Latest Updates
-
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും?
ചെറുപയര്‍ ഇപ്രകാരമെങ്കില്‍ മുടിയങ്ങ് തഴച്ച് വളരും, ഉപയോഗിക്കേണ്ടത് ഇങ്ങനെ
ചെറുപയര്‍ നമ്മുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. മുടിക്ക് മാത്രമല്ല ചര്‍മ്മത്തിനും ചെറുപയര്‍ നല്‍കുന്നത് നിസ്സാര ഗുണങ്ങള്‍ അല്ല. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്ന പല ഗുണങ്ങളും ചെറുപയറിലുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ചര്‍മ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും സൂപ്പറാണ് ചെറുപയര്‍. പ്രോട്ടീന്‍ കലവറയായത് കൊണ്ട് തന്നെ ആരോഗ്യ ഗുണങ്ങള്‍ തീര്‍ക്കുന്ന കാര്യത്തില്‍ ഒരിക്കലും ചിന്തിക്കേണ്ടതില്ല ചെറുപയറിന്റെ കാര്യത്തില്‍.

മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എങ്ങനെ ചെറുപയര്‍ ഉപയോഗിക്കാം എന്നതാണ് എല്ലാവരും അറിയേണ്ടത്. ഇത് മുടി വളര്‍ത്തുക മാത്രമല്ല മുടിക്ക് നല്ല തിളക്കവും മിനുസവും നല്കുന്നു. അതോടൊപ്പം തന്നെ മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും തലയോട്ടിയുടെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വൃത്തിയാക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലുള്ള അഴുക്കിനേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ഇനി നിങ്ങള്‍ക്ക് സംശയിക്കാതെ ചെറുപയര്‍ മുടിയില്‍ പ്രയോഗിക്കാം. എപ്രകാരം എന്ന് നമുക്ക് നോക്കാം.

ഉപയോഗം ഇപ്രകാരം
മുടിയുടെ വളര്‍ച്ചക്ക് വേണ്ടിയാണ് ചെറുപയര്‍ ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് വേണ്ടി അല്പം ചെറുപയര്‍ പ്രഷര്‍കുക്കറില്‍ വേവിച്ച് പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് മുട്ടയുടെ മഞ്ഞക്കരു, കുറച്ച് നാരങ്ങ നീര്, തൈര് എന്നിവ ചേര്‍ക്കുക. ചേരുവകള്‍ നന്നായി കലര്‍ത്തി തലയോട്ടിയിലും മുടിയിലും പുരട്ടുക. ഇത് അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കൂടാതെ മറ്റൊരു വിധത്തിലും ചെറുപയര്‍ ഉപയോഗിക്കാവുന്നതാണ്. അതിന് വലേണ്ടി ചെറുപയര്‍ പൊടി, റോസ് വാട്ടര്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. കുറഞ്ഞത് അരമണിക്കൂറെങ്കിലും വെച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇതും മുടിക്ക് ആരോഗ്യവും കരുത്തും നല്കുന്നു. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല മുടിക്ക് മറ്റ് ഗുണങ്ങളും ഈ ഹെയര്‍പാക്ക് നല്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുടി വളരാന്‍
മുടി നല്ലതുപോലെ തഴച്ച് വളരുന്നതിന് ഈ രണ്ട് ഹെയര്‍പാക്കും സഹായിക്കുന്നുണ്ട്. മുടിക്കുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിച്ച് മുടിക്ക് തിളക്കവും സോഫ്റ്റ്നസും നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ എല്ലി വിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് ഈ ഹെയര്‍പാക്ക് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അത്രയധികം ഗുണപ്രദമാണ് ഈ ഹെയര്‍പാക്ക് എന്ന് നിങ്ങള്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മനസ്സിലാവും. അത്രയധികം ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ പരിഹരിക്കാന്‍
മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിന് വേണ്ടിയും നമുക്ക് ഈ ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ ഇന്ന് എല്ലാവരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുക എന്നത് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് ചെറുപയര്‍ എപ്പോഴും മുന്നിലാണ്. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് ചെറുപയര്‍ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

അകാല നരയെ പ്രതിരോധിക്കുന്നു
മുടി നരക്കുന്നതാണ് പലര്‍ക്കും മറ്റൊരു പ്രശ്നം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഈ ഹെയര്‍പാക്ക് ഉത്തമമാണ്. ഇത് മുടി പെട്ടെന്ന് നരക്കുന്നതിന് പരിഹാരം കാണുന്നു. അതോടൊപ്പം തന്നെ മുടിക്ക് നല്ല കരുത്തും കറുപ്പ് നിറവും നിലനിര്‍ത്തുകയും ചെയ്യുന്നു. എല്ലാ ദിവസവും ഉപയോഗിച്ചില്ലെങ്കിലും ഇത് മുടിയുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അകാല നരയെന്ന പ്രശ്നം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ കൂടെ ഇല്ലാതാക്കുന്നതാണ്. അതിനെല്ലാം ഒരുമിച്ച് പരിഹാരം കാണുന്നതിന് ഈ ചെറുപയര്‍ ഹെയര്‍പാക്ക് സഹായിക്കുന്നു.

മുടി സോഫ്റ്റ് ആക്കുന്നു
പലരുടേയും മുടി ചകിരി പോലെ പാറിപ്പറന്ന് കിടക്കുന്നത് അല്പം സങ്കടമുണ്ടാക്കുന്ന കാര്യം തന്നെയാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം എപ്പോഴും ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ മുടി സോഫ്റ്റ് ആക്കി നിലനിര്‍ത്തുന്നതിന് നമുക്ക് ചെറുപയര്‍ ഹെയര്‍പാക്ക് ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. അതോടൊപ്പം തന്നെ മുടിക്ക് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ യഥാര്‍ത്ഥത്തില്‍ ചെറുപയര്‍ മാത്രം മതി എന്നതാണ് സത്യം.



Click it and Unblock the Notifications
