For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌

|

മുടികൊഴിച്ചില്‍, അകാല നര, എണ്ണമയമുള്ള മുടി, നിറം മങ്ങിയ മുടി എന്നിവ നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നുവോ? എങ്കില്‍ അതിനു പരിഹാരമായി ഒരു കിടിലന്‍ കൂട്ടുണ്ട്. നിങ്ങളുടെ വീടുകളില്‍ തന്നെയുള്ള ഉലുവയാണ് നിങ്ങളുടെ രക്ഷകന്‍. ഈ മാന്ത്രിക സുഗന്ധവ്യഞ്ജനം നിങ്ങളുടെ മുടിക്ക് മാജിക്ക് പോലെ പ്രവര്‍ത്തിച്ച് മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതിനോടൊപ്പം ചില ലഘുവായ ചേരുവകള്‍ കൂടി ചേര്‍ക്കാവുന്നതാണ്.

Most read: അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലംMost read: അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലം

മുടിക്ക് മികച്ച രീതിയില്‍ പോഷകങ്ങള്‍ നല്‍കുന്നവയാണ് ഉലുവ. മുടിയുടെ പല പ്രശ്‌നങ്ങളും പരിഹരിച്ച് നിങ്ങള്‍ക്ക് മികച്ച മുടി സമ്മാനിക്കാന്‍ കഴിവുള്ള കുഞ്ഞന്‍ വിത്തുകളാണിവ. കാലങ്ങളായി മുടി സംരക്ഷണ ചികിത്സയില്‍ ഇത് ഉപയോഗിച്ചു വരുന്നു. പല മുടി സംരക്ഷണ ഉത്പനങ്ങളിലെയും ഒരു ചേരുവ കൂടിയാണിത്. മുടി പ്രശ്‌നങ്ങള്‍ തീര്‍ത്ത് നിങ്ങളുടെ മുടി മികച്ചതായി വളരാന്‍ സഹായിക്കുന്ന ചില ഉലുവ ഹെയര്‍ പായ്ക്കുകള്‍ ഇതാ. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഈ കൂട്ടുകള്‍ നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കും. ഇവ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതുമാണ്.

ഉലുവ, എള്ളെണ്ണ പായ്ക്ക്

ഉലുവ, എള്ളെണ്ണ പായ്ക്ക്

കുറച്ച് അരിഞ്ഞ പുതിനയില, 5 ടീസ്പൂണ്‍ എള്ള് എണ്ണ, 2 ടീസ്പൂണ്‍ ഉലുവ എന്നിവയാണ് ഇതിനാവശ്യം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി പുതിന ഇലകളും ഉലുവയും ചേര്‍ക്കുക. ഇത് നന്നായി തിളച്ചുകഴിഞ്ഞാല്‍ പാത്രത്തില്‍ നിന്ന് മാറ്റി തണുപ്പിക്കുക. ഈ എണ്ണ അരിച്ചെടുത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുക. തലയോട്ടിയിലെ ബാക്ടീരിയകളെ അകറ്റാനും മുടിയിഴകളെ പോഷിപ്പിക്കാനും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും ഈ ഹെയര്‍ പായ്ക്ക് നിങ്ങളെ സഹായിക്കും. ആഴ്ചയില്‍ ഒരിക്കല്‍ ഇത് പുരട്ടുക.

നെല്ലിക്ക പൊടിയും ഉലുവ പേസ്റ്റും

നെല്ലിക്ക പൊടിയും ഉലുവ പേസ്റ്റും

2 ടീസ്പൂണ്‍ ആവണക്കെണ്ണ, 3 ടീസ്പൂണ്‍ ഉലുവ, 1 ടീസ്പൂണ്‍ നെല്ലിക്ക പൊടി എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഈ എല്ലാ ചേരുവകളും നന്നായി മിക്‌സ് ചെയ്ത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. നിങ്ങളുടെ മുടിയുടെ വേരുകളിലും തലയോട്ടിയിലും ഒരു മണിക്കൂര്‍ പുരട്ടിവിട്ട ശേഷം പാരബെന്‍സില്ലാത്ത ഒരു ഓര്‍ഗാനിക് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക.

Most read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവുംMost read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവും

നാരങ്ങയും ഉലുവയും

നാരങ്ങയും ഉലുവയും

3 ടീസ്പൂണ്‍ ഉലുവ, 4 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. രാത്രി മുഴുവന്‍ തണുത്ത വെള്ളത്തില്‍ ഉലുവ മുക്കിവയ്ക്കുക. രാവിലെ, ഇത് അരച്ച് പേസ്റ്റ് ആക്കി നാരങ്ങ നീര് ചേര്‍ത്ത് ഇളക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ പ്രയോഗിച്ച് 45 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുടി വളരാന്‍ സഹായിക്കും.

ഉലുവയും കറിവേപ്പിലയും

ഉലുവയും കറിവേപ്പിലയും

3 ടീസ്പൂണ്‍ ഉലുവ, അല്‍പം കറിവേപ്പില, 3/4 കപ്പ് വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്കാവശ്യം. കുറഞ്ഞ തീയില്‍ ചട്ടിയില്‍ എണ്ണ ചൂടാക്കി 2 മിനിറ്റിനു ശേഷം ഉലുവയും കറിവേപ്പില ഇലകളും ചേര്‍ക്കുക. 10 മിനിറ്റ് എണ്ണ തിളപ്പിച്ച ശേഷം മിശ്രിതം തണുക്കാനായി മാറ്റിവയ്ക്കുക. എണ്ണ തണുത്തുകഴിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ എണ്ണ തലയോട്ടിയിലും മുടിയിലും പുരട്ടി തുണി കൊണ്ട് മുടി പൊതിയുക. 45 മിനിറ്റ് കഴിഞ്ഞ് ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ എണ്ണ മുടിയില്‍ പുരട്ടുക.

Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്

ഉലുവ, വെളിച്ചെണ്ണ മാസ്‌ക്

ഉലുവ, വെളിച്ചെണ്ണ മാസ്‌ക്

4 ടീസ്പൂണ്‍ ഉലുവ പൊടി, 5 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ നന്നായി ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. കുറഞ്ഞത് 2 മണിക്കൂറെങ്കിലും തലയില്‍ ഇത് ഉണങ്ങാന്‍ വിട്ടശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. മുടി പൊട്ടുന്നത് പരിഹരിക്കാന്‍ മികച്ചതാണ് ഈ ഹെയര്‍ പായ്ക്ക്. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കുക.

കറ്റാര്‍ വാഴ, ഉലുവ പായ്ക്ക്

കറ്റാര്‍ വാഴ, ഉലുവ പായ്ക്ക്

2 ടീസ്പൂണ്‍ കറ്റാര്‍ വാഴ പേസ്റ്റ്, 2 ടീസ്പൂണ്‍ ഉലുവ, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഈ ഹെയര്‍ പായ്ക്കിനായി നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍. എല്ലാ ചേരുവകളും നന്നായി ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. ഈ പായ്ക്ക് ഒരു മണിക്കൂര്‍ ഉണങ്ങാന്‍ വിടുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് പായ്ക്ക് കഴുകിക്കളയുക. നിങ്ങളുടെ മുടി മികച്ചതാക്കാന്‍ ഇത് സഹായിക്കും.

Most read:താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതിMost read:താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതി

ഉലുവ, തൈര് പായ്ക്ക്

ഉലുവ, തൈര് പായ്ക്ക്

5 ടീസ്പൂണ്‍ തൈര്, 3 ടീസ്പൂണ്‍ ഉലുവ എന്നിവയാണ് ഇതിനായി നിങ്ങള്‍ക്കാവശ്യം. ഒരു രാത്രി വെള്ളത്തില്‍ ഉലുവ മുക്കിവയ്ക്കുക. രാവിലെ, ഇത് അരച്ച് പേസ്റ്റ് ഉണ്ടാക്കി തൈര് ചേര്‍ക്കുക. ഇത് തലയോട്ടിയില്‍ മസാജ് ചെയ്ത് 30 മിനിറ്റ് വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക. ഈ പായ്ക്ക് തലയോട്ടിയിലെ അണുബാധ കുറയ്ക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കല്‍ ഈ പായ്ക്ക് പ്രയോഗിക്കുന്നത് നിങ്ങളുടെ മുടിയെ മികച്ചതാക്കി മാറ്റും.

English summary

Homemade Methi Hair Packs To Stop Hair Fall in Malayalam

Here are some hair pack recipes catering to each of your hair problems. Take a look.
X
Desktop Bottom Promotion