Just In
- 40 min ago
നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ
- 2 hrs ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 3 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 5 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
Don't Miss
- Automobiles
ഒന്നു നോക്കിയാൽ സ്പ്ലെൻഡർ, വീണ്ടും നോക്കിയാൽ ഇവി; അതാണ് ADMS Boxer ഇലക്ട്രിക്
- Sports
IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം
- Movies
ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?
- News
സജി ചെറിയാൻ ചിന്തിച്ച് സംസാരിക്കണം, മന്ത്രിക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ട്; ശശി തരൂര്‍
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
ഇനി മുടി കൊഴിയില്ല; ഈ ശീലങ്ങള്‍ മാറ്റൂ
മുടി കൊഴിച്ചില്‍ മിക്കവരും അനുഭവിക്കുന്നൊരു പ്രശ്നമാണ്. കുളിക്കുമ്പോഴും മുടി തോര്‍ത്തുമ്പോഴും ചീകുമ്പോഴുമൊക്കെ ഇതിന്റെ തീവ്രത നമുക്കു മനസ്സിലാകുന്നു. എന്നാല്‍ ചിലരില്‍ ഇത് ക്രമാതീതമാകുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദിവസേന 80 മുതല്‍ 100 വരെ മുടിയിഴകള്‍ നഷ്ടമാകുന്നു. ഇതു സാധാരണ അളവാണ്. എന്നാല്‍ കൊഴിയുന്ന മുടിയുടെ എണ്ണം ഇതിലധികമായാല് അത് പരിഹരിക്കപ്പെടേണ്ടതു തന്നെയാണ്.
Most
read:
ഒത്തിരി
മുടി
നേടാന്‍
ഇത്തിരി
ചീര
മതി
ആളുങ്ങളില് കഷണ്ടിയുടെ ലക്ഷണങ്ങള്‍ പ്രകടമായാല്‍ സൂക്ഷിക്കണം. ആരോഗ്യപരമായി ഇത്തരം മുടികൊഴിച്ചിലിന് പല കാരണങ്ങളുമുണ്ട്. നിങ്ങളുടെ ദൈനംദിന ശീലത്തില്‍ അല്പം ശ്രദ്ധ നല്കിയാല് നിങ്ങള്‍ക്കുണ്ടാവുന്ന സ്വാഭാവിക മുടികൊഴിച്ചിലിനു തടയിടാവുന്നതാണ്.

ഭക്ഷണം ഒഴിവാക്കാതിരിക്കുക
സ്വയം പട്ടിണി കിടക്കുന്നത് ശരീരത്തിലെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു. മുടിയുടെ വളര്‍ച്ചയെയും നിലനില്പിനെയും സഹായിക്കുന്ന മറ്റു ശരീരഭാഗങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു. മുടിയെ സംരക്ഷിക്കാന്‍ പയറ്, മത്സ്യം, മുട്ട, മാംസം തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. മുടി പ്രധാനമായും പ്രോട്ടീനാല്‍ നിര്‍മിക്കപ്പെടുന്നു എന്നോര്‍ക്കുക. അതിനാല്‍ ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം.

ചൂടുവെള്ളം സൂക്ഷിച്ച്
ചൂടു വെള്ളത്തിന്റെ മാന്ത്രികശക്തി ആരും നിഷേധിക്കേണ്ടതില്ല. എന്നാല്‍ കുളിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണമെന്നു മാത്രം. എല്ലാവര്ക്കും ചൂടുവെള്ളം കുളിക്കാനായി യോജിച്ചതാവണമെന്നില്ല. ചൂടുവെള്ളം ചിലരില്‍ നിര്‍ജ്ജലീകരണം വരുത്തി മുടി വരണ്ടതും പൊട്ടുന്നതുമാക്കാന് ഇടയാക്കുന്നു. ഇത് മുടിയുടെ എല്ലാ പോഷണങ്ങളുടെയും തലയോട്ടിയില്‍ നിന്ന് നീക്കം ചെയ്യുന്നു. തലയില്‍ സ്വാഭാവിക എണ്ണകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും ഒടുവില്‍ കൂടുതല്‍ മുടികൊഴിച്ചിന് കാരണമാവുകയും ചെയ്തേക്കാം. അതിനാല്‍ മുടിയില്‍ പ്രശ്നങ്ങളുള്ളവര്‍ ചൂടുവെള്ളത്തില്‍ തല കഴുകുന്നത് ഒഴിവാക്കുക.

ഷാംപൂ പതിവായി വേണ്ട
ഷാംപൂ മുടിക്ക് നല്ലതു തന്നെ, എന്നാല്‍ ദിനേനയുള്ള ഉപയോഗം വേണ്ട. വരണ്ട ഷാംപൂ അനാവശ്യമായി മുടിയില്‍ തട്ടിക്കുന്നത് നിങ്ങളുടെ മുടിക്ക് ദോഷകരമായി മാറുന്നു. ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണയെ വരണ്ടതാക്കുകയും മുടി പൊട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

നനഞ്ഞ മുടി സൂക്ഷിക്കുക
മുടി കൊഴിച്ചില്‍ ഏറ്റവും കൂടുതലായി സംഭവിക്കുന്നൊരു സന്ദര്‍ഭമാണ് കുളി കഴിഞ്ഞ് മുടി തോര്‍ത്തുമ്പോള്‍. നനഞ്ഞ മുടി വരണ്ടതാക്കാന്‍ ടവ്വല്‍ ഉപയോഗിച്ച് തോര്‍ത്തുമ്പോള്‍ മുടി കൂടുതലായി പൊഴിയുന്നു. ചില പ്രവൃത്തി മുടിയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. നനഞ്ഞ മുടി തോര്‍ത്തി ഉണക്കുമ്പോഴും മുടി ചീകുമ്പോഴും അല്പം മയത്തില്‍ ചെയ്യുക.

അഴുക്കുപിടിച്ച ബ്രഷ്
അഴുക്കു പിടിച്ച ഹെയര്‍ ബ്രഷുകള്‍ ബാക്ടീരിയയുടെ പ്രജനന കേന്ദ്രമാണ്. ഇത് വീണ്ടും നിങ്ങളുടെ തലയില്‍ പ്രവേശിച്ച് മുടിയെ തളര്‍ത്തുന്നു. പതിവ് ഉപയോഗത്തില്‍ നിന്ന് അടിഞ്ഞുകൂടിയ എണ്ണയും അഴുക്കും നീക്കം ചെയ്യാന്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഹെയര്‍ ബ്രഷ് വൃത്തിയാക്കുക. ബേക്കിംഗ് സോഡയും ഇളം ചൂടുള്ള വെള്ളവും ചേര്‍ത്ത് ഇത് വൃത്തിയാക്കുന്നത് നല്ലതാണ്.

ഇറുകിയ ഹെയര്‍സ്റ്റൈലുകള്‍
ഇറുകിയ ഹെയര്‍സ്റ്റൈലുകളില്‍ നിങ്ങളില്‍ അമിതമായ പിരിമുറുക്കം ഉണ്ടാക്കി മുടി പറിയുകയും ഒടുവില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു. അങ്ങേയറ്റത്തെ സന്ദര്‍ഭങ്ങളില്‍ ഇത് ട്രാക്ഷന്‍ അലോപ്പീസിയയ്ക്ക് കാരണമാകാം. ഫോളിക്കിളിനെ ശാശ്വതമായി ദുര്‍ബലപ്പെടുത്തുകയും മുടി വളരുന്നത് അസാധ്യമാക്കുകയും ചെയ്യുന്നതാണ് ട്രാക്ഷന്‍ അലോപ്പീസിയ.

മുടിയില്‍ വളരെയധികം ചൂട്
ബ്ലോ ഡ്രയര്‍ അല്ലെങ്കില്‍ ചൂടടിക്കുന്ന ഹെയര്‍ സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴെല്ലാം തലയോട്ടി അനാവശ്യമായ ചൂടിന് വിധേയമായി മുടി പൊട്ടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനില മുടിയുടെ പ്രോട്ടീന്‍ നഷ്ടപ്പെടുത്തി മുടിയെ തകരാറിലാക്കുന്നു. ഇത് നേര്‍ത്ത ആരോഗ്യമില്ലാത്ത മുടിക്കും കാരണമാക്കുന്നു.

അമിതമായ ഹെയര്‍സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍
ഫലങ്ങള്‍ ദീര്‍ഘനേരം നിലനിര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന കേശ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരാള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. അവയില്‍ ഉയര്‍ന്ന അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മുടി വരളുന്നതിനും പൊട്ടുന്നതിനും വഴിവച്ചേക്കാം. ഇത്തരം രാസവസ്തുക്കള്‍ നിറച്ച കേശ സംരക്ഷണ ഉത്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് മുടിയെ തളര്‍ത്തി കഷണ്ടിയിലേക്കും നയിക്കുന്നു. ഹെയര്‍ ഡൈയില്‍ ദോഷകരമായ രാസവസ്തുക്കളായ ഹൈഡ്രജന്‍ പെറോക്സൈഡ്, അമോണിയ എന്നിവ അടങ്ങിയിട്ടുണ്ട്. രാസ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഔഷധ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. സ്വാഭാവിക ചേരുവകള്‍ ഉപയോഗിക്കുന്ന ഹെയര്‍ ഡൈകള്‍ തിരഞ്ഞെടുക്കുക.

നനഞ്ഞ മുടിയോടെ കിടക്കേണ്ട
രാത്രിയില്‍ കുളിക്കുന്നതൊക്കെ നല്ലതുതന്നെ. പക്ഷേ, മുടി കൃത്യമായി ഉണക്കി വേണം കിടക്കാന്‍ പോകാന്‍. നിങ്ങള്‍ കിടക്കയില്‍ ചായുന്നതിനു മുന്‍പ് മുടി കൃത്യമായി വരണ്ടതാക്കുക. നിങ്ങള്‍ നനഞ്ഞ മുടിയോടെ ഉറങ്ങുന്നത് നിങ്ങളുടെ മുടി അതിന്റെ വേരുകളില്‍ നിന്ന് ദുര്‍ബലപ്പെടുത്താന്‍ കാരണമാകുന്നു.

ചില മരുന്നുകള്‍
ചില അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ അല്ലെങ്കില്‍ ഹോര്‍മോണുകള്‍ എന്നിവ മുടി കൊഴിച്ചിലിന് കാരണമാകാം. അതുപോലെ തന്നെ ജനന നിയന്ത്രണ ഗുളികകളും മുടിയുടെ സാധാരണ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതാണ്. ഇത്തരം ഗുളികകളുടെ ഉപയോഗം കാരണം മുടി ഒരു വിശ്രമ ഘട്ടത്തിലേക്ക് പോകുകയും അകാലത്തില്‍ കൊഴിയുകയും ചെയ്യുന്നു.

പുകവലി ശീലം
പുകവലി നിങ്ങളുടെ മുടിക്ക് കേടുവരുത്തുന്നുവെന്ന് നിരവധി പഠനങ്ങള്‍ കാണിക്കുന്നു. ഗവേഷണങ്ങളനുസരിച്ച് സിഗരറ്റ് നിങ്ങളുടെ മുടിയുടെ ഡി.എന്‍.എ കേടുവരുത്താന്‍ കാരണമാകുന്നു. ഇത് നിങ്ങളുടെ മുടി വളര്‍ച്ചാ ക്രമത്തെ തടസ്സപ്പെടുത്തും. പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അത് കുറയ്ക്കുന്നുവെന്ന് ഉറപ്പാക്കുക.