For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് മുടിയുടെ മുഷിച്ചില്‍ മാറ്റാനും തിളക്കം നല്‍കാനും ഈ ഹെയര്‍ മാസ്‌ക്

|

നീളമുള്ള, ആരോഗ്യമുള്ള, തിളങ്ങുന്ന മുടിയുടെ രഹസ്യം നിങ്ങള്‍ക്കറിയാമോ? അടുക്കളയില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ചേരുവകളില്‍ നിന്ന് ഉണ്ടാക്കുന്ന ചില സൂപ്പര്‍ ഈസി ഹെയര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള ചികിത്സകളാണ് അതിന് ഏറ്റവും നല്ലത്. ഇത് വളരെ ലളിതവും എളുപ്പവുമായ മാര്‍ഗമാണ്. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത് ഈര്‍പ്പം കൂടുമ്പോള്‍ മുടി കൊഴിച്ചില്‍, താരന്‍, തലയോട്ടിയിലെ ചൊറിച്ചില്‍, ചൊറിച്ചില്‍ തുടങ്ങി മുടിക്ക് എല്ലാത്തരം പ്രശ്നങ്ങളും കണ്ടുവരുന്നു. ഇവ നിയന്ത്രിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്.

മുടി പ്രശ്‌നങ്ങള്‍ പരിഹാരം; വീട്ടിലാക്കാം പ്രകൃതിദത്ത ഷാംപൂ, ഉപയോഗം ഇങ്ങനെമുടി പ്രശ്‌നങ്ങള്‍ പരിഹാരം; വീട്ടിലാക്കാം പ്രകൃതിദത്ത ഷാംപൂ, ഉപയോഗം ഇങ്ങനെ

എന്നാല്‍ ഇതിന് കൃത്യമായ പരിഹാരം നിങ്ങളുടെ വീട്ടില്‍ത്തന്നെയുണ്ട്. മണ്‍സൂണില്‍ നിങ്ങളുടെ മുടിപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ചില മികച്ച ഹെയര്‍ മാസ്‌കുകള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാവുന്നതാണ്.

മുടിപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൈര്, നാരങ്ങ, കടുകെണ്ണ

മുടിപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൈര്, നാരങ്ങ, കടുകെണ്ണ

ആരോഗ്യകരമല്ലാത്തതും കേടായതുമായ അനിയന്ത്രിതമായ മുടിക്ക്, കേടുപാടുകള്‍ നിയന്ത്രിക്കാന്‍ ഈ പായ്ക്ക് ഉപയോഗപ്രദമാണ്. തൈര്, ചെറുനാരങ്ങ, കടുകെണ്ണ എന്നിവ കലര്‍ത്തി ഹെയര്‍ പാക്ക് മുടിയില്‍ പുരട്ടുക. അത് ഉണങ്ങിയ ശേഷം വെള്ളത്തില്‍ നന്നായി മുടി കഴുകുക. ഇനി കുറച്ച് ചെമ്പരത്തി ഇലകള്‍ വെള്ളത്തില്‍ ചൂടാക്കി തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് മുടിയില്‍ പുരട്ടുക. ഏകദേശം 20 മിനിറ്റ് നേരം വെച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വീണ്ടും കഴുകുക.

എണ്ണരഹിത തലയോട്ടിക്ക് മുട്ട, നാരങ്ങ, തേന്‍

എണ്ണരഹിത തലയോട്ടിക്ക് മുട്ട, നാരങ്ങ, തേന്‍

വൃത്തിയുള്ളതും എണ്ണമയമില്ലാത്തതുമായ തലയോട്ടിക്ക് രണ്ട് മുട്ടയുടെ മഞ്ഞക്കരു, ഒരു മുട്ടയുടെ വെള്ള, നാരങ്ങ നീര്, കുറച്ച് തുള്ളി തേന്‍ എന്നിവ ചേര്‍ത്ത് ഹെയര്‍ മാസ്‌ക് ആയി പുരട്ടാവുന്നതാണ്. ഇത് നന്നായി മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടി ഉണങ്ങാന്‍ വിടുക. ഒരു നല്ല ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. ഈ മാസ്‌ക് നിങ്ങളുടെ തലയോട്ടിയില്‍ എണ്ണമയമില്ലാത്ത മുടിക്ക് മൃദുത്വവും നല്‍കുന്നു.

Most read:മുടി നല്ല കരുത്തോടെ വളരും; പെപ്പര്‍മിന്റ് ഓയില്‍ ഈ വിധം പുരട്ടണംMost read:മുടി നല്ല കരുത്തോടെ വളരും; പെപ്പര്‍മിന്റ് ഓയില്‍ ഈ വിധം പുരട്ടണം

മുടികൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക, വെളിച്ചെണ്ണ

മുടികൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക, വെളിച്ചെണ്ണ

മുടികൊഴിച്ചില്‍ തടയാന്‍ നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, ഇത് മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്തും. ഇതിനായി കുറച്ച് ഉണങ്ങിയ നെല്ലിക്ക കഷണങ്ങള്‍ ചേര്‍ത്ത് വെളിച്ചെണ്ണ തിളപ്പിക്കുക, ആഴ്ചയില്‍ രണ്ടുതവണ ഇത് മുടിയില്‍ പുരട്ടുക, നിങ്ങളുടെ മുടി മെച്ചപ്പെടുന്നത് നിങ്ങള്‍ക്ക് കാണാനാകും. ശിക്കാക്കായ്, നെല്ലിക്ക, റീത്ത എന്നിവ രാത്രി മുഴുവന്‍ ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഈ ചേരുവകള്‍ ചതച്ച് മുടി കഴുകുക. ഷാംപൂവിന് പകരമായി ഇത് ഉപയോഗിക്കാം.

മുടി നേരെയാക്കാന്‍ വിനാഗിരിയും തേനും

മുടി നേരെയാക്കാന്‍ വിനാഗിരിയും തേനും

ഒരു കപ്പ് ചൂടുവെള്ളത്തില്‍ തുല്യ അളവില്‍ വിനാഗിരിയും തേനും കലര്‍ത്തി കുറച്ച് മിനിറ്റ് വിടുക. എന്നിട്ട് ഇത് മുടിയില്‍ പുരട്ടുക, കുറച്ച് മിനിറ്റ് കഴിഞ്ഞശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇത് മണ്‍സൂണ്‍ ഫ്രിസിനെ ചെറുക്കുകയും നിങ്ങളുടെ മുടിയെ ആഴത്തില്‍ കണ്ടീഷന്‍ ചെയ്യുകയും ചെയ്യും.

Most read:മുടിക്ക് കരുത്തും തിളക്കവും കിട്ടാന്‍ തലയില്‍ തേന്‍ ഈ വിധം പുരട്ടൂMost read:മുടിക്ക് കരുത്തും തിളക്കവും കിട്ടാന്‍ തലയില്‍ തേന്‍ ഈ വിധം പുരട്ടൂ

സില്‍ക്കി മുടിക്ക് വേപ്പിലയും ചെറുപയറും

സില്‍ക്കി മുടിക്ക് വേപ്പിലയും ചെറുപയറും

2 ടീസ്പൂണ്‍ വേപ്പിലപ്പൊടിയും 2 ടീസ്പൂണ്‍ ചെറുപയര്‍ പൊടിയും ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റാക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. ഏകദേശം 30 മിനിറ്റ് നേരം ഇത് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം മുടി നന്നായി കഴുകുക. ചെറുപയര്‍ നിങ്ങളുടെ തലയോട്ടി ശുദ്ധീകരിക്കും. തിളങ്ങുന്ന മുടിയും താരന്‍ രഹിത തലയോട്ടിയും ഉള്‍പ്പെടെ എണ്ണമറ്റ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വേപ്പ്. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുന്നതിലൂടെ നല്ല മാറ്റങ്ങള്‍ മുടിക്ക് കൈവരും.

മുഷിഞ്ഞ മുടിക്ക് തേനും പാലും

മുഷിഞ്ഞ മുടിക്ക് തേനും പാലും

മഴക്കാലത്ത് മുടിയുടെ പ്രശ്‌നങ്ങള്‍ നേരിടാന്‍ തേനും പാലും ചേര്‍ന്ന ഹെയര്‍ പായ്ക്ക് മികച്ചതാണ്. ഈ ഹെയര്‍ പാക്ക് നിങ്ങളുടെ തലയോട്ടി വൃത്തിയാക്കുകയും മുടിയിഴകളെ പോഷിപ്പിക്കുകയും ചെയ്യുന്നു, അങ്ങനെ, മുഷിഞ്ഞ മുടിയെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നു. ഈ പായ്ക്ക് ഉണ്ടാക്കാന്‍ കുറച്ച് പാല്‍ എടുത്ത് അതില്‍ തേന്‍ ചേര്‍ക്കുക. ഈ മാസ്‌ക് മുടിയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. പാലിന്റെ സ്വാഭാവിക പോഷകഗുണങ്ങള്‍ തേനിലെ ഹ്യുമെക്ടന്റുകളുമായി കൂടിച്ചേര്‍ന്ന് നിങ്ങളുടെ മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നു.

Most read:കെമിക്കല്‍ ഉത്പന്നങ്ങള്‍ വേണ്ട, സ്വാഭാവികമായി മുടി മോയ്‌സചറൈസ് ചെയ്യാന്‍ വഴിയിത്Most read:കെമിക്കല്‍ ഉത്പന്നങ്ങള്‍ വേണ്ട, സ്വാഭാവികമായി മുടി മോയ്‌സചറൈസ് ചെയ്യാന്‍ വഴിയിത്

തിളങ്ങുന്ന മുടിക്ക് അവോക്കാഡോ, ബദാം ഓയില്‍

തിളങ്ങുന്ന മുടിക്ക് അവോക്കാഡോ, ബദാം ഓയില്‍

മണ്‍സൂണ്‍ നിങ്ങളുടെ മുടിക്ക് പ്രശ്‌നങ്ങള്‍ നല്‍കുന്നതായി നിങ്ങള്‍ കരുതുന്നുവെങ്കില്‍ വിഷമിക്കേണ്ട. ബദാം ഓയില്‍ അടങ്ങിയ അവോക്കാഡോയുടെ ഈ ഹെയര്‍ പാക്ക് നിങ്ങള്‍ക്ക് അനുയോജ്യമാണ്. ബയോട്ടിന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് അവോക്കാഡോ. ഇത് മുടിക്ക് മിനുസവും തിളക്കവും നല്‍കുന്നു. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ ബദാം ഓയിലുമായി സംയോജിപ്പിച്ചാല്‍ ഈ മാസ്‌ക് നിങ്ങളുടെ മുടിക്ക് ഒരു അനുഗ്രഹമായിരിക്കും. ഇത് തയ്യാറാക്കാന്‍, ഒരു പഴുത്ത അവോക്കാഡോ എടുത്ത് അതില്‍ അല്‍പം ബദാം ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

കെട്ടുപിണഞ്ഞ മുടിക്ക് വാഴപ്പഴവും മയോണൈസും

കെട്ടുപിണഞ്ഞ മുടിക്ക് വാഴപ്പഴവും മയോണൈസും

വാഴപ്പഴത്തില്‍ സജീവമായ എന്‍സൈമുകളും മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ തലയോട്ടിക്ക് ആവശ്യമായ വിറ്റാമിനുകളും പോഷണവും നല്‍കുന്നു. മറുവശത്ത്, മയോണൈസില്‍ അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി മൃദുലമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ രണ്ട് ചേരുവകളും സംയോജിപ്പിച്ച് ഒരു മികച്ച മണ്‍സൂണ്‍ ഹെയര്‍ പാക്ക് ഉണ്ടാക്കാം. കുറച്ച് പഴം എടുത്ത് ശരിയായി ചതച്ചെടുക്കുക. ഇതിലേക്ക് കുറച്ച് മയോണൈസ് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പായ്ക്ക് തലയില്‍ പുരട്ടി 10 മിനിറ്റ് വിടുക. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക.

English summary

Homemade Hair Masks For Monsoon Haircare in Malayalam

Here are some best homemade hair masks for monsoon haircare. Take a look.
Story first published: Thursday, July 21, 2022, 10:52 [IST]
X
Desktop Bottom Promotion