For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിവളര്‍ച്ച ഇരട്ടിയാക്കും കഞ്ഞിവെള്ള താളി: തയ്യാറാക്കാന്‍ വളരെ എളുപ്പം

|

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട്. മുടി കൊഴിച്ചിലും, താരനും, തലയിലെ ചൊറിച്ചിലും, അസ്വസ്ഥതകളും, മുടി പൊട്ടിപ്പോവുന്നതും, മുടിയുടെ ദുര്‍ഗന്ധവും എല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും ഒരു പൂര്‍ണ പരിഹാരം നമുക്ക് ലഭിക്കണം എന്നില്ല. മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന അവസ്ഥയില്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും വീട്ടുമാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ഉത്തമം. കാരണം അത് നിങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സംശയമില്ലാതെ ഗുണം നല്‍കുന്നുമുണ്ട്.

Homemade Rice Soup Shampoo

മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ളം. ഇത് നിങ്ങളുടെ മുടിക്ക് കരുത്ത് നല്‍കുകയും മുടിയിലുണ്ടാവുന്ന പല പ്രശ്‌നങ്ങളേയും പരിഹരിക്കുകയും ചെയ്യുന്നു. താരന്‍, ചൊറിച്ചില്‍, പേന്‍ തുടങ്ങിയവയെ പാടേ തുരത്തുന്നതിനും ഈ മാര്‍ഗ്ഗം മികച്ചതാണ്. ചര്‍മ്മസംരക്ഷണത്തിന് നല്‍കുന്ന പ്രാധാന്യം പോലെ തന്നെ കേശസംരക്ഷണത്തിനും നല്‍കേണ്ടതാണ്. അതിന് നിങ്ങളെ സഹായിക്കുന്നതാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് തയ്യാറാക്കുന്ന ഷാമ്പൂ നമുക്ക് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

 തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

കഞ്ഞിവെള്ളം കൊണ്ട് തയ്യാറാക്കുന്ന താളി നമുക്ക് ഷാമ്പൂവിന്റെ ഗുണം നല്‍കുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതിന് വേണ്ടി കഞ്ഞിവെള്ളവും ഉലുവയും ചെമ്പരത്തിയും അതിന്റെ ഇലയുമാണ്. ഇവ മൂന്നുമുണ്ടെങ്കില്‍ നല്ല കിടിലന്‍ താളി നമുക്ക് തയ്യാറാക്കാവുന്നതാണ്. കഞ്ഞിവെള്ളം എന്നത് മുടിക്ക് സംരക്ഷണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഷാമ്പൂവിന്റെ ഗുണം മാത്രമല്ല നല്ലൊരു കണ്ടീഷണറിന്റെ ഗുണവും നല്‍കുന്നു.

 തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

കഞ്ഞിവെള്ളം എടുത്ത് അതിലേക്ക് അല്‍പം ഉലുവ ഇട്ട് തലേ ദിവസം വെക്കാം. അതിന് ശേഷം ഇതിലേക്ക് ചെമ്പരത്തിയുടെ ഇലയും പൂവും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ ഈ വെള്ളത്തില്‍ ഇട്ട് വെച്ചതിന് ശേഷം അടുത്ത ദിവസം രാവിലെ ഇവയെല്ലാം നല്ലതുപോലെ അരച്ചെടുക്കുക. ഈ പാനീയം തതലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി യാതൊരു വിധത്തിലുള്ള തടസ്സവും ഇല്ലാതെ ഇത് ഉപയോഗിക്കാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഈ താളി ഉപയോഗിക്കുന്നതിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് താരനെ പ്രതിരോധിക്കുന്നു എന്നത്. എത്ര കൂടിയ താരനെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനും താരന്‍ പൂര്‍ണമായും ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടിക്കും സഹായിക്കുന്നു. ഇത് മുടിയുടെ ഓരോ ഇഴകളിലും ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുടിയിഴകള്‍ കരുത്തുള്ളതാക്കി മാറ്റുന്നു. മുടിക്ക് തിളക്കം നല്‍കുകയും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നതിന് മികച്ചതാണ് എന്തുകൊണ്ടും ഈ താളി. താരന്റെ പൊടിപോലും ഇല്ലാതെ മുടിയും തലയോട്ടിയും സംരക്ഷിക്കുന്നതിന് മികച്ചതാണ് ഈ താളി.

അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതിനെ തടയുന്നതിന് സഹായിക്കുന്നു താളി. മുടിയുടെ അറ്റം പിളരുന്നതിലൂടെ മുടിവളര്‍ച്ച മുരടിക്കുകയും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. മുടിയുടെ അറ്റം പിളര്‍ന്നാല്‍ പിന്നീട് മുടി വളര്‍ച്ച ഇല്ലാതാവുന്നതിലൂടെ അത് മുടിക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിനെ പ്രതിരോധിക്കുന്നു.

അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയിലുണ്ടാവുന്ന പ്രശ്‌നത്തെ പ്രതിരോധിക്കുകയും മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അകാല നരയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ താളി. ചെമ്പരത്തിയുടെ ഘടകങ്ങള്‍ തന്നെയാണ് അകാല നരയെന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. ചെമ്പരത്തി ഒരു അള്‍ട്രാ എമോലിയന്റ് ആയി കണക്കാകുന്നു. കൂടാതെ മുടിയുടെ വേരുകള്‍ക്ക് കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു.

മുടിക്ക് മിനുസം നല്‍കുന്നു

മുടിക്ക് മിനുസം നല്‍കുന്നു

മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന അവസ്ഥ പലപ്പോഴും നമ്മുടെ തന്നെ ശീലങ്ങളില്‍ പെടുന്നതാണ്. അതുകൊണ്ട് തന്നെ മുടിക്ക് മിനുസം നല്‍കുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ഈ ഷാമ്പൂ ദിവസവും ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മുടിയിഴകളില്‍ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു ഇത് കൂടാതെ മുടി പൊട്ടുന്നത് തടയുകയും പ്രകൃതിദത്തമായ പിഗ്മെന്റുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ കൊണ്ട് സമ്പൂഷ്ടമായ ഈ താളി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.

തൈരും ത്രിഫലയും താരന്റെ പൊടി പോലും നിശ്ശേഷം നീക്കുംതൈരും ത്രിഫലയും താരന്റെ പൊടി പോലും നിശ്ശേഷം നീക്കും

മോരും ഓട്‌സും മാത്രം മതി: ചര്‍മ്മം തുടുക്കാനും തിളങ്ങാനുംമോരും ഓട്‌സും മാത്രം മതി: ചര്‍മ്മം തുടുക്കാനും തിളങ്ങാനും

English summary

Homemade Rice Soup Shampoo For Hair Growth And Dandruff In Malayalam

Here in this article we are sharing one homemade rice soup shampoo for hair growth and dandruff in malayalam. Take a look
Story first published: Thursday, August 25, 2022, 11:58 [IST]
X
Desktop Bottom Promotion