For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടതൂര്‍ന്ന മുടിക്ക് വീട്ടിലാക്കാം തേന്‍ മാസ്‌ക്

|

ലോകമെമ്പാടുമുള്ള ജനത ആയിരക്കണക്കിനു വര്‍ഷങ്ങളായി തേനിനെ ഒരു ഔഷധക്കൂട്ടായി ഉപയോഗിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉള്ള തേന്‍ എല്ലാത്തരം രോഗങ്ങള്‍ക്കും പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കുന്നു. മുറിവുകള്‍ ഭേദമാക്കുന്നതും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതും തൊണ്ടവേദന ശമിപ്പിക്കുന്നതും ചര്‍മ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതും വരെ.

Most read: ചര്‍മ്മത്തിന് ചെറുപ്പം നല്‍കും അവോക്കാഡോ ഓയില്‍Most read: ചര്‍മ്മത്തിന് ചെറുപ്പം നല്‍കും അവോക്കാഡോ ഓയില്‍

നിങ്ങളുടെ മുടിയുടെ പോഷണത്തിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും തേന്‍ ഉപയോഗിക്കാമെന്നത് നിങ്ങള്‍ക്കറിയാമോ? അതെ തേന്‍ നിങ്ങളുടെ മുടിക്കും നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഒരു ഹെയര്‍ മാസ്‌കായി തേന്‍ എങ്ങനെ വീട്ടില്‍ തന്നെ തയാറാക്കാമെന്നും അത് ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് വായിച്ചറിയാം.

തേന്‍ ഹെയര്‍ മാസ്‌കിന്റെ ഗുണങ്ങള്‍

തേന്‍ ഹെയര്‍ മാസ്‌കിന്റെ ഗുണങ്ങള്‍

തേനിന്റെ ഔഷധ ഗുണങ്ങള്‍ കാരണം, ഇത് നൂറ്റാണ്ടുകളായി മുടിക്ക് കണ്ടീഷണറുകളായി ഉപയോഗിക്കുന്നു. ഇന്നിത് പലതരം ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളിലെ പ്രകൃതിദത്ത ചേരുവയാണ്. അതിനാല്‍, മുടിയില്‍ തേന്‍ ഉപയോഗിക്കുന്നതിലൂടെയും ഹെയര്‍ മാസ്‌കില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ഗുണങ്ങള്‍ ലഭിക്കുന്നു:

തേന്‍ ഹെയര്‍ മാസ്‌കിന്റെ ഗുണങ്ങള്‍

തേന്‍ ഹെയര്‍ മാസ്‌കിന്റെ ഗുണങ്ങള്‍

* വരണ്ട മുടിയും തലയോട്ടിയും ഈര്‍പ്പമാക്കുന്നു

* മുടി പൊട്ടുന്നത് കുറയ്ക്കുന്നു

* മുടിയുടെ തിളക്കം പുന:സ്ഥാപിക്കുന്നു

* സ്വാഭാവിക മുടിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നു

* മുടി ചുരുളുന്നത് കുറയ്ക്കുന്നു

* മുടി മൃദുവാക്കുന്നു

തേന്‍ ഹെയര്‍ മാസ്‌ക് എങ്ങനെ ഉണ്ടാക്കാം

തേന്‍ ഹെയര്‍ മാസ്‌ക് എങ്ങനെ ഉണ്ടാക്കാം

ഒരു തേന്‍ ഹെയര്‍ മാസ്‌ക് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് എളുപ്പമാണ്. ഇത് ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ്, മാത്രമല്ല ഇത് വരണ്ടതും കേടായതുമായ മുടിക്ക് അനുയോജ്യവുമാണ്. ഇനിപ്പറയുന്ന ഇനങ്ങളും ചേരുവകളും മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്:

* 1/2 കപ്പ് തേന്‍

* 1/4 കപ്പ് ഒലിവ് ഓയില്‍

* ഒരു മിക്‌സിംഗ് പാത്രം

* ഒരു കോട്ടണ്‍ തുണി

* ഒരു ചെറിയ പെയിന്റ് ബ്രഷ് (ആവശ്യമെങ്കില്‍)

Most read:നല്ല മുടി തേടിയെത്തും; വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്Most read:നല്ല മുടി തേടിയെത്തും; വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

മുടി നന്നായി വൃത്തിയാക്കി ഈര്‍പ്പത്തോടെ നിലനിര്‍ത്തുക. ഒരു പാത്രത്തില്‍ 1/2 കപ്പ് തേനും 1/4 കപ്പ് ഒലിവ് ഓയിലും ഒഴിക്കുക, മിശ്രിതം നന്നായി ഇളക്കുക. മിശ്രിതം 20 സെക്കന്‍ഡ് ചൂടാക്കി എടുക്കുക. ചൂടായി കഴിഞ്ഞാല്‍, ഒരു സ്പൂണ്‍ ഉപയോഗിച്ച് മിശ്രിതം വീണ്ടും ഇളക്കുക. ഇത് തണുപ്പിച്ച ശേഷം, നിങ്ങളുടെ വിരലുകളോ ചെറിയ ബ്രഷോ ഉപയോഗിച്ച് ഇത് മുടിയില്‍ പുരട്ടുക. വിരല്‍ത്തുമ്പില്‍ വൃത്താകൃതിയിലുള്ള ചലനങ്ങള്‍ ഉപയോഗിച്ച് തലയോട്ടിയില്‍ സൗമ്യമായി മസാജ് ചെയ്യുക. ശേഷം 30 മിനിറ്റ് നേരം മുടി തുണി കൊണ്ട് പൊതിഞ്ഞു വയ്ക്കുക. ഇതുകഴിഞ്ഞ് പതിവ് പോലെ ഷാംപൂ ഉപയോഗിച്ച് മാസ്‌ക് കഴുകി കളയുക.

തലയോട്ടി ശുദ്ധീകരിക്കാന്‍

തലയോട്ടി ശുദ്ധീകരിക്കാന്‍

തേനിനൊപ്പം ഈ മാസ്‌കില്‍ തൈരും വെളിച്ചെണ്ണയും ഉള്‍പ്പെടുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ നിങ്ങളുടെ തലയോട്ടി ശുദ്ധീകരിക്കാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. മുടി ഈര്‍പ്പമാക്കാനും മൃദുവാക്കാനും വെളിച്ചെണ്ണ സഹായിക്കും. നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ചേരുവകള്‍ ആവശ്യമാണ്:

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

* 1/2 കപ്പ് കൊഴുത്ത തൈര്

* 3 - 4 ടീസ്പൂണ്‍. തേന്‍

* 2 ടീസ്പൂണ്‍ വെളിച്ചെണ്ണ

തേനും വെളിച്ചെണ്ണയും കലര്‍ത്തി 15 മിനിറ്റ് മിശ്രിതം ചൂടാക്കുക. തണുത്തുകഴിഞ്ഞാല്‍ തൈര് ചേര്‍ത്ത് ചേരുവകള്‍ നന്നായി ചേരുന്നതുവരെ ഇളക്കുക. നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും പ്രയോഗിക്കുന്നതിനായി മുകളില്‍ വിവരിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

Most read:സൗന്ദര്യം ഒഴുകിയെത്തും ടീ ബാഗിലൂടെMost read:സൗന്ദര്യം ഒഴുകിയെത്തും ടീ ബാഗിലൂടെ

തലയോട്ടിയിലെ ചൊറിച്ചില്‍ ഒഴിവാക്കല്‍

തലയോട്ടിയിലെ ചൊറിച്ചില്‍ ഒഴിവാക്കല്‍

തേന്‍ ഹെയര്‍ മാസ്‌കില്‍ വാഴപ്പഴം ചേര്‍ക്കുന്നത് തലയോട്ടിയിലെ ചൊറിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും. ഈ മാസ്‌ക് നിര്‍മ്മിക്കുന്നതിന് ഇനിപ്പറയുന്ന ചേരുവകള്‍ ഉപയോഗിക്കുക:

* 1/2 കപ്പ് തേന്‍

* 2 പഴുത്ത വാഴപ്പഴം

* 1/2 കപ്പ് ഒലിവ് ഓയില്‍

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ഒരു സ്മൂത്തി പോലെ ലഭിക്കുന്നതുവരെ ഈ ചേരുവകള്‍ മിക്‌സ് ആക്കുക. തുടര്‍ന്ന് നിങ്ങളുടെ തലമുടിയില്‍ പ്രയോഗിക്കാന്‍ മുകളില്‍ വിവരിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. നിങ്ങള്‍ക്ക് വളരെ നീളമുള്ള മുടിയുണ്ടെങ്കില്‍, നിങ്ങളുടെ മുടിയില്‍ വാഴപ്പഴം കുറയാന്‍ 1/2 കപ്പ് ഒലിവ് ഓയില്‍ കൂടുതല്‍ ചേര്‍ക്കേണ്ടിവരും. മാസ്‌ക് പുരട്ടി ഏകദേശം 10 മിനിറ്റ് തുണി കൊണ്ട് പൊതിയുക. ശേഷം മുടി നന്നായി ഷാംപൂ ചെയ്ത് മാസ്‌ക് കഴുകി കളയുക.

മുടി ശക്തിപ്പെടുത്താന്‍

മുടി ശക്തിപ്പെടുത്താന്‍

തേനുമായി ഈ മാസ്‌കില്‍ മുട്ടയും വെളിച്ചെണ്ണയും ഉള്‍പ്പെടുന്നു. മുട്ടയിലെ ഉയര്‍ന്ന പ്രോട്ടീന്‍ നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കും, ഇത് ചൂടില്‍ നിന്നു മുടി പൊട്ടുന്നതിനും കേടുപാടുകള്‍ വരുത്തുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു. മുടി മൃദുവാക്കാനും ഈര്‍പ്പം നിലനിര്‍ത്താനും വെളിച്ചെണ്ണ സഹായിക്കും. ഈ മാസ്‌കിനായി ഇനിപ്പറയുന്ന ചേരുവകള്‍ ഉപയോഗിക്കുക:

Most read:മുടിക്ക് ഗുണം ഉറപ്പ്; ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്Most read:മുടിക്ക് ഗുണം ഉറപ്പ്; ഒലിവ് ഓയില്‍ ഹെയര്‍ മാസ്‌ക്

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

* 2 ടീസ്പൂണ്‍ തേന്‍

* 2 ടീസ്പൂണ്‍ വെളിച്ചെണ്ണ

* 1 വലിയ മുട്ട

വെളിച്ചെണ്ണയും തേനും ചേര്‍ത്ത് ഇളക്കുക, ശേഷം ഒരു ചെറിയ പാത്രത്തില്‍ മിശ്രിതം ചെറുതായി ചൂടാക്കുക. ഇത് തണുത്തു കഴിഞ്ഞ് മുട്ട ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് മുകളില്‍ വിവരിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാസ്‌ക് മുടിയില്‍ പുരട്ടുക. മാസ്‌ക് നിങ്ങളുടെ മുടിയില്‍ 15 മുതല്‍ 20 മിനിറ്റ് വരെ ഇരിക്കട്ടെ, തുടര്‍ന്ന് ഇളം ചൂടുള്ള അല്ലെങ്കില്‍ തണുത്ത വെള്ളത്തില്‍ മുടി നന്നായി ഷാംപൂ ചെയ്ത് കഴുകുക.

English summary

Honey Hair Mask: Benefits and How to Use

A honey hair mask can help nourish and condition your hair. Learn how to make your own hair mask with honey and other ingredients like coconut oil, eggs, bananas, and yogurt.
Story first published: Tuesday, April 21, 2020, 12:23 [IST]
X
Desktop Bottom Promotion