For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിവേഗം താരനകലും മുടിയും വളരും; മുടിക്ക് വെളുത്തുള്ളി പായ്ക്ക്‌

|

മുടി സംരക്ഷണം എന്നത് ഏവരും കാര്യമായി കണക്കിലെടുക്കുന്ന ഒന്നാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന മലിനീകരണവും തിരക്കേറിയ ജീവിതശൈലിയും കാരണം പലര്‍ക്കും മുടി സംരക്ഷിച്ച് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് അല്‍പം ബുദ്ധിമുട്ടാകുന്നു. എന്നാല്‍ ചില ലളിതമായ വഴികളിലൂടെ നിങ്ങളുടെ മുടി മികച്ചതാക്കി മാറ്റാവുന്നതാണ്. രാസപരമായി നിര്‍മ്മിച്ച പല വസ്തുക്കളും ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളും ഇതിന് ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. ചില പ്രകൃതിദത്തമായ വഴികള്‍ തേടുന്നതാണ് എന്തുകൊണ്ടും ഉത്തമം.

Most read: മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌Most read: മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌

അതിനായി നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്താവുന്നതാണ്. വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയിഴകളെ പോഷിപ്പിക്കുകയും മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുകയും മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇതുകൂടാതെ, വെളുത്തുള്ളിയിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ വരണ്ട തലയോട്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. അതിലൂടെ താരനും തടയാനാവും. വെളുത്തുള്ളി ഉപയോഗിച്ച് നിങ്ങള്‍ക്ക് എങ്ങനെ താരന്‍ നീക്കാമെന്നും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

വെളുത്തുള്ളി, ഇഞ്ചി ഹെയര്‍ മാസ്‌ക്

വെളുത്തുള്ളി, ഇഞ്ചി ഹെയര്‍ മാസ്‌ക്

വളരെ ലളിതമായി ഈ മാസ്‌ക് നിങ്ങള്‍ക്ക് തയാറാക്കാം. ഇഞ്ചി, വെളുത്തുള്ളി എന്നീ രണ്ട് ചേരുവകള്‍ മാത്രമേ ആവശ്യമുള്ളൂ. 3 വെളുത്തുള്ളിയും 2 ഇഞ്ച് വലിപ്പമുള്ള ഇഞ്ചിയും എടുക്കുക. രണ്ട് ചേരുവകളും ഒരുമിച്ച് അരച്ച് മിനുസമാര്‍ന്ന പേസ്റ്റ് തയ്യാറാക്കുക. വളരെ കട്ടിയുള്ള പേസ്റ്റ് ആയിരിക്കരുത്. ഈ ഹെയര്‍ മാസ്‌ക് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി ഏകദേശം 30 മിനിറ്റ് വിടുക. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവയില്‍ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിവേരുകളില്‍ നിന്ന് താരന് കാരണമാകുന്ന ബാക്ടീരിയയെ നശിപ്പിക്കാന്‍ സഹായിക്കും.

കറ്റാര്‍ വാഴയും വെളുത്തുള്ളിയും

കറ്റാര്‍ വാഴയും വെളുത്തുള്ളിയും

വളരെ വൈവിധ്യമാര്‍ന്ന ഒരു ഘടകമാണ് കറ്റാര്‍ വാഴ. താരന്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇത് ഉപയോഗിക്കുന്നു. കറ്റാര്‍വാഴ, തലയോട്ടി ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുകയും ഇതിലെ ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ താരന്‍ നീക്കി തലചൊറിച്ചില്‍ ശമിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ നീരും 3 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റുമാണ് ഇതിന് ആവശ്യം. രണ്ട് ചേരുവകളും ഒരുമിച്ച് കലര്‍ത്തി പേസ്റ്റ് ആക്കി തലയില്‍ പുരട്ടി ടവല്‍ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിയില്‍ ഈ മാസ്‌ക് 10-15 മിനിറ്റ് സൂക്ഷിച്ച ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക.

Most read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലംMost read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലം

വെളുത്തുള്ളി പേസ്റ്റ്

വെളുത്തുള്ളി പേസ്റ്റ്

വെളുത്തുള്ളി നേരിട്ടും നിങ്ങളുടെ തലയില്‍ പുരട്ടാവുന്നതാണ്. 6 - 7 അല്ലി വെളുത്തുള്ളി മാത്രമാണ് ഇതിന് വേണ്ടത്. ഒരു ബ്ലെന്‍ഡറില്‍ വെളുത്തുള്ളി അടിച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. വെളുത്തുള്ളിക്ക് രൂക്ഷഗന്ധം ഉള്ളതിനാല്‍ കുളിക്കുന്ന വെള്ളത്തില്‍ നാരങ്ങ നീരോ വിനാഗിരിയോ ചേര്‍ത്ത് മണം ഒഴിവാക്കാം.

നാരങ്ങയും വെളുത്തുള്ളിയും

നാരങ്ങയും വെളുത്തുള്ളിയും

ഇതിനായി നിങ്ങള്‍ക്ക് 3-4 വെളുത്തുള്ളി അല്ലിയും ഒരു നാരങ്ങയും ആവശ്യമാണ്. നാരങ്ങ നീര് പിഴിഞ്ഞ് വെളുത്തുള്ളി ചതച്ച് നീര് എടുക്കുക. അവ നന്നായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. 10 മുതല്‍ 15 മിനിറ്റ് വരെ ഉണങ്ങാന്‍ വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ കൂട്ടില്‍ ഒരു സ്പൂണ്‍ തേനും ചേര്‍ക്കാം.

Most read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവുംMost read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവും

വെളുത്തുള്ളി, തേന്‍

വെളുത്തുള്ളി, തേന്‍

വെളുത്തുള്ളിയില്‍ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടല്‍, മുടി കൊഴിച്ചില്‍ എന്നിവ തടയുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തേനാകട്ടെ, തലയോട്ടിയില്‍ ഈര്‍പ്പം കൂട്ടിക്കൊണ്ട് മുടിയിഴകളെ പോഷിപ്പിക്കുന്നു. രണ്ട് അല്ലി വെളുത്തുള്ളി എടുത്ത് ചതച്ച് 2 ടീസ്പൂണ്‍ തേനില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 20-30 മിനിറ്റ് കഴുകിക്കളയാം. നിങ്ങളുടെ മുടിക്ക് മികച്ച ഫലങ്ങള്‍ കാണാന്‍ കഴിയും.

വെളുത്തുള്ളി, ഉള്ളി

വെളുത്തുള്ളി, ഉള്ളി

വെളുത്തുള്ളിയും സവാളയും നിങ്ങളുടെ മുടിയുടെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു വീട്ടുവൈദ്യമാണ്. ഈ ഹെയര്‍ മാസ്‌ക് തയ്യാറാക്കാന്‍ 2 ഉള്ളി, 2-3 വെളുത്തുള്ളി അല്ലി എന്നിവയുടെ നീര് എടുക്കുക. ഈ നീര് നിങ്ങളുടെ തലയില്‍ കുറച്ച് മിനിറ്റ് നേരം മസാജ് ചെയ്യുക. തുടര്‍ന്ന് ഏകദേശം 15-20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ഒരു പ്രകൃതിദത്ത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്

വെളുത്തുള്ളിയും വെളിച്ചെണ്ണയും

വെളുത്തുള്ളിയും വെളിച്ചെണ്ണയും

വെളിച്ചെണ്ണയില്‍ നിരവധി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിയിഴകളെ പോഷിപ്പിക്കാനും മുടി കൊഴിച്ചിലും മുടി പൊട്ടലും കുറയ്ക്കാനും സഹായിക്കുന്നു. വെളുത്തുള്ളി നീര് വെളിച്ചെണ്ണ എന്നിവ കൂട്ടിക്കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ തലയോട്ടിക്ക് ഉത്തേജനം നല്‍കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. 5-6 അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ചെടുക്കുക. ഇതിലേക്ക് 1 ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കുറച്ച് മിനിറ്റ് ചൂടാക്കി തണുപ്പിച്ച ശേഷം അരമണിക്കൂറോളം തലയോട്ടിയില്‍ മസാജ് ചെയ്യുക. ശേഷം, ഒരു ഷാമ്പൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകുക.

English summary

Garlic Hair Packs To Treat Dandruff And Split Ends in Malayalam

Garlic hair mask can prevent dry or flaky scalp, boost hair growth and prevent split ends. Here are some effective garlic hair for your hair.
Story first published: Monday, August 2, 2021, 14:10 [IST]
X
Desktop Bottom Promotion