയകളോടും ഫംഗസുകളോടും പോരാടുന്ന ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ACV-യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനെ കുറക്കുന്നു. ഇത് ഫ്‌ളവനോയ്ഡുകള്‍ കൊണ്ട് സമ്പന്നമാണ്. അത് മാത്രമല്ല ഇവ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ ചൊറിച്ചിലും വീക്കവും ഇല്ലാതാവുന്നു. ഇതിലൂടെ തലയോട്ടിയില്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയും താരനെന്ന വെല്ലുവിളിയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?
താരനെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എങ്ങനെ ഇവ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ 1: 1 എന്ന അനുപാതത്തില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ലയിപ്പിക്കുക. ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിറ്റി കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും അതോടൊപ്പം താരനെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഈ മാര്‍ഗ്ഗം മുടി വളരുന്നതിനും സഹായിക്കുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സ്‌പ്രേ
ഈ സ്‌പ്രേ നിങ്ങള്‍ക്ക് മുടിയില്‍ നിന്ന് താരനെ ഇളക്കാന്‍ മാത്രമല്ല മുടി നല്ല കരുത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി ഈ എസിവി മിക്‌സ് ചെയ്ത വെള്ളം ഒരു സ്‌പ്രേ പാത്രത്തില്‍ നിറക്കുക. അതിന് ശേഷം ഇത് നല്ലതുപോലെ കുലുക്കി തലയില്‍ സ്‌പ്രേ ചെയ്യുക. ശേഷം ഇത് വായുവില്‍ ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട് ആഴ്ചയില്‍ രണ്ട് തവണ ഇപ്രകാരം ചെയ്യാവുന്നതാണ്. ഇതിലൂടെ താരന്‍ ഇല്ലാതാവുകയും മുടിയുടെ ഓരോ ഇളകളും നല്ല കരുത്തോടെ സംരക്ഷിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഇത് ചെയ്യുന്നത് മുടങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മസ്സാജ്
ആപ്പിള്‍ സിഡെര്‍ വിനെഗറും ടീ ട്രീ ഓയിലും ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെയും വെള്ളത്തിന്റെയും ലായനിയില്‍ ടീ ട്രീ ഓയില്‍ അല്‍പം തുള്ളികളായി ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം തലയില്‍ മസ്സാജ് ചെയ്യുക. അതിന് ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് നിങ്ങള്‍ക്ക് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ നല്ലൊരു മസ്സാജ് നല്‍കുന്നതോടൊപ്പം തന്നെ താരനെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആഴ്ചയില്‍ ഒരു തവണ ഈ പ്രതിവിധി ചെയ്യാവുന്നതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗറും കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്ക്
താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആപ്പിള്‍ സിഡാര്‍ വിനീഗറിനൊപ്പം ചേര്‍ക്കാവുന്നതാണ് കറ്റാര്‍വാഴ ജെല്ലും. ഇവ രണ്ടും മിക്‌സ് ചെയ്ത് തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഇത് തലയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. പത്ത് മിനിറ്റി ശേഷം മുടി കഴുകണം. ഇതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും താരനെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് നല്ല ഗുണങ്ങള്‍ നല്‍കുന്നു. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടി അറ്റം പിളരുന്നതിന് പരിഹാരം കാണുകയും ചെയ്യുന്നു.

നാരങ്ങയും ആപ്പിള്‍ സിഡെര്‍ വിനെഗറും
താരനെ ഇല്ലാതാക്കാന്‍ പണ്ടു മുതല്‍ തന്നെ പലരും നാരങ്ങ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നാരങ്ങയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേരുമ്പോള്‍ അത് നിങ്ങള്‍ക്ക് മുടിക്ക് ഗുണവും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇവ കൊണ്ട് മുടി കഴുകുകയോ അല്ലെങ്കില്‍ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. താരനെ പാടേ ഇല്ലാതാക്കും എന്നതില്‍ സംശയം വേണ്ട. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എപ്പോഴും വെള്ളത്തില്‍ മിക്‌സ് ചെയ്ത് വേണം ഉപയോഗിക്കുന്നതിന്. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യാവുന്നതാണ്. .

പാര്‍ശ്വ ഫലങ്ങള്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ താരന്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെങ്കിലും, ഇത് അമിതമായാല്‍ നിങ്ങളുടെ ചര്‍മ്മത്തിലും മുടിയിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ അമിത ഉപയോഗം നിങ്ങളുടെ തലയോട്ടിയിലെയും മുടിയിലെയും സ്വാഭാവിക എണ്ണ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. ഇത് താരന്‍ പോവുന്നതിന് പകരം വര്‍ദ്ധിക്കുന്നതിന് ആണ് കാരണമാകുന്നത്. അതുകൊണ്ട് എസിവി എടുക്കുന്നതും ഉപയോഗിക്കുന്നതുമായ അളവ് അമിതമാക്കരുതെന്ന് ഓര്‍ക്കുക. മാത്രമല്ല നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഇത് അധികനേരം വയ്ക്കുന്നത് ഒഴിവാക്കുക. കൂടാതെ ഷാമ്പൂ ചെയ്ത് കഴിഞ്ഞാല്‍ കണ്ടീഷണര്‍ ഇടുന്നതിന് മറക്കരുത്.



Click it and Unblock the Notifications











