For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ അകറ്റാം വീട്ടില്‍തന്നെ; എളുപ്പവഴി

|

പലരുടെയും ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്നാണ് മുടികൊഴിച്ചില്‍. മുടിയുടെ സാധാരണ പ്രശ്‌നമാണ് മുടി കൊഴിച്ചിലെങ്കിലും പലര്‍ക്കും ഇതൊരു പേടിസ്വപ്‌നമാണ്. മലിനീകരണം, ജീവിതശൈലി തകരാറുകള്‍, താരന്‍, ഹോര്‍മോണ്‍ മാറ്റം എന്നിവ ഇതിനു കാരണമാകുന്നു. മുടി കൊഴിച്ചില്‍ വാഗ്ദാനം ചെയ്യുന്ന പല മരുന്നുകളും ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ഇവയ്ക്കു പിന്നാലെ പോകും മുന്‍പ് ചില നാടന്‍ വഴികളിലൂടെ നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ തടയാവുന്നതാണ്.

Fat Burn Drinks To Reduce Weight Soon | Lemon, Ginger & Chia Seeds | Boldsky Malayalam

Most read: പനങ്കുല പോലെ മുടി സ്വന്തമാക്കാം; നെല്ലിക്ക പൊടിMost read: പനങ്കുല പോലെ മുടി സ്വന്തമാക്കാം; നെല്ലിക്ക പൊടി

അടുക്കളയിലോ തൊടിയിലോ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില സാധാരണ ചേരുവകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ തടയാനായി ഹെയര്‍ മാസ്‌കുകള്‍ തയാറാക്കാവുന്നതാണ്. ഈ കൂട്ടുകളുടെ പതിവ് ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ നീക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ തടയുന്നതിന് നിങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാവുന്ന ചില ഹെയര്‍ മാസ്‌കുകള്‍ ഇതാ.

മുടികൊഴിച്ചിലിന് മുട്ട വെള്ള

മുടികൊഴിച്ചിലിന് മുട്ട വെള്ള

നിങ്ങളുടെ മുടിവേരുകള്‍ ശക്തിപ്പെടുത്തുന്നതിലും നന്നാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന അമിനോ ആസിഡുകളുടെ നല്ല ഉറവിടമാണ് മുട്ട. ഒരു തരം ഫാറ്റി ആസിഡായ ലെസിതിന്‍ ഉള്ളതിനാല്‍ മുടി കൊഴിച്ചില്‍ തടയാന്‍ തലയോട്ടിയില്‍ മുട്ട മസാജ് ചെയ്യാവുന്നതാണ്. മുട്ടയുടെ മഞ്ഞയില്‍ വെള്ളത്തില്‍ ലയിക്കുന്ന പെപ്‌റ്റൈഡുകള്‍ ഉണ്ട്, ഇത് മുടി കോശങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. മുടിയെ പോഷിപ്പിക്കുന്നതും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതും ഇലാസ്തികത മെച്ചപ്പെടുത്തുന്നതുമായ ഫാറ്റി ആസിഡുകളും മുട്ടകളില്‍ അടങ്ങിയിട്ടുണ്ട്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

മുടിയുടെ നീളം അനുസരിച്ച് 1 അല്ലെങ്കില്‍ 2 മുട്ട വെള്ള, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുക്കുക. മിനുസമാര്‍ന്ന മിശ്രിതമാകുന്നതുവരെ മുട്ടയുടെ വെള്ളയും ഒലിവ് ഓയിലും മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി ഏകദേശം 20-25 മിനിറ്റ് നേരം വിശ്രമിക്കുക. അതിനു ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകി കണ്ടീഷനിംഗ് ചെയ്യുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് പ്രയോഗിക്കുക.

Most read:മുട്ടോളം മുടിക്ക് മീനെണ്ണ നല്‍കും ഗുണംMost read:മുട്ടോളം മുടിക്ക് മീനെണ്ണ നല്‍കും ഗുണം

മുടി കൊഴിച്ചിലില്‍ തടയാന്‍ കറ്റാര്‍ വാഴ

മുടി കൊഴിച്ചിലില്‍ തടയാന്‍ കറ്റാര്‍ വാഴ

പണ്ടുകാലം മുതല്‍ക്കേ മുടി കൊഴിച്ചില്‍ തടയുന്നതിനു പേരുകേട്ട വീട്ടുവൈദ്യമാണ് കറ്റാര്‍ വാഴ. അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, സിങ്ക്, കോപ്പര്‍ തുടങ്ങിയ ധാതുക്കളുടെ സമൃദ്ധമായ ഉറവിടമാണ് കറ്റാര്‍ ജെല്‍. കറ്റാര്‍ ജെല്ലില്‍ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് തലയില്‍ മസാജ് ചെയ്യുമ്പോള്‍ അവ മൃതകോശങ്ങള്‍ നീക്കുകയും സുഷിരങ്ങള്‍ തുറന്ന് പോഷകങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇത് മുടിവേരുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും മുടി കൊഴിയുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1 കപ്പ് കറ്റാര്‍ വാഴ ജെല്‍, 2 ടേബിള്‍സ്പൂണ്‍ കാസ്റ്റര്‍ ഓയില്‍, 2 ടേബിള്‍സ്പൂണ്‍ ഉലുവ പൊടി എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പേസ്റ്റ് രൂപത്തിലാകുന്നതുവരെ എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പ്രയോഗിക്കുക. രാത്രി മുഴുവന്‍ ഇത് മുടിയില്‍ നിലനിര്‍ത്തി രാവിലെ ശുദ്ധജലവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ രീതി തുടരുക.

Most read:മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍Most read:മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍

മുടികൊഴിച്ചിലകറ്റാന്‍ നെല്ലിക്ക

മുടികൊഴിച്ചിലകറ്റാന്‍ നെല്ലിക്ക

അമിതമായി മുടി കൊഴിയുന്നവര്‍ക്ക് ഒരു പരമ്പരാഗത ആയുര്‍വേദ വീട്ടുവൈദ്യമാണ് നെല്ലിക്ക. വിറ്റാമിന്‍ സി പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടുകയും ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്കയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടികൊഴിച്ചിലിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ്. നെല്ലിക്ക ഓയില്‍ പതിവായി പ്രയോഗിക്കുന്നത് അകാല നരയെ നിയന്ത്രിക്കാനും മുടിയുടെ സ്വാഭാവിക പിഗ്മെന്റേഷന്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

2 ടീസ്പൂണ്‍ വെളിച്ചെണ്ണ, 2 ടീസ്പൂണ്‍ നെല്ലിക്ക ജ്യൂസ് എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണയെടുത്ത് ചെറുതായി ചൂടാക്കുക. ഇതിലേക്ക് നെല്ലിക്ക ജ്യൂസ് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം തണുത്ത ശേഷം നിങ്ങളുടെ തലമുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു രാത്രി ഇങ്ങനെ വിട്ട് മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് രാവിലെ ഈ പായ്ക്ക് കഴുകി കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് പ്രയോഗിക്കുക. വിറ്റാമിന്‍ സിയോട് അലര്‍ജിയുള്ളവര്‍ ഇത് പ്രയോഗിക്കരുത്.

Most read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളംMost read:മുഖം വെട്ടിത്തിളങ്ങാന്‍ ഒരു തക്കാളി ധാരാളം

മുടി കൊഴിച്ചില്‍ നിയന്ത്രണത്തിക്കാന്‍ തേങ്ങാപ്പാല്‍

മുടി കൊഴിച്ചില്‍ നിയന്ത്രണത്തിക്കാന്‍ തേങ്ങാപ്പാല്‍

ഇളം തേങ്ങയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതാണ് തേങ്ങ പാല്‍. പാചക ഉപയോഗത്തിന് പുറമെ, മുടി കൊഴിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് ഇത്. തലയോട്ടിയിലെ അണുബാധയെ ചെറുക്കാന്‍ ശക്തമായ ഫംഗസ് വിരുദ്ധ ഗുണങ്ങളുള്ള ഒരു തരം ഫാറ്റി ആസിഡാണ് ലോറിക് ആസിഡ്. മുടിയുടെ ഉപരിതലത്തെ നന്നാക്കാനും പുനര്‍നിര്‍മ്മിക്കാനും കഴിയുന്ന പ്രോട്ടീനുകളും തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ഇ, ബികോംപ്ലക്‌സ് വിറ്റാമിനുകള്‍ പോലുള്ള മറ്റ് പോഷകങ്ങള്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചിലിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

കുറച്ച് തേങ്ങാപ്പാല്‍ എടുത്ത് ചെറുതായി ചൂടാക്കുക. ഇത് തലയോട്ടിയില്‍ 15 മിനിറ്റ് നേരം മസാജ് ചെയ്യുക. 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളവും ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് മുടിക്ക് പ്രയോഗിക്കുക. നിങ്ങള്‍ക്ക് എണ്ണമയമുള്ളതോ കൊഴുപ്പുള്ളതോ ആയ തലമുടി ആണെങ്കില്‍ ഈ മാസ്‌ക് പതിവായി ഉപയോഗിക്കരുത്.

Most read:ചുണ്ടിലെ കുരു ഇനി പ്രശ്‌നമാകില്ല ഇങ്ങനെ നീക്കാംMost read:ചുണ്ടിലെ കുരു ഇനി പ്രശ്‌നമാകില്ല ഇങ്ങനെ നീക്കാം

മുടി കൊഴിച്ചിലിന് ചെമ്പരത്തി

മുടി കൊഴിച്ചിലിന് ചെമ്പരത്തി

മുടി കൊഴിച്ചിലിന് ഫലപ്രദമായ വീട്ടുവൈദ്യമാണ് ചെമ്പരത്തി. ഈ പുഷ്പത്തില്‍ ഫോസ്ഫറസ്, റൈബോഫ്‌ളേവിന്‍, കാല്‍സ്യം തുടങ്ങിയ പ്രധാന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അതിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്ന കൊളാജന്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയും ഇതിലുണ്ട്്. ഇതിലെ റൈബോഫ്‌ളേവിന്‍ അല്ലെങ്കില്‍ വിറ്റാമിന്‍ ബി 2 ശക്തമായ ആന്റിഓക്‌സിഡന്റാണ്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

അര കപ്പ് വെളിച്ചെണ്ണ, 1 വലിയ ചെമ്പരത്തി പൂവ്, 3-4 ചെമ്പരത്തി ഇലകള്‍ എന്നിവയാണ് ആവശ്യം. പൂവും ഇലകളും നന്നായി ചതച്ചെടുക്കുക. ഇത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് 4-5 മിനിറ്റ് നേരം തിളപ്പിക്കുക. ഈ മിശ്രിതം ഇളം ചൂടോടെ തലയോട്ടിയില്‍ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളവും ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് പ്രയോഗിക്കുക.

Most read:മുടികൊഴിയില്ല, വളരും; ഈ ഒറ്റമൂലി അല്‍പംMost read:മുടികൊഴിയില്ല, വളരും; ഈ ഒറ്റമൂലി അല്‍പം

മുടി കൊഴിച്ചിലിന് ഉലുവ

മുടി കൊഴിച്ചിലിന് ഉലുവ

മുടി കൊഴിച്ചിലിനു മികച്ച പരിഹാരമാണ് ഉലുവ. ആരോഗ്യമുള്ള മുടി നിലനിര്‍ത്താന്‍ അത്യാവശ്യമായ ബി 1, ബി 3, ബി 5 പോലുള്ള ഹെയര്‍ ആക്റ്റീവ് ബി വിറ്റാമിനുകള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവയില്‍ സ്റ്റിറോയിഡ് സാപ്പോണിനുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവയിലെ മറ്റൊരു പ്രധാന ഏജന്റായ ലെസിതിന്‍ നിങ്ങളുടെ മുടിയുടെ ഘടനാപരമായ ഗുണനിലവാരം മെച്ചപ്പെടുത്തുകയും മിനുസമാര്‍ന്നതും തിളക്കമുള്ള മുടി സമ്മാനിക്കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

2 ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ ചതച്ചെടുക്കുക. ഇത് നിങ്ങളുടെ മുടിയുടെ വേരുകളില്‍ പുരട്ടി 20 മിനിറ്റ് നേരം വിടുക. തണുത്ത വെള്ളവും ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്കിത് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കാവുന്നതാണ്.

Most read:മുഖം വെട്ടിത്തിളങ്ങട്ടെ; ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെMost read:മുഖം വെട്ടിത്തിളങ്ങട്ടെ; ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെ

മുടി കൊഴിച്ചില്‍ തടയാന്‍ ഉള്ളി ജ്യൂസ്

മുടി കൊഴിച്ചില്‍ തടയാന്‍ ഉള്ളി ജ്യൂസ്

മുടി കൊഴിച്ചിലിന് മികച്ച പരിഹാരമാണ് ഉള്ളി ജ്യൂസ്. ഈ ജ്യൂസ് മുടിക്ക് പ്രയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി കൊഴിച്ചിലിന്റെ തീവ്രത നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും കഴിയും. തൊലി കളഞ്ഞ് അരിഞ്ഞടുത്ത ഉള്ളി മിക്‌സിയില്‍ അടിച്ചെടുക്കുക. ഈ ജ്യൂസ് നിങ്ങലുടെ തലയോട്ടിയില്‍ പുരട്ടുക. ഏകദേശം 15 മിനിറ്റ് നേരം കഴിഞ്ഞ് ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ഇത് പ്രയോഗിക്കുക.

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ വേപ്പ്

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ വേപ്പ്

മുടി കൊഴിച്ചിലിനുള്ള ഏറ്റവും മികച്ച ആയുര്‍വേദ വീട്ടുവൈദ്യമാണ് വേപ്പ്. തലയില്‍ വേപ്പ് എണ്ണ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെയും തലയോട്ടിയിലെ അണുബാധയെയും ചെറുക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന ഈ എണ്ണ ആരോഗ്യമുള്ള തലയോട്ടി, ശക്തമായ മുടി എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന നിംബിഡിന്‍ എന്ന ഘടകം തലയോട്ടിയിലെ വീക്കം കുറയ്ക്കുന്നു. കൂടാതെ, ഈ എണ്ണയുടെ ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ താരന്‍, യീസ്റ്റ് വളര്‍ച്ച എന്നിവ ഫലപ്രദമായി നിയന്ത്രിക്കുകയും മുടിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Most read:കഴുത്തിലെ കറുപ്പിന് പരിഹാരം ദിവസങ്ങള്‍ക്കുള്ളില്‍Most read:കഴുത്തിലെ കറുപ്പിന് പരിഹാരം ദിവസങ്ങള്‍ക്കുള്ളില്‍

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

2 ടീസ്പൂണ്‍ വേപ്പ് എണ്ണ, 2 ടീസ്പൂണ്‍ ബദാം ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവ ഒരു പാത്രത്തില്‍ കലര്‍ത്തി ചെറുതായി ചൂടാക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. 20-30 മിനിറ്റ് നേരം കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇത് പ്രയോഗിക്കുക.

മുടി കൊഴിച്ചിലിന് നാരങ്ങ നീര്

മുടി കൊഴിച്ചിലിന് നാരങ്ങ നീര്

മുടി കൊഴിച്ചില്‍ തടയാനുള്ള മറ്റൊരു സ്വാഭാവിക മാര്‍ഗമാണ് മുടിക്ക് നാരങ്ങ ഉപയോഗിക്കുന്നത്. വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും മുടി കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം തടയാനും സഹായിക്കുന്നു. മുടിയുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിന് കൊളാജന്‍ രൂപപ്പെടുന്നതിനെ ഈ പോഷകം പിന്തുണയ്ക്കുന്നു. നാരങ്ങ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡിന് അധിക എണ്ണ ആഗിരണം ചെയ്യാനും തലയോട്ടി ശുദ്ധവും പുതുമയുള്ളതുമായി നിലനിര്‍ത്താനും സഹായിക്കുന്നു.

Most read:വൃത്തിയുള്ള മുഖത്തിന് അല്‍പം തൈരും കൂടെ ഇവയുംMost read:വൃത്തിയുള്ള മുഖത്തിന് അല്‍പം തൈരും കൂടെ ഇവയും

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

4-5 തുള്ളി നാരങ്ങ നീര്, 1 ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ എന്നിവ നന്നായി ഇളക്കുക. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടി 5 മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട് മുടി ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് പ്രയോഗിക്കുക.

English summary

Hair Masks to Treat Hair Loss

Learn about these effective hair loss treatments you can try at home using simple, everyday ingredients.
X
Desktop Bottom Promotion