For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ പറ്റില്ലെങ്കില്‍ പിസിഓഎസ് സംശയിക്കണം

|

മുടി കൊഴിച്ചില്‍ എന്നത് പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നു. എന്നാല്‍ രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിന്റെ ഫലമായും ചിലരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവാം. പിസിഒഎസ് അല്ലെങ്കില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന രോഗാവസ്ഥ സ്ത്രീകളെ പിടികൂടുന്നതാണ്. ഇതിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ ഇംബാലന്‍സുകളാണ്. ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം സ്ത്രീകളും ഇത്തരം ഒരു രോഗാവസ്ഥയില്‍ എത്തുന്നുണ്ട്. ഇതാവട്ടെ വര്‍ഷം തോറും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്.

Manage PCOS Hair Fall

പിസിഓഎസ് നിങ്ങളുടെ ചര്‍മ്മത്തേയും മുടിയേയും എല്ലാം ബാധിക്കുന്നുണ്ട്. അകാരണമായ മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യത്തേയും ബാധിക്കുകയും അമിത രോമവളര്‍ച്ചയിലേക്ക് ഇത് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. പിസിഓഎസിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്‍ അളവ് കൂടുതലാവുന്നതിന്റെ ഫലമായാണ് സ്ത്രീകളില്‍ PCOS ഉണ്ടാവുന്നത്. ഇവരില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളും വളരെയധികം കൂടുതലാണ്. ചിലര്‍ക്ക് ആര്‍ത്തവം ഇല്ലാത്ത അവസ്ഥയും ചിലരില്‍ ആര്‍ത്തവ ദിനങ്ങള്‍ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. ഇവരില്‍ അണ്ഡോത്പാദനം നടക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. ഇതിന്റെ ഫലമായി ഗര്‍ഭധാരണത്തിനും ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങളില്‍ പിസിഓഎസ് ഉണ്ട് എന്നുണ്ടെങ്കില്‍ അതിന് മുന്നോടിയായി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ക്രമരഹിതമായ ആര്‍ത്തവം, അമിതമായ രക്തസ്രാവത്തോട് കൂടിയ ആര്‍ത്തവം, അമിതമായ ശരീരത്തിലും മുഖത്തും രോമ വളര്‍ച്ച, മുഖത്തും ശരീരത്തിലും മുഖക്കുരു, പെല്‍വിക് ഭാഗത്തുണ്ടാവുന്ന വേദന, ഗര്‍ഭിണിയാകാനുള്ള ബുദ്ധിമുട്ട്, ചര്‍മ്മം കറുത്ത നിറത്തിലേക്ക് മാറുന്നത് എന്നിവയെല്ലാം PCOS ന്റെ പ്രധാന ലക്ഷണങ്ങളാണ്.

എന്തുകൊണ്ട് മുടി കൊഴിച്ചില്‍

എന്തുകൊണ്ട് മുടി കൊഴിച്ചില്‍

എന്തുകൊണ്ടാണ് പിസിഓഎസ് ഉള്ളവരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. സാധാരണ പുരുഷ ശരീരത്തില്‍ കാണപ്പെടുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. പുരുഷ ഹോര്‍മോണ്‍ സ്ത്രീ ശരീരത്തില്‍ എത്തുന്നത് കൊണ്ട് തന്നെ ഇത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാവുകയും വളരെ കൂടിയ തോതില്‍ തന്നെ മുടി കൊഴിച്ചില്‍ സംഭവിക്കുകയും ചെയ്യുന്നു. ഇവരില്‍ ആര്‍ത്തവം ഉണ്ടാവുന്ന അവസ്ഥയില്‍ സ്ത്രീ ശരീരത്തിലുള്ള പുരുഷ ഹോര്‍മോണുകള്‍ ഈസ്ട്രജന്‍ ആയി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ആര്‍ത്തവം സംഭവിച്ചാലും അണ്ഡാശയത്തില്‍ സിസ്റ്റുകള്‍ രൂപപ്പെടുന്നു. ഇതെല്ലാമാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്.

മുടി കൊഴിച്ചില്‍ എങ്ങനെ തടയാം?

മുടി കൊഴിച്ചില്‍ എങ്ങനെ തടയാം?

പിസിഓഎസ് ഉള്ളവരില്‍ ഉണ്ടാവുന്ന മുടി കൊഴിച്ചില്‍ എങ്ങനെ തടയാം എന്ന് നമുക്ക് നോക്കാം. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ രോഗാവസ്ഥയില്‍ നിന്ന് പെട്ടെന്ന് രോഗമുക്തി ലഭിക്കുക എന്നുള്ളത് സാധ്യമല്ല. എന്നാല്‍ കൃത്യമായ രീതിയില്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കി മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ നമുക്ക് രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുന്നു. അതിന് നിങ്ങളെ സഹായിക്കുന്ന ചില വഴികള്‍ ഈ ലേഖനത്തില്‍ പറയുന്നു. ഇത് കൃത്യമായി പിന്തുടര്‍ന്നാല്‍ രോഗാവസ്ഥയില്‍നിന്ന് നമുക്ക് മോചനം നേടാവുന്നതാണ്.

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ പലപ്പോഴും പലരും മറക്കുന്നു. എന്നാല്‍ ശരീരത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനുകളാണ് വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12, ഇരുമ്പ് എന്നിവ. ഇതിന്റെ കുറവ് ശരീരത്തില്‍ ഉണ്ടെങ്കില്‍ ഇത്തരം വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഇത് കൂടാതെ ഡോക്ടറെ കണ്ട് വിറ്റാമിനുകളുടെ അഭാവം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന സപ്ലിമെന്റുകള്‍ എടുക്കാവുന്നതാണ്. ഇതോടൊപ്പം ഭക്ഷണവും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പച്ചക്കറികള്‍

പച്ചക്കറികള്‍

മാംസാഹാരം എന്നത് നല്ലതാണെങ്കിലും ഇതിന്റെ അളവ് അധികമാവാതെ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് റെഡ് മീറ്റ് പോലുള്ളവ. അതുകൊണ്ട് ഇത്തരം രോഗാവസ്ഥകള്‍ ഉള്ളവര്‍ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പച്ചക്കറികളും പ്രോട്ടീനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇത് കൂടാതെ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കുറക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ഭക്ഷണത്തില്‍ ബ്രൗണ്‍ റൈസ്, ക്വിനോവ, ബാര്‍ലി, ഓട്സ് എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്.

ഒമേഗ 3

ഒമേഗ 3

പിസിഓഎസ് പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഒമേഗ -3 ചേര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇവര്‍ അതിന് വേണ്ടി ഫ്‌ളാക്‌സ് സീഡുകള്‍ മാത്രം കഴിക്കുന്നത് ഫലം നല്‍കുകയില്ല. അതോടൊപ്പം ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനും ശ്രദ്ധിക്കണം. കൂടാതെ നട്സും വിത്തുകളും പോലുള്ളവയും ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. മത്സ്യവും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഇതും നിങ്ങളുടെ മുടി വളര്‍ച്ചക്കും പിസിഓഎസിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ശരീര ഭാരം കുറക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്കും ഉറപ്പ് വരുത്താവുന്ന ഒന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ സ്രോതസ്സുകളില്‍ മാംസം, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ സസ്യാഹാരികള്‍ക്ക് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവയിലും പ്രോട്ടീന്‍ ഉണ്ടായിരിക്കും.

കണ്ണിന് ചുറ്റും വരണ്ട ചര്‍മ്മമെങ്കില്‍ എളുപ്പം മാറ്റാംകണ്ണിന് ചുറ്റും വരണ്ട ചര്‍മ്മമെങ്കില്‍ എളുപ്പം മാറ്റാം

വരണ്ട ചര്‍മ്മത്തിനെ വിളിച്ച് വരുത്തും ദിവസേനയുള്ള കുളിവരണ്ട ചര്‍മ്മത്തിനെ വിളിച്ച് വരുത്തും ദിവസേനയുള്ള കുളി

English summary

Effective Ways To Manage PCOS Hair Fall In Malayalam

Here in this article we are sharing some effective ways to manage PCOS hair fall in malayalam. Take a look.
Story first published: Saturday, July 16, 2022, 16:33 [IST]
X
Desktop Bottom Promotion