For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനെ തറപറ്റിക്കും; മുടിക്ക് ഉലുവ കൂട്ടുകള്‍

|

തലയോട്ടിയിലെ ഒരു സാധാരണ അവസ്ഥയാണ് താരന്‍. എന്നാല്‍ പലര്‍ക്കും, താരന്‍ നല്‍കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ചര്‍മ്മത്തിന്റെ വരള്‍ച്ച, എണ്ണമയമുള്ള തലയോട്ടി, എക്‌സിമ, ഫംഗസ് ബാധ, ചില മുടി ഉല്‍പന്നങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ താരന് കാരണമാകുന്നു. താരന്‍ ചികിത്സിക്കാന്‍ ഇപ്പോള്‍ ശാസ്ത്രീയമായി പല ചികിത്സകളും ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചില കൂട്ടുകള്‍ ഒരുക്കി തലയില്‍ പ്രയോഗിച്ച് താരനെ അകറ്റാവുന്നതാണ്. അത്തരത്തില്‍ താരന് ഉത്തമ പ്രതിവിധിയാണ് ഉലുവ. താരന്‍ ചികിത്സിക്കുന്നതിന് വീട്ടിലുണ്ടാക്കാവുന്ന നിരവധി പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന ഒന്നാണ് ഉലുവ. താരന്‍, ചൊറിച്ചില്‍, കേടായതും മങ്ങിയതുമായ മുടി തുടങ്ങിയ മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉലുവ ഉപയോഗിക്കുന്നു.

Most read: മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയിMost read: മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി

താരന്‍ ചികിത്സിക്കുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും, മുടി പൊട്ടല്‍, തലയോട്ടിയിലെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനും ഉലുവ വളരെയധികം ഗുണം ചെയ്യും. മുടിയില്‍ പതിവായി ഉലുവ മാസ്‌കുകള്‍ പ്രയോഗിക്കുന്നത് അകാല നരയും തടയുന്നു. മുടി കട്ടിയുള്ളതും തിളക്കമുള്ളതുമാകുന്നു. നിങ്ങളുടെ തലയിലെ താരന്‍ ചികിത്സിക്കാന്‍ ഉലുവ ഉപയോഗിച്ച് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഹെയര്‍ മാസ്‌കുകള്‍ നോക്കാം.

ഉലുവ, നാരങ്ങ ഹെയര്‍ മാസ്‌ക്

ഉലുവ, നാരങ്ങ ഹെയര്‍ മാസ്‌ക്

3-4 ടീസ്പൂണ്‍ ഉലുവ വെള്ളത്തില്‍ മുക്കിവയ്ക്കുക. മുടിയുടെ അളവും നീളവും അനുസരിച്ച് ഉലുവ എടുക്കുക. അടുത്ത ദിവസം രാവിലെ ഉലുവ പൊടിച്ച് ഒരു പാത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഇതിലേക്ക് 1 ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക.ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് ഉണക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ഉലുവ, നെല്ലിക്ക ഹെയര്‍ മാസ്‌ക്

ഉലുവ, നെല്ലിക്ക ഹെയര്‍ മാസ്‌ക്

2 ടീസ്പൂണ്‍ ഉലുവ പൊടി, 2 ടീസ്പൂണ്‍ നെല്ലിക്കപ്പൊടി, 4 - 5 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ പാത്രത്തില്‍ കലര്‍ത്തുക. എല്ലാ ചേരുവകളും നന്നായി കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുടി മുഴുവന്‍ പുരട്ടി 20 മിനിറ്റ് ഉണക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

Most read:വേപ്പില പേസ്റ്റ് ഇങ്ങനെയെങ്കില്‍ മുഖക്കുരു ഇല്ലMost read:വേപ്പില പേസ്റ്റ് ഇങ്ങനെയെങ്കില്‍ മുഖക്കുരു ഇല്ല

ഉലുവ, തുളസിയില മാസ്‌ക്

ഉലുവ, തുളസിയില മാസ്‌ക്

താരന്റെ പ്രധാന ലക്ഷണമാണ് തല ചൊറിച്ചില്‍. തുളസി ഇലകള്‍, എള്ള് എണ്ണ, ഉലുവ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഹെയര്‍ മാസ്‌ക് ഇതിന് പരിഹാരം കാണുന്നു. ഈ മാസ്‌ക് തയാറാക്കാന്‍ എള്ളെണ്ണ അല്‍പം തുളസി ഇലകള്‍ ചേര്‍ത്ത് കുറഞ്ഞ തീയില്‍ ചൂടാക്കുക. ഇതിലേക്ക് കുറച്ച് ഉലുവ ചേര്‍ക്കുക. ഉലുവ പൊട്ടിയ ഉടന്‍ എണ്ണ തീയില്‍ നിന്ന് നീക്കിവയ്ക്കുക. ഇത് പിന്നീട് തണുപ്പിച്ച് അരിച്ചെടുത്ത് തലയോട്ടിയില്‍ പുരട്ടി 15 മിനിറ്റിനു ശേഷം മുടി കഴുകുക.

കറ്റാര്‍ വാഴയും ഉലുവയും

കറ്റാര്‍ വാഴയും ഉലുവയും

താരന്‍ പല കാരണങ്ങളാല്‍ സംഭവിക്കാം. വേനല്‍ക്കാലത്ത് വിയര്‍പ്പ് രൂപത്തില്‍ പൊടിയും എണ്ണയും അടിഞ്ഞുകൂടുന്നത് ഒരു കാരണമാണ്. കറ്റാര്‍ വാഴയുടെ സഹായത്തോടെ നിങ്ങളുടെ ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാം. മറുവശത്ത് ഉലുവ താരന്‍ ചികിത്സയ്ക്കായി പ്രവര്‍ത്തിക്കുന്നു. ഉലുവ വെള്ളത്തില്‍ മുക്കിവച്ച് പേസ്റ്റ് ഉണ്ടാക്കിയെടുക്കുക. ഇനി കറ്റാര്‍ വാഴ ജെല്‍ ഇതിലേക്ക് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ പുരട്ടി അല്‍പനേരം കഴിഞ്ഞ് കഴുകി കളയുക.

Most read:മുഖക്കുരു നീക്കാന്‍ മുരിങ്ങയില പൊടി ഇങ്ങനെMost read:മുഖക്കുരു നീക്കാന്‍ മുരിങ്ങയില പൊടി ഇങ്ങനെ

തക്കാളി, ഉലുവ മാസ്‌ക്

തക്കാളി, ഉലുവ മാസ്‌ക്

താരന്‍ ചികിത്സിക്കാന്‍ മറ്റൊരു മികച്ച കൂട്ടാണ് തക്കാളിയുമായി ഉലുവ കലര്‍ത്തുന്നത്. ഒരു തക്കാളിയുടെ പള്‍പ്പ് എടുത്ത് അതില്‍ നിന്ന് ജ്യൂസ് വേര്‍തിരിച്ചെടുക്കണം. ഉലുവ ഒരു പേസ്റ്റ് രൂപത്തിലുമാക്കുക. ഇവ രണ്ടും കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. തലയോട്ടിയിലെ എല്ലാ ഭാഗങ്ങളും മുടിവേരുകളിലും ഇത് പ്രയോഗിക്കണം. എന്നാല്‍ മുടിയില്‍ പ്രയോഗിക്കേണ്ട ആവശ്യമില്ല. ഇത് നിങ്ങള്‍ക്ക് താരനില്‍ നിന്ന് മികച്ച ആശ്വാസം നല്‍കുന്നു.

ഉലുവ, തൈര് ഹെയര്‍ പായ്ക്ക്

ഉലുവ, തൈര് ഹെയര്‍ പായ്ക്ക്

മുടിക്ക് ഉലുവ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക, തുടര്‍ന്ന് രാവിലെ ഒരു പേസ്റ്റ് രൂപത്തിലേക്ക് പൊടിച്ചെടുക്കുക. ഈ പേസ്റ്റില്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ വിനാഗിരി അല്ലെങ്കില്‍ തൈര് എന്നിവ ചേര്‍ത്ത് മുടിക്ക് ഫലപ്രദമായ മാസ്‌ക് ഉണ്ടാക്കാം.

Most read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാMost read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാ

ഉലുവ എങ്ങനെ സഹായിക്കുന്നു

ഉലുവ എങ്ങനെ സഹായിക്കുന്നു

തലയോട്ടിയിലെ യീസ്റ്റ് അല്ലെങ്കില്‍ ഫംഗസ് അണുബാധ മൂലമുണ്ടാകുന്ന താരന്‍ പ്രതിരോധിക്കാന്‍ ഉലുവയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ വളരെ ഫലപ്രദമാണ്. ഉലുവ ഈ ഫംഗസ് അണുബാധയില്‍ നിന്ന് മുക്തി നല്‍കാനും മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

English summary

Fenugreek Hair Packs For Dandruff

Fenugreek seeds have high protein and nicotinic acid content, which helps prevent hair fall and dandruff. Lets see the best fenugreek hair packs for dandruff.
Story first published: Thursday, May 28, 2020, 16:03 [IST]
X
Desktop Bottom Promotion