For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പട്ടുപോലെ തിളങ്ങാന്‍ എളുപ്പവഴി ഈ കൂട്ടുകള്‍

|

മിക്ക സ്ത്രീകളും സ്വപ്നം കാണുന്ന ഒന്നാണ് തിളക്കമുള്ള മുടി. നിങ്ങളുടെ മുടി ചുരുണ്ടതോ നേരിയതോ നീളമുള്ളതോ ചെറുതോ ആവട്ടെ, തിളങ്ങുന്ന മുടി വേണമെന്നത് നിങ്ങളുടെ സ്വപ്‌നമായിരിക്കാം. നിങ്ങളുടെ മുടിയുടെ തരം എന്തായാലും, ശരിയായ അളവിലുള്ള പരിചരണത്തിലൂടെ തിളങ്ങുന്ന മുടി സ്വന്തമാക്കാം എന്നത് നല്ല കാര്യമല്ലേ? നിങ്ങളുടെ മുടി പരിപാലിക്കുക എന്നതിനര്‍ത്ഥം ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങുക എന്നല്ല.

Most read: മുഖക്കുരു നീക്കാന്‍ കാരറ്റ്; ഉപയോഗം ഇങ്ങനെMost read: മുഖക്കുരു നീക്കാന്‍ കാരറ്റ്; ഉപയോഗം ഇങ്ങനെ

പകരം, നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിക്കാവുന്നതിലൂടെയും നിങ്ങളുടെ മുടി ആരോഗ്യത്തോടെ നിലനിര്‍ത്താവുന്നതാണ്. അല്‍പം അടുക്കള ചേരുവകള്‍ ഉപയോഗിക്കുകയും ലളിതമായ ചില നുറുങ്ങുകളും തന്ത്രങ്ങളും പിന്തുടരുകയും ചെയ്താല്‍ മാത്രം മതി, ഏതു മുടിയും നിങ്ങള്‍ക്ക് തിളക്കമുള്ളതാക്കാം. ലളിതമായ ഉപയോഗത്താല്‍ മുടി പെട്ടെന്നുതന്നെ തിളക്കമുള്ളതാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില സ്വാഭാവിക വഴികള്‍ ഇതാ.

മുടിക്ക് തിളക്കം നഷ്ടപ്പെടാന്‍ കാരണം

മുടിക്ക് തിളക്കം നഷ്ടപ്പെടാന്‍ കാരണം

ഇന്നത്തെ കാലത്ത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നിലധികം ഘടകങ്ങളുണ്ട്. അമിതമായ പാരിസ്ഥിതിക മലിനീകരണം, സൂര്യതാപം, വര്‍ദ്ധിച്ച സമ്മര്‍ദ്ദം, മോശം ജീവിതശൈലി, മോശം ഭക്ഷണശീലങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയവയാണ് ഇതിന് പിന്നിലെ ഏറ്റവും സാധാരണമായ കാരണങ്ങള്‍. മുടിക്ക് വേണ്ടത്ര ആരോഗ്യമില്ലെങ്കില്‍ മുടി പരന്നുകിടക്കുന്നതിനു ഉയര്‍ന്നു നില്‍ക്കുന്നു. ഇതിനാല്‍ മുടിക്ക് പ്രകാശം തട്ടുമ്പോള്‍, അതിന് നേരെ മിനുസമാര്‍ന്ന ഉപരിതലം ലഭിക്കുന്നില്ല. തത്ഫലമായി, മുടി മങ്ങിയതും നിര്‍ജീവവുമായി കാണപ്പെടുന്നു. തിളങ്ങുന്ന മുടി പെട്ടെന്ന് തിളക്കമുള്ളതാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ.

വെളിച്ചെണ്ണ മാസ്‌ക്

വെളിച്ചെണ്ണ മാസ്‌ക്

മുടിക്ക് ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത ഘടകമാണ് വെളിച്ചെണ്ണ. ഇത് മുടിയിഴകളിലേക്ക് ആഴത്തിലിറങ്ങി അവയെ ശക്തമാക്കുകയും അവയ്ക്ക് മികച്ച തിളക്കം നല്‍കുകയും ചെയ്യുന്നു. ഒരു പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. രാത്രി കിടക്കുന്നതിനു മുമ്പ് മുടി വൃത്തിയാക്കി ഉണക്കി ഈ വെളിച്ചെണ്ണ നിങ്ങളുടെ തലമുടിയില്‍ പുരട്ടി തുണിയില്‍ പൊതിഞ്ഞുവയ്ക്കുക. രാവിലെ, മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തില്‍ രണ്ടുതവണ മുടി കഴുകുക.

Most read:ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെMost read:ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെ

ഒലിവ് ഓയില്‍ മാസ്‌ക്

ഒലിവ് ഓയില്‍ മാസ്‌ക്

പോഷകമൂല്യവും മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും അടങ്ങിയതാണ് ഒലിവ് ഓയില്‍. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നത് തടയുകയും മുടിക്ക് കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നു. ഒലിവ് ഓയില്‍ ചൂടാക്കുക. വരണ്ട മുടിയില്‍ ഇളംചൂടുള്ള എണ്ണ പുരട്ടുക. ശേഷം നിങ്ങളുടെ തലമുടി അഴിച്ച് ഒരു കോട്ടണ്‍ തുണിയില്‍ പൊതിയുക. അടുത്ത ദിവസം രാവിലെ, മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

നിങ്ങളുടെ തലമുടിയില്‍ നിന്ന് മൃതകോശങ്ങള്‍, അഴുക്കുകള്‍ തുടങ്ങിയവ നീക്കംചെയ്ത് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാവുന്നതാണ്. മുടിയുടെ സ്വാഭാവിക തിളക്കവും മൃദുത്വവും പുനസ്ഥാപിക്കാന്‍ ഇത് സഹായിക്കുന്നു. അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കപ്പ് വെള്ളത്തില്‍ ലയിപ്പിച്ച് എടുക്കുക. മുടി കഴുകി കണ്ടീഷനര്‍ ഇട്ട് നേര്‍പ്പിച്ച ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് മുടി കഴുകുക. മുടിയില്‍ നിന്ന് വെള്ളം നന്നായി നീക്കി തുണി കൊണ്ട് പൊതിയുക.

Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്

ഉലുവ

ഉലുവ

ഉലുവയില്‍ ഇരുമ്പ്, വിറ്റാമിന്‍ സി, പ്രോട്ടീന്‍, ലെസിതിന്‍, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടി കട്ടിയാക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ, ഉലുവയില്‍ അല്‍പം വെള്ളം ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 25 മുതല്‍ 30 മിനിറ്റ് വരെ വിടുക. ശേഷം സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. കണ്ടീഷനര്‍ പ്രയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകുക.

 കറ്റാര്‍ വാഴ, തൈര് മാസ്‌ക്

കറ്റാര്‍ വാഴ, തൈര് മാസ്‌ക്

കറ്റാര്‍ വാഴ ചര്‍മ്മത്തിന് മാത്രമല്ല, മുടിക്കും മികച്ചതാണ്. നിങ്ങളുടെ തലയോട്ടിയിലെ കേടായ കോശങ്ങള്‍ നന്നാക്കാന്‍ സഹായിക്കുന്ന പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ തലമുടി മിനുസമാര്‍ന്നതാക്കാന്‍ കറ്റാര്‍ വാഴ ഫലപ്രദമാണ്. കറ്റാര്‍ വാഴയില്‍ നിന്ന് ജെല്‍ വേര്‍തിരിച്ചെടുത്ത് തൈര് ചേര്‍ത്ത് മുടി മുഴുവന്‍ പുരട്ടുക. ഒരു തുണി ഉപയോഗിച്ച് രാത്രി മുഴുവന്‍ മുടി പൊതിഞ്ഞുവയ്ക്കുക. രാവിലെ മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക.

Most read:തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍Most read:തിളങ്ങുന്ന ചര്‍മ്മത്തിന് ശീലമാക്കൂ ഈ 7 കാര്യങ്ങള്‍

അവോക്കാഡോ, മുട്ടയുടെ മഞ്ഞ

അവോക്കാഡോ, മുട്ടയുടെ മഞ്ഞ

മുടിക്ക് അതിശയകരമായ തിളക്കം നല്‍കുന്ന ഒന്നാണ് അവോക്കാഡോ. മുട്ടയുടെ മഞ്ഞ കൂടി ചേര്‍ന്നാല്‍ ഇത് മുടിക്ക് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നു. പഴുത്ത അവോക്കാഡോയും മുട്ടയുടെ മഞ്ഞക്കരുവും മിക്‌സ് ചെയ്ത് മുടിയില്‍ നന്നായി പുരട്ടുക. ഇതിനുശേഷം രാത്രി മുഴുവന്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞുവയ്ക്കുക. രാവിലെ, ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

ബിയര്‍

ബിയര്‍

ബിയറില്‍ പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ട്, ഇത് മുടിയിഴകളെ ശക്തമാക്കാന്‍ സഹായിക്കുന്നു. ഇതിനായി ബിയര്‍ ഉപയോഗിച്ച് മുടി നേരിട്ട് കഴുകുക. കുറച്ച് മിനിറ്റ് നേരം മുടിയില്‍ ഇതു നിലനിര്‍ത്തി കഴുകിക്കളയുക. ശേഷം തലമുടിയില്‍ കണ്ടീഷനര്‍ പ്രയോഗിച്ച് നന്നായി കഴുകുക.

മുടിയുടെ തിളക്കത്തിന് ചില നുറുങ്ങുകള്‍

മുടിയുടെ തിളക്കത്തിന് ചില നുറുങ്ങുകള്‍

  • ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നത് ചര്‍മ്മത്തിലും മുടിയിലും പ്രതിഫലിക്കുന്നു. പ്രോട്ടീന്‍, പോഷകങ്ങള്‍, വിറ്റാമിനുകള്‍, കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. കൂടാതെ, നിങ്ങളുടെ ശരീരത്തില്‍ ജലാംശവും നിലനിര്‍ത്തുക.
  • ഷാംപൂകള്‍, ഹെയര്‍ ഓയിലുകള്‍, കണ്ടീഷണറുകള്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ നല്ലതു മാത്രം തിരഞ്ഞെടുക്കുക. സള്‍ഫേറ്റ് രഹിതവും, പാരബെന്‍ രഹിതവും മറ്റ് വിഷവസ്തുക്കളോ സിലിക്കോണുകളോ അടങ്ങിയിട്ടില്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക
  • മുടിയുടെ തിളക്കത്തിന് ചില നുറുങ്ങുകള്‍

    മുടിയുടെ തിളക്കത്തിന് ചില നുറുങ്ങുകള്‍

    • പതിവായി ഓയില്‍ മസാജ് ചെയ്യുകയോ ഹെയര്‍ മാസ്‌കുകള്‍ പ്രയോഗിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും.
    • കേടായ മുടിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇടയ്ക്കിടെ കണ്ടീഷനര്‍ പ്രയോഗിക്കുന്നത് സഹായിക്കും.
    • കേളിംഗ്, അയണിംഗ് മുതല്‍ സ്‌ട്രെയ്റ്റനറുകള്‍ വരെയുള്ള ഹെയര്‍ സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് നിര്‍ത്തുക.
    • Most read:സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍Most read:സൗന്ദര്യം കൂട്ടാന്‍ ആയുര്‍വേദ ഫെയ്‌സ് പായ്ക്കുകള്‍

English summary

How to Get Shiny Hair Naturally in Malayalam

If you want to get shiny hair overnight at home, a few simple tips and tricks will help you the most. Take a look.
X
Desktop Bottom Promotion