Latest Updates
-
ഷെഹ്നാസ് ഗില്ലിന്റെ അസുഖത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം; ഗ്ലാമറിന് പിന്നിലെ 'അദൃശ്യ വില' ആരും കാണാതെ പോകരുത്! -
കത്തുന്ന വെയിലത്ത് ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ മതി സംരക്ഷണത്തിന്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ ഒആർഎസ് മതിയോ? ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
കടുത്ത വേനലിൽ വർക്കൗട്ട് ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കടുത്ത വേനൽ; ഗർഭിണികൾ അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കടുത്ത ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന സ്മാർട്ട് വർക്കൗട്ടുകൾ -
ഡൽഹിയിലെ കടുത്ത ചൂട്; ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
മിഥുനത്തിലേക്ക് ശുക്രൻ: പ്രണയത്തിലും ഷോപ്പിംഗിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി ആഘോഷകാലം -
രാജയോഗം തേടി അലയുന്നോ? ഇന്നത്തെ ഗജകേസരി യോഗത്തിന്റെ പിന്നിലെ സത്യം ഇതാണ്! -
ഏപ്രിൽ 26: ഗ്രഹനിലയിൽ വൻ മാറ്റം, ഈ 4 രാശിക്കാർക്ക് ഇനി ധനമഴയും കരിയർ നേട്ടവും
തൈരും മുട്ടയും മുടി സില്‍ക്ക് പോലെയാക്കും അതും ഒറ്റ ഉപയോഗത്തില്‍
മുടിയുടെ അനാരോഗ്യം പലരേയും അലട്ടുന്നു. മാത്രമല്ല മുടി ജടപിടിക്കുന്നതും പാറിപറക്കുന്നതും അമിതഎണ്ണമയവും എന്ന് വേണ്ട പല പ്രശ്നങ്ങളും പലരിലും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന ലെവലിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എങ്ങനെയെങ്കിലും മുടിയുടെ ആരോഗ്യം തിരിച്ച് പിടിച്ചാല്‍ മതി എന്ന് ആലോചിക്കുന്നവര്‍ക്ക് ചില നാടന്‍ വഴികള്‍ ഈ ലേഖനത്തിലുണ്ട്. മുടിയുടെ ആരോഗ്യത്തെ തിരിച്ച് പിടിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന പൊടിക്കൈ ആണ് ഇന്നത്തേത്.

മുട്ടയും തൈരും മുടിയുടെ മിത്രങ്ങളാണ് എന്ന് നമുക്കറിയാം. ഇവ ഒറ്റക്കൊറ്റക്ക് ഉപയോഗിച്ചാലും ഒരുമിച്ച് ഉപയോഗിച്ചാലും ഗുണത്തില്‍ ഒട്ടും കുറവില്ലെന്നതാണ് സത്യം. മുടിയുടെ ആരോഗ്യം നിലനിര്‍ത്തി പരസ്യത്തിലെ പോലെ മുടി സില്‍ക്കി ആക്കി തിളങ്ങാന്‍ ഇനി നമുക്ക് എന്നാല്‍ മുട്ടയിലും തൈരിലു ഒരു പിടി പിടിക്കാം. മുടിക്ക് വേണ്ടി എങ്ങനെ ഇവ രണ്ടും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..

ഹെയര്‍മാസ്ക് തയ്യാറാക്കാന്‍
തൈരും മുട്ടയുടെ വെള്ളയും മാത്രമാണ് ഇതില്‍ ആവശ്യമുള്ളത്. ഒരു കപ്പ് തൈര് എടുത്ത് അതില്‍ രണ്ട് മുട്ടയുടെ വെള്ള ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. അരമണിക്കൂര്‍ തണുക്കുന്നതിന് വേണ്ടി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം ഇതെടുത്ത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റെങ്കിലും മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. മുടിയുടെ വേരു മുതല്‍ അറ്റം വരെ മസ്സാജ് ചെയ്യേണ്ടതാണ്. അതിന് ശേഷം ഇത് അരമണിക്കൂര്‍ തലയില്‍ വെക്കണം. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഈ മാസ്ക് കഴുകിക്കളയണം. ആദ്യ ഉപയോഗത്തില്‍ തന്നെ നിങ്ങള്‍ക്ക് മുടി സോഫ്റ്റ് ആയത് മനസ്സിലാവും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മുടിക്ക് സോഫ്റ്റ്നസ്
വരണ്ട മുടി പാടേ ഇല്ലാതാവും എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മുടിയുടെ വരള്‍ച്ചയെ പാടേ ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും വേണ്ടി ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു. മുടി നല്ല സില്ക്കിയാവും എന്നത് തന്നെയാണ് മുട്ട ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണം. ഇനി വരണ്ട മുടിയെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കാതെ നിങ്ങള്‍ക്ക് നല്ല സോഫ്റ്റ് മുടി ലഭിക്കും എന്നതില്‍ സംശയം വേണ്ട.

മുടിയുടെ ആരോഗ്യം വീണ്ടെടുക്കാം
ആരോഗ്യമില്ലാത്ത മുടിയാണ് പലപ്പോഴും പെട്ടെന്ന് പൊട്ടുന്നതും കൊഴിഞ്ഞ് പോവുന്നതും. എന്നാല്‍ മുട്ടയും തൈരും ചേര്‍ത്ത ഹെയര്‍മാസ്ക് മുടിയെ അതിന്റെ അനാരോഗ്യത്തില്‍ നിന്ന് സംരക്ഷിച്ച് മുടിക്ക് ആരോഗ്യം വീണ്ടെടുക്കുന്നു. ഇത് ഒരു തവണ ഉപയോഗിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അത്രയേറെ ഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. മുടിയുടെ വേരുമുതല്‍ അഗ്രം വരെ ആരോഗ്യവും ബലവും നല്‍കുന്നതിന് ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു.

മുടിക്ക് തിളക്കം
മുടിക്ക് തിളക്കം നല്കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്നത് തന്നെയാണ് ഈ ഹെയര്‍മാസ്ക്. ഇത് മുടിയുടെ മങ്ങിയ നിറത്തെ പാടേ ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഒറ്റ ദിവസത്ത ഉപയോഗത്തില്‍ തന്നെ നിങ്ങള്‍ക്ക് ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്നങ്ങളേയും ഒറ്റത്തവണ ഉപയോഗത്തിലൂടെ തന്നെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. മുടിക്കുണ്ടാവുന്ന ഏത് പ്രതിസന്ധിയും പരിഹരിക്കാന്‍ അത്രയേറെ ഉപകാരപ്രദമാണ് മുട്ടയും തൈരും.

താരനെ പ്രതിരോധിക്കുന്നു
താരന് എന്നത് മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും അടിസ്ഥാനമായ ഒന്നാണ്. അതിനെ വേരോടെ ഇല്ലാതാക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിക്ക് നല്ല തിളക്കവും നല്‍കുന്നതിന് ഈ ഹെയര്‍മാസ്ക് മികച്ചതാണ്. താരന് വേരോടെ ഇല്ലാതാക്കി മുടിയില്‍ നിന്ന് നല്ല സുഗന്ധം നല്കുന്നു ഈ ഹെയര്‍മാസ്ക്. രണ്ടാമത് താരന് വരുമെന്ന പ്രശ്നത്തെക്കുറിച്ച് നിങ്ങള്‍ ഇനി ചിന്തിക്കേണ്ട. താരനെ മറികടക്കുന്നതിന് വേണ്ടി ഇത് രണ്ട് മൂന്ന് തവണ ഉപയോഗിക്കണം.



Click it and Unblock the Notifications