Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
മുടി പ്രശ്നങ്ങള്‍ക്ക് പ്രകൃതിയുടെ പരിഹാരം; തേങ്ങാവെള്ളത്തിലുണ്ട് പ്രതിവിധി
സൗന്ദര്യത്തിന്റെയും അഭിമാനത്തിന്റെയും അടയാളമാണ് മുടി. നമ്മള് എല്ലാവരും സുന്ദരവും ആരോഗ്യകരവുമായ മുടി ആഗ്രഹിക്കുന്നു. പലരും മുടി പരിപാലിക്കുന്നതിനായി ധാരാളം സമയവും പണവും ചെലവഴിക്കുന്നു. എന്നാല്‍ മിക്കവര്‍ക്കും ഇതിന് സാധിച്ചെന്നുവരില്ല. മുടി പ്രശ്നങ്ങള്‍ നേരിടുന്ന ഒട്ടനവധിപേര്‍ ഈ ലോകത്തുണ്ട്. താരന്, അറ്റം പിളരുന്നത്, മുടി കൊഴിച്ചില്‍ തുടങ്ങിയ മുടി പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പണച്ചെലവില്ലാതെ ഇതെല്ലാം പരിഹരിക്കാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമല്ലേ? അതെ, മുടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രകൃതി നല്കിയ അത്ഭുതമാണ് തേങ്ങാവെള്ളം.
തേങ്ങ അതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ കൊണ്ട് ലോകമെമ്പാടും പ്രചാരം നേടിയിട്ടുണ്ട്. ശരീരത്തെ ഈര്‍പ്പമുള്ളതാക്കുന്ന ഒരു മികച്ച പ്രകൃതിദത്ത പാനീയമാണിത്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകള്‍ എന്നിവയാല്‍ സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സാണ് തേങ്ങാവെള്ളം. മുടിക്ക് വെളിച്ചെണ്ണ മാത്രമല്ല, തേങ്ങാവെള്ളവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഇതിലെ പോഷകങ്ങള്‍ മുടിക്ക് ഈര്‍പ്പവും തിളക്കവും. മുടി കൊഴിച്ചില്‍ തടയുകയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. മുടിക്ക് തേങ്ങാവെള്ളം നല്കുന്ന ഗുണങ്ങളും അത് ഉപയോഗിക്കേണ്ട വിധവും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
{photo-feature}



Click it and Unblock the Notifications
