For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒലീവ് ഓയില്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ വരണ്ട മുടിക്ക് പരിഹാരം പെട്ടെന്ന്

|

വരണ്ട മുടി എളുപ്പത്തില്‍ പൊട്ടുന്നതും മുഷിയുന്നതുമാണ്. പലരും ഈ പ്രശ്‌നം അനുഭവിക്കുന്നു. ഇത്തരം മുടി സ്‌റ്റൈല്‍ ചെയ്യാനോ നിയന്ത്രിക്കാനോ ബുദ്ധിമുട്ടാണ്. വരണ്ട മുടിയ്ക്കുള്ള ഏറ്റവും മികച്ച പ്രതിവിധികളില്‍ ഒന്നാണ് ഒലിവ് ഓയില്‍. മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നതിനു പുറമേ, ഒലീവ് എണ്ണയില്‍ മുടി സംരക്ഷിക്കുന്ന നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വരണ്ട മുടി നിയന്ത്രിക്കാന്‍ ഒലിവ് ഓയില്‍ പലവിധത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് നിങ്ങളുടെ തലമുടിയുടെ അവസ്ഥ മെച്ചപ്പെടുത്തുകയും അവയെ കൂടുതല്‍ നന്നാക്കുകയും ചെയ്യുന്ന ഒരു മികച്ച മോയ്‌സ്ചറൈസിംഗ് ഘടകമാണ്.

Most read: സെന്‍സിറ്റീവ് ചര്‍മ്മം അല്‍പം അപകടമാണ്; ഈ ടിപ്‌സ് പിന്തുടരൂMost read: സെന്‍സിറ്റീവ് ചര്‍മ്മം അല്‍പം അപകടമാണ്; ഈ ടിപ്‌സ് പിന്തുടരൂ

പതിവായി ഉപയോഗിക്കുമ്പോള്‍, ഒലീവ് ഓയില്‍ നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും. ഈ അത്ഭുതകരമായ ഹെയര്‍കെയര്‍ ചേരുവ നിങ്ങളുടെ മുടിക്ക് കൂടുതല്‍ തിളക്കവും ശക്തിയും നല്‍കും. നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കാനും മുടി പൊട്ടുന്നത് തടയാനും ചില ഒലീവ് ഓയില്‍ മാസ്‌ക്കുകള്‍ ഉപയോഗിക്കാം. ഈ പ്രകൃതിദത്തമായ മാസ്‌കുകള്‍ വീട്ടില്‍ തന്നെ എളുപ്പം തയാറാക്കാവുന്നതുമാണ്.

ഒലിവ് ഓയിലും തേനും

ഒലിവ് ഓയിലും തേനും

ഒരു ബൗളില്‍ ½ കപ്പ് എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലും 1/4 കപ്പ് തേനും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. മാസ്‌കിനെ കൂടുതല്‍ പോഷിപ്പിക്കുന്നതിന് ഈ മിശ്രിതത്തിലേക്ക് വിറ്റാമിന്‍ ഇയുടെ മൂന്ന് ഗുളികകള്‍ പിഴിഞ്ഞൊഴിക്കുക. ഇത് ഒരു പാത്രത്തില്‍ ഒഴിച്ച് ബ്രഷ് ഉപയോഗിച്ച് നനഞ്ഞ മുടിയില്‍ ഈ മാസ്‌ക് പുരട്ടുക. വരണ്ട മുടിയും അറ്റപിളരുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ മുടിയുടെ അറ്റങ്ങളില്‍ ധാരാളം പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി പൊതിഞ്ഞ് 90 മിനിറ്റ് വിടുക. ശേഷം, ചെറുചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയുക, തുടര്‍ന്ന് കണ്ടീഷണര്‍ ഉപയോഗിച്ച് കുറച്ച് മൃദുവായ ഷാംപൂ ഉപയോഗിക്കുക. വരണ്ടതും കേടായതുമായ മുടിയും അറ്റം പിളരുന്നതും ചികിത്സിക്കാന്‍ ഈ ഹെയര്‍ മാസ്‌ക് അനുയോജ്യമാണ്.

 ഒലിവ് ഓയിലും വെളിച്ചെണ്ണയും

ഒലിവ് ഓയിലും വെളിച്ചെണ്ണയും

ഈ ഹെയര്‍ മാസ്‌ക് ഉണ്ടാക്കാന്‍ 2 ഭാഗം വെളിച്ചെണ്ണയും 1 ഭാഗം എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലും ഒരു ചില്ലു പാത്രത്തില്‍ കലര്‍ത്തുക. കുറച്ച് എണ്ണ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടി നന്നായി മസാജ് ചെയ്യുക. മുടി വേരുകളിലും മുടിയുടെ അറ്റങ്ങളിലും പുരട്ടുക. നിങ്ങളുടെ മുടി ചീകുക. ഒരു തുണി ഉപയോഗിച്ച് നിങ്ങളുടെ മുടി മൂടുക, രാത്രി മുഴുവന്‍ മാസ്‌ക് വിടുക. രാവിലെ, ചൂടുവെള്ളം ഉപയോഗിച്ച് മാസ്‌ക് കഴുകിക്കളയുക, തുടര്‍ന്ന് നിങ്ങളുടെ പതിവ് ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. ഈ ഹെയര്‍ മാസ്‌ക് താരന്‍, വരണ്ട മുടി, ചൊറിച്ചില്‍ എന്നിവയ്ക്കുള്ള മികച്ച ചികിത്സയാണ്.

Most read:വരണ്ട മുടിക്ക് പരിഹാരം ബദാം ഓയിലില്‍; ഒപ്പം ഈ കൂട്ടുകളുംMost read:വരണ്ട മുടിക്ക് പരിഹാരം ബദാം ഓയിലില്‍; ഒപ്പം ഈ കൂട്ടുകളും

ഒലിവ് ഓയില്‍, വാഴപ്പഴം

ഒലിവ് ഓയില്‍, വാഴപ്പഴം

ഈ ഹെയര്‍ മാസ്‌ക് ഉണ്ടാക്കാന്‍, ഒരു ബൗളില്‍ പഴുത്ത വാഴപ്പഴം പിഴിഞ്ഞെടുക്കുക, ഇതിലേക്ക് 1/4 കപ്പ് എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലും 1 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. എല്ലാ ചേരുവകളും ഒരു ബ്ലെന്‍ഡറില്‍ അടിച്ച് യോജിപ്പിക്കാം. ഇത് മുടിയില്‍ പുരട്ടുക, പ്രത്യേകിച്ച് മുടിയുടെ അറ്റത്ത് പുരട്ടുക. 30 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക, തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. കളറിംഗ് ചെയ്ത് നിങ്ങളുടെ മുടി വരണ്ടതാണെങ്കില്‍, ഈ മാസ്‌ക് വളരെ ഫലപ്രദമാണ്.

മുട്ടയുടെ മഞ്ഞയും, ഒലിവ് ഓയിലും

മുട്ടയുടെ മഞ്ഞയും, ഒലിവ് ഓയിലും

നിങ്ങളുടെ മുടിയുടെ അവസ്ഥയെ സഹായിക്കുകയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന പ്രോട്ടീന്‍ അടങ്ങിയതാണ് മുട്ടയുടെ മഞ്ഞക്കരു. ഇത് ഒരു സ്വാഭാവിക കണ്ടീഷണറാണ്. ഒലിവ് ഓയിലിനൊപ്പം ചേര്‍ന്ന് മുട്ട നിങ്ങളുടെ മുടി മിനുസമാര്‍ന്നതാക്കുന്നു. ഈ ഹെയര്‍ മാസ്‌ക് പതിവായി ഉപയോഗിക്കുന്നത് മുടിപൊട്ടലും വരള്‍ച്ചയും തടയാന്‍ സഹായിക്കും. 2 മുട്ടയുടെ മഞ്ഞ, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ അടിച്ചെടുക്കുക. മുടിവേരുകള്‍ മുതല്‍ അറ്റംവരെ മിശ്രിതം പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി മൂടുക. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

Most read:മുടി പ്രശ്‌നങ്ങള്‍ പലവിധം; പരിഹാരമുണ്ട് മുള്‍ട്ടാനി മിട്ടിയില്‍Most read:മുടി പ്രശ്‌നങ്ങള്‍ പലവിധം; പരിഹാരമുണ്ട് മുള്‍ട്ടാനി മിട്ടിയില്‍

അവോക്കാഡോ, ഒലിവ് ഓയില്‍

അവോക്കാഡോ, ഒലിവ് ഓയില്‍

ഫാറ്റി ആസിഡുകളുടെയും പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടമാണ് അവോക്കാഡോ. ഇവ നിങ്ങളുടെ മുടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും മുടി ശക്തിപ്പെടുത്താനും സഹായിക്കും. ഇവയിലെ ഉയര്‍ന്ന ആന്റിഓക്സിഡന്റ്സ് മുടി മൃദുവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്തുന്നു. അങ്ങനെ മുടിയിലെ കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്നു. 1 പഴുത്ത അവോക്കാഡോ, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് ഇതിനായി ആവശ്യം. അവോക്കാഡോ തൊലി കളഞ്ഞ് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കു. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതിന് അല്‍പം വെള്ളം ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതത്തില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം മുടി കഴുകി വെള്ളം പിഴിഞ്ഞു കളയുക. നിങ്ങളുടെ നനവാര്‍ന്ന മുടിയില്‍ ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക. തുണികൊണ്ട് മൂടി ഒരു മണിക്കൂറോളം നേരം കഴിഞ്ഞ് തണുത്ത വെള്ളവും സള്‍ഫേറ്റ് രഹിത ഷാമ്പൂവും ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ 1-2 തവണ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

English summary

Homemade Olive Oil Hair Mask for Dry and Damaged Hair in Malayalam

Do you have dull, dry and lifeless hair? Try using these homemade, natural olive oil hair masks to treat all your hair problems.
Story first published: Friday, April 1, 2022, 12:57 [IST]
X
Desktop Bottom Promotion