Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
വരണ്ട മുടി നീക്കി പട്ടുപോലെ മുടി സ്വന്തമാക്കാന്‍
സ്ത്രീകള്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അവരുടെ വരണ്ട തലമുടി. ഇത് കാലക്രമേണ മുടി പൊട്ടുന്നതിനും മുടി കൊഴിച്ചിലിനും വഴിവയ്ക്കുന്നു. മലിനീകരണം, കൃത്യമായ പരിചരണക്കുറവ്, പോഷകക്കുറവ് എന്നിവ വരണ്ട മുടിക്ക് ചില കാരണങ്ങളാണ്. എന്നാല്‍ വിഷമിക്കേണ്ട! വരണ്ട മുടി ചികിത്സിക്കാനായി നിങ്ങളെ ചില പ്രകൃതിദത്ത കണ്ടീഷണറുകള്‍ സഹായിക്കും.
ഇവ എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്നതുമാണ്. അത്തരം ഒരു കണ്ടീഷനര്‍ ഉപയോഗിക്കുന്നതിലൂടെ ക്രമേണ നിങ്ങളുടെ മുടി പട്ടുപോലെ മൃദുവാക്കി എടുക്കാവുന്നതാണ്. വരണ്ട കേടുവന്ന മുടിക്ക് നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ചില കണ്ടീഷനറുകള്‍ ഇതാ.

തേങ്ങാപ്പാല്‍
പോഷക കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് തേങ്ങാപ്പാല്‍ . ഈ പോഷകങ്ങള്‍ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും ആരോഗ്യകരവും ശക്തമാക്കുകയും ചെയ്യുന്നു. 4 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍, 2 ടേബിള്‍സ്പൂണ്‍ തേന്‍, 1 വിറ്റാമിന്‍ ഇ കാപ്സ്യൂള്‍, 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍, 1 ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പ്രയോഗിച്ച് ഏകദേശം 15 മിനിറ്റ് വിടുക. ശേഷം തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യാവുന്നതാണ്.

തേങ്ങാപ്പാലും ബദാം ഓയിലും
ബദാം ഓയില്‍ ഒരു എമോലിയന്റാണ്. ഇത് നിങ്ങളുടെ മുടി മൃദുവും തിളക്കമുള്ളതുമാക്കുന്നു. 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ പാല്, 1 ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍, 1 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ഒരു പാത്രത്തിലെടുത്ത് യോജിപ്പിക്കുക. മുടി നന്നായി കഴുകി ഈ മിശ്രിതം നനഞ്ഞ മുടിയില്‍ പുരട്ടുക. തല ഒരു തുണികൊണ്ടു മൂടി 15 മിനിറ്റിനു ശേഷം തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളത്തില്‍ കണ്ടീഷനര്‍ കഴുകിക്കളയുക. ആഴ്ചയില്‍ 3 തവണ ഇത് ചെയ്യാവുന്നതാണ്.

കറ്റാര്‍ വാഴ
മുടിയില്‍ കറ്റാര്‍ വാഴ പ്രയോഗിക്കുമ്പോള്‍ മുടിയിഴകളില്‍ ഇത് എളുപ്പത്തില്‍ കയറുകയും വരണ്ടതും കേടായതുമായ മുടി നന്നാക്കുകയും ചെയ്യുന്നു. മുടിയുടെ തകരാറും പൊട്ടലും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. 1 നാരങ്ങ, 4 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 5 തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവ യോജിപ്പിക്കുക. ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകി നനഞ്ഞ മുടിയില്‍ ഈ കണ്ടീഷണര്‍ പ്രയോഗിക്കുക. 5 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഈ കണ്ടീഷണര്‍ പ്രയോഗിക്കാവുന്നതാണ്.

മുട്ട
വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞക്കരു. ഈ വിറ്റാമിനുകള്‍ ആരോഗ്യമുള്ളതും ശക്തവും മൃദുവായതുമായ മുടിക്ക് സഹായകമാകുന്നു. 2 മുട്ടയുടെ മഞ്ഞ അടിച്ചെടുത്ത് ഷാംപൂ ഉപയോഗിച്ച് കഴുകിയ മുടിയില്‍ തേക്കുക. ഇത് 20 മിനിറ്റ് നേരം മുടിയില്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഈ കണ്ടീഷണര്‍ പ്രയോഗിക്കാവുന്നതാണ്.

ഒലിവ് ഓയില്‍
നേരിയ മൃദുവായ മുടി ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ കൂട്ടാളിയാണ് ഒലിവ് ഓയില്‍. ഇത് നിങ്ങളുടെ മുടിക്ക് ഈര്‍പ്പവും പോഷകങ്ങളും നല്കുന്നു. 1/4 കപ്പ് ഒലിവ് ഓയില്‍, 1/2 കപ്പ് റെഗുലര്‍ കണ്ടീഷനര്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഇതിനായി വേണ്ടത്. ഒരു പാത്രത്തില്‍ രണ്ട് ചേരുവകളും നന്നായി മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുടിക്ക് പുരട്ടി കുറഞ്ഞത് 15 മിനിട്ട് ഉണങ്ങാന്‍ വിടുക. ശേഷം കഴുകിക്കളയുക.

അവോക്കാഡോ, വാഴപ്പഴം
വാഴപ്പഴം, മുട്ട, തേന്‍, ഒലിവ് ഓയില്‍, അവോക്കാഡോ എന്നിവയാണ് ഈ കണ്ടീഷണര്‍ തയാറാക്കാനായി നിങ്ങള്‍ക്ക് ആവശ്യം. ഒരു അവോക്കാഡോ എടുത്ത് തൊലി കളഞ്ഞ് പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം 2 ടീസ്പൂണ്‍ ഒലിവ് ഓയില്‍, അരകഷ്ണം വാഴപ്പഴം എന്നിവ ചേര്‍ക്കുക. ഈ മിശ്രിതവും ഒരു ബ്ലെന്‍ഡറില്‍ മുട്ടയോടൊപ്പം ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുടിയില്‍ പ്രയോഗിച്ച് 10 മിനിട്ട് വിടുക. ശേഷം വെള്ളം ഉപയോഗിച്ച് മുടി നന്നായി കഴുകുക. നിങ്ങളുടെ മുടി മൃദുവും തിളക്കമുള്ളതുമായി മാറുന്നത് നിങ്ങള്‍ക്ക് കാണാനാവും.

തേന്‍
4 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 1/2 കപ്പ് തേന്‍ എന്നിവ ഒരു ചെറിയ പാത്രത്തില്‍ എടുത്ത് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടുക. 30 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ ഇങ്ങനെയിരിക്കട്ടെ. അതിനുശേഷം നിങ്ങളുടെ തലമുടി ഷാംപൂ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം കഴുകുക.

വെളിച്ചെണ്ണ, തേന്‍
മറ്റേതൊരു എണ്ണയെക്കാളും അധികമായി വെളിച്ചെണ്ണ നിങ്ങളുടെ മുടിവേരുകളില്‍ ആഴത്തില്‍ തുളച്ചുകയറുന്നു. വെളിച്ചെണ്ണയില്‍ അവശ്യ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുന്നു. തേന്‍ ഒരു എമോലിയന്റാണ്, കൂടാതെ ഹെയര്‍ കണ്ടീഷനിംഗ് ഗുണങ്ങളുമുണ്ട്. ഇത് മുടിയെ മൃദുവും തിളക്കമുള്ളതുമാക്കുന്നു.

എങ്ങനെ ഉപയോഗിക്കാം
1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍ സ്പൂണ്‍ തൈര് (ഓപ്ഷണല്‍), 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഷാംപൂ ചെയ്ത് വൃത്തിയാക്കിയ മുടിയില്‍ ഈ കണ്ടീഷര്‍ പ്രയോഗിക്കുക. ഏകദേശം 10-15 മിനുട്ട് വിട്ട ശേഷം വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ 3 തവണ ഇത് ചെയ്യാവുന്നതാണ്.



Click it and Unblock the Notifications


