For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ

|

മുടി കൊഴിച്ചില്‍ എന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മുടി കൊഴിച്ചില്‍ നിങ്ങളുടെ നെറ്റികയറുന്നതിലേക്കും ചെവിയുടെ ഭാഗത്ത് മുടി കൊഴിയുന്നത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഈ ഭാഗത്ത് മാത്രം മുടി കൊഴിയുന്നതിന് പിന്നില്‍ എന്തൊക്കെയാണ് കാരണങ്ങള്‍ എന്നും എന്തൊക്കെയാണ് അതിന് വേണ്ടി ഒറ്റമൂലികള്‍ എന്നും നോക്കാവുന്നതാണ്. മുടി സ്ഥിരമായി പോണി ടെയില്‍ കെട്ടുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ പലപ്പോഴും നെറ്റി കയറി പോവുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതും ഗൗരവമുളളതുമായി മാറുന്ന പ്രശ്‌നമാണ്.

How To Get Rid Of Hair Loss

പലപ്പോഴും നെറ്റിയുടെ ഭാഗത്ത് നിന്നും ചെവിയുടെ ഭാഗത്ത് നിന്നും മുടി കൊഴിയുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് സാധാരാണമാണെങ്കിലും പുരുഷന്‍മാരിലും സത്രീകളിലും ഒരു പോലെ തന്നെയാണ് ഇത് കാണപ്പെടുന്നത്. ഇത് പലപ്പോഴും ഒരു വശത്തേക്ക് മാത്രം സംഭവിക്കാവുന്നതാണ്. ചിലരില്‍ ഇത് പാരമ്പര്യമായി നടക്കുന്നു. എന്നാല്‍ ചിലരില്‍ നാം ഉപയോഗിക്കുന്ന ഇറുകിയ ബാന്‍ഡുകളും ഹെയര്‍സ്‌റ്റൈലുകളും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ പിസിഓഎസ് പോലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങളും പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് എത്തുന്നു. എന്തൊക്കെയാണ് ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഉപയോഗിച്ച് ഈ പ്രശ്‌നത്തെ നമുക്ക് പരിഹാരം കാണാവുന്നതാണ്. ഒലീവ് ഓയില്‍ ഉപയോഗിച്ച് തലയോട്ടിയില്‍ മസ്സാജ് ചെയ്യുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മുടിയുടെ ഇഴകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതിനാല്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒല്യൂറോപൈനും ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടി വളര്‍ച്ചക്ക് സഹായിക്കുന്നു എന്നുള്ളതാണ്.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ആരോഗ്യ സൗന്ദര്യ ഗുണങ്ങളുടെ കാര്യത്തില്‍ കറ്റാര്‍വാഴ മികച്ചതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി, മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ തന്നെയാണ് നിങ്ങള്‍ക്ക്മികച്ച ഗുണങ്ങള്‍ നല്‍കുന്നത്. നിങ്ങളുടെ തലയോട്ടിയെയും മുടിയെയും മോയ്‌സ്ചറൈസ് ചെയ്യാനും കറ്റാര്‍വാഴക്ക് സാധിക്കുന്നു. ഇത് മാത്രമല്ല താരന്‍ കുറയ്ക്കാനും ഇത് സഹായിക്കും. മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് എന്തുകൊണ്ടും കറ്റാര്‍വാഴ.

ഉള്ളി

ഉള്ളി

ഉള്ളിനീര് കൊണ്ട് മുടി വളര്‍ച്ചക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള സള്‍ഫര്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും മുടി വളര്‍ച്ചക്കും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യവും മാത്രമല്ല നരയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ നിന്ന് നമുക്ക് മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാവുന്നതാണ്. മുടി കൊഴിച്ചിലിന് കാരണമാകുന്ന എന്‍സൈമിന്റെ പ്രവര്‍ത്തനത്തെയും ഇത് തടയുന്നു. അതുകൊണ്ട് ഗ്രീന്‍ ടീ ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മാത്രമല്ല ഗ്രീന്‍ ടീ തലയോട്ടിയിലെ സെബം ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുന്നു. മൊത്തത്തിലുള്ള തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ മികച്ചതാണ് എന്തുകൊണ്ടും ഗ്രീന്‍ ടീ.

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ്

മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. എന്നാല്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിലിനുള്ള ഒരു സാധാരണ കാരണമായ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മുടി വളര്‍ത്തുകയും മുടി കൊഴിച്ചില്‍ കുറക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇതില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് നല്ലൊരു കണ്ടീഷണര്‍ ഉപയോഗിക്കുന്ന ഗുണം ചെയ്യുന്നു. ഇത് മുടിയുടെ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുന്നതൊടൊപ്പം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

ആര്യവേപ്പില

ആര്യവേപ്പില

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ആര്യവേപ്പില സഹായിക്കുന്നുണ്ട്. ഇത് താരനെ പ്രതിരോധിക്കുന്നതിനും താരന്‍ മൂലമുണ്ടാവുന്ന പ്രതിസന്ധികളില്‍ പ്രതിരോധം തീര്‍ക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന്‍ ഉണ്ടാക്കുന്ന ഫംഗസുകളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. തലയോട്ടിയിലെ ചൊറിച്ചില്‍ പ്രതിരോധിക്കുന്നതിനും മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട് ആര്യവേപ്പില.

വായ്‌നാറ്റത്തെ അല്‍പം സമയമെടുത്താണെങ്കിലും പൂര്‍ണമായും മാറ്റും ആയുര്‍വ്വേദംവായ്‌നാറ്റത്തെ അല്‍പം സമയമെടുത്താണെങ്കിലും പൂര്‍ണമായും മാറ്റും ആയുര്‍വ്വേദം

English summary

How To Get Rid Of Hair Loss At The Temples Naturally In Malayalam

Here in this article we are sharing some natural tips to get rid of hair loss in malayalam. Take a look.
Story first published: Wednesday, July 6, 2022, 17:54 [IST]
X
Desktop Bottom Promotion