For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ഈര്‍പ്പത്തോടെ കെട്ട് പിണഞ്ഞ് ദുര്‍ഗന്ധമുണ്ടാക്കുന്നോ: പരിഹാരം മിനിറ്റുകള്‍ക്കുള്ളില്‍

|

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒരു കാലമാണ് മഴക്കാലം. എന്നാല്‍ മഴക്കാലം മുടിക്ക് നല്‍കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. മുടിക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിലേക്ക് പലപ്പോഴും മഴക്കാലം മാറുന്നു. ഈര്‍പ്പവും ദുര്‍ഗന്ധവും താരനും കെട്ടും എല്ലാം കാരണം മുടി ആകെ പ്രശ്‌നത്തിലാവുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

പലപ്പോഴും മഴയുള്ള അവസ്ഥയില്‍ മുടിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് മുടിയുടെ വരള്‍ച്ചയേക്കാള്‍ മുടി ഉണങ്ങുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്ന വസ്തുക്കള്‍ മൂലം പ്രശ്‌നങ്ങള്‍ വരുന്നു. ഇത് മുടി കൂടുതല്‍ വരണ്ടതാക്കുകയും കെട്ടുപിണഞ്ഞതാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ മുടി വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പലപ്പോഴും ഇത്തരം മുടി നമ്മുടെ ആത്മവിശ്വാസത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനേഗര്‍

ആപ്പിള്‍ സിഡാര്‍ വിനേഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. നിങ്ങളുടെ ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധികളില്‍ പലതും പലപ്പോഴും ഇല്ലാതാക്കുന്നതിന് നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയില്‍ നിന്ന് നെഗറ്റീവ് ചാര്‍ജ് സ്‌ട്രോണ്ടുകളെ പരസ്പരം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. നേര്‍പ്പിച്ച ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. ിത് നിങ്ങളുടെ മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ മുടി ജട പിടിക്കുന്നതിന് പരിഹാരം കാണുകയും ചെയ്യുന്നു.

നിങ്ങളുടെ ഷാംപൂവും കണ്ടീഷണറും

നിങ്ങളുടെ ഷാംപൂവും കണ്ടീഷണറും

മുടി കഴുകാന്‍ ഷാമ്പൂവും കണ്ടീഷണറും ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഏതെങ്കിലും ഷാമ്പൂവും കണ്ടീഷണറും ഉപയോഗിക്കരുത്. നിങ്ങളുടെ മുടിയുടെ പിച്ച് സന്തുലിതമാക്കുന്നതിന് സഹായിക്കുന്ന ഷാമ്പൂവും കണ്ടീഷണറും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പുളിച്ച തൈര്, നെല്ലിക്ക, ചെമ്പരത്തിപ്പൊടി, മേത്തിപ്പൊടി എന്നിവയുടെ മിശ്രിതം മുടി കഴുകുന്നതിന് മുമ്പ് പതിവായി ഉപയോഗിക്കുന്നത് മുടിക്ക് ആരോഗ്യവും കരുത്തും മുടിയുടെ ദുര്ഗന്ധവും അകറ്റുന്നതിന് സഹായിക്കുന്നു.

തണുത്ത വെള്ളത്തില്‍ മുടി കഴുകുക

തണുത്ത വെള്ളത്തില്‍ മുടി കഴുകുക

മുടി കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് തണുത്ത വെള്ളത്തില്‍ മുടി കഴുകുന്നത് നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒതുക്കവും കരുത്തും ഉള്ള മുടി നല്‍കുന്നു. മുടിയുടെ പുറം ഭാഗത്തെ പാളിയില്‍ തണുത്ത വെള്ളം ശരിക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. വാസ്തവത്തില്‍, ഇത് ഈര്‍പ്പം നിലനിര്‍ത്താനും ജടയും കെട്ടും കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങളുടെ മുടിയുടെ ശക്തിയും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഇത്.

മോയ്‌സ്ചറൈസ് ചെയ്യുക

മോയ്‌സ്ചറൈസ് ചെയ്യുക

മുടി മോയ്‌സ്ചുറൈസ് ചെയ്യുന്നത് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. കാരണം വരണ്ട മുടിയില്‍ ഈര്‍പ്പം പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും അത് മുടിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് മുടി മോയ്‌സ്ചുറൈസ് ചെയ്യാവുന്നതാണ്. അതുകൊണ്ട് മുടി തണുപ്പ് കാലമാണ് അതുകൊണ്ട് മോയ്‌സ്ചുറൈസ് ചെയ്യേണ്ട എന്ന ചിന്തയുണ്ടെങ്കില്‍ അത് നല്ലതല്ല. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് മുടിക്ക് മുമ്പുള്ള ഓയിലിംഗ് മുടി ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുന്നു. ഇത് സ്ഥിരമായി ചെയ്യുക.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

മുടിയുടെ ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണം ഒരു വലിയ സഹായമാണ്. കാരണം ഇത് മുടിക്ക് കരുത്ത് നല്‍കുന്നതോടൊപ്പം ഉള്ള മുടിയെ നല്ല ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നു. വാല്‍നട്ട്, ബദാം, തേങ്ങ, അവോക്കാഡോ, നെയ്യ് തുടങ്ങിയ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എന്നാല്‍ ഇവ ആരോഗ്യകരമായ അളവില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മുടി കട്ടിയുള്ളതാക്കുന്നതിനും നര തടയുന്നതിനും മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

മുട്ട ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

മുട്ട ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രോട്ടീന്‍ വളരെയധികം മികച്ചതാണ്. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് മുടിയെ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. പ്രോട്ടീനിനൊപ്പം, ചില വിറ്റാമിനുകള്‍ കൂടി ചേരുമ്പോള്‍ അത് അല്‍പം കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു. ഒരു മുട്ട ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലുമായി മിക്‌സ് ചെയ്ത് ഈ മിശ്രിതം ദിവസേന രണ്ടുതവണ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് കേടായ മുടിക്ക് വേഗത്തിലുള്ള പോഷണവും ഘടനയും നല്‍കുകയും അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

മറ്റ് ചില മാര്‍ഗ്ഗങ്ങള്‍

മറ്റ് ചില മാര്‍ഗ്ഗങ്ങള്‍

നിങ്ങള്‍ മുടി സംരക്ഷണത്തിന് വേണ്ടി ആല്‍ക്കഹോള്‍ അടങ്ങിയ ഏതെങ്കിലും ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ഡ്രൈ ബ്രഷിംഗ് ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക. അതോടൊപ്പം നനവുള്ളപ്പോള്‍ മുടി ബ്രഷ് ചെയ്യുക. ബ്ലോ ഡ്രയര്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ടവ്വലിന് പകരം എന്തെങ്കിലും തരത്തിലുള്ള കോട്ടണ്‍ തുണി ഉപയോഗിക്കുക. ഹെയര്‍ സ്‌റ്റൈലിംഗിന് മുമ്പ്, മുടിയുടെ ജടയും കെട്ടും നിയന്ത്രിക്കാനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാനും എപ്പോഴും സ്മൂത്തിംഗ് സെറം ഉപയോഗിക്കുക.

തൈരും ത്രിഫലയും താരന്റെ പൊടി പോലും നിശ്ശേഷം നീക്കും

most read:മോരും ഓട്‌സും മാത്രം മതി: ചര്‍മ്മം തുടുക്കാനും തിളങ്ങാനും

English summary

Hair Care Tips To Avoid Frizzy Hair During Monsoon In Malayalam

Here in this article we are sharing some hair care tips to avoid frizzy hair during monsoon in malayalam. Take a look.
Story first published: Wednesday, August 24, 2022, 13:55 [IST]
X
Desktop Bottom Promotion