For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാല മുടികൊഴിച്ചിലിനു വിട; ശ്രദ്ധിക്കാം ഇവ

|

ചൂടുള്ള വേനല്‍ക്കാലത്തിനുശേഷം നനുത്ത മഴക്കാലത്തിന്റെ തണുപ്പിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് നാം. ഈ സീസണ്‍ വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്നതാണെങ്കിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ കരുതല്‍ നല്‍കേണ്ട കാലം കൂടിയാണിത്. നിങ്ങളുടെ ശരീരത്തെയും ചര്‍മ്മത്തെയും നിങ്ങള്‍ നന്നായി ശ്രദ്ധിക്കുമെങ്കിലും പലപ്പോഴും നിങ്ങളുടെ മുടി അവഗണിക്കപ്പെടുന്നു.

Most read: ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെMost read: ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെ

ചുരുക്കത്തില്‍, മണ്‍സൂണ്‍ കാലത്ത് മുടി സംരക്ഷണം പലര്‍ക്കും ഒരു വെല്ലുവിളിയാണ്. ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ മഴക്കാലം മുടികൊഴിച്ചിലിന്റെ കാലം കൂടിയായി മാറിയേക്കാം. ഈ മഴക്കാലത്ത് നിങ്ങളുടെ മുടി സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളും മുടികൊഴിച്ചില്‍ തടയാനായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഹെയര്‍ മാസ്‌കുകളും നോക്കാം.

ഷാംപൂ പ്രയോഗം

ഷാംപൂ പ്രയോഗം

മഴക്കാലമല്ലേ, ഷാംപൂ ഉപയോഗം കുറച്ചേക്കാം എന്നു കരുതിയെങ്കില്‍ തെറ്റി. അനുയോജ്യമായ ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കുമെല്ലാം കഴുകിക്കളയണം. ഹെയര്‍ ഫാള്‍ ട്രീറ്റ്‌മെന്റ് ഷാംപൂ പോലുള്ള മിതമായ ഷാംപൂ ഉപയോഗിക്കുന്നത് നിങ്ങളുടെ തലയോട്ടിയിലെ മാലിന്യങ്ങളോ അണുക്കളോ നീക്കം ചെയ്യാന്‍ സഹായിക്കും. മുടിക്ക് വോളിയവും സ്വാഭാവിക തിളക്കവും നല്‍കാനും ഷാംപൂ സഹായിക്കും.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

മഴക്കാലത്ത് വായുവിലെ ഈര്‍പ്പം കൂടുതലായതിനാല്‍ മുടി വരണ്ടതും മങ്ങിയതുമാകുന്നു. മുടി നിയന്ത്രിക്കാനും മറ്റും ഓയില്‍ മസാജ് തേടുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ഇതിനായി ഒരു ഹെയര്‍ ഓയില്‍ പുരട്ടാവുന്നതാണ്. മുടിക്ക് പതിവായി ഹെയര്‍ ഓയില്‍ പുരട്ടുന്നത് മുടിയെ പോഷിപ്പിക്കുകയും മുടി മിനുസമാര്‍ന്നതും ഫ്രിസ് രഹിതവുമാക്കി മാറ്റുകയും ചെയ്യുന്നു.

Most read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡMost read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ

ഹെയര്‍കെയര്‍ ഉത്പ്പന്നങ്ങള്‍ കുറയ്ക്കുക

ഹെയര്‍കെയര്‍ ഉത്പ്പന്നങ്ങള്‍ കുറയ്ക്കുക

മഴക്കാലത്ത് നിങ്ങളുടെ തലയോട്ടി ഏറ്റവും ദുര്‍ബലമാകുന്ന സമയമാണ്. മണ്‍സൂണിലെ മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളിലേക്ക് വഴിതേടുന്നത് കുറയക്കുക അല്ലെങ്കില്‍ ഒഴിവാക്കുക. രാസ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് തലമുടിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന കൊഴുപ്പുണ്ടാക്കാന്‍ കഴിയും. താരന്‍, ചൊറിച്ചില്‍ എന്നിവ ചില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം വന്നേക്കാം. ഇത് നിങ്ങളുടെ മുടി കൊഴിച്ചിലിനും കാരണമാകും.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ പ്രോട്ടീന്‍, ധാതുക്കള്‍, കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് മഴക്കാലത്ത് നിങ്ങളുടെ മുടി ആരോഗ്യകരവും കട്ടിയുള്ളതും ഭംഗിയുള്ളതുമായി നിലനിര്‍ത്തും. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മുടിക്ക് ജീവന്‍ പകരാനും മഴക്കാലത്ത് മുടി കൊഴിയുന്നത് ഒഴിവാക്കാനും സഹായിക്കും.

Most read:തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യംMost read:തിളങ്ങുന്ന മുഖം സ്വന്തം; മഞ്ഞള്‍ മാഹാത്മ്യം

മുടി വരണ്ടതാക്കുക

മുടി വരണ്ടതാക്കുക

നനഞ്ഞ മുടി കാന്തം പോലെ പ്രവര്‍ത്തിച്ച് അന്തരീക്ഷത്തിലെ അഴുക്കും മാലിന്യവും ആകര്‍ഷിക്കും. സൂക്ഷ്മാണുക്കള്‍ അതിവേഗം പടര്‍ന്ന് തലയോട്ടിയില്‍ അണുബാധയുണ്ടാക്കാനുള്ള കാരണവും ഇതാണ്. നിങ്ങളുടെ തലയോട്ടിയിലെ അണുബാധ തടഞ്ഞ് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പുറത്തേക്കിറങ്ങുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും മുടി വരണ്ടതാക്കുക.

നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക

നനഞ്ഞ മുടി കെട്ടിവയ്ക്കാതിരിക്കുക

നനഞ്ഞ മുടിയില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം പ്രയോഗിക്കുന്നത് അവയെ വേരില്‍ നിന്ന് വിട്ട് മുടികൊഴിച്ചിലിന് കാരണമാക്കും. അതിനാല്‍, നിങ്ങളുടെ മുടി നനഞ്ഞുകഴിഞ്ഞാല്‍ നന്നായി തോര്‍ത്തിയുണക്കാതെ മുടി കെട്ടാതിരിക്കുക. ഏതെങ്കിലും മുടി സംരക്ഷണ ഉത്പന്നങ്ങള്‍ പ്രയോഗിക്കും മുന്‍പ് മുടിയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ നിങ്ങളുടെ മുടി നന്നായി ഉണക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

Most read:മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതംMost read:മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതം

മുടികൊഴിച്ചില്‍ തടയാന്‍ ഹെയര്‍ മാസ്‌കുകള്‍

മുടികൊഴിച്ചില്‍ തടയാന്‍ ഹെയര്‍ മാസ്‌കുകള്‍

മഴക്കാലത്ത് മുടി കൊഴിയുന്നതിനുള്ള കാരണങ്ങള്‍ പലതായിരിക്കാം, എന്നാല്‍ നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തി മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്.

നെല്ലിക്ക ഓവര്‍നൈറ്റ് ഹെയര്‍ മാസ്‌ക്

നെല്ലിക്ക ഓവര്‍നൈറ്റ് ഹെയര്‍ മാസ്‌ക്

ആന്റി ഓക്‌സിഡന്റുകള്‍, ആന്റിഇന്‍ഫ്‌ളമേറ്ററി, എക്‌സ്‌ഫോളിയേഷന്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് നെല്ലിക്ക. ഇത് മുടിയുടെ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, കറ്റാര്‍ വാഴ ജ്യൂസ്, നെല്ലിക്ക പള്‍പ്പ് എന്നിവ മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ സൗമ്യമായി മസാജ് ചെയ്ത് രാത്രി മുഴുവന്‍ വിടുക. രാവിലെ മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

Most read:മുടി കൊഴിയില്ല, വളരും; കടുകെണ്ണയും തൈരും ഇങ്ങനെMost read:മുടി കൊഴിയില്ല, വളരും; കടുകെണ്ണയും തൈരും ഇങ്ങനെ

തേന്‍, ബദാം ഓയില്‍ മാസ്‌ക്

തേന്‍, ബദാം ഓയില്‍ മാസ്‌ക്

നിങ്ങളുടെ തലമുടിയുടെ സ്വാഭാവിക ശക്തി നിലനിര്‍ത്താന്‍ ഈ മാസ്‌ക് ഫലപ്രദമാണ്. 1 കപ്പ് തേനില്‍ ഒരു കപ്പ് ബദാം ഓയിലും ഏതാനും ചമോമൈല്‍ ഇലകളും ചേര്‍ക്കുക. ഇതു നന്നായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. മൃദുവായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുന്നതിനുമുമ്പ് ഒരു മണിക്കൂര്‍ ഉണങ്ങാന്‍ അനുവദിക്കുക.

പുതിന, ചെമ്പരത്തി മാസ്‌ക്

പുതിന, ചെമ്പരത്തി മാസ്‌ക്

മഴക്കാലത്ത് നിങ്ങളുടെ തലയിലുള്ള പ്രകൃതിദത്ത എണ്ണ നീങ്ങി മുടി മങ്ങിയതും വരണ്ടതും നിര്‍ജീവവുമാകുന്നു. അവയെ തിരികെ ഫലപ്രദമാക്കുന്നതിനായി നിങ്ങള്‍ക്ക് ഈ മാസ്‌ക് പ്രയോജനപ്പെടും. 20 ചെമ്പരത്തി ഇലകള്‍ ചതച്ചെടുക്കുക. ഇത് 3 ടേബിള്‍സ്പൂണ്‍ പുതിനയില പേസ്റ്റും 2 ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് ഇളക്കുക. ഇവ നന്നായി കലര്‍ത്തി തലയോട്ടിയിലും മുടിയിലും പുരട്ടിയശേഷം 30 മിനിറ്റ് വരണ്ടതാക്കുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Most read:മുട്ട ഇങ്ങനെയെങ്കില്‍ ഏത് മുടിയും നേരെയാകുംMost read:മുട്ട ഇങ്ങനെയെങ്കില്‍ ഏത് മുടിയും നേരെയാകും

മുള്‍ട്ടാനി മിട്ടി നാച്ചുറല്‍ ഷാംപൂ

മുള്‍ട്ടാനി മിട്ടി നാച്ചുറല്‍ ഷാംപൂ

തലയോട്ടിയിലെ ചര്‍മ്മം മണ്‍സൂണ്‍ സമയത്ത് കൂടുതല്‍ സെന്‍സിറ്റീവ് ആയതിനാല്‍, കഠിനമായ രാസവസ്തുക്കളുടെയോ മുടി ഉല്‍പ്പന്നങ്ങളുടെയോ ഉപയോഗം ഒഴിവാക്കുക. പകരം മുള്‍ട്ടാനി മിട്ടി, ഉലുവ, പുതിന, നാരങ്ങ നീര് തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്വാഭാവിക ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. 3 ടേബിള്‍ സ്പൂണ്‍ ഉലുവയും (ഒരു രാത്രി കുതിര്‍ത്തത്), 5-6 പുതിനയിലയും മിക്‌സറിലേക്ക് കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റിലേക്ക് 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, അര നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. മുടിയിലും തലയോട്ടിയിലും ഈ പേസ്റ്റ് പുരട്ടി 1-2 മണിക്കൂര്‍ അല്ലെങ്കില്‍ ഉണങ്ങുന്നത് വരെ വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക.

Most read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാMost read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാ

English summary

Home Remedies For Hair Fall in Monsoon

Wondering how to prevent hair fall in monsoon? Check out these home remedies for hair fall in monsoon.
X
Desktop Bottom Promotion