For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റമുടിയില്‍ ഇനി നരയില്ല: പരിഹാരത്തിന് വീട്ടിലെ കൂട്ട്

|

മുടിയും നമ്മുടെ ആത്മവിശ്വാസവും തമ്മില്‍ വളരെയധികം ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മുടി കൂടുതല്‍ കൊഴിയുമ്പോഴോ മുടി നരക്കുമ്പോഴോ എല്ലാം അല്‍പം ഉള്ളുലയുന്നവര്‍ തന്നെയാണ് നമ്മളില്‍ പലരും. പ്രായമാകുമ്പോള്‍ മുടി നരക്കുന്നതിനെപ്പറ്റി നമുക്കറിയാം. എന്നാല്‍ പ്രായമാകാതെ തന്നെ നമ്മുടെ ഇരുപതുകളിലും മുപ്പതുകളിലും മുടി നരക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഇത് ആത്മവിശ്വാസത്തിനേല്‍ക്കുന്ന കടുത്ത അടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റം, മോശം ഭക്ഷണക്രമം, നമ്മുടെ തന്നെ മുടി സംരക്ഷണ ശീലങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. മിക്ക പുരുഷന്മാരും സ്ത്രീകളും അവരുടെ 30 വയസ്സിന് മുമ്പ് തന്നെ നരച്ച മുടി എന്ന പ്രശ്‌നത്തിലേക്ക് അതുകൊണ്ട് തന്നെ എത്തുന്നു.

Homemade Hair Packs For Grey Hair

എന്നാല്‍ മുടി നരക്കുന്നത് ഇനി അല്‍പം മാറ്റി വെക്കാം. കാരണം ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി വീട്ടിലെ ചില കൂട്ടുകളില്‍ തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ശ്രമിക്കാം. ഹെയര്‍പാക്കുകള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മുടി എത്ര നരച്ചതെങ്കിലും നമുക്ക് കറുപ്പിക്കാവുന്നതാണ്. ചില ഹെയര്‍പാക്കുകള്‍ മുടിയുടെ ഈ നരയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നുണ്ട്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നരയെ ഒറ്റക്കൂട്ടില്‍ തന്നെ ഒഴിവാക്കുന്നതിനും വേണ്ടി നമുക്ക് ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

നെല്ലിക്ക ഹെയര്‍പാക്ക്

നെല്ലിക്ക ഹെയര്‍പാക്ക്

മുടിയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് നെല്ലിക്ക ഹെയര്‍പാക്ക്. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. വിറ്റാമിന്‍സിയുടെ കലവറയാണ് നെല്ലിക്ക ഹെയര്‍പാക്ക്. ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നത് പോലെ തന്നെ സൗന്ദര്യത്തിനും ഇത് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അകാല നരയെ വേരോടെ ഇല്ലാതാക്കാന്‍ നമുക്ക് നെല്ലിക്ക ഹെയര്‍പാക്ക് മാത്രം മതി. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

നെല്ലിക്ക ഹെയര്‍പാക്ക്

നെല്ലിക്ക ഹെയര്‍പാക്ക്

ഹെയര്‍ പാക്ക് തയ്യാറാക്കാന്‍, ഒരു കെട്ട് കറിവേപ്പിലയാണ് ആദ്യം വേണ്ടത്. പിന്നീട് ഇതിലേക്ക് 2 ടേബിള്‍സ്പൂണ്‍ നെല്ലിക്കപ്പൊടിയും 2 ടേബിള്‍സ്പൂണ്‍ ബ്രഹ്മി പൊടിയും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് അരച്ച് പേസ്റ്റ് ഉണ്ടാക്കി ഈ പേസ്റ്റ് മുടിയില്‍ ഒരു ഹെയര്‍ മാസ്‌കായി പുരട്ടുക. ഇത് മുടിയുട വേരുകളില്‍ വരെ തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത്തരത്തില്‍ തേച്ച് പിടിപ്പിച്ച ശേഷം ഒരുമണിക്കൂര്‍കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ ചെയ്യൂ. മാറ്റം നിങ്ങള്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

ഉരുളക്കിഴങ്ങ് ഹെയര്‍ പാക്ക്

ഉരുളക്കിഴങ്ങ് ഹെയര്‍ പാക്ക്

നെല്ലിക്ക പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടി കറുപ്പിക്കാനും അതുവഴി വെളുത്ത നരച്ച മുടിയെ മറയ്ക്കാനും സഹായിക്കും. ഇതില്‍ തൈര് കൂടെ ചേരുമ്പോള്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കാരണം തൈര് ഒരു നല്ല പ്രോബയോട്ടിക് ആണ്, ഇത് മുടിയുടെ ആരോഗ്യം മികച്ചതാക്കുകയും അകാല നരയെ പാടേ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഉരുളക്കിഴങ്ങ് ഹെയര്‍മാസ്‌ക് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഉരുളക്കിഴങ്ങ് ഹെയര്‍ പാക്ക്

ഉരുളക്കിഴങ്ങ് ഹെയര്‍ പാക്ക്

ഉരുളക്കിഴങ്ങും തൈരും ചേര്‍ന്ന ഹെയര്‍മാസ്‌കിനായി എങ്ങനെ ഇതെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഉരുളക്കിഴങ്ങ് നീരും 3 ടേബിള്‍സ്പൂണ്‍ തൈരും എടുക്കുക. ഉരുളക്കിഴങ്ങ് നീര് എടുത്ത് അതിലേക്ക് അല്‍പം തൈരും മിക്‌സ് ചെയ്ത് നല്ലതുപോലെ ചേര്‍ക്കുക. എന്നിട്ട് ഇത് മുടിയുടെ ഇഴകളിലും തലയോട്ടിയിലും പുരട്ടി നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് ചെയ്ത് കഴിഞ്ഞ് മുടിയില്‍ നിന്ന് കഴുകിക്കളയാന്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ നരച്ച മുടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ഷിക്കാക്കായ് ഹെയര്‍ മാസ്‌ക്

ഷിക്കാക്കായ് ഹെയര്‍ മാസ്‌ക്

കേശസംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്തതാണ് ഷിക്കകായ്. ഇത് മുടിയുടെ ആരോഗ്യത്തിനും മുടി പൊട്ടിപ്പൊവുന്നതിന് പരിഹാരം കാണുന്നതിനും മുടിക്ക് കരുത്ത് പകരാനും എല്ലാം സഹായിക്കുന്നുണ്ട്. മുടിക്ക് വേണ്ടി കാലങ്ങളായി പലരും ഉപയോഗിക്കുന്നതാണ് ഷിക്കക്കായ്. അതുകൊണ്ട് തന്നെ മുടിക്ക് വേണ്ടി നമുക്ക് ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. എങ്ങനെ മുടിയുടെ അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം എന്ന് നമുപക്ക് നോക്കാം. ഇത് പ്രകൃതിദത്തമായ ഷാംപൂവും നര കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗവുമാണ് എന്നതില്‍ തര്‍ക്കം വേണ്ട.

ഷിക്കാക്കായ് ഹെയര്‍ മാസ്‌ക്

ഷിക്കാക്കായ് ഹെയര്‍ മാസ്‌ക്

ഈ ഹെയര്‍ പാക്ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ശിക്കക്കായ് എടുക്കണം. അതിന് ശേഷം അല്‍പം തൈരും മിക്‌സ് ചെയ്യണം. ഇത് രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഹെര്‍ബല്‍ ഷാമ്പൂ ഉപയോഗിച്ച് ഇത് മുടിയില്‍ നിന്ന് കഴുകിക്കളയേണ്ടതാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ എപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹെയര്‍പാക്ക് തയ്യാറാക്കാന്‍ അധികം സമയവും വേണ്ട എന്നതാണ് സത്യം.

തുളസി ഹെയര്‍ പാക്ക്

തുളസി ഹെയര്‍ പാക്ക്

വിറ്റാമിന്‍ സിയുടെ നല്ലൊരു സ്രോതസ്സാണ് തുളസി എന്ന് നമുക്കറിയാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും എല്ലാം ഒരുപോലെ ഉപയോഗിക്കാവുന്നതാണ് എന്ന കാര്യം നമുക്കെല്ലാം അറിയാം. വര്‍ഷങ്ങളായി മുടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദ പ്രതിവിധിയായി ഉപയോഗിക്കുന്ന ഒരു പ്രധാന ഘടമാണ് തുളസി. തുളസിയോടൊപ്പം നല്ല കട്ടന്‍ചായയും ചേരുമ്പോള്‍ ഇത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഈ ഹെയര്‍പാക്ക് എങ്ങനെ തയ്യാറാക്കം എന്ന് നോക്കാം.

തുളസി ഹെയര്‍ പാക്ക്

തുളസി ഹെയര്‍ പാക്ക്

ഈ ഹെയര്‍ പാക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അല്‍പം കട്ടന്‍ ചായ തയ്യാറാക്കുക. ഇതിലേക്ക് അല്‍പം തുളസിയില ചേര്‍ക്കേണ്ടതാണ്. ഇത് രണ്ടും നല്ലതുപോലെ തിളപ്പിച്ച് കടുത്ത നിറത്തിലാവുമ്പോള്‍ ഈ പാനീയം തണുപ്പിക്കാന്‍ വെക്കണം. ഇത് നല്ലതുപോലെ തണുത്ത് കഴിഞ്ഞ് ഇത് ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. അതിന് ശേഷം തണുത്ത വെള്ളത്തില്‍ അരമണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകുക. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് മാത്രമല്ല മുടിയെ നല്ലതുപോലെ കറുപ്പിക്കുകയും ചെയ്യുന്നുണ്ട്.

ചര്‍മ്മം വരണ്ടതാണോ, ഈ എണ്ണ ഉപയോഗിക്കുകയേ അരുത്ചര്‍മ്മം വരണ്ടതാണോ, ഈ എണ്ണ ഉപയോഗിക്കുകയേ അരുത്

ചര്‍മ്മത്തില്‍ ചെറിയ തിണര്‍പ്പോ, നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണ്ചര്‍മ്മത്തില്‍ ചെറിയ തിണര്‍പ്പോ, നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണ്

English summary

Homemade Hair Packs For Grey Hair Naturally In Malayalam

Here in this article we are sharing some home made hair pack for grey hair naturally in malayalam. Take a look.
Story first published: Monday, May 2, 2022, 15:03 [IST]
X
Desktop Bottom Promotion