For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കഴുകുമ്പോള്‍ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ മുടി കൊഴിച്ചില്‍ വിട്ടുമാറില്ല

|

തിരക്കേറിയ ദിവസത്തിന്റെ അവസാനം വീട്ടിലെത്തി നല്ലൊരു കുളി ആരാണ് ഇഷ്ടപ്പെടാത്തത്? ഇത് മുടി വൃത്തിയാക്കുക മാത്രമല്ല, ഒരു നീണ്ട ദിവസത്തിന് ശേഷം നമ്മുടെ മനസ്സിനെയും ശരീരത്തെയും ശാന്തത നല്‍കുകയും ചെയ്യുന്നു. എന്നാല്‍, തെറ്റായ രീതിയില്‍ മുടി കഴുകുന്നത് നിങ്ങളുടെ മുടി വരണ്ടതും എണ്ണമയമുള്ളതുമാക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് അവസാനം മുടി കൊഴിച്ചിലേക്കും നയിക്കും. അതിനാല്‍, നിങ്ങള്‍ മുടി കഴുകുമ്പോള്‍ ചെയ്യുന്ന തെറ്റുകള്‍ എന്തൊക്കെയെന്ന് ആദ്യം മനസിലാക്കുക. കേടുപാടുകള്‍ കൂടാതെ മുടിക്ക് കൂടുതല്‍ കരുത്തും തിളക്കവും ലഭിക്കാന്‍ എങ്ങനെ മുടി കഴുകാം എന്ന് ഈ ലേഖനം നിങ്ങള്‍ക്ക് പറഞ്ഞുതരും. തുടര്‍ന്ന് വായിക്കൂ..

Most read: ചുണ്ടിലും വരും കുരു; ഇവ ചെയ്താല്‍ ഉടന്‍ പരിഹാരംMost read: ചുണ്ടിലും വരും കുരു; ഇവ ചെയ്താല്‍ ഉടന്‍ പരിഹാരം

പതിവായി മുടി കഴുകുന്നത്

പതിവായി മുടി കഴുകുന്നത്

പുതുമയുള്ളതും വൃത്തിയുള്ളതുമായ മുടി നമ്മുടെ ആത്മവിശ്വാസവും സന്തോഷവും ഉയര്‍ത്തുന്നു. എന്നാല്‍, ഇടയ്ക്കിടെ മുടി കഴുകുന്നത് നിങ്ങളുടെ മുടിക്ക് ദോഷം ചെയ്യും. ഇത് നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുകയും നിങ്ങളുടെ മുടി വരണ്ടതാക്കുകയും ചെയ്യുന്നു. ഇത് അവസാനം അറ്റം പിളരുന്നതിലേക്കും നയിക്കുന്നു. ദിവസവും മുടി കഴുകരുത്, എന്നാല്‍ കഴുകേണ്ട ആവശ്യമുള്ളപ്പോള്‍ മാത്രം മുടി കഴുകുക.

മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത്

മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത്

ചൂടുവെള്ളത്തിലുള്ള കുളി മിക്കവരും ഇഷ്ടപ്പെടുന്നു. ഇത് എല്ലാ സമ്മര്‍ദ്ദങ്ങളും നീക്കുകയും ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ മുടി ഇതിന് വിപരീതമായി ചിന്തിച്ചേക്കാം. ചൂടുവെള്ളം നിങ്ങളുടെ മുടിയിലെ സ്വാഭാവിക എണ്ണ ഉണക്കി നിര്‍ജ്ജലീകരണം ചെയ്യും. ഇത് നിങ്ങളുടെ മുടി മുടി പൊട്ടുന്നതിനും അറ്റം പിളരുന്നതിനും ഇടയാക്കും.

Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്Most read:മുടിപ്രശ്‌നങ്ങള്‍ നീക്കി നല്ല കിടിലന്‍ മുടി വളരാന്‍ ചിയ വിത്ത്

ഷാംപൂകള്‍ മാറ്റി ഉപയോഗിക്കുന്നത്

ഷാംപൂകള്‍ മാറ്റി ഉപയോഗിക്കുന്നത്

പലരും മുടിക്ക് ഷാംപൂ ചെയ്യുന്നവരായിരിക്കും. എന്നാല്‍ നിങ്ങളുടെ ഷാംപൂ കുറച്ച് കാലം ഉപയോഗിച്ചശേഷം അത് നിര്‍ത്തുകയും വേറെ ഉപയോഗിക്കുകയും ചെയ്യുന്നത് മുടിക്ക് അത്ര നല്ലതല്ല. നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഒരു ഷാംപൂ തിരഞ്ഞെടുത്ത് അവ പതിവായി ഉപയോഗിക്കുക.

കാലാവസ്ഥ നോക്കി ഷാംപൂ മാറ്റുക

കാലാവസ്ഥ നോക്കി ഷാംപൂ മാറ്റുക

എല്ലാ സീസണിലും നിങ്ങളുടെ വസ്ത്രധാരണം മാറ്റുന്നതുപോലെ, നിങ്ങളുടെ ഷാംപൂകളും മാറ്റേണ്ടതുണ്ട്. വര്‍ഷം മുഴുവനും ഒരേ ഷാംപൂ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടി കൂടുതല്‍ വഷളാക്കും. മാത്രമല്ല, നിങ്ങളുടെ മുടി വരണ്ടതാക്കാനും ഇടവരുത്തും. കാലാവസ്ഥയ്ക്ക് യോജിച്ച ഷാംപൂകള്‍ തിരഞ്ഞെടുക്കുക.

Most read:ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴിMost read:ആയുര്‍വേദം പറയുന്ന ഈ കൂട്ടുകളിലുണ്ട് മുടി തഴച്ചുവളരാനുള്ള വഴി

സ്‌ക്രബിംഗ്

സ്‌ക്രബിംഗ്

കുളിക്കുമ്പോള്‍ മുടിക്ക് ഷാംപൂ പ്രയോഗിക്കുമ്പോള്‍ ശക്തമായി മുടി മസാജ് ചെയ്യുന്നത് ഒഴിവാക്കുക. നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത കൂടുതലാണ്, അതിനാല്‍ നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടി മൃദുവായി മസാജ് ചെയ്യുക.

കണ്ടീഷണര്‍

കണ്ടീഷണര്‍

കണ്ടീഷനര്‍ നിങ്ങളുടെ മുടിയിഴകളെ മോയ്‌സ്ചറൈസ് ചെയ്യുന്നതിനാണ്. ഇത് തലയോട്ടയില്‍ തേക്കുന്നത് കൂടുതല്‍ എണ്ണമയമുള്ളതാക്കുകയും മുടി കൊഴിച്ചിലിന് സാധ്യത കൂടുതലായി മാറുകയും ചെയ്യും. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍, നിങ്ങളുടെ മുടിയുടെ നടുഭാഗം മുതല്‍ അറ്റം വരെ കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Most read:മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍Most read:മുടി കരുത്തോടെ തഴച്ചുവളരാന്‍ വേണ്ടത് ഈ പോഷകങ്ങള്‍

മുടി തോര്‍ത്തുന്നത്

മുടി തോര്‍ത്തുന്നത്

നിങ്ങളുടെ തലമുടി ഒരു ടൗവ്വല്‍ ഉപയോഗിച്ച് തോര്‍ത്തുന്നത് മുടി കൊഴിച്ചിലിലേക്ക് നയിക്കും. ടൗവല്‍ നിങ്ങലുടെ മുടിയില്‍ നിന്ന് ചൂട് ആഗിരണം ചെയ്ത് മുടി വരണ്ടതും കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളതുമാക്കി മാറ്റുന്നു. അതിനാല്‍, നിങ്ങളുടെ മുടിയിഴകളില്‍ നിന്ന് വെള്ളം കളയാന്‍ ടൗവ്വലിന് പകരം ഒരു പഴയ ടി ഷര്‍ട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. മിനുസമാര്‍ന്നതും സില്‍ക്കി ആയതുമായ മുടി ലഭിക്കാന്‍ മുടി കഴുകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ മനസില്‍ വയ്ക്കുക.

English summary

Hair Washing Mistakes With Shampoo and Conditioner in Malayalam

Your hair can also get destroyed at the shower by the mistakes we don't even realise we are making. Read on to know more.
Story first published: Monday, September 13, 2021, 10:40 [IST]
X
Desktop Bottom Promotion