Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മുടിക്ക് ജീവന് നല്‍കും അത്ഭുതമരുന്ന്: ഉലുവയില്‍ തൈര് ചേരുമ്പോള്‍ അത്ഭുതവളര്‍ച്ച
മുടിയുടെ ആരോഗ്യം എന്നത് പലരിലും അത്ഭുതം ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. കാരണം മുടി കൊഴിച്ചില്‍ എന്നത് അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. നമ്മുടെ മുടിയിഴകള്‍ ഓരോന്നായി കൊഴിഞ്ഞ് പോവുമ്പോള്‍ അത് നിങ്ങളില്‍ ഉണ്ടാവുന്ന മാനസിക സമ്മര്‍ദ്ദവും ചില്ലറയല്ല. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ ഓരോ ഇഴകള്‍ക്കും ആരോഗ്യം നല്‍കുന്നതിനും മുടിയുടെ കരുത്തിനെ തിരിച്ച് പിടിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം കാണിക്കുന്ന അഭാവം പലപ്പോഴും നമ്മുടെ മുടി മൊത്തത്തില്‍ കൊഴിഞ്ഞ് പോവുന്നതിന് ഇടയാവുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം മുടിയെ കൈകാര്യം ചെയ്യുന്നതിന്. ഓരോ ഘട്ടത്തിലും നമ്മുടെ വളര്‍ച്ചയുടെ ഓരോ പ്രായത്തിലും മുടിയുടെ ആരോഗ്യം നശിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് ഏത് അവസ്ഥയിലും നിലനിര്‍ത്തുന്നതിനും മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിനും വേണ്ടി ഉലുവയും തൈരും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ കാണിക്കുന്ന അത്ഭുതം ചില്ലറയല്ല. എങ്ങനെ ഇത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കണം എന്ന് നോക്കാം.

ഹെയര്‍മാസ്ക് തയ്യാറാക്കാം
ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി ഒരു പിടി ഉലുവ തലേ ദിവസം വെള്ളത്തിലിട്ട് വെക്കണം. ഇത് നിങ്ങളുടെ മുടിക്ക് നല്കുന്ന ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. വെള്ളത്തിലിട്ട ഉലുവ അടുത്ത ദിവസം രാവിലെ അരച്ചെടുക്കണം, അതിന് ശേഷം ഇത് തൈരിലേക്ക് മിക്സ് ചെയ്ത് അല്പ സമയം വെക്കുക. അതിന് ശേഷം ഇത് നല്ലതുപോലെ തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും മുടി കൊഴിച്ചില്‍ അകറ്റുന്നതിനും ഇതിലും നല്ല വഴിയില്ല എന്ന് തന്നെ നമുക്ക് പറയാം. ഇത് മുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്തതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇപ്രകാരം ചെയ്യാം. ഇതിലൂടെ നിങ്ങളുടെ മുടിക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാം.

മുടി കൊഴിച്ചില്‍ അകറ്റുന്നു
മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തെ പൂര്‍ണമായും അകറ്റുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. ഈ ഹെയര്‍പാക്ക് ഉപയോഗിക്കുന്നതിലൂടെ കൊഴിയുന്ന മുടിയുടെ എണ്ണം പതിയെ പതിയെ കുറയുന്നു. ഇത് മാത്രമല്ല മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ വേരുകള്‍ക്ക് കരുത്ത് പകരുന്നതിനും ഈ മിശ്രിതം നിങ്ങളെ സഹായിക്കുന്നു. ഉലുവ മുടിയില്‍ അത്ഭുതങ്ങള്‍ കാണിക്കും എന്ന കാര്യത്തില്‍ നമുക്ക് സംശയം വേണ്ട. അതിനോടൊപ്പം തൈര് കൂടി ചേരുമ്പോള്‍ ശരിക്കും കണ്ടീഷണര്‍ ഉപയോഗിക്കുന്ന ഫലം നമുക്ക് ലഭിക്കുന്നു. മുടിക്കുണ്ടാവുന്ന പല അസ്വസ്ഥതകളേയും പരിഹരിക്കുന്നതിന് ഈ ഉലുവ, തൈര് മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

അകാല നരക്ക് പരിഹാരം
ചെറുപ്പത്തിലേ മുടി നരക്കുക എന്നത് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടി മടുത്തവര്‍ക്ക് അതിനുള്ള പരിഹാരമായി നമുക്ക് ഉലുവ- തൈര് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് അകാല നരയെ പ്രതിരോധിക്കുന്നതിനും മുടിയുടെ കരുത്തും ഗുണവും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മുടിക്ക് നല്കുന്ന ഗുണങ്ങളില്‍ നര പതിയേ മാഞ്ഞ് പോവുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങള്‍ക്ക് ഉലുവയില്ലാതെ തൈര് മാത്രമായി തലയില്‍ തേക്കുന്നതും നിരവധി ഗുണങ്ങള്‍ നല്കുന്നു. മുടിക്ക് കറുത്ത നിറം നല്കുന്ന കാര്യത്തില്‍ ഈ മിശ്രിതം അത്രയേറെ മികച്ചതാണ്.

താരനെ പ്രതിരോധിക്കുന്നു
പലപ്പോഴും പലരിലും താരന് എന്ന പ്രശ്നമാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടതും. എന്നാല്‍ വിപണിയില്‍ ഇന്ന് ലഭ്യമായ എല്ലാ പ്രതിരോധങ്ങളും ഇതിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ എപ്രകാരം ഇത് മുടിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നത് പലരും ചിന്തിക്കുന്നില്ല. എന്നാല്‍ താരനം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഉലുവ-തൈര് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് കരുത്ത് നല്‍കുന്നതോടൊപ്പം തന്നെ താരനെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിനവും താരനകറ്റാന്‍ ഉലുവ പ്രയോഗം നിങ്ങള്‍ക്ക് നടത്താവുന്നതാണ്.

മുടിയുടെ വേരുകള്‍ക്ക് ബലം
പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് വേരുകള്‍ക്ക് ബലമില്ലായ്മ. ഇതാണ് മുടിയുടെ അനാരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം നല്ലതുപോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ആഴത്തില്‍ തലയോട്ടിയിലേക്ക് ഇറങ്ങിച്ചെന്ന് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും മുടിക്ക് നല്കുന്ന ഗുണങ്ങള്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. മുടിയിഴകളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതില്‍ ഉലുവ വഹിക്കുന്ന പങ്ക് അത്ര വലുതാണ്.

മുടിക്ക് തിളക്കം
മുടിക്ക് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. നല്ല തിളങ്ങുന്ന മുടി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് നിങ്ങളെ സഹായിക്കുന്നതാണ് ഉലുവ -തൈര് മിശ്രിതം. ഇത് നിങ്ങളുടെ മുടിക്ക് തിളക്കം നല്കുന്നു, എന്ന് മാത്രമല്ല മുടിയുടെ ആരോഗ്യം അതേ പടി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. രണ്ടാഴ്ച ഉപയോഗിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മുടിയില്‍ മാറ്റം ദൃശ്യമാവും. അത്രയധികം ഗുണങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. ഇന്ന് മുതല്‍ തന്നെ ഉലുവ തൈര് മിശ്രിതം നിങ്ങള്‍ക്ക് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.



Click it and Unblock the Notifications