For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല മുടി തേടിയെത്തും; വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

|

വെളിച്ചെണ്ണയുടെ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും പറഞ്ഞുതരേണ്ടതുണ്ടാവില്ല. കാരണം ഓരോ മലയാളിയും വെളിച്ചെണ്ണയുമായി അത്രകണ്ട് ഇഴചേര്‍ന്നതാണ്. ഉച്ചി മുതല്‍ പെരുവിരല്‍ വരെ ശരീരത്തിന് വെളിച്ചെണ്ണ ഓരോ ഇഴയിലും ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഗുണം ചെയ്യുന്നു. തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം, മെച്ചപ്പെട്ട കൊളസ്‌ട്രോള്‍ അളവ് എന്നിവയും അതിലേറെയും ഉള്‍പ്പെടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് വെളിച്ചെണ്ണ.

Most read: ചര്‍മ്മത്തിന് ചെറുപ്പം നല്‍കും അവോക്കാഡോ ഓയില്‍Most read: ചര്‍മ്മത്തിന് ചെറുപ്പം നല്‍കും അവോക്കാഡോ ഓയില്‍

ഇവിടെ നമുക്ക് വെളിച്ചെണ്ണയുടെ സൗന്ദര്യപരമായ ചില ഗുണങ്ങള്‍ നോക്കാം. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ മോയ്‌സ്ചുറൈസര്‍, മേക്കപ്പ് റിമൂവര്‍ എന്നിവയായി ഉപയോഗിക്കുന്നു. രാസഘടന കാരണം വെളിച്ചെണ്ണ നിങ്ങളുടെ മുടിക്ക് ഏറെ ഗുണം ചെയ്യുന്നു. വെളിച്ചെണ്ണ ഉപയോഗിച്ച് മുടി വളര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക എന്നതാണ്. ഒരു വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഇവിടെ വായിച്ചറിയാം.

വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് നിങ്ങളുടെ മുടിയെ എങ്ങനെ സഹായിക്കും?

വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് നിങ്ങളുടെ മുടിയെ എങ്ങനെ സഹായിക്കും?

ചൂട്, പരിസര മലിനീകരണം, ജീവിതശൈലി എന്നിവയ്ക്കിടയില്‍ നിങ്ങളുടെ മുടി കാലക്രമേണ ദുര്‍ബലമാവുകയും കേടാകുകയും ചെയ്യാം. ഇന്ന് വിപണിയില്‍ നിങ്ങളുടെ മുടി സംരക്ഷിക്കാന്‍ സഹായിക്കുന്ന വിവിധ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അവയ്ക്കു ബദലായി പ്രകൃതി ഒരുക്കിയ മികച്ച കേശ സംരക്ഷണ ഉത്പന്നമാണ് വെളിച്ചെണ്ണ. മുടി ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഗുണങ്ങള്‍ വെളിച്ചെണ്ണയില്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരു ഫേഷ്യല്‍ മാസ്‌കിന് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും രൂപവും മെച്ചപ്പെടുത്താന്‍ കഴിയുന്നതുപോലെ, ഒരു വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് നിങ്ങളുടെ മുടിയുടെ പോഷണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വെളിച്ചെണ്ണ ഹെയര്‍ മാസ്‌കിന്റെ ഗുണങ്ങള്‍ ഇനിപ്പറയുന്നവയാണ്.

പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുന്നു

പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുന്നു

മുടി പ്രോട്ടീന്‍ ആണ്, അതില്‍ മൂന്ന് പാളികള്‍ അടങ്ങിയിരിക്കുന്നു. കളറിംഗ്, ബ്ലോഡ്രൈയിംഗ്, സ്‌റ്റൈലിംഗ്, മറ്റ് ചികിത്സകള്‍ എന്നിവ നിങ്ങളുടെ മുടിയുടെ ഏറ്റവും കട്ടിയുള്ള പാളിയായ കോര്‍ട്ടെക്‌സിനെ സൃഷ്ടിക്കുന്ന ചില പ്രോട്ടീന്‍ നഷ്ടപ്പെടുത്താന്‍ കാരണമാകും. ഒരു കേശസംരക്ഷണ ഉല്‍പ്പന്നമായി ഉപയോഗിക്കുമ്പോള്‍ വെളിച്ചെണ്ണ ഈ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുന്നതയി പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Most read:സൗന്ദര്യം ഒഴുകിയെത്തും ടീ ബാഗിലൂടെMost read:സൗന്ദര്യം ഒഴുകിയെത്തും ടീ ബാഗിലൂടെ

മുടിയിഴകളില്‍ ആഴത്തിലെത്തുന്നു

മുടിയിഴകളില്‍ ആഴത്തിലെത്തുന്നു

വെളിച്ചെണ്ണയ്ക്ക് തന്മാത്രാ ഭാരം കുറവാണ്. മറ്റ് തരത്തിലുള്ള എണ്ണകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മുടിയിഴകളില്‍ എണ്ണ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു.

മുടിക്ക് ഈര്‍പ്പം നിറയ്ക്കുന്നു

മുടിക്ക് ഈര്‍പ്പം നിറയ്ക്കുന്നു

മുടിയിഴകളില്‍ തുളച്ചുകയറുന്നതില്‍ വെളിച്ചെണ്ണ മികച്ചതാകുന്നതിനാല്‍, ഇത് വരണ്ട അവസ്ഥയില്‍ നിന്ന് മുടിയെ സംരക്ഷിക്കാന്‍ സഹായിക്കും. മിക്ക മുടി തരങ്ങള്‍ക്കും കൂടുതല്‍ ഈര്‍പ്പം നില്‍ക്കുന്നതും പ്രോട്ടീന്‍ ക്രമമായി നില്‍ക്കുന്നതും ഗുണം ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ തലമുടി വരണ്ടതോ, ചുരുണ്ടതോ, പൊട്ടാന്‍ സാധ്യതയുള്ളതോ ആണെങ്കില്‍ ഒരു വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് പ്രത്യേകിച്ചും ഗുണം ചെയ്യും.

Most read:മുടിക്ക് ഗുണം ഉറപ്പ്; ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്Most read:മുടിക്ക് ഗുണം ഉറപ്പ്; ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്

വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് എങ്ങനെ ഉപയോഗിക്കാം

വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് എങ്ങനെ ഉപയോഗിക്കാം

കേവലം 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഉപയോഗിച്ച് നിങ്ങള്‍ക്ക് ലളിതമായ വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് ഉണ്ടാക്കാം. മികച്ച ഫലങ്ങള്‍ക്കായി, ജൈവമായ വെളിച്ചെണ്ണ ഉപയോഗിക്കാന്‍ ശ്രമിക്കുക.

* മുടി നനയ്ക്കാന്‍ ഒരു സ്‌പ്രേ കുപ്പി ഉപയോഗിക്കുക.

* നനഞ്ഞ മുടിയില്‍ ഇളം ചൂടുള്ള വെളിച്ചെണ്ണ തുല്യമായി പുരട്ടുക. എല്ലാ മുടിയിഴയിലും എത്തുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ മുഖത്തും കണ്ണുകളിലും മുടിയിഴകളെ അകറ്റി നിര്‍ത്താന്‍ ഹെയര്‍ ക്ലിപ്പുകള്‍ ഉപയോഗിക്കുക.

വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് എങ്ങനെ ഉപയോഗിക്കാം

വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക് എങ്ങനെ ഉപയോഗിക്കാം

* നിങ്ങളുടെ തലമുടിയുടെ വരണ്ട ഭാഗങ്ങളില്‍ കൂടുതല്‍ വെളിച്ചെണ്ണ പുരട്ടുക. സാധാരണയായി അറ്റത്ത്, തലമുടിയുടെ ആരോഗ്യകരമായ ഭാഗം കുറവായിരിക്കും.

* മുടി മുഴുവന്‍ വെളിച്ചെണ്ണ കൊണ്ടുമൂടി നിങ്ങളുടെ തല തുണികൊണ്ട് പൊതിയുക.

* മാസ്‌ക് 1 മുതല്‍ 2 മണിക്കൂര്‍ വരെ ഇരിക്കട്ടെ. ആഴത്തിലുള്ള കണ്ടീഷനിംഗിനായി ചില ആളുകള്‍ രാത്രിയില്‍ തലമുടിയില്‍ മാസ്‌ക് വിടാന്‍ ഇഷ്ടപ്പെടുന്നു.

* ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക, ഷാംപൂവും സാധാരണപോലെ ഉപയോഗിക്കുക

Most read:ഇടതൂര്‍ന്ന മുടി ഉറപ്പ് ബനാന ഹെയര്‍ മാസ്‌കിലൂടെMost read:ഇടതൂര്‍ന്ന മുടി ഉറപ്പ് ബനാന ഹെയര്‍ മാസ്‌കിലൂടെ

വെളിച്ചെണ്ണ + തേന്‍ ഹെയര്‍ മാസ്‌ക്

വെളിച്ചെണ്ണ + തേന്‍ ഹെയര്‍ മാസ്‌ക്

1 ടീസ്പൂണ്‍ ജൈവ അസംസ്‌കൃത തേന്‍, 1 ടീസ്പൂണ്‍ ജൈവ വെളിച്ചെണ്ണ എന്നിവ എടുക്കുക. ഇവ രണ്ടും കുറഞ്ഞ ചൂടില്‍ ചൂടാക്കുക. എണ്ണയും തേനും സംയോജിപ്പിക്കാന്‍ ഇളക്കുക. വെളിച്ചെണ്ണയും തേന്‍ മിശ്രിതവും ഇളം ചൂടാകുന്നതുവരെ കാത്തിരിക്കുക. ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് മുടി നനച്ചതിനുശേഷം മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മിശ്രിതം ക്രമമായി പ്രയോഗിക്കുക. മാസ്‌ക് 40 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക, തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. സാധാരണപോലെ ഷാമ്പൂ ചെയ്ത് കണ്ടീഷനിംഗ് ചെയ്യുക.

വെളിച്ചെണ്ണ + മുട്ട ഹെയര്‍ മാസ്‌ക്

വെളിച്ചെണ്ണ + മുട്ട ഹെയര്‍ മാസ്‌ക്

2 ടീസ്പൂണ്‍ ജൈവ വെളിച്ചെണ്ണ (ചൂടാക്കിയത്), 1 മുട്ട എന്നിവ ആവശ്യമാണ്. ഒരു ചൂടാക്കിയ വെളിച്ചെണ്ണയും അടിച്ച മുട്ടയും സംയോജിപ്പിക്കുക, മിശ്രിതമാകുന്നതുവരെ ഇളക്കുക. മുടി നനയ്ക്കുക, എന്നിട്ട് നനഞ്ഞ മുടിയില്‍ വെളിച്ചെണ്ണയും മുട്ട മിശ്രിതവും തുല്യമായി പുരട്ടുക. മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. മാസ്‌ക് 15 മുതല്‍ 20 മിനിറ്റ് വരെ ഇരിക്കട്ടെ. തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. സാധാരണപോലെ ഷാംപൂവും കണ്ടീഷനറും പ്രയോഗിക്കുക.

English summary

How To Make Coconut Oil Hair Mask At Home

A coconut oil hair mask can help nourish and moisturize your hair, and protect against hair breakage too. Find out how to make your own hair mask with coconut oil in a few easy steps.
Story first published: Saturday, April 18, 2020, 18:45 [IST]
X
Desktop Bottom Promotion