For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പട്ടുപോലെ മിനുസമുള്ളതാക്കാന്‍ ഈ വഴി പരീക്ഷിച്ചാല്‍ മതി

|

മിനുസമാര്‍ന്നതും സില്‍ക്കി ആയതുമായ മുടി ഇഷ്ടപ്പെടാത്ത സ്ത്രീകളില്ല. എന്നാല്‍, മുടിയെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളും മലിനീകരണങ്ങളും കാരണം ശരിയായ മുടി സംരക്ഷണം പിന്തുടരുന്നത് മിക്കവര്‍ക്കും ഒരു വെല്ലുവിളിയാണ്. മുടി സംരക്ഷണം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ കുറച്ച് സമയം നീക്കിവച്ചാല്‍ മുടി നല്ല പട്ടുപോലെ മിനുസമാര്‍ന്നതാക്കാന്‍ ചില വഴികളുണ്ട്. വളരെയധികം പണം ചെലവഴിക്കാതെ ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മിനുസമാര്‍ന്ന മുടി ലഭിക്കും.

Most read: ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴിMost read: ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴി

മുടിയുടെ പുറം പാളിക്ക് സംഭവിക്കുന്ന കേടുപാടുകളാണ് വരണ്ടതും മങ്ങിയതുമായ മുടിക്ക് കാരണമാകുന്നത്. ചെലവേറിയ ഉല്‍പ്പന്നങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിനു പകരം വീട്ടില്‍ തന്നെ ചില വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി ഭംഗിയുള്ളതാക്കി മാറ്റാന്‍ സാധിക്കും. നിങ്ങളുടെ മുടി പട്ടുപോലെ മിനുസമാര്‍ന്നതാക്കി മാറ്റാന്‍ സഹായിക്കുന്ന ചില വീട്ടുവഴികള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഓയില്‍ തെറാപ്പി

ഓയില്‍ തെറാപ്പി

നിങ്ങളുടെ മുടി മിനുസമാര്‍ന്നതും ആരോഗ്യകരവുമാക്കുന്നതിനുള്ള വഴികളിലൊന്നാണ് ഹോട്ട് ഓയില്‍ മസാജ്. നിങ്ങളുടെ തലമുടി ആഴത്തില്‍ കണ്ടീഷനിംഗ് ചെയ്യുന്നതിലൂടെ താരന്‍, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളെ ഇത് നീക്കുന്നു. ഇത് നിങ്ങളുടെ മുടിയിഴകളെ ഉത്തേജിപ്പിക്കുന്നതിലൂടെ മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇതിനായി ഒലിവ് എണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിക്കാം. നിങ്ങളുടെ മുടിവേരിലേക്ക് ആഴത്തില്‍ തുളച്ചുകയറി വെളിച്ചെണ്ണ മുടിക്ക് മികച്ച പോഷണം നല്‍കുന്നു. അതേസമയം ഒലിവ് ഓയില്‍ വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഉപയോഗിച്ച് മുടി പ്രശ്‌നങ്ങള്‍ നീക്കുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ എടുക്കുക. മുടിയുടെ നീളം അനുസരിച്ച് എണ്ണയുടെ അളവ് വര്‍ദ്ധിപ്പിക്കാം. എണ്ണ ചെറുതായി ചൂടാക്കി തലയില്‍ മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് നേരം വൃത്താകൃതിയില്‍ മസാജ് ചെയ്യുന്നത് തുടരുക. ഒരു തുണികൊണ്ട് തല മൂടി എണ്ണ 30 മിനിറ്റ് കൂടി ഉണങ്ങാന്‍ വിടുക. ശേഷം സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഒരു കണ്ടീഷനറും നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്. നല്ല ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ ഈ വഴി പരീക്ഷിക്കാം.

Most read:ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ലMost read:ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ല

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

പല വീട്ടുവൈദ്യങ്ങളിലും സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് കറ്റാര്‍ വാഴ. നിങ്ങളുടെ തലയോട്ടിയിലെ കേടായ കോശങ്ങളെ ഇത് നന്നാക്കുന്നു. ഇതിലെ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ നിങ്ങളുടെ മുടി മൃദുവാക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി കണ്ടീഷനിംഗ് ചെയ്യുകയും ചെയ്യുന്നു. കറ്റാര്‍വാഴ പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് പട്ടുപോലെ മിനുസം നല്‍കും.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു കറ്റാര്‍ വാഴ ഇല, രണ്ട് ടീസ്പൂണ്‍ വെള്ളം, ഒരു സ്‌പ്രേ കുപ്പി എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഇലയില്‍ നിന്ന് രണ്ട് ടീസ്പൂണ്‍ പുതിയ കറ്റാര്‍ വാഴ ജെല്‍ വേര്‍തിരിച്ചെടുക്കുക. ഈ ജെല്‍ രണ്ട് ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു സ്‌പ്രേ കുപ്പി എടുത്ത് അതില്‍ ഈ ദ്രാവകം ഒഴിക്കുക. സ്‌പ്രേ കുപ്പി നന്നായി കുലുക്കുക. ശേഷം, വരണ്ട മുടിയില്‍ ഈ മിശ്രിതം തളിക്കുക. മറ്റേതൊരു ഹെയര്‍ സ്‌പ്രേയ്ക്കും സമാനമായ ഗുണങ്ങള്‍ ഇതിലുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ഫലപ്രദമായ മാറ്റം നല്‍കും.

Most read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂMost read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂ

മുട്ട

മുട്ട

പ്രോട്ടീനിന്റെ കലവറയാണ് മുട്ടകള്‍. മുട്ടയിലെ പ്രോട്ടീന്‍ സ്രോതസ്സുകള്‍ മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും മുടിക്ക് പോഷണം നല്‍കുകയും ചെയ്യുന്നു. മുടിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിലൂടെ ഇത് നിങ്ങളുടെ മുടിയെ ഭംഗിയായി നിലനിര്‍ത്തുന്നു. മുട്ട ഉപയോഗിക്കുന്നത്, നിങ്ങളുടെ തലമുടി ശക്തിപ്പെടുത്തുകയും കണ്ടീഷനിംഗ് ചെയ്യുകയും ചെയ്യുന്നതിലൂടെ മുടി മിനുസമാര്‍ന്നതും സില്‍ക്കി ആക്കുകയും ചെയ്യുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു മുട്ട, ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നന്നായി സംയോജിപ്പിച്ച് മിശ്രിതമാക്കുക. തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ ഈ മിശ്രിതം മൃദുവായി പുരട്ടുക. ഒരു തുണിയില്‍ പൊതിഞ്ഞ് മുടി ഏകദേശം 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ഷാമ്പൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി കഴുകി കണ്ടീഷനിംഗ് ചെയ്യുക. നിങ്ങള്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പ്രതിവിധി പരീക്ഷിക്കാവുന്നതാണ്.

Most read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരംMost read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം

അവോക്കാഡോ

അവോക്കാഡോ

അവശ്യ അമിനോ ആസിഡുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഉള്ള ഒരു പഴമാണ് അവോക്കാഡോ. ഇതി നിങ്ങളുടെ മുടിയില്‍ ഈര്‍പ്പം ഫലപ്രദമായി നിലനിര്‍ത്തുകയും മുടിയുടെ ഘടന സംരക്ഷിക്കുകയും ചെയ്യുന്നു. ഈ അത്ഭുതകരമായ പഴം നിങ്ങളുടെ മുടിയുടെ കേടുവന്ന ഭാവങ്ങള്‍ പുനരുജ്ജീവിക്കുകയും ചെയ്യുന്നു. മിനുസമാര്‍ന്ന മുടി ലഭിക്കാനുള്ള മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് അവോക്കാഡോ.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഒരു പഴുത്ത അവോക്കാഡോ, ഒരു ടീസ്പൂണ്‍ ബദാം ഓയില്‍ എന്നിവയാണ് ആവശ്യം. വിത്ത് നീക്കം ചെയ്ത് അവോക്കാഡോ നന്നായി അടിച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് തയാറാക്കുക. ഈ മിശ്രിതത്തിലേക്ക് ബദാം ഓയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. ഒരു തുണികൊണ്ട് തല പൊതിഞ്ഞ് 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ഒരു മിതമായ ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.

Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

തൈര്

തൈര്

തൈരില്‍ അടങ്ങിയിരിക്കുന്ന അവശ്യ വിറ്റാമിനുകളും പ്രോബയോട്ടിക്‌സും നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. തൈരില്‍ ലഭ്യമാകുന്ന ലാക്റ്റിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റാനും മുടി ജലാംശത്തോടെ നിലനിര്‍ത്താനും സഹായിക്കും. ഇത് നിങ്ങളുടെ തലമുടിക്ക് തിളക്കം നല്‍കുകയും മുടി ശക്തിപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ മുടി സ്വാഭാവികമായും മൃദുവായി മാറുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

തൈര് നേരിട്ടോ അല്ലെങ്കില്‍ തേന്‍ ചേര്‍ത്തോ മുടിക്ക് പ്രയോഗിക്കാം. നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും തൈര് നന്നായി പുരട്ടുക. ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ഒരു ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കുക. ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി ചെയ്യുന്നത് മുടിക്ക് നല്ല ഫലം നല്‍കും.

Most read:മല്ലിയില പേസ്റ്റും പിന്നെ ഈ കൂട്ടും; സുന്ദരമായ മുഖം ഉറപ്പ്Most read:മല്ലിയില പേസ്റ്റും പിന്നെ ഈ കൂട്ടും; സുന്ദരമായ മുഖം ഉറപ്പ്

English summary

Home Remedies To Get Smooth Hair in Malayalam

Here are some of the best natural remedies for smooth hair you can try at the comfort of your home. Take a look.
Story first published: Wednesday, July 7, 2021, 13:18 [IST]
X
Desktop Bottom Promotion