Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മുടിവളരാനായി ഉപയോഗിക്കുന്ന മാസ്ക് ഉപയോഗിക്കുന്ന രീതിയാണ് മുടി വളര്‍ത്തുന്നത്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നവര്‍ ചെയ്യുന്നതാണ് തലയില്‍ തേക്കുന്ന മാസ്കുകള്‍. എന്നാല്‍ ഇത്തരം മാസ്കുകള്‍ എപ്രകാരം നിങ്ങളുടെ മുടിയെ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം മാസ്ക് തേച്ചാല്‍ മാത്രം മതി മുടി വളരാന്‍ എന്നി ചിന്തിക്കുന്നവരാണെങ്കില്‍ അതൊരു തെറ്റിദ്ധാരണയാണ്. കാരണം മുടി വളര്‍ത്തുക എന്നത് അല്പം പ്രാധാന്യത്തോടെ നാം സമയമെടുത്ത് ചെയ്യേണ്ട പ്രക്രിയ തന്നെയാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മാസ്ക് ഉപയോഗിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ നിരവധിയുണ്ട്. അടുക്കള ഉപയോഗത്തില്‍ വരെ നമുക്ക് ഹെയര്‍മാസ്ക് തയ്യാറാക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ ഉണ്ടാവാം. എന്നാല്‍ ഇവ എപ്രകാരമാണ് കൃത്യമായി ഉപയോഗിക്കേണ്ടത് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.

പലരും സമയക്കുറവ് കാരണം ഇത്തരം മാസ്കുകള്‍ എങ്ങനെയെങ്കിലും ഉപയോഗിച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരാവും. എന്നാല്‍ ഇത് മുടിക്ക് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമാണ് നല്‍കുന്നത്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി എപ്രകാരം നമുക്ക് ഇത്തരം മാസ്കുകള്‍ കൃത്യമായി ഉപയോഗിക്കാം എന്ന് നോക്കാം. ഇത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ എപ്രകാരമാണ് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഹെയര്‍മാസ്ക് ഉപയോഗിക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം. അതിന്റെ ഘ്ട്ടം ഘട്ടമായ ഉപയോഗത്തെക്കുറിച്ച് നോക്കാം.

ശരിയായി ഉപയോഗിക്കാം.
നിങ്ങള്‍ വീട്ടിലുണ്ടാക്കുന്ന ഒരു ഹെയര്‍ മാസ്ക് നിങ്ങള്‍ക്ക് വളരെ മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഇത് വളരെ ലളിതമായി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങള്‍ പുറത്ത് നിന്ന് വാങ്ങിക്കുന്ന മാസ്ക് ആണെങ്കില്‍ അത് എപ്രകാരം ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അത്കൂടാതെ വീട്ടിലുണ്ടാക്കുന്ന വസ്തുക്കളാണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് മുടിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മുടി നനച്ച ശേഷം ഉപയോഗിക്കുക
എപ്പോഴും മുടി നനച്ചതിന് ശേഷം മാത്രം ഇത്തരം മാസ്കുകള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് മുടിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും മുടിയില്‍ നല്ല ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ തള്ളവിരല്‍ ഉപയോഗിച്ച് വേണം എപ്പോഴും മുടിയില്‍ മാസ്ക് പുരട്ടുന്നതിന്. അത് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് ഈ മാസ്കുകളെല്ലാം തന്നെ മികച്ചതാണ്.

സമയം കണക്കാക്കുക
നിങ്ങള്‍ ഹെയര്‍മാസ്ക് ഉപയോഗിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. 5-15 മിനിറ്റ് വരെയാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സമയം നിങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം. അതിനായി നിങ്ങള്‍ക്ക് ഇന്റര്‍നെറ്റിനെ ആശ്രയിക്കാവുന്നതാണ്. നിങ്ങളുടെ മുടിക്ക് അനുയോജ്യമായ മാസ്ക് ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് മുടിയില്‍ നിന്ന് വേരുകള്‍ക്ക് നല്ല കരുത്ത് നല്‍കുന്നതിന് കൂടി സഹായിക്കുന്നതാണ് എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഓര്‍മ്മയില്‍ വെക്കണം.

ഒന്നിലധികം പണികള്‍ വേണ്ട
പലപ്പോഴും ഹെയര്‍മാസ്ക് തലയില്‍ പുരട്ടി പലരും മറ്റ് പണികളില്‍ വ്യാപൃതരാവുന്നു. എന്നാല്‍ അത് അത്ര നല്ല ഒരു ആശയമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. ഇത് കൂടാതെ മുഖക്കുരു അല്ലെങ്കില്‍ സെന്‍സിറ്റീവ് ചര്‍മ്മവുമായി പ്രശ്നമുള്ള ആളുകള്‍ക്ക് ഇത് അത്ര നല്ലതല്ല. കാരണം നിങ്ങള്‍ ഹെയര്‍മാസ്ക് വൃത്തിയാക്കുമ്പോള്‍ ഇത് ശരീരത്തിലേക്കും മുഖത്തേക്കും തെറിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഹെയര്‍മാസ്ക് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രം ദേഹം കഴുകുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.

നല്ലതു പോലെ കഴുകണം
എപ്പോഴും നല്ലതുപോലെ വൃത്തിയില്‍ മുടി കഴുകുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളുടെ മുടിയിഴകളില്‍ ഹെയര്‍മാസ്ക് ബാക്കി നില്ക്കുന്നുണ്ടെങ്കില് അത് അത്ര നല്ല ഫലങ്ങളല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ പൂര്‍ണമായും കഴുകിക്കളയുന്നതിന് ശ്രദ്ധിക്കണം. അതിനായി തണുത്ത വെള്ളമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എപ്പോഴും മുടി നല്ലതുപോലെ കഴുകുക, വൃത്തിയുള്ള തുണി ഉപയോഗിച്ച് വേണം തല തുടക്കുന്നതിനും ശ്രദ്ധിക്കേണ്ടത്. അടുത്ത തവണ നിങ്ങള്‍ ഹെയര്‍ മാസ്ക് പ്രയോഗിക്കുമ്പോള്‍ ഈ നുറുങ്ങുകള്‍ ഉപയോഗപ്രദമാകുമെങ്കിലും, നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് ആദ്യം ഉറപ്പാക്കേണ്ടതാണ്. അതിന് ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications