For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയില്‍ ഇനി പ്രശ്‌നങ്ങളില്ല; തുളസി കൊണ്ട് തീര്‍ക്കാം എല്ലാം

|

ഇന്ത്യയിലെ പണ്ടുകാലം മുതല്‍ക്കേ ഔഷധഗുണത്തിന് പേരുകേട്ട സസ്യമാണ് തുളസി. ആയുര്‍വേദത്തില്‍ തുളസിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. ഏകദേശം 5,000 വര്‍ഷമായി മനുഷ്യര്‍ പല രീതിയിലും തുളസി ഉപയോഗിക്കുന്നു. തുളസിയിലയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് മനസ്സിനും ശരീരത്തിനും വളരെ ഗുണം ചെയ്യുന്നു. ആരോഗ്യ ഗുണങ്ങള്‍ക്ക് പുറമേ തുളസി നമുക്ക് സൗന്ദര്യ ഗുണങ്ങളും നല്‍കുന്നു. മുടിക്കും ചര്‍മ്മത്തിനും മാജിക്ക് തീര്‍ക്കാന്‍ തുളസിക്ക് സാധിക്കും.

Most read: മുടി തഴച്ചു വളരും; ഇതൊക്കെ കഴിച്ചാല്‍ മതിMost read: മുടി തഴച്ചു വളരും; ഇതൊക്കെ കഴിച്ചാല്‍ മതി

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദ പരിഹാരമായി തുളസി ഇലകള്‍ കണക്കാക്കപ്പെടുന്നു. മുടി പൊട്ടല്‍, അകാല നര, താരന്‍, വരണ്ട മുടി എന്നീ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കില്‍ തുളസി നിങ്ങളുടെ സഹായത്തിനെത്തും. മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മികച്ച മുടി നേടാനായി തുളസി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

താരന്‍ നീക്കാന്‍

താരന്‍ നീക്കാന്‍

പലരുടെയും പ്രശ്‌നമാണ് തലയില്‍ താരന്‍ നിലനില്‍ക്കുന്നത്. തലയോട്ടിയിലെ ഈര്‍പ്പം കുറയുന്നത് ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ താരന്‍ ഉണ്ടാകാം. താരന്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് തുളസി ഇലകള്‍ ഉപയോഗിക്കാം. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ തുളസി തലയില്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ താരന് പ്രതിവിധി തേടാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

15-20 തുളസിയില എടുത്ത് നന്നായി കഴുകുക. ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് ചതയ്ക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ഈ മിശ്രിതം ആഴ്ചയില്‍ 2 തവണ ഉപയോഗിക്കുന്നത് താരന്‍ ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കും.

Most read:തഴച്ചുവളരാന്‍ മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെMost read:തഴച്ചുവളരാന്‍ മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെ

വരണ്ട മുടിക്ക് തുളസി

വരണ്ട മുടിക്ക് തുളസി

പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ മുടി പ്രശ്‌നമാണ് മുടി വരളുന്നത്. പൊടിയും ബാഹ്യ ഘടകങ്ങളും കാരണം, ശരിയായ പരിചരണം എടുത്തില്ലെങ്കില്‍ മുടി പരുക്കനും നിര്‍ജീവവുമാകാന്‍ തുടങ്ങും. മുടിയില്‍ ഡ്രൈയര്‍ ഉപയോഗിക്കുന്നതും പ്രശ്‌നത്തിന് കാരണമാകും. മുടി വരള്‍ച്ച ഒഴിവാക്കാന്‍, 1 ടീസ്പൂണ്‍ തുളസി നീര് എടുക്കുക. ഉറങ്ങുന്നതിനുമുമ്പ്, 1 ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ 1 ടീസ്പൂണ്‍ തുളസി നീര് ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രാവിലെ മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ചെറിയ ഉപയോഗത്തിലൂടെ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം കാണാവുന്നതാണ്.

മുടി പൊട്ടുന്നതിന് പരിഹാരം

മുടി പൊട്ടുന്നതിന് പരിഹാരം

മലിനീകരണവും മറ്റ് ബാഹ്യ ഘടകങ്ങളും കാരണം പലരും അനുഭവിക്കുന്നതാണ് മുടി കൊഴിച്ചിലും മുടി പൊട്ടലും. കൂടാതെ, നിങ്ങളുടെ തലമുടി വളരെ ശക്തമായി കെട്ടിയിടുന്നതും മുടിപൊട്ടാന്‍ ഇടയാക്കും. ചിലപ്പോള്‍ ജനിതക കാരണങ്ങളാല്‍, ചെറുപ്രായത്തില്‍ തന്നെ മുടി കൊഴിയാന്‍ തുടങ്ങും. ഈ പ്രശ്‌നത്തെ മറികടക്കാന്‍ തുളസി ഇലകള്‍ നിങ്ങളെ സഹായിക്കുന്നു.

Most read:തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന്‍ പരീക്ഷിക്കേണ്ടത്Most read:തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന്‍ പരീക്ഷിക്കേണ്ടത്

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

തുളസി ഇലകളുടെ നീര് വേര്‍തിരിച്ചെടുക്കുക. വിറ്റാമിന്‍ ഇ ഗുളികകള്‍ പൊട്ടിച്ച് ഈ തുളസി നീരില്‍ ചേര്‍ക്കുക. ഉറങ്ങുന്നതിനുമുമ്പ് ഈ മിശ്രിതം മുടിയില്‍ പുരട്ടുക. രാവിലെ ഒരു ആയുര്‍വേദ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവര്‍ത്തിച്ച് മുടി പൊട്ടല്‍ തടയുന്നു.

അകാല നര തടയാന്‍ തുളസി

അകാല നര തടയാന്‍ തുളസി

അകാല നര നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നുവെങ്കില്‍ നിങ്ങളുടെ മുടി സംരക്ഷണ പങ്കാളിയായി തുളസി ഉപയോഗിക്കാം. മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും ശരിയായ മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കിയും തുളസിയില നിങ്ങളെ സഹായിക്കുന്നു. മുടിക്ക് പോഷണം നല്‍കാന്‍ സിട്രസ് പഴങ്ങളായ ഓറഞ്ച്, മുന്തിരി, സ്‌ട്രോബെറി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Most read:ശൈത്യകാലത്ത് കൈകള്‍ വിണ്ടുകീറാതിരിക്കാന്‍Most read:ശൈത്യകാലത്ത് കൈകള്‍ വിണ്ടുകീറാതിരിക്കാന്‍

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഉണങ്ങിയ നെല്ലിക്ക 1/4 കപ്പ് വെള്ളത്തില്‍ ഒരുരാത്രി മുക്കിവയ്ക്കുക. ഈ നെല്ലിക്ക എടുത്ത് 12-15 തുളസിയില ചേര്‍ത്ത് അടിച്ചെടുക്കുക. ഈ പേസ്റ്റ് വെളുത്ത മുടിയുള്ള സ്ഥലത്ത് പുരട്ടി 30 മിനിറ്റ് നേരം വിടുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ മിശ്രിതം 3-4 തവണ ഉപയോഗിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ കാണാനാകും.

English summary

Effective Ways To Use Tulsi For Hair

Tulsi works like magic on your body, whether eaten raw or applied topically. We share with you some of the effective ways to use tulsi for hair.
Story first published: Friday, December 18, 2020, 15:31 [IST]
X
Desktop Bottom Promotion