For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്

|

മാറിമാറി വരുന്ന കാലാവസ്ഥ നിങ്ങളുടെ മുടിക്ക് കേടുപാട് വരുത്തുന്നുവോ? മുടി കൊഴിച്ചില്‍, താരന്‍, മുടി പൊട്ടല്‍ എന്നിവ നിങ്ങളെ തളര്‍ത്തുന്നുണ്ടോ? എങ്കില്‍ ഇതിനെല്ലാം പ്രതിവിധി നല്‍കുന്ന ഒരു എണ്ണയുണ്ട്. 'ലിക്വിഡ് ഗോള്‍ഡ്' എന്നറിയപ്പെടുന്ന അര്‍ഗന്‍ ഓയിലാണ് നിങ്ങളുടെ മുടി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. അര്‍ഗന്‍ മരത്തിലെ പഴങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതാണ് ഈ എണ്ണ. പാചകത്തിനും സൗന്ദര്യം വളര്‍ത്താനുമുള്ള വീട്ടുവൈദ്യമായും ആളുകള്‍ നൂറ്റാണ്ടുകളായി അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കുന്നു. ചര്‍മ്മസംരക്ഷണ ഉല്‍പന്നങ്ങളിലും മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളിലും അര്‍ഗന്‍ ഓയില്‍ ഒരു പ്രധാന ഘടകമാണ്.

Most read: താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതിMost read: താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതി

ചര്‍മ്മത്തിനും തലയോട്ടിക്കും മുടിക്കും ഗുണം ചെയ്യുന്ന കരോട്ടിനുകള്‍, സ്‌ക്വാലീന്‍, ഫിനോള്‍സ്, ടോകോഫെറോള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയ അത്ഭുത ഘടകങ്ങള്‍ അര്‍ഗന്‍ ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം നിങ്ങളുടെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കും. നിങ്ങളുടെ മുടികൊഴിച്ചില്‍ അകറ്റാനും മുടി ഇടതൂര്‍ന്ന് വളരാനുമായി അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കേണ്ട വിവിധ വഴികള്‍ ഇതാ.

തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു

തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു

അര്‍ഗന്‍ ഓയിലില്‍ ലിനോലെയിക് ആസിഡ്, ഒലിയിക് ആസിഡ് തുടങ്ങിയ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിവേരുകള്‍ ലൂബ്രിക്കേറ്റ് ചെയ്യാന്‍ സഹായിക്കുകയും അതുവഴി തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും. അര്‍ഗന്‍ ഓയിലിലെ വിറ്റാമിന്‍ ഇ മുടിയിലും തലയോട്ടിയിലും ഒരു ഫാറ്റി ലെയര്‍ ചേര്‍ക്കുന്നു, ഇത് മുടിവരളുന്നത് തടയുകയും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കും ചെയ്യുന്നു.

തലയോട്ടിയുടെ ആരോഗ്യം

തലയോട്ടിയുടെ ആരോഗ്യം

തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനുമായി അര്‍ഗന്‍ ഓയിലിലെ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും സഹായിക്കുന്നു. സോറിയാസിസ്, സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ തലയോട്ടി, മുടി എന്നിവയെ പ്രതികൂലമായി ബാധിക്കും. അര്‍ഗന്‍ ഓയിലിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ അത്തരം അവസ്ഥകളെ നേരിടാനും ചികിത്സിക്കാനും സഹായിക്കുന്നു.

Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്

രാസവസ്തുക്കളുടെ പ്രവര്‍ത്തനത്തെ തടയുന്നു

രാസവസ്തുക്കളുടെ പ്രവര്‍ത്തനത്തെ തടയുന്നു

നിങ്ങളുടെ മുടിയില്‍ രാസ സൗന്ദര്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ ഫലമായി ചിലപ്പോള്‍ കേടുപാടുകള്‍ സംഭവിക്കാം. അര്‍ഗന്‍ എണ്ണയിലെ ഒലിയിക് ആസിഡ്, ലിനോലെയിക് ആസിഡ്, പാല്‍മിറ്റിക് ആസിഡ് എന്നിവ മുടിയിലുണ്ടാവുന്ന രാസപ്രവര്‍ത്തനങ്ങളെ തടയുന്നു. മുടിയിലെ എണ്ണ കുറയ്ക്കുകയും അറ്റം പിളരല്‍ തടയുകയും ചെയ്യുന്നതുവഴി കട്ടിയുള്ള ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്യുന്നു.

അള്‍ട്രാവയലറ്റ് സംരക്ഷണം

അള്‍ട്രാവയലറ്റ് സംരക്ഷണം

അര്‍ഗന്‍ ഓയില്‍ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്കെതിരേ അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. എണ്ണയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകളെ സൂര്യപ്രകാശത്തില്‍ നിന്നുള്ള നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. മുടിയും തലയോട്ടിയും വരളാതെ സംരക്ഷിക്കാനും അര്‍ഗന്‍ ഓയില്‍ നിങ്ങളെ സഹായിക്കുന്നു.

Most read:മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധിMost read:മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധി

മുടി കൊഴിച്ചില്‍ തടയുന്നു

മുടി കൊഴിച്ചില്‍ തടയുന്നു

അര്‍ഗന്‍ ഓയിലില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലും മുടിയിലും മികച്ചതായി പ്രവര്‍ത്തിക്കുകയും മുടി പൊട്ടല്‍, മുടി കൊഴിച്ചില്‍ എന്നിവ അകറ്റി മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. അര്‍ഗന്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും തലയോട്ടിയിലും മുടിയിലും ഈര്‍പ്പം നിലനിര്‍ത്തി മുടി കൊഴിച്ചില്‍ തടയുന്നു. ഇനിപ്പറയുന്ന വഴികളിലൂടെ മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങള്‍ക്ക് അര്‍ഗന്‍ ഓയില്‍ ഉപയോഗിക്കാം:

അര്‍ഗന്‍ ഹെയര്‍ മാസ്‌ക്

അര്‍ഗന്‍ ഹെയര്‍ മാസ്‌ക്

ആവണക്കെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള പോഷിപ്പിക്കുന്ന മറ്റൊരു എണ്ണയുമായി അര്‍ഗന്‍ ഓയില്‍ യോജിപ്പിച്ച് നിങ്ങള്‍ക്ക് ലളിതമായ ഹെയര്‍ മാസ്‌ക് തയ്യാറാക്കാം. ഏതാനും തുള്ളി മിശ്രിതം ഉപയോഗിച്ച് തലമുടിയും തലയോട്ടിയും മസാജ് ചെയ്യുക. ഒരു രാത്രി ഇങ്ങനെ വിട്ട് രാവിലെ തലമുടി നന്നായി കഴുകുക.

Most read:മുടി തഴച്ചുവളരാന്‍ ഒരു കൂട്ട്; പേരയില ഉപയോഗം ഇങ്ങനെMost read:മുടി തഴച്ചുവളരാന്‍ ഒരു കൂട്ട്; പേരയില ഉപയോഗം ഇങ്ങനെ

അര്‍ഗന്‍ ഓയില്‍ ഷാംപൂ

അര്‍ഗന്‍ ഓയില്‍ ഷാംപൂ

നിങ്ങളുടെ ഷാമ്പൂവില്‍ കുറച്ച് തുള്ളി അര്‍ഗന്‍ ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക.

കണ്ടീഷണര്‍

കണ്ടീഷണര്‍

മുടിയുടെ കേടുപാടുകളും പൊട്ടലും കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് ഫലപ്രദമായ ലീവ്-ഇന്‍ കണ്ടീഷനറായി അര്‍ഗന്‍ ഓയില്‍ പ്രയോഗിക്കാന്‍ കഴിയും. ഒരു ഷാംപൂ ഇട്ട് മുടി നന്നായി കഴുകുക. 2-3 തുള്ളി എണ്ണ ഉള്ളംകൈയ്യില്‍ എടുത്ത് മുടിയില്‍ പുരട്ടുക. അര്‍ഗന്‍ ഓയില്‍ ഒരു ഫലപ്രദമായ സ്‌റ്റൈലിംഗ് ഉല്‍പ്പന്നമായും പ്രവര്‍ത്തിക്കുന്നു.

Most read:മുടികൊഴിച്ചിലകറ്റാം മുടിവളര്‍ത്താം; ആവണക്കെണ്ണ ഉപയോഗം ഇങ്ങനെMost read:മുടികൊഴിച്ചിലകറ്റാം മുടിവളര്‍ത്താം; ആവണക്കെണ്ണ ഉപയോഗം ഇങ്ങനെ

English summary

How To Apply Argan Oil To Treat Different Hair Problems in Malayalam

Here are some effective ways to use argan oil to treat different hair problems. Take a look.
Story first published: Thursday, July 22, 2021, 13:33 [IST]
X
Desktop Bottom Promotion