Latest Updates
-
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം?
മുടിക്കായക്ക് ആയുസ്സ് ഇനി വെറും മണിക്കൂറുകള്‍
മുടിയുടെ ആരോഗ്യം എല്ലാവരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. മുടി നല്ലതാണ് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ മുടി മോശമാണ് എന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ആത്മവിശ്വാസത്തെ പാടേ തകര്‍ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെചെയ്യണം എന്നുള്ള കാര്യം പലരിലും ആശങ്കയുണര്‍ത്തുന്ന ഒന്നാണ്.
മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ചിലതുണ്ട്. ഇവ എന്തൊക്കെയെന്നത് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. മുടി പൊട്ടിപ്പോവുക, മുടി പെട്ടെന്ന് നരക്കുക, താരന് ഉണ്ടാവുക എന്നിവയെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ മുടിയില്‍ കായ് കൂടി ഉണ്ടാവുന്ന അവസ്ഥ നോക്കൂ. അത് നിങ്ങളുടെ മുടിയുടെ പ്രതിസന്ധികളെ പല വിധത്തിലാണ് പ്രശ്നത്തിലാക്കുന്നത്. ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

മുടിക്കായ എന്ത്?
എന്താണ് മുടിക്കായ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. മുടിക്കായ എന്നാല്‍ മുടിയുടെ അറ്റത്ത് ചെറിയ കായ പോലെ കാണപ്പെടുന്നതാണ് മുടിക്കായ. ചെറിയ കെട്ട് പോലെയാണ് ഇത് മുടിയുടെ അറ്റത്ത് കാണപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ മുടിക്കായ എന്നതിന് കരം ഇതിന് മുടി കുലക്കുക എന്നാണ് പറയുന്നത്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. മുടിയുടെ ഭംഗിക്ക് മാത്രമല്ല ആരോഗ്യത്തിനും ശത്രുവാണ് ഇതെന്ന കാര്യത്തില്‍ സംശയം. വേണ്ട. മുടി മുരടിക്കുന്നതും മുടിയുടെ ആരോഗ്യം നശിക്കുന്നതും എല്ലാം പലപ്പോഴും ഇതിന്റെ ഫലമായാണ്. മുടിയില്‍ തങ്ങിനില്ക്കുന്ന ഈര്‍പ്പമാണ് ഇതിന്റെ പ്രധാന കാരണം എന്നുള്ളതാണ്.

ഫംഗല്‍ ബാധ
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നതിലുപരി എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നുള്ളതാണ് അറിയേണ്ടത്. മുടിയിലുണ്ടാവുന്ന ഫംഗല്‍ ബാധയാണ് ഇതിന്റെ പ്രധാന കാരണം. മുടി ഈറനോടെ കെട്ടിവെക്കുന്നത് ആണ് മുടിക്കായ വരുന്നതിന്റെ പ്രധാന കാരണം. മുടി ഈറനോടെ കെട്ടിവെക്കുന്നത് ഉള്‍പ്പടെ മുടിയില്‍ എണ്ണ കൂടുതല്‍ പുരട്ടുമ്പോള്‍ നനച്ചില്‍ ഉണ്ടാവുന്നത് എല്ലാം മുടിക്കായ ഉണ്ടാവുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

ശ്രദ്ധിക്കേണ്ടത്
മുടിക്കായ പോവുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് നനഞ്ഞ മുടി കെട്ടിവെക്കാതിരിക്കുകയാണ്. ഇത് മുടിയില്‍ ഫംഗല്‍ ബാധ വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തെ വേരോടെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. നനഞ്ഞ മുടി ചീകുന്നതും നല്ലതല്ല. എണ്ണ മുടിയില്‍ തേക്കുമ്പോള്‍ ഈര്‍പ്പം ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. ഇത് മുടി പെട്ടെന്ന് പൊട്ടുന്നതിനും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്. മുടിക്കായ എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

സവാള നീര് തേക്കുക
സവാള നീര് ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് വളരെ ഫലപ്രദമായ ഒന്നാണ്. സവാള നീര് അല്ലെങ്കില്‍ ചെറിയ ഉള്ളിയുടെ നീര് മുടിയില്‍ തേക്കുക. മുടിയില്‍ കായയുള്ള ഭാഗത്ത് വേണം തേക്കുന്നതിന്. കാരണം സവാള നീര് മുടി വളരുന്നതിനും ഇത് മുടിയുടെ കായയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നതാണ്. ഇതൊടൊപ്പം കറ്റാര്‍ വാഴ തേക്കുന്നതും നല്ലതാണ്. ഇതെല്ലാം മിക്സ് ചെയ്ത് എല്ലാ ദിവസവും കായയുള്ള ഭാഗത്ത് തേക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാവുന്നതും മുടിക്ക് തിളക്കം നിലനിര്‍ത്താവുന്നതും ആണ്.

കര്‍പ്പൂരമിട്ട് കാച്ചിയ വെളിച്ചെണ്ണ
കര്‍പ്പൂരമിട്ട് കാച്ചിയ വെളിച്ചെണ്ണ തേക്കുന്നതും മുടിയിലെ കായയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഇത് കായ പൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കര്‍പ്പൂരവും വെളിച്ചെണ്ണയും ഇട്ട് കാച്ചി മുടിയില്‍ തേക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലൂടെ കായ മൊത്തമായി കൊഴിഞ്ഞ് പോവുകയാണ് ചെയ്യുന്നത്. മുടിയില്‍ കായയുള്ള ഭാഗത്ത് ചെറുചൂടോടെ ഇത് പുരട്ടേണ്ടതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ എണ്ണ മികച്ച ഓപ്ഷനാണ്.

മൈലാഞ്ചിയില
ഹെന്ന എന്ന് ഇന്നത്തെ കാലത്ത് അല്പം സ്റ്റൈലായി പറയുന്നുണ്ട്. എന്നാല്‍ വെറും മൈലാഞ്ചിയില അരച്ചിട്ടാല്‍ പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. മയിലാഞ്ചി ഇല അരച്ചത് മുടിയില്‍ കായ് ഉള്ള ഭാഗത്ത് മാത്രം തേക്കുക. ഇത് പത്ത് ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. നല്ലതു പോലെ കഴുകിക്കളയാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതൊടൊപ്പം തന്നെ മുടിയുടെ കായ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ നമുക്ക് കായയെ പൂര്‍ണമായും ഇല്ലാതാക്കാം.



Click it and Unblock the Notifications