For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ

|

മുടിയുടെ നിറം മാറ്റുന്നത് ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്. പല വിധത്തിലുള്ള നിറം ഉപയോഗിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ നമുക്ക് മുടിയുടെ നിറം മാറ്റാവുന്നതാണ്. അതിന് സ്വാഭാവിക ബ്ലീച്ചിംങ് ഏജന്റ് ആയ നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മുടിക്ക് സൂര്യപ്രകാശത്തിന്റെ നിറം നല്‍കുന്നതിന് വേണ്ടി നാരങ്ങ മാത്രം മതി. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. കാരണം നാരങ്ങ എന്ന് പറയുന്നത് സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റാണ്. ഇനി ബ്യൂട്ടിപാര്‍ലറില്‍ പോയി പണം ചിലവാക്കാതെ നമുക്ക് വീട്ടില്‍ തന്നെ ഇത് ചെയ്യാവുന്നതാണ്. അതിന് നാരങ്ങ നീര് എപ്രകാരം ഉപയോഗിക്കണം എന്നത് മനസ്സിലാക്കേണ്ടതാണ്.

How To Lighten Your Hair Using Lemon

മുടി കറുപ്പ് നിറം വേണം എന്ന് ആഗ്രഹിക്കുന്നവര്‍ ഒരുകാരണവശാലും നാരങ്ങ നീര് ഉപയോഗിക്കരുത്. ഇത് മുടിയുടെ നിറത്തെ ചെമ്പിച്ച നിറമാക്കുന്നു. എന്നാല്‍ മുടിക്ക് ചെറിയ നിറം മാറ്റം ഒക്കെ വേണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും നാരങ്ങ നീര് ഉപയോഗിക്കേണ്ടതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും മുടിക്ക് നല്ല കിടിലന്‍ നിറം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ എങ്ങനെ മുടിയില്‍ ഇത് ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.

എങ്ങനെ ഉപയോഗിക്കാം?

എങ്ങനെ ഉപയോഗിക്കാം?

ചെറുനാരങ്ങാനീര് നിങ്ങളുടെ മുടിയെ എങ്ങനെ നിറം മാറ്റുന്നു എന്ന് അറിയാന്‍ ആഗ്രഹമില്ലേ? നാരങ്ങ നീര് ശരിക്കും ഒരു ബ്ലീച്ചിംങ് ഏജന്റ് ആണ്. ഈ ബ്ലീച്ച് നിങ്ങളുടെ മുടിയിലെ മെലാനിന്‍ ഓക്‌സിഡൈസ് ചെയ്യുകയും നിങ്ങളുടെ സ്വാഭാവിക മുടിയുടെ നിറം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്. നാരങ്ങയിലുള്ള സിട്രിക് ആസിഡ് ആണ് ഇത്തരത്തില്‍ ഒരു മാറ്റം മുടിക്ക് നല്‍കുന്നത്. ഇത് മുടിയിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നത് വഴി അത് മുടിയുട നിറത്തെ ലൈറ്റായി മാറ്റുന്നു. ഇത് സൂര്യപ്രകാശത്തിന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക കൂടി ചെയ്യുന്നതോടെ മുടിക്ക് തിളക്കം വര്‍ദ്ധിക്കുന്നു. എന്നാല്‍ മുടിക്ക് നിറം വേണ്ട പക്ഷേ താരന്‍ പോലുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ നാരങ്ങനീര് ഉപയോഗിക്കണം എന്നുള്ളവര്‍ നിര്‍ബന്ധമായും നാരങ്ങ നീരിനോടൊപ്പം മറ്റ് ചില ചേരുവകള്‍ കൂടി ചേര്‍ത്താല്‍ മതി. വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഇവര്‍ക്ക് നാരങ്ങ നീരിനോടൊപ്പം ഉപയോഗിക്കാം.

മുടി കറുപ്പിക്കാന്‍ നാരങ്ങ നീര് ഉപയോഗിക്കാമോ?

മുടി കറുപ്പിക്കാന്‍ നാരങ്ങ നീര് ഉപയോഗിക്കാമോ?

ഒരിക്കലും മുടിയുടെ കറുത്ത നിറത്തിന് വേണ്ടി നാരങ്ങ നീര് ഉപയോഗിക്കരുത്. ഇത് മുടിയെ ചെമ്പിച്ച നിറമാണ് ആക്കി മാറ്റുക. കാരണം സിട്രിക് ആസിഡ് മൃദുവായ ബ്ലീച്ചിംഗ് ഏജന്റായതിനാല്‍ ഇത് അത്ര വലിയ വ്യത്യാസം നിങ്ങളുടെ കറുത്ത മുടിയില്‍ ഉണ്ടാക്കുകയില്ല. എന്നാല്‍ കറുപ്പ് നിറം കുറഞ്ഞ മുടിയില്‍ ഇത് ഉപയോഗിച്ചാല്‍ വീണ്ടും മുടി കറുപ്പായി മാറുകയല്ല ചെയ്യുന്നത് ചുവന്ന-ഓറഞ്ച് നിറങ്ങളിലേക്ക് മാറുകയാണ് ചെയ്യുന്നത്. നിങ്ങള്‍ മുടി ഹൈലൈറ്റ് ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയെങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ക്ക് ഈ നാരങ്ങ നീര് ട്രീറ്റ്‌മെന്റ് ഒരു മുതല്‍ക്കൂട്ടാണ്.

എങ്ങനെ ഉപയോഗിക്കാം?

എങ്ങനെ ഉപയോഗിക്കാം?

മുടിയുടെ നിറം മാറ്റത്തിനായി എങ്ങനെ നാരങ്ങ നീര് ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി 1 കപ്പ് നാരങ്ങ നീര്, കണ്ടീഷണര്‍, ഇളം ചൂട് വെള്ളം, ഒരു സ്‌പ്രേ കുപ്പി എന്നിവയാണ് ആവശ്യമുള്ളവ.

തയ്യാറാക്കുന്ന വിധം

സ്‌പ്രേ കുപ്പിയില്‍ നാരങ്ങ നീര് ആക്കിയതിന് ശേഷം ഇതിലേക്ക് 2:1 എന്ന അനുപാതത്തില്‍ കണ്ടീഷണര്‍ നിറക്കുക. എന്നാല്‍ വേണമെങ്കില്‍ കണ്ടീഷണറിന് പകരം നിങ്ങള്‍ക്ക് വെള്ളവും ഉപയോഗിക്കാവുന്നതാണ്. പക്ഷേ ഇത് നിങ്ങളുടെ മുടി വരണ്ടതാക്കും എന്നതും ഓര്‍മ്മയില്‍ വെക്കുക. അതുകൊണ്ട് കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. കുപ്പി നല്ലതുപോലെ കുലുക്കിയതിന് ശേഷം തിളക്കമുള്ള ഹൈലൈറ്റുകള്‍ക്കായി കുറച്ച് കമോമൈല്‍ ടീ അല്ലെങ്കില്‍ തേനോ മിക്‌സ് ചെയ്യുക.

ഉപയോഗിക്കേണ്ടത് എങ്ങനെ?

ഉപയോഗിക്കേണ്ടത് എങ്ങനെ?

എല്ലായിടത്തും നിറം മാറ്റം വേണമെന്നുണ്ടെങ്കില്‍ ഈ മിശ്രിതം നിങ്ങളുടെ മുടി മുഴുവന്‍ തളിക്കുക. അതല്ല ചില ഭാഗങ്ങളില്‍ മാത്രം മതി എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ മുടിയുടെ ചില ഭാഗങ്ങളില്‍ സ്‌പ്രേ ചെയ്യാവുന്നതാണ്. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും നിങ്ങളുടെ തല സൂര്യപ്രകാശം കൊള്ളുന്ന സ്ഥലത്ത് വെക്കേണ്ടതാണ്. അതിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുടി നന്നായി കഴുകുക, ആഴത്തിലുള്ള കണ്ടീഷനിംഗ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സൂക്ഷ്മവും മനോഹരവുമായ ഹൈലൈറ്റുകള്‍ വേണമെങ്കില്‍ ഒരു കാരണവശാലും നിങ്ങള്‍ ഡ്രൈയര്‍ കൊണ്ട് മുടി ഉണക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

നാരങ്ങ നീരിന്റെ ഗുണങ്ങള്‍

നാരങ്ങ നീരിന്റെ ഗുണങ്ങള്‍

മുടിയില്‍ നാരങ്ങ നീര് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. തലയോട്ടിയില്‍ ചൊറിച്ചില്‍, വരള്‍ച്ച, പുറംതൊലിയിലെ അസ്വസ്ഥത തുടങ്ങിയ തലയോട്ടിയിലെ വിവിധ അവസ്ഥകളെ പ്രതിരോധിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് സമതുലിതമാക്കുന്നു. അതോടൊപ്പം തലയോട്ടി വൃത്തിയാക്കാനും രോമകൂപങ്ങള്‍ അടയാതിരിക്കാനും സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ താരന്റെ ശല്യത്തെ ഇല്ലാതാക്കുന്നതിനും നാരങ്ങ നീര് സഹായിക്കുന്നു. തലയോട്ടിയില്‍ ഉണ്ടാവുന്ന അമിത എണ്ണ ഉത്പാദനത്തെ കുറക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. രാടാനും സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങളുടെ മുടി നല്ലതുപോലെ കറുത്തതാണെങ്കില്‍ അവര്‍ മുകളില്‍ പറഞ്ഞ നാരങ്ങ നീര് പ്രയോഗം ചെയ്യുമ്പോള്‍ വേണ്ടത്ര ഫലം ലഭിക്കണം എന്നില്ല. പക്ഷേ അല്‍പം തവിട്ട് നിറമുള്ള മുടിയാണെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയുള്ള തിളക്കം മുടിക്ക് ലഭിക്കുന്നു. അത് മാത്രമല്ല മുടിയുട ആരോഗ്യം നിലനിര്‍ത്തുന്നതിനും ഈ ബ്ലീച്ച് സഹായിക്കുന്നു. പക്ഷേ നാരങ്ങ മുടിയെ വരണ്ടതാക്കുന്നത് കൊണ്ട് തന്നെ കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ഒരു കാരണവശാലും മടിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ മുടിയുടെ ആരോഗ്യം പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം.

ഒരു സ്പൂണ്‍ കോഫി സ്‌ക്രബ്ബില്‍ ഇളകി വരും ബ്ലാക്ക്‌ഹെഡ്‌സ്ഒരു സ്പൂണ്‍ കോഫി സ്‌ക്രബ്ബില്‍ ഇളകി വരും ബ്ലാക്ക്‌ഹെഡ്‌സ്

most read:മുഖത്തെ അമിത രോമവളര്‍ച്ച തടയും ചക്രാസനം

English summary

How To Lighten Your Hair Using Lemon Juice In Malayalam

Here in this article we are discussing about how to lighten your hair using lemon juice in malayalam. Take a look.
Story first published: Wednesday, May 18, 2022, 18:49 [IST]
X
Desktop Bottom Promotion