Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഷാമ്പൂ ഉപയോഗിച്ച ശേഷം മുടി ചകിരി പോലേയോ: ഇതൊരു തുള്ളി മതി മുടി സില്ക്കിയാവും
മുടിയുടെ ആരോഗ്യം എന്നത് പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായിരിക്കും. പലപ്പോഴും മുടിയില്‍ നാം ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളാണ് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. ഇത് പലപ്പോഴും മുടി കൊഴിച്ചില്‍ പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ നയിക്കുന്നു. പലപ്പോഴും ഷാമ്പൂവില്‍ ഉപയോഗിക്കുന്ന കഠിനമായ പ്രിസര്‍വേറ്റീവുകളും രാസവസ്തുക്കളും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മുടിയുടെ രോമകൂപങ്ങളെ നശിപ്പിക്കുന്നു. മുടിക്ക് ചകിരി പോലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

എന്നാല്‍ മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില മാറ്റങ്ങള്‍ എന്നാല്‍ നമുക്ക് കൊണ്ട് വരുന്നതിന് സാധിക്കുന്നുണ്ട്. അതിന് വേണ്ടി എപ്പോഴും പ്രകൃതിദത്ത വഴികള്‍ തന്നെ തിരഞ്ഞെടുക്കേണ്ടതാണ്. ഇത് തലയോട്ടി ആരോഗ്യകരമാക്കുകയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി മുതല്‍ വീട്ടില്‍ തന്നെ നമുക്ക് പ്രകൃതിദത്ത ഷാമ്പൂ ഉപയോഗിക്കാം. അത് വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. ഇതിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.. ഷാമ്പൂ തയ്യാറാക്കുന്നതിന് സോപ്പ് കായ എപ്രകാരം ഉപയോഗിക്കണം എന്ന് നോക്കാം.

ലളിതമായ സോപ്പ്കായ ഷാംപൂ
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സോപ്പ് കായ വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ താരന് അല്ലെങ്കില്‍ വരണ്ട തലയോട്ടി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ കൊണ്ട് ഇവ സമ്പൂഷ്ടമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ നമുക്ക് നിര്‍വ്വചിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ ഷാമ്പൂ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
1 കപ്പ് സോപ്പ്കായ (20-25 എണ്ണം വരെ)
2½ കപ്പ് വെള്ളം
തയ്യാറാക്കുന്ന രീതി
ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ഒരു പാത്രത്തില്‍ വെള്ളവും സോപ്പ് കായയും ചേര്‍ത്ത് തിളപ്പിക്കുക. നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് ഒരു രാത്രി വെക്കുക ശേഷം അടുത്ത ദിവസം രാവിലെ ഇത് വീണ്ടും മുക്കാല്‍ മണിക്കൂറോളം തിളപ്പിക്കണം. ശേഷം നല്ലതുപോലെ തണുക്കാന്‍ അനുവദിക്കുക. നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ സോപ്പ്കായ കൈകളിലിട്ട് തിരുമ്മി അതിനുള്ളിലെ കുരു കളയുക. വേണമെങ്കില്‍ ഇവ വീണ്ടും നല്ലതുപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ തണുത്ത ശേഷം വീണ്ടും ഈ ദ്രാവകം അരിച്ചെടുക്കുക. ഇത് നിങ്ങള്‍ ഉപയോഗിക്കുന്നത് വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൊണ്ട് തലയോട്ടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്ത് 2-3 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

ഹെയര്‍ വാഷ് പൗഡര്‍:
ചേരുവകള്‍:
1 ടീസ്പൂണ്‍ നെല്ലിക്ക പൊടി
1 ടീസ്പൂണ്‍ ചെമ്പരത്തി പൊടി
1 ടീസ്പൂണ്‍ ഉലുവ പൊടി
2 ടീസ്പൂണ്‍ സോപ്പ് കായ പൊടി
തയ്യാറാക്കുന്ന രീതി
ഒരു ചെറിയ പാത്രത്തില്‍ ഇവയെല്ലാം കൂടി നല്ലതുപോലെ മികസ് ചെയ്ത് തിളപ്പിച്ചെടുക്കുക. ശേഷം ഇത് ഒരു എയര്കണ്ടൈയനറില് സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് വേണ്ടി 1-2 സ്പൂണ്‍ പൊടി എടുത്ത് ഇത് വെള്ളത്തില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി നല്ലതുപോലെ തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിയുടെ കരുത്തും സോഫ്റ്റ്നസും നമുക്ക് ഇതിലൂടെ നിലനിര്‍ത്താന്‍ സാധിക്കുന്നു.

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
നിങ്ങള്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങളാണ് സോപ്പ് കായ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ പുതിയ ഒരു വസ്തു ഉപയോഗിക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടുന്നതിന് കഴിയണം എന്നില്ല. നിങ്ങളുടെ മുടി വരണ്ടതായി മാറുന്നുവെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ഈ സോപ്പ് കായ സഹായിക്കുന്നു. ഇതിലേക്ക് ഉലുവ വിത്ത് കൂടി ചേര്‍ക്കുന്നത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വേണമെന്നുണ്ടെങ്കില്‍ ചെമ്പരത്തിയിലയും ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഷാമ്പൂ ചെയ്ത ശേഷം നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് പ്രകൃതിദത്ത കണ്ടീഷണര്‍ ആയി ഉപയോഗിക്കാം.



Click it and Unblock the Notifications