For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി നരക്കുന്നെങ്കില്‍ വീട്ടിലെ കൂട്ടിലുണ്ടാക്കിയ ഈ എണ്ണ മാത്രം മതി

|

മുടി നരക്കുക എന്നത് പലരുടേയും ആത്മവിശ്വാസത്തിന് കോട്ടം തട്ടിക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടിലുണ്ടാക്കിയ ഈ എണ്ണ തന്നെ ധാരാളമാണ്. വയസ്സാവുമ്പോള്‍ മുടി നരക്കും എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ 30 വയസ്സ് തികയുന്നതിന് മുമ്പ് നിങ്ങളുടെ മുടി നരച്ചാല്‍, അത് ആശങ്കയ്ക്ക് കാരണമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ അമിതമായ അള്‍ട്രാവയലറ്റ് എക്‌സ്‌പോഷര്‍ വരെ ഇതിന് പിന്നിലുണ്ട് എന്നതാണ് സത്യം.

Effective Homemade Hair Oils

മുഖത്ത് ചുവന്ന ചെതുമ്പല്‍ പോലെ പാടുകളുണ്ടോ; കാരണം നിസ്സാരമല്ലമുഖത്ത് ചുവന്ന ചെതുമ്പല്‍ പോലെ പാടുകളുണ്ടോ; കാരണം നിസ്സാരമല്ല

ഒന്നിലധികം ഘടകങ്ങള്‍ മുടിയുടെ പിഗ്മെന്റേഷനെ ബാധിക്കും. അടിസ്ഥാനപരമായ ഒരു രോഗാവസ്ഥ ഇതിന് കാരണമാകുന്നില്ലെങ്കില്‍, മുടിയുടെ ടോണും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കുന്ന എണ്ണകള്‍ ഉപയോഗിക്കാം. നരച്ച മുടി നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുത്ത ഈ എണ്ണകള്‍ ഏതൊക്കെയെന്ന് അറിയാന്‍ നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

വെളിച്ചെണ്ണയും കറിവേപ്പിലയും

വെളിച്ചെണ്ണയും കറിവേപ്പിലയും

ഒരു ചെറിയ ചീനച്ചട്ടിയില്‍ കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതം കറുത്തതായി മാറുന്നത് വരെ ചൂടാക്കുക. എണ്ണ തണുപ്പിച്ച് മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ഷാംപൂ ഉപയോഗിച്ച് കഴുകി മുടി കണ്ടീഷന്‍ ചെയ്യുക. ആഴ്ചയില്‍ 2-3 തവണ ഇത് ആവര്‍ത്തിക്കുക. കറിവേപ്പിലയുടെയും വെളിച്ചെണ്ണയുടെയും മിശ്രിതം മുടിയുടെ നിറം മെച്ചപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അകാല നരയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

നെല്ലിക്കപ്പൊടിയം വെളിച്ചെണ്ണയും

നെല്ലിക്കപ്പൊടിയം വെളിച്ചെണ്ണയും

ഒരു ടീസ്പൂണ്‍ നെല്ലിക്കപ്പൊടിയും 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും മിക്‌സ് ചെയ്യാവുന്നതാണ്. ഇവ രണ്ടും കൂടി അടുപ്പില്‍ വെച്ച് ചൂടാക്കുക. എണ്ണ അല്‍പ്പം തണുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയും മുടിയും മസാജ് ചെയ്യുക. കുറഞ്ഞത് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴുവന്‍ ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി മുടി കണ്ടീഷന്‍ ചെയ്യുക. ആഴ്ചയില്‍ 2-3 തവണ ഇത് ആവര്‍ത്തിക്കുക. നെല്ലിക്ക അകാല നരയെ ഇല്ലാതാക്കുകയും നരച്ച മുടി കറുപ്പിക്കുകയും താരന്‍, ചൊറിച്ചില്‍ എന്നിവ കുറയ്ക്കുകയും ചെയ്യും.

ബദാം എണ്ണയും നാരങ്ങ നീരും

ബദാം എണ്ണയും നാരങ്ങ നീരും

നാരങ്ങ നീര് 2 ടീസ്പൂണ്‍, 2 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ എന്നിവയാണ് ഉപയോഗിക്കേണ്ടത്. ബദാം ഓയില്‍ ചൂടാകുന്നതുവരെ ഏകദേശം ഒരു മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് നാരങ്ങാനീര് ചേര്‍ത്ത് തലയോട്ടിയും മുടിയും മിശ്രിതം ഉപയോഗിച്ച് മസാജ് ചെയ്യേണ്ടതാണ്. ശേഷം ഇത് അരമണിക്കൂര്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് പിന്നീട് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക. നാരങ്ങാനീരും ബദാം എണ്ണയും ചേര്‍ന്ന മിശ്രിതം അകാല നരയെ തടയുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുമെന്നതാണ് സത്യം.

വെളിച്ചെണ്ണയും ചെമ്പരത്തിയും

വെളിച്ചെണ്ണയും ചെമ്പരത്തിയും

അല്‍പം ചെമ്പരത്തി ഇലകള്‍ 4 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ഉപയോഗിക്കേണ്ടത്. വെളിച്ചെണ്ണ 30 സെക്കന്‍ഡ് ചൂടാക്കി അതിലേക്ക് ഇലകള്‍ ചേര്‍ക്കുക. എണ്ണ പൂര്‍ണ്ണമായും തണുത്ത ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും എണ്ണ ഉപയോഗിച്ച് നല്ലതുപോലെ മസാജ് ചെയ്യുക. ഇത് 30 മിനിറ്റ് നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. പിന്നീട് ഒരു ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകുക്. ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക. ഇത് നരച്ച മുടി തടയാന്‍ സഹായിക്കുന്നുണ്ട്.

 വെളിച്ചെണ്ണയും ബ്രഹ്മിയും

വെളിച്ചെണ്ണയും ബ്രഹ്മിയും

വെളിച്ചെണ്ണയും ബ്രഹ്മിയും ഉപയോഗിക്കുന്നതിലൂടെ ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഒരു ചെറിയ ചീനച്ചട്ടിയില്‍ ഇവയെല്ലാം മിക്‌സ് ചെയ്ത് ഇത് കൊണ്ട് തലയില്‍ തേക്കാവുന്നതാണ്. ഈ മിശ്രിതം കൊണ്ട് നിങ്ങളുടെ തലയോട്ടിയും മുടിയും മസാജ് ചെയ്യുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് തലയില്‍ വെക്കേണ്ടതാണ്. ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നിങ്ങളുടെ മുടി കണ്ടീഷണര്‍ ഉപയോഗിച്ചും വൃത്തിയാക്കുക. ഇത് തേക്കുന്നതിലൂടെ മുടിയെ പോഷിപ്പിക്കാനും അകാല നര തടയാനും താരന്‍, ചൊറിച്ചില്‍ എന്നിവ കുറയ്ക്കാനും ഇതിന് കഴിയും

എള്ളും ഒലിവ് ഓയിലും

എള്ളും ഒലിവ് ഓയിലും

1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ എള്ള് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഈ എണ്ണയില്‍ എള്ള് മിക്‌സ് ചെയ്ത് ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുക. ഇത് അകാല നരയെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടി കൊഴിച്ചിലും കുറക്കുന്നു.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത് ദിനവും ഉപയോഗിക്കുന്നതിലൂടെ അത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അരമണിക്കൂര്‍ ഇത് കൊണ്ട് മുടി മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ അകാല നരയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എണ്ണ തേച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി മുടി കണ്ടീഷണര്‍ ഇടുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക. അകാല നരയെ ഗണ്യമായി കുറയ്ക്കാനും മുടിയെ ശക്തിപ്പെടുത്താനും കടുകെണ്ണയ്ക്ക് കഴിയുമെന്നതാണ് സത്യം.

English summary

Effective Homemade Hair Oils For Gray Hair In Malayalam

Here in this article we are sharing some effective homemade hair oils for gray hair in malayalam. Take a look
Story first published: Friday, November 19, 2021, 21:44 [IST]
X
Desktop Bottom Promotion