For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ അസാധാരണമായി മാറുന്നത് ശ്രദ്ധിക്കണം

|

മുടി കൊഴിച്ചില്‍ എല്ലാവരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് സാധാരണമായി മാറുന്ന അവസ്ഥയുണ്ടാവുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സാധാരണ അവസ്ഥയില്‍ ഒരു ദിവസം 50 മുതല്‍ 100 വരെ മുടികള്‍ കൊഴിയുന്നു. രാവിലെ അല്ലെങ്കില്‍ കുളിച്ചതിന് ശേഷം നിങ്ങളുടെ തലയിണയില്‍ കുറച്ച് മുടികള്‍ കാണുന്നത് സാധാരണമാണ്. നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന മുടിയുടെ അളവ് അതിന്റെ നീളത്തെയും കനത്തെയും ആശ്രയിച്ചിരിക്കും, കൂടാതെ നിങ്ങള്‍ ഉറങ്ങുന്ന തലയിണയുടെ തരം പോലും പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്.

Losing Too Much Hair

എന്നാല്‍ മുടി കൊഴിച്ചില്‍ സാധാരണയില്‍ നിന്ന് വര്‍ദ്ധിച്ചാല്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അപകടകരമായ അവസ്ഥയിലേക്ക് ആണ് ഇത് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്താണ് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ മുടി കൊഴിച്ചില്‍ അമിതമാണോ എന്ന് അറിയുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയാന്‍ വായിക്കൂ.

വലിച്ച് നോക്കുക

വലിച്ച് നോക്കുക

സാധാരണ അവസ്ഥയില്‍ നിങ്ങളുടെ മുടിയില്‍ പിടിച്ച് മൃദുവായി വലിക്കുക എന്നതാണ് നിങ്ങള്‍ക്ക് സാധാരണയേക്കാള്‍ കൂടുതല്‍ മുടി കൊഴിയുന്നത് എന്ന് അറിയാനുള്ള ഒരു മാര്‍ഗം. നിങ്ങള്‍ക്ക് ശരിയായ അളവില്‍ മുടി നഷ്ടപ്പെടുകയാണെങ്കില്‍, 3 മുടികളില്‍ കൂടുതല്‍ കൊഴിയുകയില്ല. എന്നാല്‍ നിങ്ങള്‍ക്ക് മുട് കൊഴിച്ചില്‍ അസാധാരണമാണ് എന്ന് ഉണ്ടെങ്കില്‍ കൊഴിയുന്ന മുടിയുടെ എണ്ണം വളരെ കൂടുതലായിരിക്കും. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ അവസ്ഥയില്‍ മുടി നല്ലതു പോലെ ശ്രദ്ധിച്ചാല്‍ മാത്രമേ മുടി കൊഴിച്ചിലില്‍ നിന്ന് ര്ക്ഷപ്പെടാന്‍ സാധിക്കൂ.

കുളിച്ചതിന് ശേഷം മുടി

കുളിച്ചതിന് ശേഷം മുടി

നിങ്ങള്‍ കുളിച്ചതിന് ശേഷം ബാത്ത്‌റൂമില്‍ എത്ര മുടി കിടക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. സാധാരണ അവസ്ഥയില്‍ നിങ്ങള്‍ കുളിക്കുമ്പോള്‍ കുറച്ച് മുടി കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനുശേഷം ചീകുമ്പോള്‍ കുറച്ച് കൂടി നഷ്ടപ്പെടാം. എന്നാല്‍ നിങ്ങളുടെ ബാത്ത്‌റൂമിലെ തറയില്‍ ധാരാളം മുടി നിങ്ങള്‍ നിരന്തരം ശ്രദ്ധിക്കുന്നുണ്ടെങ്കില്‍, അത് വളരെയധികം മുടി കൊഴിച്ചിലിന്റെ ലക്ഷണമാകാം. ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം അത് കൂടുതല്‍ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദവും നിങ്ങളില്‍ ഉണ്ട് എന്നതാണ് സത്യം.

മുടിയുടെ എണ്ണം ശ്രദ്ധിക്കുക

മുടിയുടെ എണ്ണം ശ്രദ്ധിക്കുക

നിങ്ങള്‍ക്ക് വളരെയധികം മുടി കൊഴിയുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാനുള്ള മറ്റൊരു മാര്‍ഗം 60 സെക്കന്‍ഡ് നേരം മുടി ബ്രഷ് ചെയ്യുകയും കൊഴിയുന്ന മുടികളുടെ എണ്ണം കണക്കാക്കുകയും ചെയ്യുക എന്നതാണ്. ഏകദേശം 10 വരെ മുടി കൊഴിയുന്നത് സാധാരണമാണ്, അങ്ങനെയാണ് എത്രയെണ്ണം വരുന്നതെങ്കില്‍, അമിതമായ മുടി കൊഴിച്ചിലിനെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. കാരണം അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

പോണിടെയില്‍ കെട്ടി നോക്കാം

പോണിടെയില്‍ കെട്ടി നോക്കാം

നിങ്ങള്‍ മുടി കെട്ടുന്ന രീതി പോലും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെക്കുറിച്ച് പറയുന്നുണ്ട്. മുടിയുടെ കനം കുറയുന്നത് ഒരു ഡോക്ടറെ സമീപിക്കേണ്ടതിന്റെ ലക്ഷണങ്ങളിലൊന്നാണ്. കാര്യമായ വ്യത്യാസം ഉണ്ടാകുന്നതുവരെ നിങ്ങള്‍ അത് ശ്രദ്ധിക്കില്ലെങ്കിലും, ഇത് ഗണ്യമായ മുടി കൊഴിച്ചില്‍ സൂചിപ്പിക്കാം. പോണി ടെയില്‍ കെട്ടി നോക്കുമ്പോള്‍ നിങ്ങള്‍ക്ക് മുടിയുടെ കനം മനസ്സിലാക്കുന്നതിന് സാധിക്കുന്നുണ്ട്.

കഷണ്ടി ശ്രദ്ധിക്കുക

കഷണ്ടി ശ്രദ്ധിക്കുക

പുരുഷന്‍മാരില്‍ മാത്രമല്ല സ്ത്രീകളിലും കഷണ്ടിയുണ്ടാവുന്നുണ്ട്. നിങ്ങളുടെ തലയോട്ടിയില്‍ കഷണ്ടി ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങള്‍ക്ക് സാധാരണ മുടികൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ തലയുടെ നെറുകില്‍ പോലും കഷണ്ടി വന്നേക്കാം. നിങ്ങള്‍ നേര്‍ത്ത പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അത് മുടി കൊഴിച്ചിലിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നായിരിക്കാം. അതുകൊണ്ട് ഒരിക്കലും നിസ്സാരമാക്കി വിടരുത് എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

തലയിണ ശ്രദ്ധിക്കാം

തലയിണ ശ്രദ്ധിക്കാം

നിങ്ങള്‍ ഉറക്കത്തില്‍ ആണെങ്കില്‍ പോലും 5 മുതല്‍ 20 വരെ മുടി കൊഴിയുന്നത് സാധാരണമാണ്. പ്രത്യേകിച്ച് നിങ്ങള്‍ ഒരു കോട്ടണ്‍ തലയിണയില്‍ ഉറങ്ങുന്നവരാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. അവ നിങ്ങളുടെ മുടിയില്‍ നിന്ന് ഈര്‍പ്പം ആഗിരണം ചെയ്യുന്നു. ഇത് മുടി വരണ്ടതും പൊട്ടുന്നതുമാക്കുന്നു. എന്നാല്‍ രാവിലെ നിങ്ങളുടെ തലയിണയില്‍ ധാരാളം മുടികള്‍ കണ്ടുതുടങ്ങിയാല്‍, അത് നിങ്ങള്‍ക്ക് അമിതമായ മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നതിന്റെ സൂചനയായിരിക്കാം. അതുകൊണ്ട് മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് നിങ്ങളില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് പ്രതിവിധി കാണേണ്ടതാണ്.

വരണ്ട ചര്‍മ്മത്തിന് 5 മിനിറ്റില്‍ പരിഹാരം നല്‍കും ഓട്‌സ്പാക്ക്വരണ്ട ചര്‍മ്മത്തിന് 5 മിനിറ്റില്‍ പരിഹാരം നല്‍കും ഓട്‌സ്പാക്ക്

most read:മുഖത്തിന് മാറാതെ നില്‍ക്കുന്ന തിളക്കത്തിന് ഈ ഏഴ് മിനിറ്റ് മാത്രം

English summary

How to Check If You Are Losing Too Much Hair Daily In Malayalam

Here in this article we are sharing some signs your hair loss is not normal. Take a look.
Story first published: Friday, January 21, 2022, 11:47 [IST]
X
Desktop Bottom Promotion