Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്
കേശസംരക്ഷണം എപ്പോഴും നമുക്കിടയില്‍ ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതും പലര്‍ക്കും മുടി സംരക്ഷിക്കാന്‍ സമയമില്ല എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ അവസ്ഥയിലും നാം ശ്രദ്ധിച്ചാല്‍ നമ്മുടെ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താവുന്നതാണ്. അതിന് വേണ്ടി നമ്മള് കേശസംരക്ഷണത്തിന് അല്പം കൂടുതല്‍ പ്രാധാന്യം നല്‍കണം. വിറ്റാമിന്‍ എ, ഡി, ഒമേഗ -3 കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, മഗ്നീഷ്യം എന്നിവയുടെ ഗുണം വാല്‍നട്ടില്‍ നിറഞ്ഞിരിക്കുന്നു. വാല്നട്ടിനെ അതിന്റെ ഘടന കാരണം തലച്ചോറിന്റെ ഭക്ഷണം എന്നും വിളിക്കുന്നു. ഈ ഉണങ്ങിയ ഫലം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, മുടിക്ക് വളരെ മികച്ചതാണ്.
മുടിക്ക് വാല്‍നട്ടിന്റെ ഗുണങ്ങള്‍ ആസ്വദിക്കാന്‍, നിങ്ങള്‍ക്ക് ഇത് എണ്ണയുടെ രൂപത്തില്‍ ഉപയോഗിക്കാം. അതെ, വാല്‍നട്ട് ഓയില്‍ ഈ ദിവസങ്ങളില്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. വീട്ടില്‍ വാല്‍നട്ട് ഓയില്‍ എങ്ങനെ ഉണ്ടാക്കാമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? വായിക്കുക. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ....

ആവശ്യമുള്ള വസ്തുക്കള്‍
1 കപ്പ് വാല്‍നട്ട്
1 1/2 കപ്പ് സസ്യ എണ്ണ എന്നിവയാണ് ആവശ്യമുള്ളവ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാവുന്നതാണ്. ഒരു പാന്‍ എടുത്ത് കുറച്ച് വെള്ളം ചേര്‍ക്കുക. ഇതിലേക്ക് എല്ലാ വാല്‍നട്ട് ചേര്‍ത്ത് തിളപ്പിക്കുക. 10 മിനിറ്റിനു ശേഷം വാല്‍നട്ട് അരിച്ചെടുത്ത് തണുപ്പിക്കുക. ഇതെല്ലാം മിക്സ് ചെയ്ത് അതിലേക്ക് വെജിറ്റബിള്‍ ഓയില്‍ ചേര്‍ക്കുക. പിന്നീട് എണ്ണ അതിന്റെ നിറം മാറുമ്പോള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ ഈ എണ്ണ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ആഴ്ചയില്‍ 2-3 തവണ ഉപയോഗിക്കാം. വാല്‍നട്ട് ഓയില്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മുടിയുടെ വളര്‍ച്ച
ഈ എണ്ണയില്‍ വിറ്റാമിനുകളും ബയോട്ടിനും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടിയുടെ വളര്‍ച്ചയിലേക്ക് നയിക്കുന്ന പൊട്ടാസ്യവും ഇതിലുണ്ട്. വാല്‍നട്ട് ഓയില്‍ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. വെളുത്ത മുടിയുള്ളവര്‍ ഈ എണ്ണ ഉപയോഗിക്കണം, കാരണം ഇത് കറുപ്പ് നിറം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ മുടി കൂടുതല്‍ തിളക്കമുള്ളതാക്കുന്നു.

താരന് പ്രതിരോധിക്കുന്നു
നമ്മളെല്ലാവരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് താരന്. ഇത് കൈകാര്യം ചെയ്യുന്നത് ശ്രമകരമാണ്. നിങ്ങള്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് വര്‍ദ്ധിക്കുകയും മുടി കൊഴിയുകയും ചെയ്യും. തലമുടിയില്‍ വാല്‍നട്ട് ഓയില്‍ പുരട്ടുന്നത് താരന് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിച്ച് സള്‍ഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിച്ച് കഴുകാം.

മുടി കൊഴിച്ചില്‍ തടയുക
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വാള്‍നട്ട് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. വാല്‍നട്ട് ഓയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉണ്ട്, ഇത് തലയോട്ടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നില്ല. നിങ്ങള്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വാല്‍നട്ട് ഓയില്‍ ഉപയോഗിക്കാം. രാത്രി മുഴുവന്‍ സൂക്ഷിക്കുക, തുടര്‍ന്ന് അടുത്ത ദിവസം രാവിലെ ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

നിങ്ങളുടെ മുടി ശക്തവും കട്ടിയുള്ളതുമാക്കുന്നു
നേര്‍ത്ത മുടിയുള്ള സ്ത്രീകള്‍ക്ക് അല്പം പ്രയാസമുണ്ടായിരിക്കും. എന്നാല്‍ മുടി കട്ടിയുള്ളതും ശക്തവുമാക്കാന്‍ വാല്‍നട്ട് ഓയില്‍ സഹായിക്കും. ഈ എണ്ണ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും മുടി പൊട്ടാതിരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പതിവായി ഈ എണ്ണ ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ മുടി ശക്തവും കട്ടിയുള്ളതുമാക്കി മാറ്റാം. ഈ പ്രശ്നങ്ങളെല്ലാം ചികിത്സിക്കുന്നതിനൊപ്പം, തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ എണ്ണ സഹായിക്കുന്നു.

പ്രകൃതിദത്ത ഹെയര്‍ ഡൈ
ഇത് പ്രകൃതിദത്ത ഹെയര്‍ ഡൈ ആയി പ്രവര്‍ത്തിക്കുന്നു. ആന്റി ഫംഗസ് പ്രോപ്പര്‍ട്ടികള്‍ ഉണ്ട്, ഇത് കൂടാതെ തലയിലെ എല്ലാ വിധത്തിലുള്ള അണുബാധയെയും തടയുന്നു. നിങ്ങളുടെ തലമുടിയില്‍ പതിവായി ഈ എണ്ണ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും, നിങ്ങള്‍ക്ക് തിളക്കവും കട്ടിയുള്ള മുടിയും ലഭിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനെല്ലാം നമുക്ക് വാള്‍നട്ട് ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
