For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് മുടി കനത്തില്‍ കൊഴിയും; രക്ഷ നേടാന്‍ പരിഹാരമാര്‍ഗം ഇത്

|

മണ്‍സൂണ്‍ കാലം നിങ്ങള്‍ക്ക് പല രോഗങ്ങളും സമ്മാനിക്കുന്നു. അതുപോലെ, മഴക്കാലം നിങ്ങളുടെ മുടിയെയും ദോഷകരമായി ബാധിക്കുന്നു. മണ്‍സൂണ്‍ കാലത്തെ അമിതമായ ഈര്‍പ്പം മുടി പൊട്ടുന്നതും പലപ്പോഴും മുടി കൊഴിച്ചിലിലേക്കും നയിക്കുന്നു. ഇത് മഴക്കാലത്തെ ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ്.

Most read: താടി വളര്‍ത്താന്‍ പെടാപ്പാട് പെടുന്നുവോ? ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ, ഫലം ഉറപ്പ്Most read: താടി വളര്‍ത്താന്‍ പെടാപ്പാട് പെടുന്നുവോ? ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ, ഫലം ഉറപ്പ്

ഒപ്പം മുഷിഞ്ഞ മുടിയും താരനും ഈ സീസണില്‍ അധികമായി കണ്ടുവരുന്നു. എന്നിരുന്നാലും, ചില വഴികളിലൂടെ മഴക്കാല സീസണിലെ മുടികൊഴിച്ചില്‍ നിങ്ങള്‍ക്ക് ഗണ്യമായി കുറയ്ക്കാനും. ഈ വഴികള്‍ ശീലിക്കുന്നതിലൂടെ നിങ്ങളുടെ മുടിയിഴകള്‍ ആരോഗ്യകരമായി നിലനിര്‍ത്താനും സാധിക്കും.

ഉള്ളി നീര്

ഉള്ളി നീര്

ഉള്ളിയുടെ നീര് പിഴിഞ്ഞെടുത്ത് ഒരു കോട്ടണ്‍ തുണിയുടെ സഹായത്തോടെ തലയോട്ടിയില്‍ പുരട്ടുക. ഇത് 30-50 മിനിറ്റ് വിടുക, തുടര്‍ന്ന് മുടി നല്ലപോലെ വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി ഉപയോഗിക്കുക. മഴക്കാല മുടികൊഴിച്ചിലിന് ഉത്തമ പ്രതിവിധിയാണ് ഇത്.

ചെമ്പരത്തി മാസ്‌ക്

ചെമ്പരത്തി മാസ്‌ക്

ചെമ്പരത്തി ഇലയും പൂവും ചതച്ച് നല്ലൊരു പേസ്റ്റ് ഉണ്ടാക്കുക. മിനുസമാര്‍ന്ന സ്ഥിരത ലഭിക്കാന്‍ കുറച്ച് തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി ഒരു മണിക്കൂര്‍ വിടുക. ചെറുചൂടുള്ള വെള്ളത്തില്‍ മുടി ഷാംപൂ ചെയ്യുക. ഈ പ്രതിവിധി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുക.

Most read:രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടിMost read:രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടി

നെല്ലിക്ക ഹെയര്‍ മാസ്‌ക്

നെല്ലിക്ക ഹെയര്‍ മാസ്‌ക്

ആന്റി ഓക്സിഡന്റുകള്‍, ആന്റിഇന്‍ഫ്ളമേറ്ററി, എക്സ്ഫോളിയേഷന്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് നെല്ലിക്ക. ഇത് മുടിയുടെ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, കറ്റാര്‍ വാഴ ജ്യൂസ്, നെല്ലിക്ക പള്‍പ്പ് എന്നിവ മിക്സ് ചെയ്യുക. ഇത് തലയോട്ടിയില്‍ സൗമ്യമായി മസാജ് ചെയ്ത് രാത്രി മുഴുവന്‍ വിടുക. രാവിലെ മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക

തേന്‍, ബദാം ഓയില്‍ മാസ്‌ക്

തേന്‍, ബദാം ഓയില്‍ മാസ്‌ക്

നിങ്ങളുടെ തലമുടിയുടെ സ്വാഭാവിക ശക്തി നിലനിര്‍ത്താന്‍ ഈ മാസ്‌ക് ഫലപ്രദമാണ്. 1 കപ്പ് തേനില്‍ ഒരു കപ്പ് ബദാം ഓയിലും ഏതാനും ചമോമൈല്‍ ഇലകളും ചേര്‍ക്കുക. ഇതു നന്നായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുന്നതിനുമുമ്പ് ഒരു മണിക്കൂര്‍ ഉണങ്ങാന്‍ അനുവദിക്കുക.

Most read:ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍Most read:ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍

ഷാംപൂ ഉപയോഗം

ഷാംപൂ ഉപയോഗം

മഴക്കാലത്ത് അനുയോജ്യമായ ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കുമെല്ലാം കഴുകിക്കളയണം. ഹെയര്‍ ഫാള്‍ ട്രീറ്റ്മെന്റ് ഷാംപൂ പോലുള്ള മിതമായ ഷാംപൂ ഉപയോഗിക്കുന്നത് നിങ്ങളുടെ തലയോട്ടിയിലെ മാലിന്യങ്ങളോ അണുക്കളോ നീക്കം ചെയ്യാന്‍ സഹായിക്കും. മുടിക്ക് കട്ടിയും സ്വാഭാവിക തിളക്കവും നല്‍കാനും ഷാംപൂ സഹായിക്കും.

എണ്ണ ഉപയോഗിച്ച് മസാജ്

എണ്ണ ഉപയോഗിച്ച് മസാജ്

മഴക്കാലത്ത് വായുവിലെ ഈര്‍പ്പം കൂടുതലായതിനാല്‍ മുടി വരണ്ടതും മങ്ങിയതുമാകുന്നു. മുടി നിയന്ത്രിക്കാനും മറ്റും ഓയില്‍ മസാജ് തേടുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ഇതിനായി ഒരു ഹെയര്‍ ഓയില്‍ പുരട്ടാവുന്നതാണ്. മുടിക്ക് പതിവായി ഹെയര്‍ ഓയില്‍ പുരട്ടുന്നത് മുടിയെ പോഷിപ്പിക്കുകയും മുടി മിനുസമാര്‍ന്നതും ഫ്രിസ് രഹിതവുമാക്കി മാറ്റുകയും ചെയ്യുന്നു.

Most read:ദിനവും ഈ ശീലം പാലിച്ചാല്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ഉറപ്പ്Most read:ദിനവും ഈ ശീലം പാലിച്ചാല്‍ ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ഉറപ്പ്

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ പ്രോട്ടീന്‍, ധാതുക്കള്‍, കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് മഴക്കാലത്ത് നിങ്ങളുടെ മുടി ആരോഗ്യകരവും കട്ടിയുള്ളതും ഭംഗിയുള്ളതുമായി നിലനിര്‍ത്തും. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മുടിക്ക് ജീവന്‍ പകരാനും മഴക്കാലത്ത് മുടി കൊഴിയുന്നത് ഒഴിവാക്കാനും സഹായിക്കും.

മുടി വരണ്ടതാക്കുക

മുടി വരണ്ടതാക്കുക

നനഞ്ഞ മുടി കാന്തം പോലെ പ്രവര്‍ത്തിച്ച് അന്തരീക്ഷത്തിലെ അഴുക്കും മാലിന്യവും ആകര്‍ഷിക്കും. സൂക്ഷ്മാണുക്കള്‍ അതിവേഗം പടര്‍ന്ന് തലയോട്ടിയില്‍ അണുബാധയുണ്ടാക്കാനുള്ള കാരണവും ഇതാണ്. നിങ്ങളുടെ തലയോട്ടിയിലെ അണുബാധ തടഞ്ഞ് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പുറത്തേക്കിറങ്ങുന്നതിന് മുമ്പ് എല്ലായ്പ്പോഴും മുടി വരണ്ടതാക്കുക. നനഞ്ഞ മുടിയില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം പ്രയോഗിക്കുന്നത് അവയെ വേരില്‍ നിന്ന് വിട്ട് മുടികൊഴിച്ചിലിന് കാരണമാക്കും. അതിനാല്‍, നിങ്ങളുടെ മുടി നനഞ്ഞുകഴിഞ്ഞാല്‍ നന്നായി തോര്‍ത്തിയുണക്കാതെ മുടി കെട്ടാതിരിക്കുക.

Most read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരംMost read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരം

മുടി സംരക്ഷണ ഉത്പന്നങ്ങള്‍ അധികമാകരുത്

മുടി സംരക്ഷണ ഉത്പന്നങ്ങള്‍ അധികമാകരുത്

മഴക്കാലത്ത് നിങ്ങളുടെ തലയോട്ടി ഏറ്റവും ദുര്‍ബലമാകുന്ന സമയമാണ്. മണ്‍സൂണിലെ മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങളിലേക്ക് വഴിതേടുന്നത് കുറയക്കുക അല്ലെങ്കില്‍ ഒഴിവാക്കുക. രാസ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് തലമുടിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന കൊഴുപ്പുണ്ടാക്കാന്‍ കഴിയും. താരന്‍, ചൊറിച്ചില്‍ എന്നിവ ചില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം വന്നേക്കാം. ഇത് നിങ്ങളുടെ മുടി കൊഴിച്ചിലിനും കാരണമാകും.

English summary

How to Deal with Hair Fall in Monsoon in Malayalam

Hair fall is one of the most common problems during the rainy season. Here is how to deal with hair fall in monsoon. Take a look.
Story first published: Wednesday, September 7, 2022, 12:38 [IST]
X
Desktop Bottom Promotion