For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പ്രശ്‌നങ്ങള്‍ പരിഹാരം; വീട്ടിലാക്കാം പ്രകൃതിദത്ത ഷാംപൂ, ഉപയോഗം ഇങ്ങനെ

|

ഇന്നത്തെക്കാലത്ത് നരച്ചതും നിര്‍ജീവവുമായ മുടിയുമായി മിക്കവാറും എല്ലാവരും തന്നെ മല്ലിടുന്നു. ശരിയായ മുടി സംരക്ഷണ ദിനചര്യകള്‍ പിന്തുടരുന്നുണ്ടെങ്കിലും, ആരോഗ്യമുള്ള മുടി കൈവരിക്കുന്നതില്‍ മിക്കവരും പരാജയപ്പെടുന്നു. ചൂട്, പൊടി, വിയര്‍പ്പ് എന്നിവ കാരണം തലയോട്ടിയിലെ ഈര്‍പ്പം കുറയുന്നു. ഇത് മുടി വരള്‍ച്ചയ്ക്ക് മാത്രമല്ല, മുടി പൊട്ടാനും കൊഴിയാനും നരയ്ക്കാനുമെല്ലാം ഇടയാക്കുന്നു.

Most read: മുടി നല്ല കരുത്തോടെ വളരും; പെപ്പര്‍മിന്റ് ഓയില്‍ ഈ വിധം പുരട്ടണംMost read: മുടി നല്ല കരുത്തോടെ വളരും; പെപ്പര്‍മിന്റ് ഓയില്‍ ഈ വിധം പുരട്ടണം

അത്തരം സന്ദര്‍ഭങ്ങളില്‍ രാസ ഉത്പന്നങ്ങളെക്കാള്‍ വീട്ടുവൈദ്യങ്ങള്‍ എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ മുടിക്ക് ജീവന്‍ നല്‍കാനും അവയുടെ തിളക്കം വീണ്ടെടുക്കാനും നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചില ഷാംപൂ തയാറാക്കി ഉപയോഗിക്കാം. അത്തരം ചില ഹോം മെയ്ഡ് ഷാംപൂകള്‍ ഇതാ.

താരന് പരിഹാരം

താരന് പരിഹാരം

1/2 കപ്പ് വെള്ളം എടുത്ത് 1/2 കപ്പ് വെജിറ്റബിള്‍ അധിഷ്ഠിത ലിക്വിഡ് സോപ്പ്, 1 ടീസ്പൂണ്‍ ലൈറ്റ് വെജിറ്റബിള്‍ ഓയില്‍ അല്ലെങ്കില്‍ ഗ്ലിസറിന്‍, ഏതെങ്കിലും അവശ്യ എണ്ണയുടെ ഏതാനും തുള്ളി എന്നിവ ചേര്‍ക്കുക. ചേരുവകള്‍ യോജിപ്പിച്ച് നന്നായി ഇളക്കുക, ഒരു ഷാംപൂ കുപ്പിയില്‍ ഈ മിശ്രിതം ഒഴിക്കുക. ഈ ഷാംപൂവിന്റെ ഉപയോഗം നിങ്ങളുടെ മുടിയിലെ എണ്ണ, അഴുക്ക്, പൊടി, താരന്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.

അറ്റം പിളരുന്നത് തടയാന്‍

അറ്റം പിളരുന്നത് തടയാന്‍

കുറച്ച് ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു പാത്രം ചൂടുവെള്ളത്തില്‍ ഒഴിക്കുക. ഈ മിശ്രിതം നന്നായി കുലുക്കുക. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, നനഞ്ഞ മുടിയില്‍ ¼ കപ്പ് മിശ്രിതം പുരട്ടുക, വിരലുകള്‍ ഉപയോഗിച്ച് മുടിയുടെ നീളത്തില്‍ ഇത് പ്രയോഗിച്ച് കഴുകുക. കഴുകുമ്പോള്‍ ½ കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അല്ലെങ്കില്‍ നാരങ്ങ നീര്, രണ്ട് കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് കഴുകുക. നിങ്ങളുടെ നനഞ്ഞ മുടിയിലൂടെ ഇത് പ്രയോഗിച്ച് തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ഈ വീട്ടിലുണ്ടാക്കുന്ന ക്ലെന്‍സര്‍ നിങ്ങളുടെ മുടി വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റും, അതേസമയം അറ്റംപിളരുന്നതും തടയും.

Most read:മുടിക്ക് കരുത്തും തിളക്കവും കിട്ടാന്‍ തലയില്‍ തേന്‍ ഈ വിധം പുരട്ടൂMost read:മുടിക്ക് കരുത്തും തിളക്കവും കിട്ടാന്‍ തലയില്‍ തേന്‍ ഈ വിധം പുരട്ടൂ

മുഷിഞ്ഞതും ജീവനില്ലാത്തതുമായ മുടിക്ക്

മുഷിഞ്ഞതും ജീവനില്ലാത്തതുമായ മുടിക്ക്

ഈ ഷാംപൂവിന് 1 മുട്ടയുടെ മഞ്ഞക്കരു, ½ ടീസ്പൂണ്‍ ഒലിവ് ഓയില്‍, ¾ കപ്പ് ചെറുചൂടുള്ള വെള്ളം എന്നിവ മാത്രമേ ആവശ്യമുള്ളൂ. മുട്ടയുടെ മഞ്ഞക്കരു നുരയുന്നത് വരെ അടിക്കുക, എണ്ണ ചേര്‍ത്ത് വീണ്ടും അടിക്കുക, എന്നിട്ട് അടിക്കുമ്പോള്‍ പതുക്കെ വെള്ളം ചേര്‍ക്കുക. നനഞ്ഞ മുടിയിലൂടെ ഈ മിശ്രിതം പ്രയോഗിച്ച് വിരലുകള്‍ കൊണ്ട് മസാജ് ചെയ്യുക. കുറച്ച് മിനിറ്റ് മുടിയില്‍ വയ്ക്കുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. ഇതിന്റെ ഉപയോഗം നിങ്ങളുടെ മുടിയെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കും, മുടി കൊഴിച്ചിലും തടയും.

മുടികൊഴിച്ചില്‍ കുറയ്ക്കാന്‍

മുടികൊഴിച്ചില്‍ കുറയ്ക്കാന്‍

ഒരു സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പാനില്‍, 1/4 കപ്പ് തിളപ്പിച്ച വെള്ളം, 1/4 കപ്പ് ലിക്വിഡ് കാസ്‌റ്റൈല്‍ സോപ്പ്, 1/2 ടീസ്പൂണ്‍ ജോജോബ ഓയില്‍, മുന്തിരിക്കുരി അല്ലെങ്കില്‍ മറ്റ് ഇളം സസ്യ എണ്ണ, 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 3 ടീസ്പൂണ്‍ ആപ്പിള്‍ ജ്യൂസ് എന്നിവ നന്നായി ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുന്നതുവരെ ചെറുതീയില്‍ ചൂടാക്കുക. ഇതിന് ഏകദേശം 30 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെ എടുക്കും. ചെറുചൂടുള്ള വെള്ളത്തില്‍ മുടി നനച്ച് ഷാംപൂ ചെയ്യുക. ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് മുടിക്ക് തിളക്കം നല്‍കാനും പൊടിയും താരനും അകറ്റാനും സഹായിക്കും.

Most read:കെമിക്കല്‍ ഉത്പന്നങ്ങള്‍ വേണ്ട, സ്വാഭാവികമായി മുടി മോയ്‌സചറൈസ് ചെയ്യാന്‍ വഴിയിത്Most read:കെമിക്കല്‍ ഉത്പന്നങ്ങള്‍ വേണ്ട, സ്വാഭാവികമായി മുടി മോയ്‌സചറൈസ് ചെയ്യാന്‍ വഴിയിത്

 എണ്ണമയമുള്ള തലയോട്ടിക്ക്

എണ്ണമയമുള്ള തലയോട്ടിക്ക്

1/4 കപ്പ് ധാന്യപ്പൊടി അല്ലെങ്കില്‍ കൊക്കോ പൊടി, 1 ടീസ്പൂണ്‍ ചതച്ച ലാവെന്‍ഡര്‍ അല്ലെങ്കില്‍ മറ്റ് സുഗന്ധമുള്ള സസ്യങ്ങള്‍ എന്നിവ ചേര്‍ത്ത് ഈ ഡ്രൈ ഷാംപൂ നിങ്ങള്‍ക്ക് തയാറാക്കാം. ഇത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാം. എണ്ണമയമുള്ള തലയോട്ടിക്കുള്ള മികച്ച ചികിത്സയാണ് ഈ ഷാംപൂ ഉപയോഗം. മുടിയില്‍ നിന്ന് അഴുക്കും എണ്ണയും വലിച്ചെടുക്കാന്‍ ഇത് സഹായിക്കുന്നു.

തേങ്ങാപ്പാല്‍ ഷാംപൂ

തേങ്ങാപ്പാല്‍ ഷാംപൂ

തേങ്ങാപ്പാലില്‍ നിന്ന് പ്രകൃതിദത്ത ഷാംപൂ ഉണ്ടാക്കി നിങ്ങള്‍ക്ക് ഉപയോഗിക്കാം. 1 കപ്പ് തേങ്ങാപ്പാലില്‍ അര ടീസ്പൂണ്‍ വിറ്റാമിന്‍ ഇ ഓയിലും അര കപ്പ് ലിക്വിഡ് സോപ്പും കലര്‍ത്തി കുപ്പിയില്‍ നിറച്ചുവയ്ക്കുക. ഈ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ മുടി പതിവായി കഴുകുക. ഇത് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. അതേ സമയം വിറ്റാമിന്‍ ഇ മുടിക്ക് തിളക്കം നല്‍കുന്നു.

Most read:മുഖത്തെ പാടുകള്‍ നീക്കി മുഖം മിനുക്കാന്‍ ഷമാം ഫെയ്‌സ് മാസ്‌ക്Most read:മുഖത്തെ പാടുകള്‍ നീക്കി മുഖം മിനുക്കാന്‍ ഷമാം ഫെയ്‌സ് മാസ്‌ക്

ജോജോബ ഓയില്‍ ഷാംപൂ

ജോജോബ ഓയില്‍ ഷാംപൂ

മുടിയുടെ കരുത്തിനും അഴകിനും നിങ്ങള്‍ക്ക് ജൊജോബ ഓയില്‍ ഷാംപൂ ഉപയോഗിക്കാം. ഇതിനായി 1 ടീസ്പൂണ്‍ ഗ്ലിസറിന്‍, അര ടീസ്പൂണ്‍ ജോജോബ ഓയില്‍, അര ടീസ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ വെള്ളം എന്നിവ 1 ടീസ്പൂണ്‍ വീര്യം കുറഞ്ഞ ഷാംപൂവില്‍ കലര്‍ത്തുക. മുടി കഴുകുമ്പോള്‍ ഇത് പുരട്ടുക.

തേന്‍ ഷാംപൂ

തേന്‍ ഷാംപൂ

മുടിയും തലയോട്ടിയും ഈര്‍പ്പമുള്ളതാക്കാന്‍ തേന്‍ ഷാംപൂ ഉപയോഗിക്കാം. ഇത് തയാറാക്കുന്നതിന് 1 ടീസ്പൂണ്‍ തേന്‍ എടുത്ത് 1 കപ്പ് ലിക്വിഡ് സോപ്പും കുറച്ച് തുള്ളി അവശ്യ എണ്ണയും കലര്‍ത്തുക. ഇത് ഒരു ജാറില്‍ നിറച്ചുവച്ച് നിങ്ങള്‍ക്ക് മുടി കഴുകാന്‍ ഉപയോഗിക്കാം. ഈ ഷാംപൂ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി മൃദുലവും തിളക്കവും ആരോഗ്യകരമായും നിലനിര്‍ത്താവുന്നതാണ്.

Most read:മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്Most read:മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്

English summary

Homemade Shampoos For Healthy and Strong Hair in Malayalam

Try these homemade shampoos to get a healthy and strong hair.
Story first published: Thursday, July 14, 2022, 12:31 [IST]
X
Desktop Bottom Promotion