For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിയില്ല, വളരും; കടുകെണ്ണയും തൈരും ഇങ്ങനെ

|

കഠിനമായ മുടികൊഴിച്ചില്‍ നേരിടുന്നവരാണ് നിങ്ങളെങ്കില്‍ ഒരു സന്തോഷവാര്‍ത്ത. ഈ സൗന്ദര്യ പ്രശ്‌നത്തെ ചികിത്സിക്കുന്നതിനുള്ള രഹസ്യ കൂട്ട് കടുകെണ്ണയിലുണ്ട്. മുടി വളരുന്നതിന് കടുക് എണ്ണയുടെ അത്ഭുതകരമായ ഗുണങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ വളരെക്കാലമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് മുടി സംരക്ഷണത്തിന് കടുകെണ്ണ ഇന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

Most read: മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയിMost read: മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി

ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റ് പ്രധാന പോഷകങ്ങളും അടങ്ങിയതിനാല്‍ കടുകെണ്ണ നിങ്ങളുടെ മുടി കൊഴിച്ചില്‍, മുടി വരള്‍ച്ച, തലയോട്ടിയിലെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നു. വേഗത്തില്‍ മുടി വളരുന്നതിന് കടുക് എണ്ണ ഉപയോഗിക്കുന്നതിനുള്ള ചില എളുപ്പവഴികള്‍ ഇവിടെ വായിക്കാം.

മുടിക്ക് കടുകെണ്ണ നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് കടുകെണ്ണ നല്‍കുന്ന ഗുണങ്ങള്‍

കടുകെണ്ണ നിങ്ങളുടെ തലയോട്ടിക്കും മുടിക്കും ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. വിറ്റാമിന്‍ ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന മറ്റ് ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കടുകെണ്ണ. കൂടാതെ, ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ തലയോട്ടിയിലെ കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കും, അങ്ങനെ ഇത് മുടി കൊഴിച്ചിലും തടയുന്നു.

മുടിക്ക് കടുകെണ്ണ നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് കടുകെണ്ണ നല്‍കുന്ന ഗുണങ്ങള്‍

കടുകെണ്ണയിലെ വിറ്റാമിന്‍ ഇ നിങ്ങളുടെ മുടിയിഴകളെ ഉള്ളില്‍ നിന്ന് ശക്തിപ്പെടുത്തുകയും കേടുപാടുകള്‍ മൂലം പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. മുടി കൊഴിയുന്നതിന് കാരണമാകുന്ന തലയോട്ടിയിലെ അണുബാധയെ ചെറുക്കുന്ന നിരവധി ആന്റി മൈക്രോബയല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. കടുക് എണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്ക് രക്തചംക്രമണം മെച്ചപ്പെടുത്തുകയും പുതിയ മുടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്ക് കടുക് എണ്ണ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ചില ഹെയര്‍ മാസ്‌കുകള്‍ ഇതാ.

Most read:മുട്ട ഇങ്ങനെയെങ്കില്‍ ഏത് മുടിയും നേരെയാകുംMost read:മുട്ട ഇങ്ങനെയെങ്കില്‍ ഏത് മുടിയും നേരെയാകും

കടുക് എണ്ണ, മുട്ട, തൈര്

കടുക് എണ്ണ, മുട്ട, തൈര്

കടുക് എണ്ണ തൈരില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടിയെ മൃദുവാക്കുന്നു. കടുകെണ്ണ നിങ്ങളുടെ തലയോട്ടിയില്‍ സുപ്രധാന പോഷകങ്ങള്‍ നല്‍കുമ്പോള്‍, തൈര് ചേര്‍ക്കുന്നത് കോശങ്ങളെ ശുദ്ധീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുട്ടയില്‍ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടി വീണ്ടും രൂപപ്പെടുത്തുന്നതിനും ഉള്ളില്‍ നിന്ന് നന്നാക്കുന്നതിനും സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

1 ടീസ്പൂണ്‍ കടുക് എണ്ണ, 1 മുട്ട, 2 ടീസ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും ഒരുമിച്ച് കലര്‍ത്തി ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. നിങ്ങളുടെ തല ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടുക. 30 മിനിറ്റ് ഉണങ്ങന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഈ മാസ്‌ക് ആഴ്ചയില്‍ 1 - 2 തവണ ഉപയോഗിക്കണം.

Most read:താരന്‍ നീങ്ങി മുടിവളരും, റോസ്‌മേരി എണ്ണ ഇങ്ങനെMost read:താരന്‍ നീങ്ങി മുടിവളരും, റോസ്‌മേരി എണ്ണ ഇങ്ങനെ

കടുകെണ്ണ, കട്ടന്‍ ചായ

കടുകെണ്ണ, കട്ടന്‍ ചായ

കടുക് എണ്ണ കട്ടന്‍ ചായ എന്നിവ ഉപയോഗിച്ചുള്ള ഈ മാസ്‌ക് താരനെ ചികിത്സിക്കാന്‍ സഹായിക്കും. കടുക് എണ്ണയിലെ ആന്റി ഫംഗസ് ഗുണങ്ങള്‍ നിങ്ങളുടെ തലയോട്ടിയിലെ യീസ്റ്റ് അണുബാധകള്‍ ഇല്ലാതാക്കും. കട്ടന്‍ ചായയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ തലയോട്ടിക്ക് ഉത്തേജനം നല്‍കുകയും മുടി വീണ്ടും വളര്‍ത്തുകയും ചെയ്യും.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

1 ടീസ്പൂണ്‍ കടുക് എണ്ണ, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ ബദാം ഓയില്‍, കുറച്ച് തുള്ളി റോസ്‌മേരി ഓയില്‍, 1 മുട്ടയുടെ മഞ്ഞക്കരു, 100 മില്ലി കട്ടന്‍ ചായ എന്നിവയാണ് ഈ മാസ്‌കിന് ആവശ്യം. ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും ഒരുമിച്ച് കലര്‍ത്തുക. നിങ്ങളുടെ തലമുടി ചെറുതായി നനച്ച് ഈ മിശ്രിതം ഒരു ഹെയര്‍ മാസ്‌കായി പ്രയോഗിക്കുക. മുടി തുണിയില്‍ പൊതിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. മാസത്തില്‍ രണ്ടു തവണ ഈ മാസ്‌ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

Most read:ഒരുപിടി കറിവേപ്പിലയിലുണ്ട് മുടിവളരുന്ന അത്ഭുതംMost read:ഒരുപിടി കറിവേപ്പിലയിലുണ്ട് മുടിവളരുന്ന അത്ഭുതം

കടുക് എണ്ണയും വെളിച്ചെണ്ണയും

കടുക് എണ്ണയും വെളിച്ചെണ്ണയും

മുടിക്ക് കടുക് എണ്ണയും വെളിച്ചെണ്ണയും കൂടിച്ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിക്കുന്നു. കടുക് എണ്ണ മുടിയുടെ കേടുപാടുകള്‍ തീര്‍ക്കുമ്പോള്‍, വെളിച്ചെണ്ണ നിങ്ങളുടെ തലയോട്ടി തണുപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇവ ഒന്നിച്ച് നിങ്ങളുടെ മുടിയെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ വരള്‍ച്ചയും കേടുപാടുകളും പരിഹരിക്കുകയും മുടിയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കുകയും ചെയ്യുന്നു.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ വെളിച്ചെണ്ണ, 2 ടീസ്പൂണ്‍ കടുക് എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. രണ്ട് എണ്ണകളും ഒരുമിച്ച് ഒരു പാത്രത്തില്‍ കലര്‍ത്തി ചെറുതായി ചൂടാക്കുക. ഇത് നിങ്ങളുടെ തലയില്‍ നേരിട്ട് പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുടിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു.

Most read:താരനെ തുരത്താം; ഉറപ്പുള്ള വീട്ടുവഴി ഇതാMost read:താരനെ തുരത്താം; ഉറപ്പുള്ള വീട്ടുവഴി ഇതാ

English summary

Homemade Mustard Oil Hair Masks For Hair Growth

Did you know that mustard oil could faster hair growth? Lets see some homemade mustard oil hair masks for hair growth.
X
Desktop Bottom Promotion