Latest Updates
-
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം
മുടികൊഴിച്ചില്‍ നീങ്ങും, മുടി തഴച്ചുവളരും; ചണവിത്തും വെളിച്ചെണ്ണയും ഉപയോഗിക്കേണ്ടത് ഇങ്ങനെ

കട്ടിയുള്ളതും നീളമുള്ളതുമായ മുടിയാണോ നിങ്ങള്‍ക്ക് വേണ്ടത്. വിലകൂടിയ മുടി സംരക്ഷണ ഉല്പന്നങ്ങള്ക്ക് പകരമായി നിങ്ങള്‍ക്ക് ചില പ്രകൃതിദത്ത കൂട്ടുകളുടെ സഹായം തേടാം. അതിനായി നിങ്ങളെ ചണവിത്ത് സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ഇത് മുഷിഞ്ഞതും വരണ്ടതുമായ മുടിക്ക് ഒരു മാന്ത്രിക ഔഷധമാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം പുനരുജ്ജീവിപ്പിക്കുകയും മുടിയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ചണവിത്തിന്റെ പതിവ് ഉപയോഗം താരന്, ചൊറിച്ചില്‍, മുടി പൊട്ടല്‍ തുടങ്ങിയ മുടി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍, മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനുള്ള സ്വാഭാവികവും ഉറപ്പുള്ളതുമായ മാര്‍ഗമാണ് ചണവിത്ത്. മുടി കൊഴിച്ചിലകറ്റി മുടി വളരാനായി ചണവിത്തും വെളിച്ചെണ്ണയും ഉപയോഗിച്ച് ഹെയര്‍ മാസ്ക് തയാറാക്കേണ്ടത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
മുടിക്ക് ചണവിത്ത് നല്കുന്ന ഗുണങ്ങള്‍
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് ചണവിത്ത്. ഇതിലെ വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം, ഇരുമ്പിന്റെ അംശം എന്നിവ തലയോട്ടിയും മുടിയിഴകളും പോഷിപ്പിക്കുകയും സജീവമാക്കുകയും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ചണവിത്ത് ഉപയോഗിക്കുന്നതിലൂടെ മുടി വളര്‍ച്ചയ്ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കുന്നു.
മുടികൊഴിച്ചിലിന് പരിഹാരം
ചണവിത്തുകളില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് മുടി കോശങ്ങള്‍ക്കും തലയോട്ടിക്കും കേടുവരുത്തുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. ചണവിത്തിലുള്ള പോഷകങ്ങള്‍ കേടായ മുടി സെല്ലുകള്‍ നന്നാക്കാനും സഹായിക്കുന്നു. അങ്ങനെ നിങ്ങളുടെ മുടിയും തലയോട്ടിയും ആരോഗ്യകരമാക്കുന്നു. പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും മുടി തിളക്കമുള്ളതുമാക്കി മാറ്റാനും ചണവിത്ത് നിങ്ങളെ സഹായിക്കുന്നു.
തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു
തലയോട്ടിക്ക് പ്രശ്നങ്ങളുണ്ടാക്കുകയും മുടിയുടെ വളര്‍ച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യുന്ന എക്സിമ, തല ചൊറിച്ചില്‍, താരന് തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ ചണവിത്തുകള്‍ സഹായിക്കുന്നു. ഇതില്‍ ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് തലയോട്ടിക്ക് ആശ്വാസം നല്‍കുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും തല ആരോഗ്യകരവും ശക്തവുമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.
മുടിക്ക് ഈര്‍പ്പം നല്കുന്നു
മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ് വരണ്ട മുടിയും തലയോട്ടിയിലെ പ്രശ്നങ്ങളും. ഇത് ചികിത്സിക്കാന്‍ ചണവിത്ത് വളരെ ഫലപ്രദമാണ്. സെബം ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ തലയോട്ടിയിലും മുടിയിലും സ്വാഭാവിക എണ്ണ സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു. മുടിക്ക് ജലാംശം നല്‍കുന്നതിനും മിനുസമാര്‍ന്നതും ആക്കുന്നതിനും ചണവിത്ത് നിങ്ങളെ സഹായിക്കുന്നു.
മുടിപൊട്ടല്‍ ചെറുക്കുന്നു
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി ചണവിത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിവേരുകളെയും മുടിയിഴകളെയും ശക്തവും ആരോഗ്യകരവുമാക്കുന്നു. ഇവയിലെ വിറ്റാമിന്‍ ഇയും മറ്റ് ആന്റിഓക്സിഡന്റുകളും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മുടി പൊട്ടുന്നത് തടയുന്നതിനും സഹായിക്കുന്നു. മുടികൊഴിച്ചിലിന് ചണവിത്ത് ഓയില്‍ ഉപയോഗിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഇവയില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ പ്രോട്ടീനുകളും ധാതുക്കളും മുടി കോശങ്ങളെ ശക്തമാക്കുന്നതിനും മുടി പൊട്ടുന്നതും കൊഴിയുന്നതും തടയുകയും ചെയ്യുന്നു.
ചണവിത്തും വെളിച്ചെണ്ണയും
മുടി കൊഴിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് വെളിച്ചെണ്ണ. ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍, വെളിച്ചെണ്ണയിലെ വിറ്റാമിനുകള്‍ എന്നിവ തലയോട്ടിയെ പോഷിപ്പിക്കുന്നു. വെളിച്ചെണ്ണയിലെ പ്രോട്ടീനുകള്‍ മുടിയിഴകളെ ശക്തമാക്കുന്ന. അങ്ങനെ മുടി കൊഴിച്ചിലും മുടി പൊട്ടലും തടയുന്നു. മുടികൊഴിച്ചിലിനെ ചെറുക്കുന്നതിന് ചണവിത്തും വെളിച്ചെണ്ണയും ഒരു മികച്ച ഹെയര്‍ മാസ്കാണ്.
തയ്യാറാക്കുന്ന വിധം
കാല് കപ്പ് ചണവിത്ത്, രണ്ട് കപ്പ് വെള്ളം, നാല് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ ചണവിത്തും വെള്ളവും എടുത്ത് വെള്ളം കട്ടിയാകാന്‍ തുടങ്ങുന്നതുവരെ തിളപ്പിക്കുക. ഒരു ജെല്‍ പോലെ ആകുന്നതുവരെ തിളപ്പിക്കുക. ഇത് തണുപ്പിച്ച് അരിച്ചെടുത്ത് ഒരു പാത്രത്തില്‍ ശേഖരിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ജെല്‍ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. 2 മണിക്കൂറിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.



Click it and Unblock the Notifications