Latest Updates
-
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ മാറ്റങ്ങൾ; ഭാഗ്യം കൂടെയുണ്ടാകുമോ? -
ശനിയാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് വൻ ധനയോഗം! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: 22 മെയ് 2026-ലെ രാശിഫലം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നെട്ടോട്ടമോ? സോഷ്യൽ മീഡിയയിലെ ഈ അപകടങ്ങൾ അറിഞ്ഞിരിക്കൂ!
നല്ല ചൂടാക്കിയ വെളിച്ചെണ്ണയില്‍ രണ്ട് സ്പൂണ്‍ ഉലുവ: അരച്ചെടുത്ത് തേച്ചാല്‍ മുടിയിങ്ങ് വരും
മുടിയുടെ ആരോഗ്യം എന്നത് പലരിലും പ്രശ്നമുണ്ടാക്കുന്നതാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ മുടിയില്ലാത്തവര്‍ മുടിയുള്ളവരെ അത്ഭുതത്തോടെ നോക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ മുടിയില്ലാത്തത് എന്തുകൊണ്ടാണ് എന്നതിനേക്കാള്‍ മുടി വളരുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാം എന്നതാണ് ശ്രദ്ധിക്കേണ്ടത്. മുടിയുടെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമാണ് വെളിച്ചെണ്ണ. പണ്ടു മുതല്‍ തന്നെ വെളിച്ചെണ്ണ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. കാരണം മുടിക്ക് ആരോഗ്യവും കരുത്തും നല്ല വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നതില്‍ വെളിച്ചെണ്ണ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.

എന്നാല്‍ വെളിച്ചെണ്ണയോടൊപ്പം അല്പം ഉലുവ കൂടി ചേരുമ്പോള്‍ അത് നിങ്ങള്‍ക്ക് നല്കുന്ന മാറ്റങ്ങള്‍ അത് അല്പം അത്ഭുതപ്പെടുത്തുന്നതായിരിക്കും. കാരണം മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചത് തന്നെയാണ് ഈ മിശ്രിതം. എങ്ങനെ ഈ സൂപ്പര്‍ കിടിലന്‍ ഹെയര്‍മാസ്ക് തയ്യാറാക്കാം എന്ന് നോക്കാം.

ഹെയര്‍മാസ്ക് തയ്യാറാക്കാം
രണ്ടോ മൂന്നോ സ്പൂണ്‍ ഉലുവ, ഒരു കപ്പ് വെളിച്ചെണ്ണ ഒരു കപ്പ് തിളപ്പിച്ച വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. ഒരു കപ്പ് വെള്ളം തിളപ്പിച്ച ശേഷം അതിലേക്ക് ഉലുവ കുതിര്‍ത്ത് രാത്രി മുഴുവന്‍ വെക്കുക. ശേഷം അടുത്ത ദിവസം രാവിലെ ഇത് മിക്സിയില്‍ നല്ലതുപോലെ അരച്ചെടുക്കണം. പിന്നീട് ഇത് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കണം. ശേഷം ഇത് നല്ലതുപോലെ തണുത്ത ശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് നല്കുന്ന ഗുണം അത് അല്പം വേറെ തന്നെയാണ്.

മുടി വളര്‍ത്തുന്നു
മുടി വളര്‍ത്താന്‍ കാലങ്ങളായി എണ്ണ തേച്ച് മടുത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ അതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും നല്ല കരുത്തുള്ള മുടിയിഴകള്‍ വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് നമുക്ക് ഈ ഹെയര്‍മാസ്ക് മാത്രം മതി. കാരണം അത്രയധികം മുടിയുടെ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു. ഉലുവ മുടി വളര്‍ത്തും എന്നതില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ടാത്ത ഒന്നാണ്.

താരനെ ഇല്ലാതാക്കാന്‍
തലയിലെ താരന് പോയാല്‍ തന്നെ മുടിയുടെ ആരോഗ്യം നല്ലൊരു ശതമാനം നമുക്ക് തിരിച്ചി പിടിക്കാവുന്നതാണ്. താരന് മാത്രമല്ല താരന് മൂലമുണ്ടാവുന്ന ചൊറിച്ചിലും നമുക്ക് പൂര്‍ണമായും പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം. ആഴ്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. രണ്ടോ മൂന്നോ പ്രാവശ്യത്തെ ഉപയോഗത്തില്‍ തന്നെ നിങ്ങള്‍ക്ക് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കും.

മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കാന്‍
മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റുന്ന അവസ്ഥയിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. മുടിയുടെ ആരോഗ്യം ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ കൊഴിയുന്ന മുടിയുടെ എണ്ണം പോലും ഇല്ലാതാക്കുന്നതിനും വളരെയധികം കുറക്കുന്നതിനും വേണ്ടി ഉലുവ വെളിച്ചെണ്ണ ഹെയര്‍മാസ്ക് മികച്ചതാണ്.

അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്നത്തെ പൂര്‍ണമായും പരിഹരിക്കുന്നതിന് വേണ്ടിയും ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും സഹായിക്കുന്നു. പലരിലും വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരയിലേക്ക് എത്തുന്നു. ഇത് പലരിലും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. എന്നാല്‍ ആഴ്ചയില്‍ മൂന്ന് തവണ ഉപയോഗിക്കുന്നതിലൂടെ തന്നെ നിങ്ങള്‍ക്ക് മുടിയിലെ നര ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ബാക്കിയുള്ള ദിവസങ്ങളില്‍ മുടിയില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം കൂടി മുടിയിലെ നരയെ ഇല്ലാതാക്കും.

ചകിരി പോലുള്ള മുടിക്ക് പരിഹാരം
ചകിരി പോലുള്ള മുടി പലരിലും അസ്വസ്ഥതയും വെറുപ്പും ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ഈ ഹെയര്‍മാസ്ക് നമ്മുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടി സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നു. രണ്ട് മൂന്നാഴ്ചയുടെ ഉപയോഗത്തോടെ നിങ്ങള്‍ക്ക് മുടിയുടെ ഘടന തന്നെ മാറുന്നതിന് സഹായിക്കുന്നു. ഉലുവ അത്രക്ക് മുടിയില്‍ മാറ്റങ്ങള്‍ വരുത്തുന്നു.



Click it and Unblock the Notifications