Latest Updates
-
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ് -
സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക്: കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ അറിയാമോ? -
2026 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: ജീവിതം മാറ്റിമറിക്കുന്ന അപൂർവ്വ രാജയോഗം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ജൂൺ 1 രാജയോഗം: 3 രാശിക്ക് ധനമഴ, ഇന്നത്തെ ശുഭമുഹൂർത്തം അറിഞ്ഞാൽ ജീവിതം മാറും! -
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ്
നെറ്റി കയറി മുടി കൊഴിയുന്നോ; പരിഹരിക്കാന്‍ അല്പ സമയം മാറ്റി വെക്കാം ഫലം ഉറപ്പ്
മുടി കൊഴിച്ചില്‍ എന്നത് സ്ത്രീ- പുരുഷ ഭേദമന്യേ എല്ലാവരേയും ബാധിക്കുന്ന ഒന്നാണ്. ചിലരില്‍ ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നു മുടി കൊഴിച്ചില്‍. മുടി വളരുന്നതിനും ഉള്ള മുടി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നാം ശ്രമിക്കുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും ഭക്ഷണശീലങ്ങളും മാനസിക സമ്മര്‍ദ്ദം കൊണ്ടും എല്ലാം ഇത് അവസാനം മുടി കൊഴിച്ചിലിലേക്ക് എത്തുന്നു. മനോഹരമായ ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് തടസ്സം സൃഷ്ടിക്കുന്ന പല ഘടകങ്ങളും ഉണ്ട്.

പലരിലും നെറ്റി കയറുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് മുടി അമിതമായി കൊഴിയുന്നു. പലപ്പോഴും കൃത്യമായ സംരക്ഷണ രീതികള്‍ അല്ലാത്തത് കൊണ്ട് തന്നെ മുടി പെട്ടെന്ന് പെട്ടെന്ന് കൊഴിയുന്നു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുകയും അതിന് പരിഹാരം കാണുകയും ചെയ്താല്‍ ഈ പ്രശ്നത്തെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാം. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത്തരം മുടി കൊഴിച്ചിലെന്ന പ്രതിസന്ധിയെ നമുക്ക് മറികടക്കാം. എങ്ങനെയെന്ന് നോക്കാം.
കാരണങ്ങള്‍

മുടി നെറ്റി ഭാഗത്ത് നിന്നും മുകളിലേക്ക് കയറി കൊഴിയുന്നതിന് കാരണം എന്താണെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ചിലരില്‍ തൈറോയ്ഡ് സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ ഈ പ്രശ്നം ഉണ്ടാവും. തലയോട്ടിയില്‍ സോറിയാസിസ്, ഇത് കൂടാതെ ചില പ്രത്യേക രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരിലും അമിതമായി മുടി കൊഴിച്ചില്‍ ഉണ്ടാവാം. പ്രത്യേകിച്ച് പുരുഷന്മാരില്. മാനസിക സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് കൂടാതെ ഉത്കണ്ഠ വര്‍ദ്ധിക്കുന്നതും മുടി കൊഴിച്ചിലിലേക്ക് വാതില്‍ തുറക്കുന്നു. പലപ്പോഴും നെറ്റിയുടെ ഭാഗത്തായി മുടി കൊഴിയുന്നത് സ്ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ സാന്നിധ്യം ഉള്ളത് കൊണ്ടാണ്. കാരണം ഈ സമയം അഡ്രീനാല്‍ ഗ്രന്ഥികള്‍ അമിതമായി പ്രവര്‍ത്തിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.

പ്രായം മുടി കൊഴിയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് പുരുഷന്മാരെ വ്യത്യസ്തമായി ബാധിക്കുന്നു. പ്രായം കൂടുന്തോറും രോമകൂപങ്ങള്‍ കുറയുന്നു, കനം കുറഞ്ഞ മുടി ഉത്പാദിപ്പിക്കുന്നു. പിന്നീട് മുടിയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് കൂടാതെ വിറ്റാമിന്റെ കുറവും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് അലോപേഷ്യ പോലുള്ള രോഗാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനും വെയില് കൊള്ളുന്നതിനും ശ്രദ്ധിക്കണം. എന്നാല്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.
എണ്ണയുടെ ഉപയോഗം

മുടി വളരണം എന്ന് പറയുമ്പോള്‍ പലരിലും ആദ്യം ഓര്‍മ്മ വരുന്നത് എണ്ണ ഉപയോഗിക്കണം എന്നുള്ളതാണ്. തലയോട്ടിയില്‍ എണ്ണ മസാജ് പതിവായി ചെയ്യണം. അപ്പോള്‍ നിങ്ങളുടെ മുടിക്ക് ആരോഗ്യം വര്‍ദ്ധിക്കുന്നു. എന്നാല്‍ എണ്ണ തേക്കുമ്പോള്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. വെളിച്ചെണ്ണ മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്. ഇതിന് ഷാമ്പൂ ഉപയോഗിക്കാം. ദിവസവും പുറത്ത് പോവുന്ന വ്യക്തിയാണെങ്കില്‍ കുളിക്കുമ്പോള്‍ ഷാമ്പൂ ഉപയോഗിക്കണം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഒരിക്കലും ഷാംപൂ നേരിട്ട് മുടിയില്‍ പുരട്ടരുത്. എന്ത് ചെയ്യണം ഷാംപൂ കൈവെള്ളയില്‍ എടുത്ത് അല്പം വെള്ളത്തില്‍ കലക്കി വേണം ഉപയോഗിക്കാന്‍.
മുടി ചീകുമ്പോള്‍ ശ്രദ്ധിക്കണം

മുടി ചീകുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഷാമ്പൂ ചെയ്തത് കൊണ്ട് മാത്രം മുടിയുടെ ആരോഗ്യം നിലനില്‍ക്കണം എന്നില്ല, അതിന് വേണ്ടി ചികുമ്പോള്‍ അല്പം ശ്രദ്ധ വേണം. മുടി പതിവായി ചീകണം. മുടിയുടെ ആരോഗ്യത്തിന് കൃത്യമായ മുടി സംരക്ഷണം ആവശ്യമാണ്. എന്നാല്‍ അതി ശക്തമായി മുടി ചീകാതിരിക്കാന്‍ ശ്രദ്ധിക്കാം. ചീകുന്നതിന് മുന്‍പ് ജട വേര്‍പെടുത്തുന്നതിന് ശ്രദ്ധിക്കണം. എന്നിട്ട് ചീകാന്‍ തുടങ്ങണം.
ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത്

പലരും ഇന്നത്തെ കാലത്ത് ഉപയോഗിക്കുന്നതാണ് ഹെയര്ഡ്രെയര്. ഇത് പക്ഷേ ഇടക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന കാര്യത്തില്‍ ഈ ഉപകരണം എപ്പോഴും മുന്നില്‍ തന്നെയാണ്. കാരണം, ഈ അധിക താപനില നിങ്ങളുടെ തലയോട്ടി പരുക്കനും വരണ്ടതുമാക്കും. മുടികൊഴിച്ചില്‍ ഉണ്ടാകാന്‍ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ദിവസവും ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കാന്‍ പാടുള്ളതല്ല. ഇത് അത്ര നല്ലഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. ഇതോടൊപ്പം ഹെയര്‍ സ്ട്രൈറ്റനറുകളും മറ്റ് ഹെയര്‍ ടൂളുകളും ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം.
ഹെയര്‍ സെറം ഉപയോഗിക്കണം

പലരും ഉപയോഗിക്കാതെ വിട്ടു കളയുന്നതാണ് ഹെയര്‍ സിറം. ഷാമ്പൂ ചെയ്ത് കണ്ടീഷണര്‍ ഉപയോഗിക്കുന്ന അതേ രീതി തന്നെയാണ് ഇവിടേയും പിന്തുടരേണ്ടത്. എന്നാല്‍ മുടി ചെറുതായി നനഞ്ഞിരിക്കുമ്പോള്‍ ഹെയര്‍ സെറം പുരട്ടുക. ഹെയര്‍ സെറം മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും സൂര്യനില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നു. നിങ്ങള്‍ പുറത്ത് പോവുന്നതിന് മുന്‍പായി ദിനവും ഹെയര്‍ സെറം പുരട്ടുക. അധിക അളവില്‍ ഹെയര്‍ സെറം പ്രയോഗിക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയാവും.
പ്രോട്ടീന്‍ പായ്ക്ക്

ഇടക്ക് മുടിയില്‍ ഹെയര്‍പാക്ക് ഇടുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഹെയര്‍ പ്രോട്ടീന്‍ പാക്ക് ചെയ്യുക. അതിന് വേണ്ടി സമയം കണ്ടെത്തേണ്ടതാണ്. നിങ്ങളുടെ മുടിക്ക് പോഷണം ആവശ്യമാണ്. പ്രോട്ടീന്‍ പായ്ക്കുകള്‍ക്ക് ഈ പോഷകങ്ങള്‍ നല്കാന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പാക്കുകള്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുക. ഇത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉപയോഗിക്കേണ്ടതാണ്. തൈര് മുട്ട എന്നിവ മിക്സ് ചെയ്ത് തലയില്‍ തേക്കുക. ഇവ ഒറ്റക്കൊറ്റക്കും ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം മുടിക്ക് ആരോഗ്യവും കരുത്തും മുടി കൊഴിച്ചിലില്‍ നിന്ന് പരിഹാരവും നല്കുന്നു.
ഭക്ഷണം ശ്രദ്ധിക്കുക

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. എന്നാല്‍ ഇവയോടൊപ്പം ഭക്ഷണവും ശ്രദ്ധിക്കണം. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തിലും നാം ശ്രദ്ധിക്കണം. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറക്കരുത്. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇതെല്ലാം കുറച്ച് ദിവസം പിന്തുടര്ന്നാല് തന്നെ പല പ്രശ്നങ്ങളും നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.
most read: മുടിയുടെ ദുര്‍ഗന്ധവും കെട്ടും കുറച്ച് തിളക്കം നല്‍കും പൊടിക്കൈ



Click it and Unblock the Notifications
