For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും ഈ ടിപ്‌സ്

|

മാറുന്ന സീസണുകളെ അടിസ്ഥാനമാക്കി നിങ്ങളുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യവും മാറുന്നു. ശൈത്യകാലത്ത് നിങ്ങള്‍ അനുഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണ് മുടികൊഴിച്ചില്‍. ശൈത്യകാലത്ത് വരണ്ട വായു കാരണം നിങ്ങളുടെ തലയോട്ടിയിലെ ഈര്‍പ്പം വലിച്ചെടുക്കുകയും വരണ്ടതാക്കുകയും ചെയ്യുന്നതിനാല്‍ മുടി കൊഴിച്ചില്‍ ഈ സീസണില്‍ സ്വാഭാവികമാണ്. ഡ്രൈ ആയ തലയോട്ടി വരണ്ട മുടിയിലേക്ക് നയിക്കുന്നു. ഇത് മുടിക്ക് കേടുപാടുകള്‍, പൊട്ടല്‍, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നു.

Most read: മിനിറ്റുകള്‍ക്കുള്ളില്‍ മുഖത്തിന് തിളക്കമേകാം; ഈ കൂട്ടിലുണ്ട് വഴിMost read: മിനിറ്റുകള്‍ക്കുള്ളില്‍ മുഖത്തിന് തിളക്കമേകാം; ഈ കൂട്ടിലുണ്ട് വഴി

താരനും ഈ സീസണില്‍ സാധാരണമാണ്. ഇത് നിങ്ങളുടെ തലയില്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നു. വരണ്ട വായു കാരണം മഞ്ഞുകാലം ഗണ്യമായ അളവില്‍ മുടി കൊഴിച്ചിലിന് കാരണമാകും. ഏറ്റവും ആരോഗ്യമുള്ള മുടിയുള്ളവര്‍ക്ക് പോലും ഈ സീസണില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. ശൈത്യകാലത്ത് നിങ്ങളുടെ മുടി കൊഴിയുകയോ പൊട്ടുകയോ ചെയ്യാതിരിക്കാന്‍ എന്തുചെയ്യാനാകുമെന്ന് നിങ്ങള്‍ ചിന്തിക്കുകയാണോ? എന്നാല്‍, ശൈത്യകാലത്ത് മുടികൊഴിച്ചില്‍ തടയാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില ടിപ്‌സ് ഇതാ.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

ശൈത്യകാലത്ത് നിങ്ങളുടെ മുടിക്ക് ആരോഗ്യം നല്‍കാല്‍ മസാജ് പോലെ മറ്റൊന്നില്ല. ഇത് നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് ഉള്ളില്‍ നിന്ന് മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. 2-3 ടീസ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍ ചൂടാക്കി തലയോട്ടിയില്‍ സാവധാനം മസാജ് ചെയ്യുക, ഇത് മുടിയുടെ വേരുകളിലേക്ക് ആഴത്തില്‍ തുളച്ചുകയറാന്‍ സഹായിക്കും. ആഴത്തിലുള്ള കണ്ടീഷനിംഗിനായി, മുടിക്ക് നീളത്തിലും എണ്ണ പുരട്ടാം. ശൈത്യകാലത്തെ കാറ്റിനെ ചെറുക്കാന്‍ ആവശ്യമായ വിറ്റാമിനുകള്‍ നിങ്ങളുടെ മുടിക്കും തലയോട്ടിക്കും നല്‍കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഓയില്‍ മസാജുകള്‍. നിങ്ങളുടെ മുടിയുടെ ശക്തിയും തിളക്കവും നിലനിര്‍ത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും നിങ്ങളുടെ മുടിയുടെ പുറംതൊലിക്ക് നല്ല പോഷണം ഉറപ്പാക്കാനും പതിവായി എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി അളവും നിരീക്ഷിക്കുക. താരന്‍ അകറ്റാന്‍, കുറച്ച് എണ്ണ എടുത്ത് കുറച്ച് കര്‍പ്പൂരം കലര്‍ത്തി തലയില്‍ പുരട്ടുക. കര്‍പ്പൂരം ആന്റിസെപ്റ്റിക് ആയി പ്രവര്‍ത്തിക്കുകയും നിങ്ങളുടെ തലയോട്ടിയിലെ വരള്‍ച്ച കുറയ്ക്കാനും ചൊറിച്ചില്‍ തടയാനും സഹായിക്കുന്നു.

മുടികൊഴിച്ചിലിന്റെ യഥാര്‍ത്ഥ കാരണം അറിയുക

മുടികൊഴിച്ചിലിന്റെ യഥാര്‍ത്ഥ കാരണം അറിയുക

സമ്മര്‍ദ്ദം മുതല്‍ പോഷകാഹാരക്കുറവ് വരെ, നിങ്ങളുടെ ലളിതമായ ദൈനംദിന ശീലങ്ങള്‍ നിങ്ങളുടെ ശൈത്യകാല മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ മുടിയിഴകള്‍ തിളക്കമുള്ളതും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് ഒരു ഹെയര്‍ സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുക. നിങ്ങളുടെ മുടിയുടെയും തലയോട്ടിയുടെയും അവസ്ഥയ്ക്ക് കാരണമായേക്കാവുന്ന വ്യവസ്ഥാപരമായ രോഗങ്ങള്‍ ഒഴിവാക്കാന്‍ ഒരു നിങ്ങളുടെ ഡോക്ടറെ സഹായിക്കും.

Most read:കൊളാജന്‍ കിട്ടിയാല്‍ മുടി തഴച്ചുവളരും; ഇതാണ് പോംവഴിMost read:കൊളാജന്‍ കിട്ടിയാല്‍ മുടി തഴച്ചുവളരും; ഇതാണ് പോംവഴി

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ജലാംശം നിലനിര്‍ത്തുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ജലാംശം നിലനിര്‍ത്തുക

അനാരോഗ്യകരമായ ഭക്ഷണക്രമവും നിങ്ങളുടെ ഭക്ഷണത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മറ്റ് പോഷകങ്ങളുടെ അഭാവവും മുടി കൊഴിച്ചിലിന് കാരണമാകും. വിറ്റാമിന്‍ എ തലയോട്ടിയിലെ സെബത്തിന്റെ ആരോഗ്യകരമായ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു, വിറ്റാമിന്‍ ഇ തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മുടിയിഴകളെ ഉല്‍പാദനക്ഷമതയോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി സഹായിക്കുന്നു. പോഷകാഹാര കുറവുകള്‍ക്കൊപ്പം മോശം ഭക്ഷണശീലവും നിങ്ങളുടെ മുടിവളര്‍ച്ചയുടെ കഴിവിനെ തടയുന്നു.

നല്ല ഭക്ഷണം, നല്ല വെള്ളം

നല്ല ഭക്ഷണം, നല്ല വെള്ളം

തണുത്ത കാലാവസ്ഥയില്‍ ആവശ്യത്തിന് പച്ചക്കറികളും പ്രോട്ടീനും കഴിക്കുന്നത് ഉറപ്പാക്കുക. ലീന്‍ മീറ്റ്, തൈര്, മത്സ്യം, സോയ അല്ലെങ്കില്‍ മറ്റ് പ്രോട്ടീനുകള്‍ എന്നിവ കഴിക്കുന്നത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. കൂടാതെ, ഈ വരണ്ട ശൈത്യകാല കാലാവസ്ഥയില്‍ ഉള്ളില്‍ നിന്ന് ജലാംശം നിലനിര്‍ത്താന്‍ ആവശ്യമായ മാന്ത്രിക മരുന്ന് കൂടിയാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുകയും മുടി നന്നായി ജലാംശം നിലനിര്‍ത്തുകയും ചെയ്യുക. ഇത് മുടിയുടെ അറ്റം പിളരുന്നതും പൊട്ടുന്നതും തടയും. തിളക്കമുള്ള മുടിയെ പരിപോഷിപ്പിക്കുകയും ചെയ്യും.

മുഖത്ത് സൗന്ദര്യം വിടര്‍ത്തും കിവി പഴം; ഉപയോഗം ഈ വിധംമുഖത്ത് സൗന്ദര്യം വിടര്‍ത്തും കിവി പഴം; ഉപയോഗം ഈ വിധം

മുടിയുടെ തരം അനുസരിച്ച് ശരിയായ ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക

മുടിയുടെ തരം അനുസരിച്ച് ശരിയായ ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക

പലരും ഹെയര്‍ ഓയിലുകള്‍, ഷാംപൂകള്‍, കണ്ടീഷണറുകള്‍, ഹെയര്‍ മാസ്‌കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മുടി ഉല്‍പ്പന്നങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നു. മുടികൊഴിച്ചില്‍ തടയുന്നതിനുള്ള നിര്‍ണായക ഭാഗമാണ് നിങ്ങളുടെ മുടിയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ശരിയായ മുടി ഉല്‍പ്പന്നം തിരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് വരണ്ട മുടിയുണ്ടെങ്കില്‍, ആഴത്തിലുള്ള കണ്ടീഷനിംഗ് നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. ഒരു കണ്ടീഷണര്‍ ഉപയോഗിച്ച് മോയ്‌സ്ചറൈസ് ചെയ്യുന്നത് ഒരു പ്രധാന മുടി സംരക്ഷണ നടപടിയാണ്, അത് പലപ്പോഴും ഒഴിവാക്കപ്പെടുന്നു. വാസ്തവത്തില്‍, ശൈത്യകാലത്തെ ഏറ്റവും നിര്‍ണായക ഘട്ടമാണിത്. നിങ്ങളുടെ മുടിയുടെ പുറം പാളിയില്‍ കണ്ടീഷനിംഗ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു, അത് ആരോഗ്യകരവും തിളക്കവുമുള്ള പുറംതൊലി സമ്മാനിക്കുന്നു.

കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക്

കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക്

ഇതുകൂടാതെ, ആഴത്തിലുള്ള കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക് നിങ്ങളുടെ മുടിയില്‍ ജലാംശം നിലനിര്‍ത്തുന്നതിനുമുള്ള മികച്ച മാര്‍ഗമാണ്. ശീതകാല മുടി സംരക്ഷണത്തിനായി വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന പ്രകൃതിദത്ത ഹെയര്‍ പായ്ക്കുകള്‍ നിങ്ങള്‍ക്ക് തിളക്കമുള്ള മുടി നല്‍കുന്നു, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് പുരട്ടാം. വാഴപ്പഴവും മുട്ടയും എടുത്ത് പേസ്റ്റ് രൂപത്തിലാക്കാന്‍ നന്നായി ഇളക്കുക. ഒരു വിറ്റാമിന്‍ ഇ ക്യാപ്സ്യൂളിനൊപ്പം കുറച്ച് തുള്ളി നാരങ്ങയും ചേര്‍ത്ത് ബ്ലെന്‍ഡറില്‍ നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുടിവേരുകള്‍ മുതല്‍ മുടിയുടെ അറ്റം വരെ പുരട്ടി 30 മിനിറ്റ് കാത്തിരിക്കുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. നിങ്ങള്‍ക്ക് പ്രകൃതിദത്ത കറ്റാര്‍ വാഴ ജെല്ലും ഉപയോഗിക്കാം, കൂടാതെ കുറച്ച് തുള്ളി നാരങ്ങ നീരും ഒരു ടേബിള്‍സ്പൂണ്‍ ഒലിവ് അല്ലെങ്കില്‍ വെളിച്ചെണ്ണയും ചേര്‍ക്കാം. ഈ മിശ്രിതം വേരു മുതല്‍ മുടിയുടെ അറ്റം വരെ നന്നായി പുരട്ടുക. 30 മിനിറ്റ് കാത്തിരിക്കുക. നിങ്ങളുടെ മുടി വീര്യം കുറഞ്ഞ ഷാംപൂവും തണുത്ത അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് കഴുകുക.

Most read:എണ്ണമയമുള്ള മുഖം ഇനി നിങ്ങളെ തളര്‍ത്തില്ല; ഈ സ്‌ക്രബിലുണ്ട് പരിഹാരംMost read:എണ്ണമയമുള്ള മുഖം ഇനി നിങ്ങളെ തളര്‍ത്തില്ല; ഈ സ്‌ക്രബിലുണ്ട് പരിഹാരം

ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക

ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക

ദീര്‍ഘനേരം ചൂടുവെള്ളത്തില്‍ കുളിക്കുകയോ തല കഴുകുകയോ ചെയ്യുന്നത് ഒഴിവാക്കുക. അമിതമായ ചൂട് നിങ്ങളുടെ മുടിക്ക് ദോഷം ചെയ്യും. പകരം, കുളിക്കുമ്പോള്‍ ഇളം ചൂടുവെള്ളം തിരഞ്ഞെടുക്കുക. കൂടാതെ, കേളിംഗ് അയേണിംഗ്, ബ്ലോ ഡ്രയറുകള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ഈ ഹീറ്റ് സ്റ്റൈലിംഗ് ടൂളുകള്‍ നിങ്ങള്‍ എത്രത്തോളം സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നുവോ അത്രയും മികച്ചതായിരിക്കും നിങ്ങളുടെ മുടി. നിങ്ങളുടെ മുടി ഇടയ്ക്കിടെ സ്റ്റൈല്‍ ചെയ്യുകയാണെങ്കില്‍, പരീക്ഷണത്തിന് മുമ്പ് ഒരു ഹെയര്‍ പ്രൊട്ടക്ഷന്‍ സ്‌പ്രേ ഉപയോഗിക്കുക.

English summary

Effective Ways To Stop Hair Fall in Winter in Malayalam

If you’re wondering what you can do to make sure your hair doesn’t fall out or break in the colder months of the year, read on to know the effective ways to stop hair fall in winter.
Story first published: Thursday, January 27, 2022, 16:23 [IST]
X
Desktop Bottom Promotion