Latest Updates
-
ബുധൻ ഇടവം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
മേയ് 13 നക്ഷത്രഫലം: അശ്വതി - രോഹിണി നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം? അറിയാം നിങ്ങളുടെ ഇന്നത്തെ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും: മെയ് 13 ചൊവ്വാഴ്ചത്തെ സമ്പൂർണ്ണ രാശിഫലം -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി!
നെല്ലിക്ക മൈലാഞ്ചിയിട്ട നാടന്‍ എണ്ണ; മുട്ടോളം മുടി
മുടിയുടെ ആരോഗ്യം പലര്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. കാരണം ആരോഗ്യമില്ലാത്ത മുടി പലപ്പോഴും നിങ്ങളില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നുള്ളത് പലര്‍ക്കും അറിയാത്ത ഒന്നാണ്. എന്നാല്‍ വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നവരും ഉണ്ട്. ഈ പ്രശ്നത്തെ മറികടക്കുന്നതിന് വേണ്ടി ഇത്തരം എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ മുടിയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
എന്നാല്‍ ഇനി ചില നാടന്‍ വഴികളിലൂടെ നമുക്ക് മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇത് പലപ്പോഴും മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നോക്കാം. നെല്ലിക്കയിലൂടെ തന്നെ മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. നെല്ലിക്ക മാത്രമല്ല നെല്ലിക്കയുടെ കൂടെ ചില കൂട്ടുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നെല്ലിക്ക എണ്ണ
നെല്ലിക്ക എണ്ണ കാച്ചിത്തേക്കുന്നത് പല വിധത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നല്ലതുപോലെ ഉണങ്ങിയ നെല്ലിക്ക അല്പം വെളിച്ചെണ്ണയില്‍ കാച്ചിയെടുക്കണം. അത് നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ അത് നല്ലതുപോലെ ചൂടാറി തലയില്‍ തേക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഉണക്കനെല്ലിക്ക ഇല്ലെങ്കില്‍ നെല്ലിക്കപ്പൊടിയാണെങ്കിലും ധാരാളം. ഇത് ദിവസവും കുളിക്കുന്നതിന് മുന്‍പ് തന്നെ മുടിയില്‍ തേക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. വെളിച്ചെണ്ണക്ക് പകരം ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്.

ഷിക്കക്കായ് നെല്ലിക്ക
നെല്ലിക്കയും ഷിക്കക്കായും ഇത്തരത്തില്‍ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അല്പം നെല്ലിക്ക പൊടി അല്പം തൈര് ഷിക്കക്കായ് പൊടിച്ചത് എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മാസ്ക് പോലെ തേച്ച്പിടിപ്പിച്ച ശേഷം മുടി കവര്‍ ചെയ്ത് വെക്കുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കവും മുടി വളര്‍ച്ചയെ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട് ഈ മിശ്രിതം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാന്‍ ശ്രദ്ധിക്കണം. ഇതിലൂടെ മുടിക്കുണ്ടാവുന്ന മാറ്റം നിങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ സാധിക്കും.

മുട്ടയുടെ വെള്ളയും നെല്ലിക്കയും
സൗന്ദര്യ സംരക്ഷണത്തില്‍ മുട്ടക്കുള്ള പങ്ക് വിസ്മരിക്കാനാവാത്തതാണ്. മുട്ടയുടെ വെള്ള ചര്‍മ്മ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നതാണ്. മുട്ടയിലെ പ്രോട്ടീന്‍ ആണ് മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നത്. മുട്ടയുടെ വെള്ളയില്‍ അല്പം നെല്ലിക്ക പൊടി മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. തലയോട്ടിയിലും ഈ മിശ്രിതം തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയണം. മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണമാണ് ഇത് നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാന്‍ ശ്രദ്ധിക്കണം. മുടിക്ക് തിളക്കം നല്‍കുന്നതിനും മുടി വേരുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്നതിനും ഏറ്റവും മികച്ചത് തന്നെയാണ് മുട്ടയുടെ വെള്ളയും നെല്ലിക്കയും ചേര്‍ന്ന മിശ്രിതം.

മൈലാഞ്ചിയും നെല്ലിക്കപ്പൊടിയും
മൈലാഞ്ചി മുടിക്ക് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതോടൊപ്പം മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് നെല്ലിക്കയും കൂടി ചേരുന്നത്. മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതിനും മൈലാഞ്ചിയില ഉണക്കിപ്പൊടിച്ച് അതില്‍ നെല്ലിക്കപ്പൊടി മിക്സ് ചെയ്ത് അല്പം ചൂടുവെള്ളത്തില്‍ കുഴമ്പ് പരുവത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കണം. ഇതിലൂടെ നിങ്ങളുടെ തലയിലുണ്ടാവുന്ന പല അസ്വസ്ഥതകളും താരന്, അകാലനര എന്നീ പ്രശ്നങ്ങളും പൂര്‍ണമായും ഇല്ലാതാവുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ കേശസംരക്ഷണവും വളരെയധികം പ്രധാനപ്പെട്ടതാണ്. മൈലാഞ്ചിയിലയും നെല്ലിക്കപ്പൊടിയും മുടിക്ക് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി ഏറ്റവും ഉപയോഗിക്കുന്ന ഒന്നാണ് മൈലാഞ്ചി.

ഉലുവയും നെല്ലിക്കയും
ഉലുവയും മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉലുവ പൊടിച്ചതും അല്പം നെല്ലിക്കപ്പൊടിയും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുക്കികളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ഉലുവ മിശ്രിതം. ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. അതിലൂടെ മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അരക്കെട്ട് മറയും വരെ മുടി വേണമെങ്കില്‍ അതിനും സഹായിക്കുന്നുണ്ട് ഇത്. നിങ്ങളുടെ മുടിയുടെ ആരോഗ്യവും എല്ലാം ഇതിലൂള്ള ഗുണങ്ങള്‍ തന്നെയാണ്.

കറിവേപ്പിലയും നെല്ലിക്കയും
വെളിച്ചെണ്ണ അല്പം കറിവേപ്പില നെല്ലിക്ക എന്നിവയെല്ലാം കൊണ്ട് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ മുടിക്ക് ആരോഗ്യവും നല്‍കുന്നതിന് ഈ എണ്ണ മികച്ചതാണ്. കറിവേപ്പില എണ്ണയില്‍ ഇട്ട് കാച്ചി ഇതിലേക്ക് നല്ലതു പോലെ ഉണങ്ങിയ നെല്ലിക്ക ഇട്ട് തിളപ്പിച്ച് ഈ എണ്ണ തണുത്ത ശേഷം മുടിയില്‍ തേക്കുന്നത് എന്തുകൊണ്ടും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇത് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഈ എണ്ണ എന്തുകൊണ്ടും മികച്ചതാണ്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ് കറിവേപ്പില നെല്ലിക്കയെണ്ണ.



Click it and Unblock the Notifications