For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന് ഉത്തമ പ്രതിവിധി; ബേക്കിംഗ് സോഡ ഈവിധം ഉപയോഗിച്ചാല്‍ ഫലം പെട്ടെന്ന്

|

മണ്‍സൂണ്‍ കാലത്ത് മുടിയും ചര്‍മ്മവുമെല്ലാം പലതരത്തില്‍ വഷളാകുന്നു. താരനും അതിലൊന്നാണ്. മഴക്കാലത്ത് മിക്കവരിലും താരന്‍ അധികമായി കണ്ടുവരുന്നു. താരന്‍ ഇല്ലാതാക്കാന്‍ പല പ്രതിവിധികളും ഇന്ന് ലഭ്യമാണ്. എളുപ്പത്തില്‍ താരന്‍ നീക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നുവെങ്കില്‍ അതിനുള്ള വഴിയാണ് ബേക്കിംഗ് സോഡ.

Most read: ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍Most read: ചര്‍മ്മത്തിലെ ചുളിവ് അകറ്റി പ്രായം കുറക്കാന്‍ ഉത്തമം ഈ എണ്ണകള്‍

താരന്‍ നീക്കാനായി ബേക്കിംഗ് സോഡ പലവിധത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. താരനുള്ള മികച്ച പ്രകൃതിദത്ത ചികിത്സകളില്‍ ഒന്നാണ് ബേക്കിംഗ് സോഡ. അതിനാല്‍, താരന്‍ നീക്കം ചെയ്യാന്‍ ബേക്കിംഗ് സോഡ എങ്ങനെ ഉപയോഗിക്കാമെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

താരന്‍ നീക്കാന്‍ ബേക്കിംഗ് സോഡ എങ്ങനെ ഗുണംചെയ്യുന്നു

താരന്‍ നീക്കാന്‍ ബേക്കിംഗ് സോഡ എങ്ങനെ ഗുണംചെയ്യുന്നു

* ബേക്കിംഗ് സോഡ ഒരു എക്‌സ്‌ഫോളിയേറ്ററായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുടിയില്‍ ഉപയോഗിക്കുമ്പോള്‍ ഇത് തലയോട്ടിയെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുകയും താരന്‍, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, അഴുക്ക് എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു.

* ബേക്കിംഗ് സോഡയുടെ ശുദ്ധീകരണ ഗുണങ്ങള്‍ താരനുള്ള മികച്ച ചികിത്സയാണ്.

* എണ്ണമയമുള്ള തലയോട്ടി ഉള്ളവര്‍ പലപ്പോഴും താരന്‍ കൊണ്ട് കഷ്ടപ്പെടുന്നു. ബേക്കിംഗ് സോഡയ്ക്ക് അതിശയകരമായ ആഗിരണ ഗുണങ്ങളുണ്ട്. തലയോട്ടിയിലെ അധിക എണ്ണ വലിച്ചെടുക്കാന്‍ ഇത് സഹായിക്കുന്നു.

* നിങ്ങള്‍ക്ക് താരന്‍ രഹിത തലയോട്ടി വേണമെങ്കില്‍, തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കേണ്ടതാണ്. ബേക്കിംഗ് സോഡ, അതിന്റെ ക്ഷാര ഗുണങ്ങള്‍ കാരണം തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് പുനഃസ്ഥാപിക്കാന്‍ സഹായിക്കുകയും താരന്‍ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യുന്നു.

ബേക്കിംഗ് സോഡ പേസ്റ്റ്

ബേക്കിംഗ് സോഡ പേസ്റ്റ്

ഒരു പാത്രത്തില്‍ കുറച്ച് ബേക്കിംഗ് സോഡ എടുത്ത് അതില്‍ ആവശ്യത്തിന് വെള്ളം ചേര്‍ക്കുക. ഈ പേസ്റ്റ് തലയില്‍ പുരട്ടി വൃത്താകൃതിയില്‍ 2-3 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുടിയും തലയും കഴുകുക. 2-3 ദിവസത്തിലൊരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് താരന്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

Most read:മഴക്കാലത്ത് മുടി കനത്തില്‍ കൊഴിയും; രക്ഷ നേടാന്‍ പരിഹാരമാര്‍ഗം ഇത്Most read:മഴക്കാലത്ത് മുടി കനത്തില്‍ കൊഴിയും; രക്ഷ നേടാന്‍ പരിഹാരമാര്‍ഗം ഇത്

ബേക്കിംഗ് സോഡ ഷാംപൂവില്‍ കലര്‍ത്തുക

ബേക്കിംഗ് സോഡ ഷാംപൂവില്‍ കലര്‍ത്തുക

ഒരു പാത്രത്തില്‍ ആവശ്യമായ അളവില്‍ ഹെര്‍ബല്‍ ഷാംപൂ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. നിങ്ങളുടെ സാധാരണ ഷാംപൂ ഉപയോഗിച്ച് ചെയ്യുന്നതുപോലെ, നന്നായി ഇളക്കി, ഈ മിശ്രിതം ഉപയോഗിച്ച് മുടി കഴുകുക. നിങ്ങളുടെ തലയോട്ടിയില്‍ കുറച്ച് മിനിറ്റ് മസാജ് ചെയ്യുക. തുടര്‍ന്ന് ധാരാളം വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും

വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും

ഒരു ടീസ്പൂണ്‍ വീതം വെളിച്ചെണ്ണയും തേനും എടുക്കുക. ഇതിലേക്ക് 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക. ഒരുമിച്ച് ഇളക്കി പേസ്റ്റ് ആക്കി തലയോട്ടിയില്‍ പുരട്ടുക. ഇത് കൈകള്‍ കൊണ്ട് രണ്ട് മിനിറ്റ് മസാജ് ചെയ്യുക. തുടര്‍ന്ന് 20-30 മിനിറ്റ് തലയില്‍ വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരന്‍ പോകാനായി ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുക.

Most read:താടി വളര്‍ത്താന്‍ പെടാപ്പാട് പെടുന്നുവോ? ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ, ഫലം ഉറപ്പ്Most read:താടി വളര്‍ത്താന്‍ പെടാപ്പാട് പെടുന്നുവോ? ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ, ഫലം ഉറപ്പ്

നാരങ്ങ നീരും ബേക്കിംഗ് സോഡയും

നാരങ്ങ നീരും ബേക്കിംഗ് സോഡയും

നിങ്ങളുടെ മുടിയുടെ കനം അനുസരിച്ച്, ഒരു പാത്രത്തില്‍ കുറച്ച് ബേക്കിംഗ് സോഡ എടുക്കുക. അതിലേക്ക് ആവശ്യത്തിന് നാരങ്ങാനീരും കുറച്ച് വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് പേസ്റ്റ് തയ്യാറാക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി 2 മിനിറ്റ് നേരം വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്യുക. 5-6 മിനിറ്റ് കഴിഞ്ഞ് ഇത് വെള്ളത്തില്‍ കഴുകിക്കളയുക, ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ താരന്‍ നീങ്ങുന്നതായിരിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിംഗ് സോഡയും

കുറച്ച് ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡെര്‍ വിനെഗറും മിക്‌സ് ചെയ്യുക. നിങ്ങളുടെ ആവശ്യം അനുസരിച്ച് നേര്‍പ്പിച്ചതോ അല്ലാത്തതോ ആയ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 2-3 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഇത് ചെയ്തുകഴിഞ്ഞാല്‍ ശുദ്ധവും തണുത്തതുമായ വെള്ളം ഉപയോഗിച്ച് തല കഴുകുക. ബേക്കിംഗ് സോഡ ഉപയോഗിച്ച് ഈ പ്രതിവിധി ആഴ്ചയില്‍ രണ്ടുതവണ ചെയ്യുന്നത് താരന്‍ നീക്കാന്‍ സഹായിക്കും.

Most read:രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടിMost read:രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടി

ടീ ട്രീ ഓയിലും ബേക്കിംഗ് സോഡയും

ടീ ട്രീ ഓയിലും ബേക്കിംഗ് സോഡയും

അര കപ്പ് വെള്ളം എടുക്കുക. ഇതിലേക്ക് 2-3 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ക്കുക, കുറച്ച് തുള്ളി ടീ ട്രീ ഓയിലും എടുക്കുക. എല്ലാം യോജിപ്പിച്ച് തലയില്‍ തേച്ച് പിടിപ്പിക്കുക. രണ്ട് മിനിറ്റ് സൗമ്യമായി മസാജ് ചെയ്യുക, തുടര്‍ന്ന് 15-20 മിനിറ്റ് വയ്ക്കുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ തല കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ നീക്കം ചെയ്യാന്‍ നിങ്ങളെ സഹായിക്കും.

ഇഞ്ചിയും ബേക്കിംഗ് സോഡയും

ഇഞ്ചിയും ബേക്കിംഗ് സോഡയും

ഇഞ്ചിയില്‍ നിന്ന് നീര് എടുത്ത് ഒരു പാത്രത്തില്‍ സൂക്ഷിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും കുറച്ച് തുള്ളി വെള്ളവും ചേര്‍ക്കുക. ഈ മിശ്രിതം നന്നായി ഇളക്കിയ ശേഷം തലയില്‍ പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക, തുടര്‍ന്ന് 8-10 മിനിറ്റ് കൂടി വയ്ക്കുക. ഇത് കഴുകിക്കളയാന്‍ ശുദ്ധവും തണുത്തതുമായ വെള്ളം ഉപയോഗിക്കുക. ബേക്കിംഗ് സോഡ ഉപയോഗിച്ച് ഈ പ്രതിവിധി ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുക.

Most read:ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍Most read:ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍

തൈരും ബേക്കിംഗ് സോഡയും

തൈരും ബേക്കിംഗ് സോഡയും

നിങ്ങളുടെ മുടിയുടെ കനം അനുസരിച്ച് ഒരു പാത്രത്തില്‍ കുറച്ച് ബേക്കിംഗ് സോഡ എടുക്കുക. അതിലേക്ക് ആവശ്യത്തിന് തൈര് ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. മറ്റൊരു 15-20 മിനിറ്റ് ഇത് വിട്ടശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക. ബേക്കിംഗ് സോഡ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ നീക്കാന്‍ സഹായിക്കും.

ഒലീവ് ഓയിലും ബേക്കിംഗ് സോഡയും

ഒലീവ് ഓയിലും ബേക്കിംഗ് സോഡയും

ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ എടുത്ത് ചെറുതായി ചൂടാക്കുക. ഒരു പാത്രത്തില്‍, ഒരു മുട്ട പൊട്ടിച്ച് മുട്ടയുടെ മഞ്ഞക്കരു വേര്‍തിരിച്ചെടുക്കുക. ഒലിവ് ഓയിലില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് എല്ലാ ചേരുവകളും യോജിപ്പിച്ച് ഒരു ഹെയര്‍ മാസ്‌ക് തയ്യാറാക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി വിരല്‍ത്തുമ്പില്‍ മൃദുവായി മസാജ് ചെയ്യുക. ഇത് 15-20 മിനിറ്റ് തലയില്‍ വയ്ക്കുക, അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് തല കഴുകുക. താരന്‍ ഇല്ലാതാക്കാന്‍ ബേക്കിംഗ് സോഡ ഉപയോഗിച്ചുള്ള ഈ പ്രതിവിധി ആഴ്ചയില്‍ രണ്ടുതവണ ചെയ്യുക.

Most read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരംMost read:മുഖത്തെ കുഴികള്‍ സൗന്ദര്യത്തിന് തടസമാകുന്നോ? ഇതിലുണ്ട് പരിഹാരം

കറ്റാര്‍ വാഴയും ബേക്കിംഗ് സോഡയും

കറ്റാര്‍ വാഴയും ബേക്കിംഗ് സോഡയും

ഒരു പാത്രത്തില്‍ 1-2 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുക്കുക. ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേര്‍ക്കുക, രണ്ട് ചേരുവകളും യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. മറ്റൊരു 15-20 മിനിറ്റ് കാത്തിരുന്നശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ബേക്കിംഗ് സോഡ ഉപയോഗിച്ചുള്ള ഈ പ്രതിവിധി ആഴ്ചയില്‍ രണ്ടുതവണ ചെയ്താല്‍ താരന്‍ പോകുന്നതായിരിക്കും.

English summary

Hair Masks Using Baking Soda For Dandruff Removal in Malayalam

Baking soda is one of the best natural treatments for dandruff. Here are the ways to use baking soda for dandruff treatment.
Story first published: Thursday, September 15, 2022, 12:31 [IST]
X
Desktop Bottom Promotion