Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുറുന്തോട്ടിതാളിയിൽ മുടിവളരുമെന്നുറപ്പുള്ള പ്രയോഗം
മുടിയുടെ ആരോഗ്യ സംരക്ഷണം എല്ലാവരേയും വലക്കുന്ന ഒന്നാണ്. കറുത്ത ഇടതൂർന്ന മുടിയാണ് എല്ലാവർക്കും ആഗ്രഹം. എന്നാൽ അത് പലപ്പോഴും പ്രാവർത്തികമായി വരുന്നില്ല എന്നതാണ് സത്യം. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കരുത്തിനും കുറുന്തോട്ടി വളരെയധികം സഹായകമാണ്. ഓരോ പ്രതിസന്ധിയിലും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് കുറുന്തോട്ടി ഉപയോഗിക്കാവുന്നതാണ്. കുറുന്തോട്ടി നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ്. കുറുന്തോട്ടിയിൽ ഇല്ലാത്ത ആരോഗ്യ ഗുണങ്ങൾ ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങൾ കുറുന്തോട്ടിയിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യത്തിന് മാത്രമല്ല കേശസംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കുറുന്തോട്ടി. താളി മുടിക്ക് നൽകുന്ന കരുത്ത് ചില്ലറയല്ല. മുടിയിലെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കി മുടിക്ക് കരുത്തും തലയോട്ടിയിൽ മുടി വളരുന്നതിനുള്ള സാഹചര്യവും എല്ലാം കുറുന്തോട്ടി നൽകുന്നു. ഇത് കൂടാതെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും താളി നൽകുന്നുണ്ട്. താളി തയ്യാറാക്കുന്നത് എങ്ങനെയെന്നും എന്തെല്ലാമാണ് ഇതിന്റെ ഉപയോഗം എന്നും നമുക്ക് നോക്കാവുന്നതാണ്.

കുറുന്തോട്ടി താളി തയ്യാറാക്കാം
മുടിയഴകിന് മാത്രമല്ല തലക്ക് തണുപ്പ് നൽകുന്നതിനും പല രോഗങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിനും കുറുന്തോട്ടി മികച്ചതാണ്. കുറുന്തോട്ടി താളി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കുറുന്തോട്ടി ഇലയും വേരും അരച്ചെടുത്ത് ഇത് തലയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. തലയിലെ എണ്ണമയത്തിന് കോട്ടം തട്ടാതെ തന്നെ തണുപ്പ് നിലനിൽക്കുന്നതിന് കുറുന്തോട്ടി സഹായിക്കുന്നുണ്ട്. കുറുന്തോട്ടി താളി തയ്യാറാക്കി കുളിക്കുന്നതിന് മുൻപ് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് തലക്ക് തണുപ്പ് നൽകുന്നതിനും മറ്റ് ചില ഗുണങ്ങൾ കൂടി നൽകുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും കുറുന്തോട്ടി താളി തേച്ച് കുളിക്കാവുന്നതാണ്. അഞ്ച് മിനിട്ടെങ്കിലും ഇത് തലയിൽ ഉണ്ടായിരിക്കണം. അതിന് ശേഷം മാത്രമേ കഴുകിക്കളയാൻ പാടുകയുള്ളൂ.

താരന് പരിഹാരം
താരൻ എല്ലാവരേയും വലക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അതിൽ ഏറ്റവും മികച്ച് നിൽക്കുന്നതാണ് കുറുന്തോട്ടി. കുറുന്തോട്ടി താളി തയ്യാറാക്കി തേക്കുന്നതിലൂടെ അത് താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. താരനെ പൂർണമായും ഇല്ലാതാക്കി തലയിൽ താരൻ മൂലമുണ്ടാവുന്ന മുടി കൊഴിച്ചിലും ചൊറിച്ചിലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് കുറുന്തോട്ടി.

മുടി കൊഴിച്ചിൽ പരിഹരിക്കുന്നതിന്
മുടി കൊഴിച്ചിൽ പോലുള്ള അസ്വസ്ഥതകൾ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതിനെ പൂർണമായും ഇ ല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് കുറുന്തോട്ടി. ഇത് താളിയാക്കി തേക്കുന്നതിലൂടെ അത് മുടിയുടെ പല അസ്വസ്ഥതകൾക്കും പരിഹാരം നൽകി മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പുതിയ മുടിയിഴകൾ വരുന്നതിനും ഇത് സഹായിക്കുന്നുണ്ട്. മുടി കൊഴിച്ചിലിന് പെട്ടെന്നാണ് കുറുന്തോട്ടി പരിഹാരം നൽകുന്നത്.

തലക്ക് തണുപ്പ്
തലക്ക് തണുപ്പ് നൽകുന്നതിനും കുറുന്തോട്ടി താളി ഏറ്റവും മികച്ചതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തലക്ക് നല്ല കുളിര്‍മയും ആരോഗ്യവും കരുത്തും നൽകുന്നതിന് കുറുന്തോട്ടി സഹായിക്കുന്നുണ്ട്. നമ്മുടെ മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരുന്നതിന് സഹായിക്കുന്ന ഒന്നാണ് കുറുന്തോട്ടി താളി എന്ന കാര്യത്തില്‍ സംശയംവേണ്ട.

മുടി വളരുന്നതിന്
മുടി വളരുന്നില്ല കോലു പോലെയാവുന്നു എന്നുള്ള പരാതി ധാരാളം നാമെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കുറുന്തോട്ടി താളി. ഇത് തേക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും അതോടൊപ്പം തന്നെ മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. സംശയം ഇല്ലാതെ തന്നെ നമുക്ക് ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും ഉപയോഗിക്കാവുന്നതാണ്.

കറുത്ത മുടിക്ക്
മുടിയുടെ ആരോഗ്യത്തിനും കരുത്തിനും കുറുന്തോട്ടി ഉപയോഗിക്കാം. എന്നാൽ ആരോഗ്യമുള്ള മുടിയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് കറു കറുത്ത മുടി. ഇതില്ലെങ്കിൽ മുടിക്ക് ആരോഗ്യമില്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്. കറുത്ത മുടി നൽകുന്നതിന് സഹായിക്കുന്ന ഒന്നാണ് കുറുന്തോട്ടി താളി. ഇത് മുടിയിൽ തേക്കുന്നതിലൂടെ അത് കറുത്ത മുടി വളരുന്നതിനും ആരോഗ്യമുള്ള ബലമുള്ള മുടിക്കും സഹായിക്കുന്നുണ്ട്.

പേനിനും ഈരിനും
പലരേയും അസ്വസ്ഥരാക്കുന്ന ഒന്നാണ് താരൻ പോലെ തന്നെ മുടിയിലെ പേനും ഈരും. ഇതിന് രണ്ടും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കുറുന്തോട്ടി. പേൻ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് ഭീഷണിയായി മാറുന്നുണ്ട്. ഇതിനെ പെട്ടെന്ന് പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് കുറുന്തോട്ടി. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതോടൊപ്പം പേനിനേയും ഈരിനേയും പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
