Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുടിക്ക് നല്ല നീളം നല്‍കാൻ നാടൻ കടുക് പ്രയോഗം
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും നിങ്ങളുടെ മുടിയേയും സൗന്ദര്യത്തേയും പലരും മറക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി മുടിക്ക് വേണ്ടി അൽപ സമയം കാത്തു വെക്കൂ. ഇത് നിങ്ങളുടെ സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കടുക്. കടുക് പേസ്റ്റ് ഉപയോഗിച്ച് മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണാം. താരൻ, മുടി കൊഴിച്ചിൽ മറ്റ് കേശസംബന്ധമായ പ്രശ്നങ്ങൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് കടുക് ഉപയോഗിക്കാവുന്നതാണ്.
മുടിയുടെ ആരോഗ്യത്തിന് വേണ്ടി കടുക് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എന്നും മുന്നിലുള്ളത് കടുക് തന്നെയാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. മുടിക്ക് തിളക്കവും നിറവും നീളവും കരുത്തും നൽകുന്നതിന് നമുക്ക് കടുക് ഉപയോഗിക്കാം. കൂടുതൽ അറിയാൻ വായിക്കൂ.

ആവശ്യമുള്ള സാധനങ്ങൾ
ആവശ്യമുള്ള സാധനങ്ങൾ
കടുക് പൊടിച്ചത് - രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര- ഒരു ടീസ്പൂൺ
ഒലീവ് ഓയിൽ - 1 ടീസ്പൂൺ
ഉള്ളി നീര്- രണ്ട് ടീസ്പൂൺ
മുട്ടയുടെ വെള്ള- ഒന്ന്
ടീ ട്രീ ഓയിൽ - എട്ട് തുള്ളി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇവ ഉപയോഗിച്ച് മുടിയുടെ അഴക് എങ്ങനെ വർദ്ധിപ്പിക്കാം എന്ന് നമുക്ക് നോക്കാം.

തയ്യാറാക്കാൻ ഇങ്ങനെ
അതിന് വേണ്ടി ആദ്യം ഒരു പാത്രത്തിൽ കടുക് പൊടിച്ചത് എടുത്ത് കുറച്ച് വെള്ളത്തിൽ അത് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇതിലേക്ക് ഉള്ളി നീര് ചേർത്ത് ബാക്കിയുള്ള എല്ലാ ചേരുവകളും കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് കഴിഞ്ഞാൽ പേസ്റ്റ് പരുവത്തിൽ ആക്കിയെടുത്ത് ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ തലയിൽ തേച്ച് പിടിപ്പിച്ചാൽ അത് നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കടുക് എന്നും മികച്ച ഓപ്ഷൻ തന്നെയാണ്.

താരനെ പരിഹരിക്കുന്നു
താരൻ കൊണ്ട് മുടി കൊഴിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അൽപം കടുക് ഉപയോഗിക്കാവുന്നതാണ്. മുകളിൽ പറഞ്ഞത് പോലെ മുടിയിൽ നല്ലതു പോലെ കടുക് തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളഞ്ഞ് നോക്കൂ. ഇത് നിങ്ങളുടെ തലയിലെ താരനെ പൂർണമായും ഇല്ലാതാക്കുകയും ആരോഗ്യമുള്ള കരുത്തുള്ള മുടി നൽകുകയും ചെയ്യുന്നുണ്ട്.

മുടിയുടെ കരുത്തിന്
കരുത്തില്ലാത്ത മുടി പെട്ടെന്ന് പൊട്ടിപ്പോവുന്നുണ്ട്. എന്നാൽ അതിനെ പരിഹരിക്കുന്നതിനും നല്ല കരുത്തുള്ള മുടിക്കും നമുക്ക് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഈ കടുക് ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് കരുത്തും ബലവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മുടിവളരുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കടുക് ഹെയർമാസ്ക്. മുടിയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയണം. പെട്ടെന്നാണ് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നത്.

അകാല നരക്ക് പരിഹാരം
അകാല നര പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കടുക് ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ നരയെ പൂർണമായും ഇല്ലാതാക്കി മുടിക്ക് നല്ല കറുപ്പ് നൽകുന്നുണ്ട്. അകാല വാര്‍ദ്ധക്യം മൂലം ചെറുപ്പക്കാരിൽ ഉണ്ടാവുന്ന നരയെ ചെറുക്കുന്നതിന് ഏറ്റവും അധികം ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഈ കടുക് ഹെയർമാസ്ക്. പെട്ടെന്നാണ് ഫലം നൽകുന്നത് എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത.

തിളങ്ങുന്ന മുടി
മുടിക്ക് തിളക്കമില്ലായ്മ പലപ്പോഴും അനാരോഗ്യത്തിന്‍റെ ലക്ഷണമാണ്. എന്നാൽ മുടിയുടെ തിളക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിനും മുടിയുടെ കരുത്തിനും എല്ലാം കടുക് ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മുടിയിൽ തേച്ച് പിടിപ്പിക്കുന്ന ക്രീമും മറ്റും ഇനി കളയാൻ ശ്രമിക്കാം. കാരണം നൂറ് ശതമാനം പ്രകൃതിദത്തമായതു കൊണ്ട് തന്നെ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

അറ്റം പിളരുന്നത് തടയുന്നു
മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും ഉണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അൽപം കടുക് മുകളിൽ പറഞ്ഞത് പോലെ മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതോടൊപ്പം തന്നെ മുടിക്ക് കരുത്തും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നല്ല ആരോഗ്യമാണ് കടുക് മുടിക്ക് നൽകുന്ന ഏറ്റവും നല്ല ഗുണം. ഇത് എത്രത്തോളം ഫലപ്രദമാണെന്ന് ഉപയോഗത്തിലൂടെ തന്നെ മനസ്സിലാക്കാവുന്നതാണ്.

v
അറ്റം മുട്ടുന്ന മുടിയാണ് എല്ലാവരുടേയും ആഗ്രഹം. അതിന് വേണ്ടി എണ്ണയും ഷാമ്പൂവും വാങ്ങിത്തേക്കുന്നവർ ഇന് കടുക് ഹെയർമാസ്ക് ഒന്ന് തേച്ച് നോക്കൂ. ഇത് മുടിയുടെ കാര്യത്തിൽ കള്ളത്തരം കാണിക്കില്ല എന്നതാണ് സത്യം . മുടിക്ക് നൽകുന്ന ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് തിളക്കവും ആരോഗ്യവും നിറയുന്ന കറുത്ത് ഇരുണ്ടിരിക്കുന്ന മുടി. ഇനി മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും നമുക്ക് ഈ ഹെയർമാസ്ക് കണ്ണും പൂട്ടി ഉപയോഗിക്കാം.



Click it and Unblock the Notifications
