Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
പ്രായം കൂടുന്തോറും മുടികൊഴിച്ചിലും മുടിപൊട്ടലുമെല്ലാം സാധാരണമാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഈ പ്രശ്നം ലിംഗഭേദമന്യേ കാണപ്പെടുന്നു. 40 വയസ്സിന് ശേഷം പുരുഷന്മാരില് 30 ശതമാനവും സ്ത്രീകളില്‍ 40-50 ശതമാനം പേര്‍ക്കും മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തില്‍ ഹോര്‍മോണുകളുടെ പ്രഭാവം 20-25 വയസ്സ് മുതല്‍ ആരംഭിക്കുന്നു.
മുടിയില്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം വളരെ കഠിനമാണ്. അതിനാല്‍ 40 വയസ്സാകുമ്പോള്‍ 40-50% വരെ മുടി കൊഴിച്ചിലിന് ഇത് കാരണമാകും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം പുരുഷന്മാരിലും മുടികൊഴിച്ചില്‍ ഒരു സാധാരണ പ്രശ്നമാണ്. ഇതുകൂടാതെ സമ്മര്‍ദ്ദം, ചില മരുന്നുകള്‍, അസുഖങ്ങള്‍, കുറഞ്ഞ ബിപി, ഷുഗര്‍, തൈറോയ്ഡ് തുടങ്ങിയ കാരണങ്ങളാലും മുടികൊഴിച്ചില്‍ പ്രശ്നം ഉണ്ടാകാറുണ്ട്. പ്രായമാകുന്നതിന്റെ സ്വാഭാവിക വശമാണ് മുടികൊഴിച്ചിലെങ്കിലും ഇത് കുറയ്ക്കാനായി ചില മാര്‍ഗങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍
നിങ്ങളുടെ തലയില്‍ മുടിവളര്‍ച്ചയ്ക്ക് വിശ്രമം, കൊഴിയല്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ജീവിത ചക്രമുണ്ട്. സാധാരണയായി ഒരാള്‍ക്ക് പ്രതിദിനം 100 മുടിയിഴകള്‍ വരെ നഷ്ടപ്പെടും. ഇതില്‍ കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വേണ്ട പ്രതിവിധികള്‍ ചെയ്യുക. ചിലതരം മുടികൊഴിച്ചില്‍ ചിലപ്പോള്‍ ഹ്രസ്വകാലമായിരിക്കും. ഭക്ഷണക്രമത്തിലെ മാറ്റങ്ങളോടും പ്രത്യേക ചികിത്സകളോടും ജീവിതശൈലിയിലെ മാറ്റങ്ങളോടുമുള്ള പ്രതികരണമായിരിക്കാം. എന്നാല്‍ ചിലതരത്തിലുള്ള മുടി കൊഴിച്ചില്‍ ശാശ്വതമായിരിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആന്‍ഡ്രോജെനിക് അലോപ്പീസിയ പോലുള്ള പാരമ്പര്യ അവസ്ഥകള്‍ ഏകദേശം 50% പുരുഷന്മാരെയും 15% സ്ത്രീകളെയും ബാധിക്കുന്നു.

മുടി കൊഴിച്ചിലിന്റെ മറ്റ് കാരണങ്ങള്‍
* അലോപ്പീസിയ ഏരിയറ്റ, തലയോട്ടിയിലെ അണുബാധ, അല്ലെങ്കില്‍ ട്രൈക്കോട്ടില്ലോമാനിയ പോലുള്ള മെഡിക്കല്‍ അവസ്ഥകള്‍
* ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം, അല്ലെങ്കില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍
* മരുന്നുകള്‍ അല്ലെങ്കില്‍ സപ്ലിമെന്റുകളുടെ ഉപയോഗം. കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിഷാദം അല്ലെങ്കില്‍ സന്ധിവാതം എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മുടികൊഴിച്ചിലിന് കാരണമായേക്കാം.
* മോശം ഭക്ഷണക്രമം
* ശാരീരികമോ വൈകാരികമോ ആയ സമ്മര്‍ദ്ദം
* ഹെയര്‍ സ്റ്റൈലിംഗ് രീതികള്‍
* തലയോട്ടിയിലെ അണുബാധ

വാത, പിത്ത, കഫ ദോഷം
ആയുര്‍വേദം പറയുന്നത്, ശരീരത്തില്‍ വാതദോഷം രൂക്ഷമാകുമ്പോള്‍, നിങ്ങളുടെ ശരീരത്തില്‍ സെബം ഉല്പാദനം കുറയുന്നു എന്നാണ്. ഇത് നിങ്ങളുടെ തലയോട്ടിയും മുടിയും വരളുന്നതിനു കാരണമാകുന്നു. ഇത് പിന്നീട് മുടിയുടെ അറ്റം പിളരുന്നതിനും, മുടി ഉണങ്ങുന്നതിനും, മുടി കൊഴിച്ചിലിനും കാരണമാകുന്നു. പിത്തരസം മുടിയിലെ പ്രോട്ടീനുകള്‍ നിറം തീരുമാനിക്കുന്നു. പിത്തം വര്‍ദ്ധിച്ചാല്‍ മുടിക്ക് കനം കുറയുന്നു. അകാല നര, തലയോട്ടിയിലെ ചൊറിച്ചില്‍, മുടി കൊഴിച്ചില്‍, മുടിയിഴകളില്‍ ബാക്ടീരിയ അടിഞ്ഞുകൂടല്‍ തുടങ്ങിയവ പിത്ത അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളാണ്. കഫത്തിലെ അസന്തുലിതാവസ്ഥ നിങ്ങളുടെ തലയോട്ടിയില്‍ വളരെയധികം സെബം ഉത്പാദിപ്പിക്കാന്‍ ഇടയാക്കും. ഇത് താരന്, എണ്ണമയമുള്ള തലയോട്ടി, ചൊറിച്ചില്‍, മുടി കൊഴിച്ചില്‍, മറ്റ് പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു.

മുടി കൊഴിച്ചില്‍ തടയാന്‍
മുടികൊഴിച്ചില്‍ തടയാന്‍, ആദ്യം നിങ്ങള്‍ അതിന്റെ മൂലകാരണം മനസ്സിലാക്കണം. പെട്ടെന്ന് മുടി കൊഴിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, എത്രയും വേഗം ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്. എത്രയും വേഗം നിങ്ങള്‍ അടിസ്ഥാന പ്രശ്നം തിരിച്ചറിയുന്നുവോ അത്രയും മികച്ചതായി ചികിത്സ പ്രവര്‍ത്തിക്കും.

ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യകരമായ ജീവിതശൈലിയാണ് മുടി വളര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ചികിത്സകള്‍, മരുന്നുകള്‍, ലൈറ്റ് തെറാപ്പി, കോസ്മെറ്റിക് ചികിത്സകള്‍ എന്നിവയും സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് മുടി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. നല്ല സമീകൃതാഹാരം കഴിക്കുക, സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക, മുടി ചികിത്സകള്‍, ഹീറ്റ് സ്റ്റൈലിംഗ്, മുടി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക, ആവശ്യത്തിന് വിശ്രമിക്കുക തുടങ്ങിയവ ജീവിതത്തില്‍ നടപ്പാക്കുക.

പോഷകാഹാരം
ശക്തവും നീളമുള്ളതുമായ മുടിക്ക് ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ ഉപയോഗിച്ച് മുടിയെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മുട്ട, ചീര, മത്സ്യം, മധുരക്കിഴങ്ങ്, അവോക്കാഡോ, നട്സ്, വിത്തുകള്‍, കാരറ്റ്, പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍, സോയാബീന്‍, ധാന്യങ്ങള്‍ എന്നിവ മുടിക്ക് പോഷണം നല്കുന്ന ഭക്ഷണങ്ങളാണ്.

മുടിയില്‍ എണ്ണ തേക്കുക
മുടിയില്‍ എണ്ണ പുരട്ടുന്നത് തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. മുടിയില്‍ എണ്ണ പുരട്ടിയ ശേഷം, അവ ശരിയായി കഴുകിക്കളയുകയും ചെയ്യുക.

തല മസാജ്
ആയുര്‍വേദം അനുസരിച്ച്, മുടിയുടെ ആരോഗ്യത്തിനായി നിങ്ങള്‍ ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യണം. ഹെര്‍ബല്‍ ഓയില്‍ ഉപയോഗിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുന്നത് മികച്ച മുടി വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഇത് മുടിയുടെ വേരു മുതല്‍ അറ്റം വരെ ബലപ്പെടുത്തുകയും ചെയ്യും.



Click it and Unblock the Notifications
