Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുടി കൊഴിച്ചില്‍ രൂക്ഷം? 1 മാസം കൊണ്ട് വീട്ടിലുണ്ട് പരിഹാരം
മുടി കൊഴിച്ചില്‍ തീര്‍ച്ചയായും ഒരു പേടി സ്വപ്നമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും ഇതിന്റെ ഭാഗമാണ് എന്നതാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ പലപ്പോഴും മുടി കൊഴിച്ചില്‍ രൂക്ഷമാക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. ചര്‍മ്മവും മുടിയുമാണ് ഏറ്റവും കൂടുതല്‍ പീഢനം അനുഭവിക്കുന്നവര്‍. ഇവ രണ്ടും കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് പ്രശ്നത്തിലാവുന്നു. എങ്കിലും മുടിയുടെ പ്രശ്നത്തെ നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടാവുന്ന മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്താണ് ഏറ്റവും കൂടുതല്‍ മുടി കൊഴിയുന്നത്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനെ പൂര്‍ണമായും നശിപ്പിക്കുകയാണ് ചെയ്യുന്നത്. മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ എത്തിക്കുന്ന അവസ്ഥകള്‍ തിരിച്ചറിഞ്ഞ് പോരാടുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചൂടുവെള്ളത്തിന്റെ ഉപയോഗം വേണ്ട
പലരും തണുപ്പാണെന്ന് കരുതി മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നു. എന്നാല്‍ അത് അത്ര നല്ല ശീലമല്ല എന്നത് നിങ്ങള്‍ മനസ്സിലാക്കണം. ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചിലിന്റെ ആവൃത്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദേഹം കുളിക്കാന്‍ തണുപ്പില്‍ ചൂടുവെള്ളം നല്ലതെങ്കിലും മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് മതി. എന്നാല്‍ ഇളം ചൂടുള്ള വെള്ളത്തില്‍ മുടി കഴുകുന്നതില് തെറ്റില്ല എന്നതാണ് സത്യം. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് പക്ഷേ എപ്പോഴും പച്ച വെള്ളം തന്നെയാണ് ഏറ്റവും ഉത്തമം.

മുടിക്ക് ഓയില്‍ മസാജ് നിര്‍ബന്ധം
പലരും മുടിയുടെ ആരോഗ്യത്തെ വേണ്ടത്ര ഗൗനിക്കാതെ വിടുന്നു. ഇതിന്റെ ഫലമായി എണ്ണ പോലും തേക്കാതെ വിടുന്നു. ഇത് മുടി നല്ല ആഴത്തില്‍ കൊഴിയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ഗൗരവത്തോടെ എടുക്കുന്നതാണ് നല്ലത്. കാരണം മുടിയില്‍ എണ്ണ തേക്കുക എന്നത് വളരെ അനിവാര്യമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുടിയില്‍ എണ്ണ തേച്ച് മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് വെളിച്ചെണ്ണ, ആവണക്കെണ്ണ, ബദാം ഓയില്‍, ഒലിവ് ഓയില്‍ തുടങ്ങിയ ഹെയര്‍ ഓയിലുകള്‍ മുടികൊഴിച്ചില്‍ തടയാനും മുടിക്ക് പോഷണം നല്‍കാനും അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട.

മുടി ഉണങ്ങിയ ശേഷം ചീകുക
മുടി ചീകുന്നത് പലര്‍ക്കും അല്പം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. കാരണം നനഞ്ഞ മുടിയാണ് പലരും ചീകാറുള്ളത്. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതുകൊണ്ട് തന്നെ മുടി ചീകുന്നത് അല്പം ശ്രദ്ധിച്ച് വേണം. എപ്പോഴും മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീകാന്‍ ശ്രദ്ധിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് മുടി കൊഴിച്ചിലില്‍ നിന്ന് പരിഹാരം കാണാം. എന്നാല്‍ മുടി സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

പോഷിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക
മുടിയുടെ ആരോഗ്യവും തലയോട്ടിയുടെ ആരോഗ്യവും നിലനിര്‍ത്തുന്ന തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും തലയോട്ടി വരണ്ടതായി മാറുന്നതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുന്ന മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കരുത്. ഷാമ്പൂവിന്റെ ഉപയോഗം പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കണം. മുടി ഈര്‍പ്പമുള്ളതാക്കാന്‍ പോഷകപ്രദമായ ഷാംപൂകള്‍, കണ്ടീഷണറുകള്‍, ഹെയര്‍ മാസ്കുകള്‍ എന്നിവ ഉപയോഗിക്കുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്.

ഒരു ഹെയര്‍ പ്രൊട്ടക്ടര്‍ ഉപയോഗിക്കുക
ഏത് സമയത്തായാലും പുറത്ത് പോവുന്നതിന് മുന്‍പ് സൂര്യനില്‍ നിന്നും മലിനീകരണത്തില്‍ നിന്നും മുടി സംരക്ഷിക്കേണ്ടതുണ്ട്. അമിതമായ മലിനീകരണവും സൂര്യപ്രകാശവും മുടിയെ നശിപ്പിക്കുകയും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള സ്കാര്‍ഫുകളും തൊപ്പികളും മറ്റും ഉപയോഗിക്കുക. ഇതെല്ലാം മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

മുടി കഴുകുന്നത് ശ്രദ്ധിക്കണം
പലരും മുടിക്ക് ആരോഗ്യം ലഭിക്കണം എന്ന ചിന്തയില്‍ ഇടക്കിടെ മുടി കഴുകുന്നു. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്. ശരിക്കും മുടിയുടെ അനാരോഗ്യത്തിലേക്കും മുടി കൊഴിച്ചിലിലേക്കുമാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം അവസ്ഥയില്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യണം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുടി കഴുകുന്നത് നല്ലതാണ്. മറ്റ് ദിവസങ്ങളില്‍, മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാന്‍ ഉണങ്ങിയ ഷാംപൂ ഉപയോഗിക്കുക.

ഭക്ഷണം ശ്രദ്ധിക്കുക
ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ വേണം. ശരീരത്തിനും മുടിക്കും ജലാംശം നല്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. ബ്രോക്കോളി, ചീര, കാരറ്റ് എന്നിവ പച്ചക്കറികളില്‍ ചിലതാണ്, ഓറഞ്ച്, ആപ്പിള്‍, കിവി, മുന്തിരി എന്നിവ ജലാംശം നല്‍കുന്നതും മുടിക്ക് പോഷണം നല്‍കുന്നതുമായ ചില പഴങ്ങളാണ്. ഇവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications
